മുതലപ്പൊഴി അഴിമുഖത്ത് വീണ്ടും മണ്ണ്മൂടുന്നു: മത്സ്യത്തൊഴിലാളികൾ ഭീതിയിൽ

മുതലപ്പൊഴി അഴിമുഖത്ത് വീണ്ടും മണ്ണ്മൂടുന്നു: മത്സ്യത്തൊഴിലാളികൾ ഭീതിയിൽ

അശാസ്ത്രീയ നിർമ്മാണത്തെ തുടർന്ന് അപകടങ്ങൾ തുടർക്കഥയായി കുപ്രസക്തി യാർജ്ജിച്ച അഞ്ചുതെങ്ങ് മുതലപ്പൊഴി ഹാർബറിന്റെ അഴിമുഖത്ത് വീണ്ടും മണ്ണ്മൂടൽ പ്രതിഭാസം രൂപപ്പെടുന്നു.

തുറമുഖ ചാലിൽ ക്രമാതീതമായി അടിഞ്ഞുകൂടുന്ന മണൽത്തിട്ടയിൽ ഇടിച്ച് മത്സ്യബന്ധന യാനങ്ങൾക്ക് അപകടം സംഭവിക്കാനുള്ള സാധ്യതകളാണ് ഇതോടെ വർദ്ധിച്ചിരിക്കുന്നത്. ഇത് മത്സ്യതൊഴിലാളികളുടെ ജീവനും ഭീഷണി ഉയർത്തുകയാണ്.

ആശാസ്ത്രീയ പുലിമുട്ട് നിർമ്മാണത്തിനാൽ അഴിമുഖത്ത് ക്രമാതീതമായി മണ്ണടിഞ്ഞുകൂടിയതിനെ തുടർന്ന് ഇതിനോടകം ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്.
അറുപതിലേറെ മത്സ്യത്തൊഴിലാളികളുടെ ജീവനും നഷ്ടമായിട്ടുണ്ട്. കൂടാതെ, വിവിധ അപകടങ്ങളിലായി ലക്ഷങ്ങളുടെ മത്സ്യബന്ധന അനുബന്ധ ഉപകരണങ്ങളുടെ നാശനഷ്ടങ്ങളും സംഭവിച്ചിട്ടുള്ളത്.

അപകടമരണങ്ങൾ സംഭവിക്കുമ്പോൾ പ്രതിഷേധം തണുപ്പിയ്ക്കുവാനായി മുതലപ്പൊഴിയുടെ അശാസ്ത്രീയതയെ കുറിച്ച് പഠിക്കുവാൻ സമിതികളെ നിയമിക്കുകയും തുടർന്ന് തുറമുഖ ഇടനാഴിയിൽ ട്രെഡ്ജിങ് ഉൾപ്പെടെയുള്ളവ നടത്തി മണൽ നീക്കം ചെയ്യുവാനും സംസ്ഥാന സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും ഇവയൊന്നും ഫലപ്രാപ്തിയിൽ എത്തുന്നില്ല എന്നതിന്റെ തെളിവാണ് മുതലപ്പൊഴി തുറമുഖ കവാടത്ത് വീണ്ടും മണലടിയുന്നതും തുടർച്ചയായി അപകടങ്ങൾ സംഭവിക്കുന്നതും.

കഴിഞ്ഞ ദിവസം അഞ്ചുതെങ്ങ് സ്വദേശിയായ അജി ജോസഫിന്റെ ഉടമസ്ഥതയിലുള്ള “അത്യുന്നതങ്ങൾ” എന്ന വള്ളം കഴിഞ്ഞ അഴിമുഖ കവാടത്തിൽ അടിഞ്ഞുകൂടിയ മണൽത്തിട്ടയിൽ ഇടിച്ചുകയറി അപകടം സംഭവിച്ചിരുന്നു. ഈ അപകടത്തിൽ നാലോളം മത്സ്യത്തൊഴിലാളികൾ തലനാരിഴയ്ക്ക് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഈ പകടത്തിൽ വള്ളവും മത്സ്യബന്ധന അനുബന്ധ ഉപകരണങ്ങളും തിരയിൽപ്പെട്ട് തകരുകയും നഷ്ടപ്പെടുകയും ചെയ്തിരുന്നു.

മുതലപ്പൊഴി സുരക്ഷിതമാണെന്ന റിപ്പോർട്ട് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന് കൈമാറിയിരിക്കെയാണ് വീണ്ടും അഴിമുഖത്ത് ക്രമാതീതമായി മണ്ണടിഞ്ഞു കൂടുന്നതും തുടർച്ചയായി അപകടങ്ങൾ സംഭവിക്കുന്നതും. എത്രയും പെട്ടെന്ന് തന്നെ ഇതിനുള്ള പരിഹാര നടപടികൾ തുറമുഖ വകുപ്പിന്റെയും ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിൽ ഇനിയും നിരവധിയായിട്ടുള്ള അപകടങ്ങൾക്കും ജീവഹാനികൾക്കും കാരണമാകുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

