‘പരാഗ് ബിഗ് ലിറ്റിൽ ബുക്ക് പ്രൈസ്’ പ്രശസ്ത ബാലസാഹിത്യകാരനായ പ്രൊഫ.എസ്.ശിവദാസിന്

‘പരാഗ് ബിഗ് ലിറ്റിൽ ബുക്ക് പ്രൈസ്’ പ്രശസ്ത ബാലസാഹിത്യകാരനായ പ്രൊഫ.എസ്.ശിവദാസിന്

ഇന്ത്യയിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ബാലസാഹിത്യ പുരസ്കാരമായ ‘പരാഗ് ബിഗ് ലിറ്റിൽ ബുക്ക് പ്രൈസ്’ പ്രശസ്ത ബാലസാഹിത്യകാരനായ പ്രൊഫ.എസ്.ശിവദാസിന്. അഞ്ചുലക്ഷം രൂപയാണ് സമ്മാനത്തുക. ഓരോ വർഷവും ഓരോ ഭാരതീയ ഭാഷകൾക്കാണ് അവാർഡ്. ഇത്തവണ മലയാളത്തിനായിരുന്നു സമ്മാനം.439 എൻട്രികളിൽ നിന്നും അവസാന റൗണ്ടിലെത്തിയതു് പ്രൊഫ.ശിവദാസിന് പുറമെ സിപ്പി പള്ളിപ്പുറം, ഡോ.കെ.ശ്രീകുമാർ ,പള്ളിയറ ശ്രീധരൻ എന്നിവരായിരുന്നു. രചനകളിലെ വൈവിധ്യവും പുതുമയും ശാസ്ത്രീയ വീക്ഷണവും അന്താരാഷ്ട്ര പ്രസക്തിയുമാണ് പ്രൊഫ.ശിവദാസിനെ അവാർഡിനർഹനാക്കിയതെന്ന് ജൂറി വിലയിരുത്തി. ഇരുനൂറിലേറെ കൃതികളുടെ കർത്താവാണ് പ്രൊഫ.ശിവദാസ് .

കോട്ടയം സ്വദേശിയായ അദ്ദേഹം അദ്ധ്യാപകൻ, ശാസ്ത്രസാഹിത്യ പ്രചാരകൻ , പത്രാധിപർ, പേരൻ്റിങ് വിദഗ്ദ്ധൻ എന്നീ നിലകളിൽ പ്രശസ്തനാണ്. ഡിസംബർ പത്തിന് വൈകിട്ട് നാലിന് തൃശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ വെച്ച് അക്കാദമി പ്രസിഡണ്ട് വൈശാഖൻ പുരസ്കാരം നൽകും.മികച്ച ഇല്ലസ്ട്രേട്ടർക്കുള്ള അവാർഡ് ഡൽഹി സ്വദേശി ദീപബൽസവറിനാണ്.

പ്രൊഫ.ശിവദാസിന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി സമിതിയുടെ എമിററ്റസ് ഫെല്ലോഷിപ്പ്, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സമഗ്ര സംഭാവനാ പുരസ്കാരം, കേന്ദ്ര-കേരള സാഹിത്യ അക്കാദമികളുടെ അവാർഡുകൾ, എൻ.സി.ഇ.ആർ.ടി അവാർഡ് , എൻ.സി.എസ്.ടി.സി.അവാർഡ്, ഭീമാ അവാർഡ് ,കൈരളി ചിൽറൺസ് ബുക്ക് ട്രസ്റ്റ് അവാർഡ് എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഭാര്യ സുമ ശിവദാസ് വിരമിച്ച പ്രഥമാദ്ധ്യാപികയും പാചകവിദഗ്ദ്ധയും എഴുത്തുകാരിയുമാണ്. അപു, ദിപു എന്നിവർ മക്കൾ. ” മലയാള ഭാഷയ്ക്കും ശാസ്ത്രസാഹിത്യ പ്രസ്ഥാനത്തിനും കിട്ടിയ അംഗീകാരമായി ഈ അവാർഡിനെ കണക്കാക്കുന്നു” വെന്ന് പ്രൊഫ.ശിവദാസ് പറഞ്ഞു.

