by liji HP News | Jul 21, 2022 | Uncategorized
ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയാരെന്ന് പ്രഖ്യാപിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാഷ്ട്രപതി തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ തുടങ്ങി. പാർലമെൻറിലെ അറുപത്തി മൂന്നാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ. വൈകിട്ട് നാലു മണിയോടെ വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ പിസി മോദി ഫലം പ്രഖ്യാപിക്കും.

ആകെ 4025 എംഎൽഎമാർക്കും 771 എംപിമാർക്കുാണ് വോട്ടുണ്ടായിരുന്നത്. ഇതിൽ 99 ശതമാനം പേർ വോട്ടു ചെയ്തു. കേരളം ഉൾപ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാം എംഎൽഎമാരും വോട്ടു രേഖപ്പെടുത്തി. എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിൻറെ വിജയം ഉറപ്പാണ്. ചില സംസ്ഥാനങ്ങളിൽ വോട്ടുചോർച്ച ഉണ്ടായെന്ന റിപ്പോർട്ടുകളെ തുടർന്ന് പ്രതിപക്ഷത്ത് ആശങ്ക ദൃശ്യമാണ്.
by liji HP News | Jul 20, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള പോലീസ് അസോസിയേഷൻ 36-)o സംസ്ഥാന സമ്മേളനം 21, 22,23 തീയതികളിൽ നടക്കുകയാണ്. 21, 22 തീയതികളിൽ ആറ്റിങ്ങൽ മാമം പൂജ കൺവെൻഷൻ സെന്ററിൽ ( കെ ജെ ജോർജ് ഫ്രാൻസിസ് നഗർ )കേരള പോലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയും 23ന് ആറ്റിങ്ങൽ നഗരൂർ ക്രിസ്റ്റൽ കൺവെൻഷൻ സെന്ററിൽ പ്രതിനിധി സമ്മേളനവും നടക്കും.

21ന് രാവിലെ 9.30 മണിക്ക് സംസ്ഥാന കമ്മിറ്റി യോഗം ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. അഡ്വ.വി ജോയി എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. കേരള പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എസ്.ആർ ഷിനോദാസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എഡിജിപി മാരായ കെ .പത്മകുമാർ ഐപിഎസ്, ഷേക്ക് ദർവേഷ് സാഹിബ് ഐപിഎസ്, കെപിഎസ്ഒഎ സംസ്ഥാന ട്രഷറർ കരുണാകരൻ പി.പി, കെപിഒഎ ഭാരവാഹികളായ ഹേഷ് പി.പി, രമേശൻ പി എന്നിവർ സംസാരിക്കും. കെപിഎ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി പ്രവീൺ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ട്രഷറർ സുധീർ ഖാൻ. എ വരവുചെലവ് കണക്കും അവതരിപ്പിക്കും. സ്വാഗതസംഘം ജനറൽ കൺവീനർ വിനു ജി.വി സ്വാഗതവും ഷജിൻ ആർ.എസ് കൃതജ്ഞതയും രേഖപ്പെടുത്തും.
22ന് വൈകുന്നേരം 3 മണിക്ക് നടക്കുന്ന മാധ്യമ സെമിനാർ വ്യവസായ നിയമവകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിക്കും. അഡ്വ. ഡി.കെ മുരളി എംഎൽഎ മുഖ്യാതിഥിയായിരിക്കും. മാധ്യമപ്രവർത്തകൻ ടി.എം ഹർഷൻ വിഷയാവതരണം നടത്തും. ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ആയിരുന്ന ഡോക്ടർ എസ്. നമ്പി നാരായണൻ, പോലീസ് ഹെഡ് കോട്ടേഴ്സ് എഐജി ഹരിശങ്കർ ഐപിഎസ്, അഡ്വ ഹരീഷ് വാസുദേവൻ, മാധ്യമപ്രവർത്തക അപർണ സെൻ, കെപിഒ ജനറൽ സെക്രട്ടറി സി.ആർ ബിജു എന്നിവർ സംസാരിക്കും. കെപിഎ സംസ്ഥാന പ്രസിഡന്റ് ഷിനോ ദാസ് എസ്.ആർ അധ്യക്ഷത വഹിക്കുന്ന സെമിനാറിന് കെപിഎ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി പ്രവീൺ സ്വാഗതവും സംസ്ഥാന നിർവാഹകസമിതി അംഗം എം രേഷ്മ കൃതജ്ഞതയും രേഖപ്പെടുത്തും.
