പ്ലസ് വണ്ണിൽ ഇംപ്രൂവ്മെന്റിന് അവസരം; ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

പ്ലസ് വണ്ണിൽ ഇംപ്രൂവ്മെന്റിന് അവസരം; ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : 2021 ലെ ഒന്നാം വർഷ ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇംപ്രൂവ്മെന്റിന് അവസരം. പൊതുവിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കി.

കോവിഡ് – 19 മഹാമാരിയും പ്രകൃതിക്ഷോഭങ്ങളും കാരണം ഒന്നാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പഠന പ്രവർത്തനങ്ങൾക്കായി സ്കൂളിൽ വേണ്ടത്ര നേരിട്ട് ഹാജരാകാൻ സാധിച്ചിരുന്നില്ല. കുറഞ്ഞ സമയത്തിനുള്ളിൽ വേണ്ടത്ര പഠനം നടത്താനുമായില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് ഇംപ്രൂവ്മെന്റ് പരീക്ഷ നടത്താൻ തീരുമാനിച്ചത്.

ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അവസരം നൽകണമെന്ന അഭ്യർത്ഥന കെ എസ് ടി എ,എസ് എഫ് ഐ തുടങ്ങിയ സംഘടനകൾ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് മുന്നിൽ വച്ചിരുന്നു. നിരവധി വിദ്യാർത്ഥികൾ നേരിട്ടും ഫോണിലൂടെയും ഇക്കാര്യം ഉന്നയിച്ചു. മന്ത്രി തലത്തിലും ഇക്കാര്യം പരിശോധിച്ചു. പൊതു ആവശ്യം കൂടി പരിഗണിച്ചാണ് പുതിയ ഉത്തരവെന്ന്‌ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

കേരളത്തില്‍ ഇന്ന് 4169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 4169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 759, എറണാകുളം 691, കോഴിക്കോട് 526, തൃശൂര്‍ 341, കോട്ടയം 317, കൊല്ലം 300, കണ്ണൂര്‍ 287, പത്തനംതിട്ട 172, മലപ്പുറം 161, പാലക്കാട് 142, ആലപ്പുഴ 141, ഇടുക്കി 140, വയനാട് 98, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 66,715 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,63,498 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,58,897 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4601 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 277 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 40,546 കോവിഡ് കേസുകളില്‍, 7.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 52 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 173 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 42,239 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 229 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4357 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 863, കൊല്ലം 111, പത്തനംതിട്ട 214, ആലപ്പുഴ 147, കോട്ടയം 318, ഇടുക്കി 126, എറണാകുളം 563, തൃശൂര്‍ 344, പാലക്കാട് 184, മലപ്പുറം 249, കോഴിക്കോട് 638, വയനാട് 182, കണ്ണൂര്‍ 337, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 40,546 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,99,620 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 96.7 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,58,44,013), 69.4 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,85,56,617) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (12,43,734)

· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 4169 പുതിയ രോഗികളില്‍ 3600 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 421 പേര്‍ ഒരു ഡോസ് വാക്‌സിനും 2075 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 1104 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

· ഡിസംബര്‍ 2 മുതല്‍ ഡിസംബര്‍ 8 വരെയുള്ള കാലയളവില്‍, ശരാശരി 42,571 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 1.9 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 1592 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 5 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 9%, 7%, 0.2%, 12%, 8%, 6% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

ബീവി ഉമ്മാൾ (87) നിര്യാതയായി

ബീവി ഉമ്മാൾ (87) നിര്യാതയായി

ആലംകോട്: ആലംകോട് സുൾഫി മൻസിലിൽ ബീവി ഉമ്മാൾ (87) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ ഖാദർ (കേരള പേപ്പർ കൺവട്ടേഴ്സ്). മക്കൾ: മുഹമ്മദ് അഷറഫ്, മുഹമ്മദ് ദസ്തഗീർ, ഷെരീഫ, സുൽഫി. മരുമക്കൾ. ബുഷ്റ ബീഗം, ‘ഹസീന, ഡോ.സലീം, ഹാഷിർ .