ആലംകോട്… സിപിഐ നേതാവും ആറ്റിങ്ങൽ മുനിസിപ്പാലിറ്റി മുൻ കൗൺസിലറൂം, ആയിരുന്ന D. ഇമാമുദീൻ (72) അന്തരിച്ചു…

ആലംകോട്…
സിപിഐ നേതാവും ആറ്റിങ്ങൽ മുനിസിപ്പാലിറ്റി മുൻ കൗൺസിലറൂം, ആയിരുന്ന D. ഇമാമുദീൻ (72) അന്തരിച്ചു…
ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ AITUC നേതാവായിരുന്ന D. ഇമമുദീൻ KSRTC-യിൽ ATO ആയാണ് വിരമിച്ചത്.
ദീർഘകാലം ആലംകോട് മുസ്ലിം ജുമാ-അത്ത് സെക്രട്ടറി ആയി പ്രവർത്തിച്ചിരുന്നു…സീനത്ത് ബീവിയാണ് ഭാര്യ.. ലാരീഷ്, ഷബ് ലൻ എന്നിവർ മക്കളാണ്.ഖബറടക്കം രാവിലെ 8.30-ന് ആലംകോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൻ മേൽ കോടതി വിധി ഇന്ന്

ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൻ മേൽ കോടതി വിധി ഇന്ന്

തിരുവനന്തപുരം: സംഗീതസംവിധായകന്‍ ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പ്രസ്താവിക്കും. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പറയുന്നത്. സിബിഐ നല്‍കിയ കുറ്റപത്രം തള്ളി, തുടരന്വേഷണം നടത്തണമെന്നാണ് ബാലഭാസ്‌കറിന്റെ മാതാപിതാക്കളും കലാഭവന്‍ സോബിയും നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

ബാലഭാസ്ക്കറിന്‍റേത് അപകടമരണമെന്നാണ് സിബിഐ കണ്ടെത്തല്‍. എന്നാൽ അപകടത്തിന് പിന്നിൽ സ്വർണ കടത്തുകാരുടെ അട്ടിമറിയെന്നാണ് ബാലഭാസ്കറിന്‍റെ ബന്ധുക്കൾ ആരോപിക്കുന്നത്. നിർണായക സാക്ഷികളെ ബോധപൂർവ്വം ഒഴിവാക്കിയുള്ള അന്വേഷണമാണ് സിബിഐ നടത്തിയതെന്നാണ് ബന്ധുക്കളുടെ വാദം.

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം നൽകിയതെന്നാണ് സിബിഐ നൽകുന്ന മറുപടി. സിബിഐ സമർപ്പിച്ച രേഖകൾ വിശദമായി പഠിക്കാൻ സമയം വേണമെന്ന് പറഞ്ഞാണ് കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവച്ചത്.

കേസിലെ ഏക പ്രതി അർജുൻ അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകട കാരണമെന്നായിരുന്നു സിബിഐ കുറ്റപത്രത്തിൽ പറഞ്ഞത്. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ, 2019 സെപ്തംബർ 25ന് പുലർച്ചെയാണ് പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിന് സമീപം വെച്ച് വാഹനാപകടത്തിൽ ബാലഭാസ്ക്കറും മകളും മരിക്കുന്നത്.

ഭാരതി അമ്മ (99)വയസ്സ് നിര്യാതയായി

ഭാരതി അമ്മ (99)വയസ്സ് നിര്യാതയായി

ആറ്റിങ്ങൽ: ആറ്റിങ്ങൽ വിളയിൻമൂല ശിവോദയത്തിൽ ഭാരതി അമ്മ (99)വയസ്സ് അന്തരിച്ചു.
മക്കൾ: രമ, ബാബു
മരുമക്കൾ:മണിയൻ പിള്ള (Late), ഗിരിജ

സഞ്ചയനം: തിങ്കൾ 9:30ന്

ബലിതർപ്പണം കഴിഞ്ഞയുടൻ ഗൃഹനാഥൻ കുഴഞ്ഞു വീണ് മരിച്ചു

ബലിതർപ്പണം കഴിഞ്ഞയുടൻ ഗൃഹനാഥൻ കുഴഞ്ഞു വീണ് മരിച്ചു

കാട്ടാക്കട: കർക്കടക വാവ് ബലികർമം കഴിഞ്ഞയുടൻ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. നെയ്യാർഡാം മരുതുംമൂട് ശ്രീജാ ഭവനിൽ വിദ്യാധരൻ ആണ് മരിച്ചത്. മങ്കാരമുട്ടം നെയ്യാർ മുകുന്ദറ പാലത്തിന് സമീപമുള്ള പാറയിൻ കടവിൽ വ്യാഴാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. ബലിതർപ്പണം പൂർത്തിയാക്കിയ ശേഷം ആറ്റിൽ നിന്നും കരയിൽ കയറിയ ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: സുലോചന.
മക്കൾ: ശ്രീജ, സുധീർ, സുധീഷ്.
മരുമക്കൾ: രാജി, ശാലു, സുരേഷ്.