ഭര്‍ത്താവിനും ഭാര്യയ്ക്കും ജോലി വാഗ്ദാനം ചെയ്ത് 8 ലക്ഷം തട്ടിയെടുത്തെന്ന പരാതി; സഹ.സംഘം പ്രസിഡന്റിനെതിരെ വഞ്ചനാകുറ്റത്തിന് കേസ്

ഭര്‍ത്താവിനും ഭാര്യയ്ക്കും ജോലി വാഗ്ദാനം ചെയ്ത് 8 ലക്ഷം തട്ടിയെടുത്തെന്ന പരാതി; സഹ.സംഘം പ്രസിഡന്റിനെതിരെ വഞ്ചനാകുറ്റത്തിന് കേസ്

കേരള ട്രഡീഷനല്‍ ഫുഡ് പ്രോസസിങ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കെടിഎഫ്‌ഐസിഎസ്) പ്രസിഡന്റിനെതിരെ പോത്തന്‍കോട് പൊലീസ് കേസെടുത്തു. സൊസൈറ്റി പ്രസിഡന്റ് ചിറയിന്‍കീഴ് കൂന്തള്ളൂര്‍ കൊല്ലംവിളാകത്ത് എസ്. സജിത് കുമാറിനെതിരെ വഞ്ചനാ കുറ്റത്തിനാണ് കേസ്. പോത്തന്‍കോട് തച്ചപ്പള്ളി മംഗലത്തുനട രഞ്ജിത്ത് ഭവനില്‍ രജിത്തിന്റെ ഭാര്യ രേവതി ആര്‍. നായര്‍ ആണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിയ്ക്കും ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.

ജോലിയ്ക്കുവേണ്ടി നല്‍കിയ ലക്ഷങ്ങള്‍ തിരികെ കിട്ടാതായതില്‍ മനംനൊന്ത് രേവതിയുടെ ഭര്‍ത്താവ് രജിത്ത് (37) കഴിഞ്ഞ മാര്‍ച്ച് 19 ന് ജീവനൊടുക്കിയിരുന്നു. മൃതദേഹത്തില്‍ നിന്നു കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ സൊസൈറ്റി പ്രസിഡന്റ് സജിത്കുമാറിന്റെ പേരും നല്‍കിയ തുകയും പറയുന്നുണ്ട്. അവസാന നിമിഷം വരെ ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലും വശ്വാസത്തിലുമായിരുന്നു രജിത്ത്. ആറ്റിങ്ങല്‍ കേന്ദ്രമായുള്ള കെടിഎഫ്‌ഐസിഎസ് എന്ന സ്ഥാപനത്തില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് രജിത്തില്‍ നിന്നും 2019 ജൂലായില്‍ 3 ലക്ഷവും അതിനു ശേഷം 5 ലക്ഷവും സജിത്ത് വാങ്ങിയെന്നും പരാതിയില്‍ പറയുന്നു.

രാഹുലിനെ ശിക്ഷിച്ച ജഡ്ജി ഉള്‍പ്പെടെ 68 പേരുടെ സ്ഥാനക്കയറ്റത്തിന് സുപ്രീം കോടതി സ്‌റ്റേ

രാഹുലിനെ ശിക്ഷിച്ച ജഡ്ജി ഉള്‍പ്പെടെ 68 പേരുടെ സ്ഥാനക്കയറ്റത്തിന് സുപ്രീം കോടതി സ്‌റ്റേ

ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച മജിസ്‌ട്രേറ്റ് ഹരീഷ് ഹസ്മുഖ് ഭായി ഉള്‍പ്പെടെ 68 പേര്‍ക്കു ജില്ലാ ജഡ്ജിമാരായി സ്ഥാനക്കയറ്റം നല്‍കിയ ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. വിഷയം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ്, നിയമന ഉത്തരവ് പുറത്തിറങ്ങിയത് എന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എംആര്‍ ഷാ, സിടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ നടപടി.

അറുപത്തിയെട്ടു പേര്‍ക്കു സ്ഥാനക്കയറ്റം നല്‍കാനുള്ള ഗുജറാത്ത് ഹൈക്കോടതിയുടെ ശുപാര്‍ശയും അത് അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനവും സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഹൈക്കോടതി ശുപാര്‍ശയ്‌ക്കെതിരായ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. പട്ടികയില്‍ ഉള്ളവര്‍ പഴയ തസ്തികകളില്‍ തന്നെ തുടരണമെന്ന് ഉത്തരവില്‍ പറയുന്നു.

