വഖഫ് നിയമനം പിഎസ്‌സിക്ക് വിടില്ല; പുതിയ സംവിധാനം നിലവിൽ വരുമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: വഖഫ് ബോർഡിൽ യോഗ്യരായവരെ നിയമിക്കുന്നതിനുള്ള പുതിയ സംവിധാനം നിയമഭേദഗതിയോടെ നിലവിൽ വരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വഖഫ് ബോർഡിൽ പിഎസ്‌സി വഴി നിയമനം നടത്തുന്നതിനുള്ള തുടർനടപടി സ്വീകരിച്ചിട്ടില്ലെന്നും, നിയമനത്തിനായി നിയമഭേഗദതി കൊണ്ടുവരാൻ ആലോചിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിടുന്ന തീരുമാനം രഹസ്യമായി വന്നതല്ല. സഭയിൽ അക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. നിലവിൽ വഖഫ് ബോർഡിലുള്ള ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നും അതിനു സംരക്ഷണം ഉണ്ടാകണമെന്നുമാണ് അന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. അതിനു സംരക്ഷണം ഉണ്ടാകും എന്ന് സർക്കാരും വ്യക്തമാക്കിയിരുന്നു. അങ്ങനെയാണ് നിയമം പാസാക്കിയത്.

പിന്നീട് കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ലീഗ് വീണ്ടും പ്രശ്നം ഉന്നയിച്ചു. 2016 ജൂലൈ 19ന് ആണ് വഖഫ് ബോർഡ് യോഗം പിഎസ്‌സി വഴി നിയമനം നടത്താൻ തീരുമാനിച്ചത്. ബിൽ സബ്ജക്റ്റ് കമ്മിറ്റിക്കു വിട്ടപ്പോഴൊന്നും ഇതിനെതിരെ ആരും പ്രശ്നം ഉന്നയിച്ചില്ല. നിയമം ആയപ്പോൾ മുസ്‌ലിം സംഘടനകൾ ചില ആശങ്കകൾ ഉന്നയിച്ചു. സർക്കാർ മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചു. അഭിപ്രായങ്ങൾ പരിഗണിച്ചു മാത്രമേ തീരുമാനം എടുക്കൂ എന്ന് അന്നുതന്നെ വ്യക്തമാക്കിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഡിവൈഎഫ്ഐ ചെമ്പൂർ എൽ.പി.എസും കുന്നത്താംക്കോണം യൂണിറ്റും സംയുക്തമായി പഠനോത്സവം സംഘടിപ്പിച്ചു

ഡിവൈഎഫ്ഐ ചെമ്പൂർ എൽ.പി.എസും കുന്നത്താംക്കോണം യൂണിറ്റും സംയുക്തമായി പഠനോത്സവം സംഘടിപ്പിച്ചു

ആറ്റിങ്ങൽ: ഡിവൈഎഫ്ഐ ചെമ്പൂർ എൽ.പി.എസ്. യൂണിറ്റും, കുന്നത്താംക്കോണം യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച പഠനോത്സവം പ്രശസ്ത കവിയും സാമൂഹിക പ്രവർത്തകനുമായ ദിലീപ് കുറ്റ്യാനിക്കാട് ഉത്ഘാടനം ചെയ്തു. പരിപാടിയിൽ ഒരു വിദ്യാർത്ഥിനിയുടെ പഠന ചെലവ് ഏറ്റെടുക്കുകയും, 25 വിദ്യാർത്ഥികൾക്ക് പഠന കിറ്റും ലേബർ ഇന്ത്യ വിതരണവും, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.

പരിപാടിയിൽ ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ അർജുൻ എം മോഹൻ, ഡിവൈഎഫ്ഐ മുദാക്കൽ മേഖല സെക്രട്ടറി സുബിരാജ്, മേഖല പ്രസിഡന്റ്‌ അഭിമന്യു, മേഖല ട്രഷറർ അക്ഷയ്, സിപിഐഎം മുദാക്കൽ ബ്രാഞ്ച് സെക്രട്ടറി രാജീവ്‌, ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളായ ജെസിൻ, ആദിത്യൻ, അഭിഷേക്, അജ്മൽ എന്നിവർ പങ്കെടുത്തു.