അന്താരാഷ്ട്ര ഡോക്യുമെൻ്ററി-ഹ്രസ്വചിത്ര മേളയ്ക്ക് തുടക്കമായി

അന്താരാഷ്ട്ര ഡോക്യുമെൻ്ററി-ഹ്രസ്വചിത്ര മേളയ്ക്ക് തുടക്കമായി

തിരുവനന്തപുരം: അന്താരാഷ്ട്ര ഡോക്യുമെൻ്ററി-ഹ്രസ്വചിത്ര മേളയുടെ സ്ക്രീനിങിന് ഇന്ന് തുടക്കമായി. രാവിലെ 9.30 ന് ഏരീസ് പ്ലക്സിലെ ഓഡിറ്റോറിയം 1ൽ എയിൻ്റ് നോ ടൈം ഫോർ വുമൺ, ബ്ലൈൻഡ് അംബിഷൻ എന്ന ചിത്രമാണ് ആദ്യം പ്രദർശിപ്പിച്ചത്. നാല് സ്ക്രീനുകളിലായി 13 ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും. സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിൽ അനുശോചിച്ച് കൊണ്ട് ഇന്ന് വൈകുന്നേരം ആറിന് മുഖ്യമന്ത്രി അടക്കം പങ്കെടുക്കാനിരുന്ന ഉത്ഘാടന ചടങ്ങ് ഒഴിവാക്കി.

ബെയ്റൂത്ത് ഐ ഓഫ് ദ സ്റ്റോം ആണ് ഉദ്ഘാടന ചിത്രം. 19 വിഭാഗങ്ങളിലായി 220 സിനിമകളും വീഡിയോകളുമാണ് മേളയിൽ പ്രദർശിപ്പിക്കുക. വനിതകൾക്കും നവാഗതർക്കും കൂടുതൽ പ്രയോജനപ്പെടുന്ന സിനിമാനയം സർക്കാർ രൂപീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ ഐഡിഎസ്എഫ്എഫ്കെയുടെ ഡെലിഗേറ്റ് പാസ് വിതരണോദ്ഘാടനം നിർവഹിച്ചുകൊണ്ട് പറഞ്ഞു. സർക്കാർ തിയേറ്ററുകളുടെ എണ്ണം ഇരട്ടിയാക്കി വർധിപ്പിക്കും. സർക്കാരിൻ്റെ ഒടിടി പ്ലാറ്റ്‌ഫോം പ്രവർത്തനമാരംഭിക്കുന്നതോടെ ചെറിയ ചെലവിൽ ചിത്രീകരിച്ച സൂപ്പർസ്റ്റാറുകളുടേതല്ലാത്ത ചിത്രങ്ങൾ ജനങ്ങളിൽ എത്താൻ അവസരമൊരുങ്ങുമെന്നും മന്ത്രി പറഞ്ഞു.

കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർ പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർ പിടിയിൽ

തൃശൂർ: രോഗിയുടെ ബന്ധുവിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ പിടിയിൽ. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഓർത്തോ വിഭാഗം മേധാവി ഡോക്ടർ കെ. ബാലഗോപാലിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. രാവിലെ പെരിങ്ങാവിലെ വസതിയിൽ വച്ചാണ് വിജിലൻസ് ഡിവൈഎസ്പി പി.എസ്.സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്.

കാൽമുട്ട് ശസ്ത്രക്രിയക്ക് 20000 രൂപ കൈക്കൂലിയായി കൈപറ്റിയതായാണ് വിവരം. യുഡിഎഫ് ഭരണകാലത്ത് ആശുപത്രി സൂപ്രണ്ടായിരുന്ന ഡോക്ടർ ബാലഗോപാൽ സ്ഥലം മാറ്റത്തെ തുടർന്നാണ് സ്ഥാനമൊഴിഞ്ഞത്. മൂന്ന് മാസം മുൻപാണ് വകുപ്പ് മേധാവിയായി വീണ്ടും ആശുപത്രിയിൽ തിരിച്ചെത്തിയത്.