സ്ഥാനക്കയറ്റം യോഗ്യതയുടെയും സീനിയോറിറ്റിയുടെയും അടിസ്ഥാനത്തില്‍ ആയിരിക്കണമെന്ന് കോടതി പറഞ്ഞു. ഹൈക്കോടതിയുടെ ശുപാര്‍ശയും അതിനെത്തുടര്‍ന്നുള്ള സര്‍ക്കാര്‍ വിജ്ഞാപനവും നിയമ വിരുദ്ധമാണെന്ന് ഇടക്കാല ഉത്തരവില്‍ കോടതി വിലയിരുത്തി. ജസ്റ്റിസ് ഷാ ഈ മാസം 15ന് വിരമിക്കുന്നതിനാല്‍ ഹര്‍ജിയില്‍ തുടര്‍ വാദം മറ്റൊരു ബെഞ്ച് ആയിരിക്കും നടത്തുക.

ക്ഷേത്ര നിർമ്മാണത്തിനെത്തിയ തമിഴ്നാട്ടുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

ക്ഷേത്ര നിർമ്മാണത്തിനെത്തിയ തമിഴ്നാട്ടുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

കൊല്ലം: നീണ്ടകരയിൽ തമിഴ്നാട് സ്വദേശിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മധുര സ്വദേശി മഹാലിംഗമാണ് (54) കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം കറുകച്ചാൽ സ്വദേശി ബിജുവിനെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു. നിർമ്മാണത്തൊഴിലാളികളായ ഇരുവരും ക്ഷേത്രനിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് കൊല്ലത്ത് എത്തിയത്.

നീണ്ടകര പുത്തൻതുറ കൊന്നയിൽ ബാലഭദ്ര ദേവീക്ഷേത്രത്തിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ക്ഷേത്ര നിർമാണത്തിന് എത്തിയവരാണ് ഇരുവരും. ഇന്നലെ രാത്രി ഇവർ തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായി. അതിന് ശേഷം ഉറങ്ങിക്കിടന്ന മഹാലിംഗത്തെ തലക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 87.33 %, ഉയർന്ന ശതമാനം തിരുവനന്തപുരം മേഖലയ്ക്ക്

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 87.33 %, ഉയർന്ന ശതമാനം തിരുവനന്തപുരം മേഖലയ്ക്ക്

ഡൽഹി: സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 87.33 ശതമാനം വിജയമാണ് ഇക്കുറി പരീക്ഷാ ഫലത്തിൽ ഉണ്ടായത്. കഴിഞ്ഞ വർഷത്തേക്കാൾ 5 ശതമാനം കുറവാണ് ഇത്തവണത്തെ വിജയശതമാനം. തിരുവനന്തപുരമാണ് മേഖലകളിൽ ഏറ്റവും മികച്ച വിജയം നേടി ഒന്നാമതെത്തിയത്. 99.91 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയ ശതമാനം. പെൺകുട്ടികളിൽ 90.68 ശതമാനം പേർ വിജയം നേടി. 84.67 % വിജയമാണ് ആൺകുട്ടികൾ കരസ്ഥമാക്കിയത്. സി ബി എസ് ഇ റിസൾട്സ്, ഡിജിലോക്കർ, റിസൾട്സ് എന്നീ സർക്കാർ വെബ്സൈറ്റുകൾ വഴി വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫലം അറിയാനാവും

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

തുടര്‍ച്ചയായ മൂന്ന് ദിവസത്തെ വില വര്‍ധനവിന് ശേഷം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. സ്വര്‍ണം പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണം പവന് വിപണിവില 45,240 രൂപയായി. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങള്‍ കൊണ്ട് സ്വര്‍ണവില പവന് 560 രൂപ ഉയര്‍ന്നിരുന്നു.

ഇന്നലെ മാത്രം പവന് 80 രൂപയാണ് വര്‍ധിച്ചിരുന്നത്. കഴിഞ്ഞ ശനിയാഴ്ച പവന് 560 രൂപയും കുറഞ്ഞിരുന്നു. 22കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 5655 രൂപയാണ് വില്‍പ്പന വില. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4690 രൂപയ്ക്കാണ് വില്‍ക്കുന്നത്.