by liji HP News | Jul 7, 2022 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: പള്ളിക്കൽ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയുടെയും കർഷകസഭയുടെയും പഞ്ചായത്ത് തല ഉദ്ഘാടനവും വിള ഇൻഷുറൻസ് വാരാചരണവും നടീൽ വസ്തുക്കളുടെ വിതരണ ഉദ്ഘാടനവും സംഘടിപ്പിച്ചു. പള്ളിക്കൽ കൃഷിഭവനിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീജ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.
യോഗത്തിൽ കൃഷി ഓഫീസർ ധന്യ. ജി സ്വാഗതം ആശംസിച്ചു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാധവൻകുട്ടി, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിഹാസ്, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് മെമ്പർമാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ, പള്ളിക്കൽ കാർഷിക സഹകരണ ബാങ്ക് പ്രസിഡണ്ട്, കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖര സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
by liji HP News | Jul 7, 2022 | Latest News, ജില്ലാ വാർത്ത
കൂന്തള്ളൂർ: ഗവ. എൽപിഎസ് കൂന്തള്ളൂരിൽ ബഷീർ ദിനാചരണം എഴുത്തുകാരനും റിട്ട. ഹെഡ് മാസ്റ്ററുമായ സുചിത്രൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് അനിതകുമാരി,എസ്എംസി വൈസ് ചെയർമാൻ ടോമി, അധ്യാപകർ, രക്ഷാകർത്താക്കൾ എന്നിവർ പങ്കെടുത്ത പരിപാടിയിൽ വായനപ്പതിപ്പു പ്രകാശനം, ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്കാരം, സ്കൂൾ ലൈബ്രറിയക്ക് പുസ്തക സംഭാവന എന്നിവയും സംഘടിപ്പിച്ചു.

by liji HP News | Jul 7, 2022 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ ദിനത്തോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ പരിപാടികളാണ് ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ചത്.

ബഷീർ അനുസ്മരണം, ബഷീർ കൃതികളെ പരിചയപ്പെടുത്തൽ, ‘തേൻമാവ്’ എന്ന കഥയുടെ അവതരണം, ബഷീറിന്റെ ജീവൻ തുടിക്കുന്ന കഥാപാത്രങ്ങളുടെ പുനരാവിഷ്കാരം, ബഷീർകൃതികളുടെ ദൃശ്യാവിഷ്കാരം എന്നീ പരിപാടികൾ സ്കൂൾ അസംബ്ലിയിൽ നടന്നു. ബഷീറിന്റെ പുസ്തകങ്ങൾ, ബഷീർ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ ഇവയുടെ പ്രദർശനം, ക്ലാസ് തല ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.
by liji HP News | Jul 7, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തൃശ്ശൂര്‍: കുട്ടികള്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവി റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് തൃശ്ശൂര്‍ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തത്. മാനസികരോഗം കാരണം ചെയ്തുപോയതാണെന്നും ജാമ്യം നല്‍കണമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല.
തൃശ്ശൂര്‍ അയ്യന്തോളിലെ പാര്‍ക്കില്‍വെച്ച് ശ്രീജിത്ത് രവി കുട്ടികള്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയെന്നായിരുന്നു പരാതി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കേസിലെ പ്രതി നടന്‍ ശ്രീജിത്ത് രവിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ വീട്ടിലെത്തി പിടികൂടുകയായിരുന്നു.
ജൂലായ് നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇതിന് തലേദിവസവും ശ്രീജിത്ത് രവി കുട്ടികള്‍ക്ക് നേരേ നഗ്‌നതാപ്രദര്‍ശനം നടത്തിയിരുന്നു. അന്ന് കുട്ടികള്‍ വീട്ടുകാരോട് കാര്യം പറഞ്ഞെങ്കിലും പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ തൊട്ടടുത്തദിവസവും പ്രതി ഇത് ആവര്‍ത്തിച്ചതോടെയാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്.

by liji HP News | Jul 7, 2022 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ 1990 എസ്.എസ്.എൽ.സി. ബാച്ച് പൂർവ്വ വിദ്യാർഥി കൂട്ടായ്മയായ നിറവ് ’90 സ്കൂളിലെ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിലെ മൂന്ന് ക്ലാസ് മുറികൾ ടൈൽ പാകി, പെയിന്റ് ചെയ്ത് വൃത്തിയാക്കി സ്കൂളിന് സമർപ്പിച്ചു. പുതിയ അധ്യയന വർഷത്തിൽ ഒന്നാം ക്ലാസിലെത്തിയ തങ്ങളുടെ പിൻ തലമുറയിലെ കുഞ്ഞു മക്കൾക്ക് മികച്ച പഠന സൗകര്യമൊരുക്കാൻ വേണ്ടിയാണ് മറ്റ് പൂർവ്വ വിദ്യാർഥി കൂട്ടായ്മകൾക്ക് മാതൃകയായ ഈ പ്രവർത്തനം നിറവ് ’90 ഏറ്റെടുത്തത്.

ഒന്നാം ക്ലാസിലെ കുട്ടികൾക്കായി നിശ്ചയിക്കപ്പെട്ട മൂന്നു ക്ലാസ് മുറികളുള്ള കെട്ടിടത്തിലെ ക്ലാസ് മുറികളും വരാന്തയും ആകർഷകമാക്കണമെന്ന സ്കൂൾ അധികൃതരുടെ അഭ്യർഥന പരിഗണിച്ചാണ് ഇങ്ങനെ ഒരു ദൗത്യത്തിന് അവർ മുന്നിട്ടിറങ്ങിയത്. കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന ചടങ്ങിൽ 1990 കളിൽ സ്കൂൾ അധ്യാപികയായിരുന്ന പിന്നീട് സ്കൂൾ പ്രഥമാധ്യാപികയും ജില്ലാ വിദ്യാഭ്യാസ ഓഫീസറുമായി വിരമിച്ച റസിയാ ബീവി പുതുക്കിയ ക്ലാസ് മുറികൾ സ്കൂളിന് കൈമാറി. സ്കൂൾ ഹെഡ്മാസ്റ്റർ ജി.എൽ. നിമി, മുൻ ഹെഡ്മിസ്ട്രസ് റ്റി.റ്റി. അനിലാ റാണി, നിറവ് 90 അംഗങ്ങളായ അൻഫാർ, സജി കല്ലിംഗൽ, അധ്യാപകനായ എൻ. സാബു, ആർ.എസ്.സുജാറാണി, ഷീബ ജനേശൻ, ജിസ, സ്വപ്ന, ഷീജ ഷിബു, ലേഖ എം.ആർ, സുനിൽകുമാർ, വിക്ടർ, താജുദ്ദീൻ എന്നിവർ പങ്കെടുത്തു.
ടൈൽ പാകുന്നതിന് നേതൃത്വം നൽകിയ സുനിലിനേയും വിക്ടറിനേയും റസിയ പൊന്നാടയണിച്ചാദരിച്ചു. സ്കൂളിലെ നിർധനരായ കുട്ടികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ വിതരണം ചെയ്തും സഹപാഠികളുടെ കുടുംബങ്ങൾക്ക് സഹായമെത്തിച്ചും കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയും നിറവ് ’90 ഇതിനോടകം ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിക്കഴിഞ്ഞു.
Recent Comments