മഹാരാഷ്ട്രയില്‍ ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചയാള്‍ക്ക് രോഗം ഭേദമായി

മഹാരാഷ്ട്രയില്‍ ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചയാള്‍ക്ക് രോഗം ഭേദമായി

മുംബൈ: മഹാരാഷ്ട്രയില്‍ ആദ്യമായി കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചയാള്‍ക്ക് രോഗം ഭേദമായി. രോഗം സ്ഥിരീകരിച്ചിരുന്ന 33-കാരനായ മറൈന്‍ എഞ്ചിനീയറുടെ പരിശോധനാഫലം നെഗറ്റീവായതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ഇയാളോട് വീട്ടില്‍ സ്വയംനിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് അധികൃതര്‍.

കല്യാണ്‍-ഡോംബിവ്ലി പ്രദേശത്തെ താമസക്കാരനായ ഇയാള്‍ നവംബര്‍ 23-നാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ദുബായ് വഴി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തുന്നത്. അവിടെ സാംപിള്‍ നല്‍കിയശേഷം വിമാനമാര്‍ഗം തന്നെയാണ് മുംബൈയിലെത്തിയത്. കോവിഡ് പരിശോധന പോസിറ്റീവായതിനെത്തുടര്‍ന്ന് കല്യാണ്‍-ഡോംബിവിലിയില്‍ ആശുപത്രിയിലായിരുന്നു.

ഇയാള്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നില്ല. വാക്‌സിന്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും ഒരു സ്വകാര്യ കപ്പലില്‍ ജോലിക്കാരനായ ഇയാള്‍ ഈ വര്‍ഷം ഏപ്രിലില്‍ കോവിഡിന്റെ വ്യാപനഘട്ടത്തില്‍ രാജ്യം വിട്ടതിനാല്‍ ഇതിന് സാധിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കല്യാണ്‍ നഗരത്തിലെ കോവിഡ് സെന്ററില്‍ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇയാള്‍ക്ക് ചെറിയ രോഗലക്ഷണങ്ങളേ ഉണ്ടായിരുന്നുള്ളൂവെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. ഇയാള്‍ ചികിത്സയോട് നല്ലരീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികാരികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ബുധനാഴ്ച വൈകുന്നേരം ആറ് മണിക്ക് ഇയാളെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി കല്യാണ്‍-ഡോംബിവ്ലി മുന്‍സിപ്പല്‍ കമ്മീഷണര്‍ ഡോ.വിജയ് സൂര്യവംശി പറഞ്ഞു. ആക്‌സ്മികമായി ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു. പരിശോധനാഫലം നെഗറ്റീവായതോടെ അദ്ദേഹത്തെ ഡിസ്ചാര്‍ഡ് ചെയ്തു. അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്നും ലക്ഷണങ്ങളൊന്നുമില്ലെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വെള്ളാരംകുന്നിലെ വെള്ളിമീനുകൾ’ റിലീസ് ഡിസംബർ 17ന്

‘വെള്ളാരംകുന്നിലെ വെള്ളിമീനുകൾ’ റിലീസ് ഡിസംബർ 17ന്

എജിഎസ് മൂവി മേക്കേഴ്സിന്റെ ബാനറിൽ കുമാർ നന്ദ രചനയും സംവിധാനവും നിർവ്വഹിച്ച്‌ വിനോദ് കൊമ്മേരി, രോഹിത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ” വെള്ളാരംകുന്നിലെ വെള്ളിമീനുകൾ ” ഡിസംബർ 17 ന് തീയേറ്ററുകളിലെത്തുന്നു.