23ന് രാവിലെ ഒമ്പതുമണിക്ക് ആറ്റിങ്ങൽ നഗരൂർ ക്രിസ്റ്റൽ കൺവെൻഷൻ സെന്ററിൽ പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി അഡ്വ ആന്റണി രാജു മുഖ്യപ്രഭാഷണം നടത്തും. ഹെഡ് കോട്ടേഴ്സ് എഡിജിപി കെ പത്മകുമാർ ഐപിഎസ് വിശിഷ്ടാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഡി സുരേഷ്കുമാർ, എഡിജിപി എ.പി ബറ്റാലിയൻ എം ആർ അജിത് കുമാർ ഐപിഎസ്, ഐജി ഹർഷിത അട്ടല്ലൂരി ഐപിഎസ്, കെപിഎസ്ഒഎ സെക്രട്ടറി വി സുഗതൻ, കെപിഒഎ ജനറൽ സെക്രട്ടറി
സി. ആർ ബിജു എന്നിവർ സംസാരിക്കും. കെപിഎ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി പ്രവീൺ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ട്രഷറർ സുധീർ ഖാൻ.എ വരവുചെലവ് കണക്കും വിവേക് ആഡിറ്റ് റിപ്പോർട്ടും സംസ്ഥാന നിർവാഹകസമിതി അംഗം ജി. കിഷോർ കുമാർ പ്രമേയവും അവതരിപ്പിക്കും. നിർവാഹകസമിതി അംഗം എൻ. ഷെറിൻ അനുശോചന പ്രമേയവും സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രദീപൻ ഇ.വി സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡന്റ് അഭിജിത്ത് ജി. പി കൃതജ്ഞതയും രേഖപ്പെടുത്തും.
വൈകുന്നേരം 5 മണിക്ക് നടക്കുന്ന പൊതുസമ്മേളനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി
വി.ശിവൻകുട്ടി വിശിഷ്ടാതിഥിയും സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഐപിഎസ് മുഖ്യപ്രഭാഷണവും നടത്തും. അഡ്വ. അടൂർപ്രകാശ് എം പി, ഒ എസ് അംബിക എംഎൽഎ, വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസ്, എഡിജിപി വിജയ് സാക്കറെ ഐപിഎസ്, തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ ദിവ്യ വി. ഗോപിനാഥ് ഐപിഎസ്, കെപിഎസ്ഒഎ സംസ്ഥാന പ്രസിഡന്റ് ഇ .എസ് ബിജുമോൻ, കെപിഓഎ സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്ത് എന്നിവർ സംസാരിക്കും. കെപിഎ സംസ്ഥാന പ്രസിഡന്റ് ഷിനോ ദാസ് അദ്ധ്യക്ഷത വഹിക്കുന്ന പൊതു സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി പ്രവീൺ സ്വാഗതവും സ്വാഗതസംഘം ചെയർമാൻ ജി.എസ് കൃഷ്ണലാൽ കൃതജ്ഞതയും രേഖപ്പെടുത്തും.
by liji HP News | Jul 20, 2022 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: നിലാവ് പദ്ധതിയുടെ ഭാഗമായി വക്കം ഗ്രാമ പഞ്ചായത്തിന് കീഴിലെ എല്ലാ വാർഡുകളിലും ആവിശ്യമായ വഴിവിളക്കുകൾ സ്ഥാപിക്കുവാൻ കെ എസ് ഇ ബി അധികൃതർ കാട്ടുന്ന അനാസ്ഥയിൽ പ്രതിഷേധിച്ചുകൊണ്ട് വക്കത്തെ കോൺഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഉപരോധം സമരം സംഘടിപ്പിച്ചു.

ഓരോ വാർഡിലും അനുവദിക്കപ്പെട്ടിട്ടുള്ള വഴിവിളക്കുകൾ 60 മുതൽ 65 ആണെന്നിരിയ്ക്ക പഞ്ചായത്തിലെ മിക്ക വാർഡുകളിലും 35 മുതൽ 25 വരെ ലൈറ്റുകൾ മാത്രമാണ് കെ എസ് ഇ ബി അധികൃതർ സ്ഥാപിച്ചതെന്നും എന്നാൽ ഔദ്യോഗിക കണക്കുകൾ പ്രകാരം ഓരോ വാർഡിലും 60 മുകളിൽ ലൈറ്റുകൾ സ്ഥാപിച്ചതായി രേഖകളിൽ ഉള്ളതായും ആരോപണം ഉന്നയിച്ചുകൊണ്ടാണ് കോൺഗ്രസ് ജനപ്രതിനിധികൾ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകിയത്.