അമ്മയ്ക്കും മകൾക്കും നേരെ ആസിഡ് ആക്രമണവുമായി അയൽവാസി

അമ്മയ്ക്കും മകൾക്കും നേരെ ആസിഡ് ആക്രമണവുമായി അയൽവാസി

തിരുവനന്തപുരം : തിരുവനന്തപുരം കാട്ടാക്കടയിൽ ആസിഡ് ആക്രമണം. അമ്മയ്ക്കും മകള്‍ക്കും പൊള്ളലേറ്റു. പന്നിയോട് ഇടയ്ക്കാവ് സ്വദേശി മേരി, മകൾ ബിന്ദു, ബിന്ദുവിന്റെ മകൾ അജേഷ എന്നിവർക്കു നേരെയാണ് ആസിഡ് ആക്രമണം നടന്നത്. മൂവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിര്‍ത്തി തര്‍ക്കമാണ് ആസിഡ് ആക്രമണത്തിന് പിന്നിൽ എന്ന് പോലീസ് പറയുന്നു. അയല്‍വാസികളായ പ്രതികള്‍ നിരീക്ഷണത്തിലാണെന്ന് കാട്ടാക്കട പൊലീസ് അറിയിച്ചു.

ബിന്ദുവിന്‍റ അയൽവാസിയായ വീട്ടമ്മയും അവരുടെ മകനും മകന്‍റെ ഭാര്യയുമാണ് ആക്രമണം നടത്തിയത്. റവന്യു വകുപ്പ് അതിർത്തി തിരിച്ച് കൊടുത്ത സ്ഥലത്ത് മതിൽ നിർമാണം നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. റബറിന് ഉറ ഒഴിക്കുന്ന ആസിഡാണ് അമ്മയുടെയും മകളുടെയും നേരെ ഒഴിച്ചത്. അജേഷയുടെ മുഖത്തും കൈയ്ക്കും കാര്യമായി പൊള്ളലേറ്റിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഡിവൈഎസ്പിയാണ് അന്വേഷണം നടത്തുന്നത് .

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വടക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴ കണക്കാക്കി ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്. മധ്യപ്രദേശിന് മുകളിലായി നിലകൊണ്ടിരുന്ന ന്യൂനമര്‍ദം ചക്രവാതച്ചുഴിയായി മാറിയതും മണ്‍സൂണ്‍ പാത്തി വടക്കുവശത്തേക്ക് നീങ്ങാന്‍ തുടങ്ങിയതുമാണ് കേരളത്തില്‍ മഴ ലഭിക്കാന്‍ കാരണം.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളതീരത്ത് ഇന്ന് മത്സ്യബന്ധനം വിലക്കിയിട്ടില്ലെങ്കിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയുള്ള കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.നാളെ സംസ്ഥാനത്ത് അഞ്ച് ജില്ലകള്‍ക്കാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ നാളെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.

എസ്. എസ് ഹരിഹരയ്യർ ഫൗണ്ടേഷൻ; ചരിത്ര പുസ്തകം ഏറ്റു വാങ്ങി സ്കൂൾ എച്ച് എം

എസ്. എസ് ഹരിഹരയ്യർ ഫൗണ്ടേഷൻ; ചരിത്ര പുസ്തകം ഏറ്റു വാങ്ങി സ്കൂൾ എച്ച് എം

ആറ്റിങ്ങൽ: എസ്. എസ് ഹരിഹരയ്യർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഗേൾസ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ, ആറ്റിങ്ങൽ കെ. മോഹൻലാൽ രചിച്ച സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചരിത്ര പുസ്തകത്തിന്റെ മൂന്നു കോപ്പി സ്കൂൾ ഹെഡ്മിസ്ട്രസ് കവിതയ്ക്ക് ഫൗണ്ടേഷൻ പ്രസിഡന്റ്‌ ഡോ. വി. എസ് അജിത്‌ കുമാർ സ്കൂൾ കൈമാറി.

1721 ൽ ആറ്റിങ്ങൽ നടന്ന ഇന്ത്യയിലെ ആദ്യ സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിക്കുന്ന ആറ്റിങ്ങൽ കലാപവും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട സമര പോരാട്ടങ്ങളും സമരത്തിന് നേതൃത്വം കൊടുത്ത നേതാക്കളെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്നതാണ് പുസ്തകം. ചടങ്ങിൽ ആറ്റിങ്ങൽ സതീഷ്,
എസ്. ശ്രീരംഗൻ, സ്റ്റാഫ്‌ സെക്രട്ടറി സഹീനാ ബീവി, അദ്ധ്യാപക -അനദ്ധ്യാ പക സുഹൃത്തുക്കൾ, വിദ്യാർത്ഥിനികൾ എന്നിവർ പങ്കെടുത്തു.