കുടുംബത്തിന്റെ ചുമതലാബോധങ്ങളിൽ നിന്നും ഒഴിഞ്ഞ് നില്ക്കുന്ന കുടുംബനാഥനാൽ ആ കുടുംബം അനുഭവിക്കേണ്ടി വരുന്ന കഷ്ടനഷ്ടങ്ങളും തുടർന്നുണ്ടാകുന്ന സങ്കീർണതകളും ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിൽ എത്രത്തോളം പ്രസക്തമെന്ന് ചർച്ച ചെയ്യുന്ന ചിത്രമാണ് ‘വെള്ളാരംകുന്നിലെ വെള്ളിമീനുകൾ’. ശാന്തികൃഷ്ണ , ഭഗത് മാനുവൽ , ആനന്ദ്സൂര്യ, സുനിൽ സുഖദ, കൊച്ചുപ്രേമൻ , ശശികലിംഗ, മുരളി, പ്രജുഷ, ബേബി ഗൗരിനന്ദ, മാസ്റ്റർ ഗൗതംനന്ദ, അഞ്ജു നായർ , റോഷ്നിമധു , എകെഎസ്, മിഥുൻ, രജീഷ്സേട്ടു , ക്രിസ്കുമാർ , ഷിബു നിർമ്മാല്യം, ആലികോയ, ജീവൻ ചാക്ക, മധു സി നായർ , കുട്ട്യേടത്തി വിലാസിനി, ബാലു ബാലൻ, ബിജുലാൽ , അപർണ , രേണുക, മിനി ഡേവിസ്, രേഖ ബാംഗ്ളൂർ, ഗീത മണികണ്ഠൻ എന്നിവർ അഭിനയിക്കുന്നു.

ബാനർ – എജിഎസ് മൂവി മേക്കേഴ്സ്‌ , രചന, സംവിധാനം – കുമാർ നന്ദ, നിർമ്മാണം – വിനോദ് കൊമ്മേരി , രോഹിത് , ഛായാഗ്രഹണം – അജീഷ് മത്തായി, രാജീവ് വിജയ്, എഡിറ്റിംഗ് – ശ്രീനിവാസ് കൃഷ്ണ, ഗാനരചന – വയലാർ ശരത്ചന്ദ്രവർമ്മ, രാജീവ് ആലുങ്കൽ, സുഗുണൻ ചൂർണിക്കര, സംഗീതം – എം കെ അർജുനൻ , റാംമോഹൻ, രാജീവ് ശിവ, ആലാപനം – വിധുപ്രതാപ് , കൊല്ലം അഭിജിത്ത്, ആവണി സത്യൻ, ബേബി പ്രാർത്ഥന രതീഷ് , പ്രൊഡക്ഷൻ കൺട്രോളർ – പാപ്പച്ചൻ ധനുവച്ചപുരം, ഓഡിയോ റിലീസ് – ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയ്ൻമെന്റ്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ശ്രീജിത് കല്ലിയൂർ, കല-ജമാൽ ഫന്നൻ , രാജേഷ്, ചമയം – പുനലൂർ രവി , വസ്ത്രാലങ്കാരം – നാഗരാജ്, വിഷ്വൽ എഫക്ടസ് – സുരേഷ്, കോറിയോഗ്രാഫി – മനോജ്, ത്രിൽസ് – ബ്രൂസ് ലി രാജേഷ്, പശ്ചാത്തലസംഗീതം – രാജീവ് ശിവ, കളറിംഗ് -എം മഹാദേവൻ, സ്‌റ്റുഡിയോ – ചിത്രാഞ്ജലി, വി എഫ് എക്സ് ടീം – ബിബിൻ വിഷ്വൽ ഡോൺസ്, രഞ്ജിനി വിഷ്വൽ ഡോൺസ്, സംവിധാന സഹായികൾ – എ കെ എസ് , സജിത് ബാലുശ്ശേരി, ജോസഫ് ഒരുമനയൂർ, വിഷ്ണു തളിപ്പറമ്പ്, സന്തോഷ് ഊരകം, പ്രൊഡക്ഷൻ മാനേജർ – സുരേഷ് കീർത്തി, വിതരണം – പല്ലവി റിലീസ്, സ്റ്റിൽസ് – ഷാലു പേയാട്, പി ആർ ഓ – അജയ് തുണ്ടത്തിൽ .