ഉപരോധ പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ബിഷ്ണു, വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ലാലിജ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അരുൺ, വാർഡ് മെമ്പർമാരായ ഫൈസൽ, അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്ന് കടയ്ക്കാവൂർ പോലീസ് സ്ഥത്തെത്തി നടത്തിയ മധ്യസ്ഥ ചർച്ചയിൽ എത്രയും പെട്ടെന്ന് തന്നെ പദ്ധതി പൂർണ്ണതോതിൽ നടപ്പാക്കുവാനുള്ള നടപടി സ്വീകരിക്കുമെന്ന അസിസ്റ്റന്റ് എക്സിക്യൂട്റ്റീവ് എഞ്ചിനീയറുടെ ഉറപ്പിന്മേൽ ഉപരോധം സമരം അവസാനിപ്പിക്കുകയായിരുന്നു.
by liji HP News | Jul 20, 2022 | Latest News, ജില്ലാ വാർത്ത
ഡൽഹി: പിടി ഉഷ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. പതിനൊന്ന് മണിക്ക് രാജ്യസഭ ചേര്‍ന്നയുടനെയായിരുന്നു ഉഷയുടെ സത്യപ്രതിജ്ഞ. ഹിന്ദിയിലാണ് സത്യവാചകം ചൊല്ലിയത്. സത്യപ്രതിജ്ഞക്ക് ശേഷം പിടി ഉഷ പ്രധാനമന്ത്രിയെ കണ്ടു. ഹിന്ദിയില്‍ പ്രതിജ്ഞ ചൊല്ലിയതിനെ മോദി അഭിനന്ദിച്ചെന്ന് പിടി ഉഷ പറഞ്ഞു. കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷയായതിനാലാണ് ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തതെന്ന് ഉഷ വിശദീകരിച്ചു. കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോടഭ്യര്‍ത്ഥിച്ചെന്നും, സംസ്ഥാന വികസനത്തിനും, സ്പോര്‍ട്സിന്‍റെ വളര്‍ച്ചക്കും എല്ലാ എംപിമാരോടും ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പിടി ഉഷ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയ പിടി ഉഷ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.സുരേഷ് ഗോപിയുടെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് കേരളത്തിൽ നിന്നും
പി ടി ഉഷയെ ബിജെപി എംപിയായി നിയോഗിച്ചത്. കായിക താരം എന്ന നിലയിൽ രാഷ്ട്രപതി രാംനാഥ് ഗോവിന്ദാണ് പിടി ഉഷയെ എംപി ആയി ശുപാർശ ചെയ്തത്. സത്യപ്രതിജ്ഞ ചടങ്ങുകൾ കാണാൻ പിടിഷയുടെ കുടുംബവും പാർലമെന്റിൽ എത്തിയിരുന്നു.
by liji HP News | Jul 20, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സർക്കാർ ഐ.ടി.ഐകളിലെ പ്രവേശനത്തിന് ഇന്നു മുതൽ അപേക്ഷിക്കാം. 104 ഐ.ടി.ഐകളിലായി 72 ആറുമാസ, ഏകവത്സര, ദ്വിവത്സര ട്രേഡുകളിലേക്കാണ് പ്രവേശനം.

ജാലകം അഡ്മിഷൻ പോർട്ടൽ https://itiadmissions.kerala.gov.in വഴി നേരിട്ടും, ഐ.ടി.ഐ വകുപ്പ് വെബ്‌സൈറ്റിലെ https://det.kerala.gov.in ലിങ്ക് മുഖേനയും ജൂലായ് 30 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കുന്നതിനുളള പ്രോസ്‌പെക്ടസും മാർഗ നിർദ്ദേശങ്ങളും വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. 100 രൂപ ഫീസടച്ച് കേരളത്തിലെ ഏത് ഐ.ടി.ഐകളിലേയ്ക്കും പ്രവേശനത്തിന് അപേക്ഷിക്കാം.
അപേക്ഷ നൽകിയ ശേഷം നിശ്ചിത തീയതിയിൽ ജാലകം അഡ്മിഷൻ പോർട്ടലിലും,ഐ.ടി.ഐകളിലും പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ്, അഡ്മിഷൻ തീയതി എന്നിവ പരിശോധിച്ച് വിവിധ ഐ.ടി.ഐകളിലേയ്ക്കുളള പ്രവേശന സാദ്ധ്യത വിലയിരുത്താം. അപേക്ഷ സ്വീകരിക്കുന്നത് മുതൽ അഡ്മിഷൻ വരെയുളള വിവരങ്ങൾ എസ്.എം.എസ് മുഖേനയും ലഭിക്കും. കേരളം മുഴുവൻ ഒരേ സമയത്ത് അഡ്മിഷൻ നടക്കുന്നതിനാൽ മുൻഗണന അനുസരിച്ചുളള സ്ഥാപനങ്ങൾ വിദ്യാർത്ഥികൾ സ്വയം തിരഞ്ഞെടുക്കേണ്ടതാണ്.
Recent Comments