ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽനിന്ന് എൽകെജി വിദ്യാർഥി തെറിച്ചു വീണു

ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽനിന്ന് എൽകെജി വിദ്യാർഥി തെറിച്ചു വീണു

കടുത്തുരുത്തി: ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽനിന്ന് എൽകെജി വിദ്യാർഥി എമർജൻസി വാതിലിലൂടെ തെറിച്ചു വീണു. സ്കൂൾ ബസ് ഡ്രൈവറും ജീവനക്കാരനും സംഭവമറിഞ്ഞത്തിനു പിന്നാലെ കാറിലെത്തിയവർ ബസ് തടഞ്ഞുനിർത്തി. റോഡിലുരഞ്ഞ് മുഖത്തും കാലിനും പരുക്കേറ്റ 4 വയസ്സുകാരനെ മുട്ടുചിറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് കടുത്തുരുത്തി – പിറവം റോഡിൽ അലരിക്കു സമീപമാണു സംഭവം. കടുത്തുരുത്തി സ്വദേശികളുടെ മകനാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്.

വീട്ടിലേക്കുള്ള യാത്രയിൽ സ്കൂൾ ബസിന്റെ പിൻസീറ്റിലിരുന്ന കുട്ടി ഉറങ്ങിപ്പോകുകയും നിലത്തുവീണ് പിൻവശത്തെ എമർജൻസി വാതിലിലേക്കു തെറിച്ചു വീഴുകയും ചെയ്തു. വാതിലിന് അരികിലെ കമ്പിയിൽ പിടിത്തംകിട്ടിയ കുട്ടി അതിൽ തൂങ്ങിക്കിടക്കുന്നതു കണ്ട കാറിലുള്ളവർ ഹോൺ മുഴക്കിയെങ്കിലും ബസിലുള്ളവർ ശ്രദ്ധിച്ചില്ല. ഇതിനിടെ കുട്ടി പിടിവിട്ടു റോഡിൽ വീണു.

ഉടൻ കാർ യാത്രക്കാർ സ്കൂൾ ബസ് തടയുകയും അപകടവിവരം ഡ്രൈവറെ അറിയിക്കുകയും ചെയ്തു. സ്കൂൾ ബസിൽ ഡ്രൈവറെ കൂടാതെ ഒരു ജീവനക്കാരൻ കൂടി ഉണ്ടായിരുന്നു. ആശുപത്രിയിൽനിന്നുള്ള അറിയിപ്പ് ലഭിച്ചതിനെ തുടർന്നു സ്കൂൾ പ്രിൻസിപ്പലിനെയും ബസ് ജീവനക്കാരെയും കുട്ടികളുടെ മാതാപിതാക്കളെയും വിളിച്ചുവരുത്തി പൊലീസ് മൊഴിയെടുത്തു.

പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

തൃശൂർ: പനി ബാധിച്ച്‌ മൂന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ആനത്താഴത്ത് വര്‍ഗീസിന്റെ മകന്‍ സാം ആണ് മരിച്ചത്. ഒരാഴ്ചയായി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വേലൂര്‍ സെന്റ് സേവിയേഴ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. ഗള്‍ഫിലായിരുന്ന പിതാവ് വര്‍ഗീസ് കുട്ടിയുടെ ചികിത്സക്കായി ഒരാഴ്ച മുൻപ് നാട്ടിലെത്തിയിരുന്നു. അമ്മ ഷൈനി മെഡിക്കല്‍ കോളജിലെ താത്കാലിക ജീവക്കാരിയാണ്.

ആറ്റിങ്ങൽ എംഎസ്എംഇ ടെക്നോളജി ഡെവലപ്മെൻറ് സെൻറ്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ എംഎസ്എംഇ ടെക്നോളജി ഡെവലപ്മെൻറ് സെൻറ്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ: എംഎസ്എംഇ ടെക്നോളജി ഡെവലപ്മെൻറ് സെൻറ്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. എംഎസ്എംഇ ആസ്പൈർ പദ്ധതിയുടെ ഭാഗമായി ഗാർമെൻറ്സ് & അഗ്രോ ബേസ്ഡ് ഇൻഡസ്ടറി പ്രിലിമിനറി ഇന്റർവ്യൂവിനൊപ്പം ഒപ്പം എംഎസ്എംഇ
ഇ-സമ്പർക്ക് പദ്ധതിയുടെ അടിസ്ഥാനത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

വീട്ടമ്മയെ അപായപ്പെടുത്താൻ ശ്രമിച്ച കാമുകൻ അറസ്റ്റിൽ

വീട്ടമ്മയെ അപായപ്പെടുത്താൻ ശ്രമിച്ച കാമുകൻ അറസ്റ്റിൽ

കുന്നംകുളം (തൃശൂർ) ∙ കാറിനു മുന്നിൽ തൂങ്ങിക്കിടന്ന വീട്ടമ്മയെ അപായപ്പെടുത്താൻ ശ്രമിച്ചതിനു കാമുകനെ പൊലീസ് പിടികൂടി. തന്നെ ഉപേക്ഷിച്ചു കടന്നുകളയാൻ യുവാവ് ശ്രമിച്ചപ്പോഴാണു യുവതി കാറിനു മുന്നിൽ തൂങ്ങിക്കിടന്നത്. ഇവർ താഴെ വീണതോടെ കാമുകൻ സംഭവ സ്ഥലത്തുനിന്നു കടന്നുകളഞ്ഞെങ്കിലും പിന്നീട് പൊലീസ് പിടികൂടി.

കാവീട് കരുവായിപറമ്പ് തറയിൽ അർഷാദിനെയാണ് ( 27) അറസ്റ്റ് ചെയ്തത്.‍ ഭർത്താവിനെയും 2 കുട്ടികളെയും ഉപേക്ഷിച്ച വീട്ടമ്മയാണു കാമുകനുമായി പിണങ്ങിയതോടെ കാറിനു മുന്നിൽ തൂങ്ങിക്കിടന്നത്. പരുക്കേറ്റ ചെറായി സ്വദേശിനിയായ മുപ്പത്തേഴുകാരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കസ്റ്റഡിയിൽ എടുത്ത കാറിൽ നിന്ന് ലഹരിമരുന്ന് എംഡിഎംഎ കണ്ടെടുത്തു. വധശ്രമം, സ്ത്രീയെ ഉപദ്രവിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണു കേസ്.

മുദാക്കൽ പഞ്ചായത്ത്  താമരക്കുളത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി

മുദാക്കൽ പഞ്ചായത്ത് താമരക്കുളത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി

ആറ്റിങ്ങൽ: മുദാക്കൽ പഞ്ചായത്ത് 15 ആം വാർഡ് കൈപള്ളിക്കോണം
താമരക്കുളത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം എട്ടര മണിയോടെയാണ് മൃതദേഹം നാട്ടുകാർ കണ്ടത്. പോലീസും ഫയർഫോഴ്സും
സ്ഥലത്തെത്തി.