കെഎസ്ടിഎ അധ്യാപക കലോത്സവം സംഘടിപ്പിച്ചു

കെഎസ്ടിഎ അധ്യാപക കലോത്സവം സംഘടിപ്പിച്ചു

കിളിമാനൂർ: കെഎസ്ടിഎ കിളിമാനൂർ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപക കലോത്സവം സംഘടിപ്പിച്ചു.കളിമാനൂർ ഗവ എച്ച് എസ് എസ് ഓഡിറ്റോറിയത്തിൽ കാർട്ടൂൺ അക്കാദമി വൈസ് ചെയർമാനായ പ്രതാപൻ പുളിമാത്ത് അധ്യാപക കലോത്സവ ഉദ്ഘാടനം നിർവ്വഹിച്ചു. രചനാ വിഭാഗത്തിൽ ചിത്ര രചന, കഥാ രചന, കവിതാ രചന, കാർട്ടൂൺ, സ്റ്റേജ് ഇനങ്ങളായ മാപ്പിളപ്പാട്ട്, കവിതാലാപനം,മോണോ ആക്ട്,ലളിതഗാനം,നാടൻ പാട്ട്, മാപ്പിളപ്പാട്ട്, സംഘഗാനം,തിരുവാതിര, ഒപ്പന,മാർഗം കളി എന്നിവയിൽ അധ്യാപകർ മാറ്റുരച്ചു.

കോവിഡ് കാലത്ത് മുടങ്ങിയ അധ്യാപക കലോത്സവത്തിന്റെ തിരിച്ചു വരവ് അധ്യാപകരിൽ നവോൻ മേഷമുണർത്തി.കെ എസ് ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സാബുവി ആർ , കെ വി വേണുഗോപാൽ, എം എസ് ശശികല, കമ്മിറ്റി അംഗം ആർ കെ ദിലീപ് കുമാർ ,എസ സുരേഷ് കുമാർ, സബ് ജില്ലാ സെക്രട്ടറി കെ നവാസ് എന്നിവർ സംസാരിച്ചു.പ്രിൻസിപ്പാൾ റോബിൻ ജോസ് ആർ ജെ, പ്രഥമാധ്യാപിക അജിത എ എസ് എന്നിവർ ആശംസ പറഞ്ഞു. ഉപജില്ലാ പ്രസിഡന്റ് ഷമീർ ഷൈൻ അദ്ധ്യക്ഷത വഹിച്ചു.സബ് ജില്ലാ ജോ.സെക്രട്ടറി ഹരീഷ് ശങ്കർ സ്വാഗതവും കലാവേദി കൺവീനർ വി ഡി രാജീവ് നന്ദി പറഞ്ഞു.

ഭരണഘടനാ സംരക്ഷണ സദസ് സംഘടിപ്പിച്ചു

ഭരണഘടനാ സംരക്ഷണ സദസ് സംഘടിപ്പിച്ചു

അഞ്ചുതെങ്ങ്: സംസ്ഥാന ഗ്രന്ഥശാല സംഘം സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന ഭരണഘടന സംരക്ഷണാചാരണത്തിന്റെ ഭാഗമായി ഗ്രന്ഥശാലാ സംഘം അഞ്ചുതെങ്ങ് നേതൃസമതിയുടെ നേതൃത്വത്തിൽ നെടുംങ്ങണ്ട ശ്രീനാരായണ ബി എഡ് ട്രെയിനിങ് കോളേജിൽ ഭരണഘടനാ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ലൈജു ആദ്യക്ഷനായ യോഗത്തിൽ വെച്ച് വി. ശശി എംഎൽഎ ഭരണഘടനാ സംരക്ഷണ സദസ്സ് ഉദ്ഘാടനംചെയ്‌തു. കോളേജ് പ്രിൻസിപാൾ ഡോ. ഷീബ മുഖ്യാതിഥിയായിരുന്നു. ലൈബ്രറി കൗൺസിൽ താലൂക് പ്രസിഡന്റ്‌ എസ്. വേണുഗോപാൽ, എസ്. പ്രവീൺ ചന്ദ്ര എന്നിവർ സംസാരിച്ചു. നേതൃ സമതി കൺവീനർ വിജയ് വിമൽ സ്വാഗതവും,കോളേജ് അസി.പ്രൊഫസർ എസ് ചിത്ര നന്ദിയും പറഞ്ഞു.
തുടർന്ന് ഭരണഘടന “കരുതലും കാവലും” എന്ന വിഷയത്തെ സംബന്ധിച്ച് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എസ്.പ്രദീപ് കുമാർ ക്ലാസ്സെടുത്തു.