by liji HP News | Dec 9, 2021 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: കല്ലമ്പലം ജനമൈത്രി പോലീസും ഞെക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി സ്ത്രീസുരക്ഷാ ബോധവൽക്കരണ ക്ലാസും പരിശീലനവും നടത്തി.
അടുത്തകാലത്തായി കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെ വർധിച്ചു വരുന്ന അതിക്രമങ്ങൾ തടയുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
സ്റ്റുഡൻറ് പോലീസ് കേഡറ്റ് (SPC), നാഷണൽ സർവീസ് സ്കീം(NSS), നാഷണൽ കേഡറ്റ് കോർപ്സ്(NCC), ജൂനിയർ റെഡ് ക്രോസ്(JRC) തുടങ്ങിയവയിലെ തെരഞ്ഞെടുക്കപ്പെട്ട
60 വനിതാ വോളണ്ടിയേഴ്സിനെയാണ് ആണ് പരിശീലകർ ആയി തെരഞ്ഞെടുത്തത്. പരിശീലകർക്ക് വനിതാപോലീസ് നൽകുന്ന പരിശീലനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ചെമ്മരുതി ഡിവിഷൻ മെമ്പർ ഗീതാ നസീർ ഉദ്ഘാടനം ചെയ്തു. വർക്കല ഡിവൈഎസ്പി നിയാസ് മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡണ്ട് ജി രാജീവിൻ്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ കെ കെ സജീവ്, ഒറ്റൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ ജയപ്രകാശ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഒ ലിജ, വാർഡ് മെമ്പർ നമ്പർ എസ് ഷിനി, വി എച് എസ് എസ് പ്രിൻസിപ്പൽ എം അർ മധു, ഹെഡ്മാസ്റ്റർ എൻ സന്തോഷ്, കല്ലമ്പലം സബ്ഇൻസ്പെക്ടർ ആർ ജയൻ തുടങ്ങിയവർ സംസാരിച്ചു.
പ്രത്യേക സാഹചര്യത്തിൽ സ്ത്രീകളോ കുട്ടികളോ ഒറ്റപ്പെടുകയോ, ബസ്സിൽ യാത്ര ചെയ്യുമ്പോഴോ ബസ് കാത്തു നിൽക്കുമ്പോഴോ ശല്യപ്പെടുത്തൽ അനുഭവിക്കുമ്പോൾ, മാല പൊട്ടിക്കാൻ വരുന്നവനെ, ബാഗ് തട്ടിപ്പറിക്കാൻ വരുന്നവനെ, കടന്നുപിടിക്കാൻ വരുന്നവരെ എപ്രകാരം കൈകാര്യം ചെയ്യണമെന്ന് വിദഗ്ധ പരിശീലനം നേടിയ വനിതാ പോലീസ് ഉദ്യോഗസ്ഥർ സ്കൂളിലെ കുട്ടി പരിശീലകർക്ക് ക്ലാസുകളും പരിശീലനവും നൽകി.
ഇവരെ ഉപയോഗിച്ച് സ്കൂളിലെ മുഴുവൻ പെൺകുട്ടികൾക്കും പരിശീലനം നൽകാനാണ് ഉദ്ദേശിക്കുന്നത്. ഏതു പ്രതികൂല സാഹചര്യങ്ങളെയും നേരിടാൻ പെൺകുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ആണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
by liji HP News | Dec 9, 2021 | Latest News, ജില്ലാ വാർത്ത
മണമ്പൂർ: മണമ്പൂർ സർവീസ് സഹകരണ ബാങ്ക് നവീകരിച്ച തൊപ്പിച്ചന്താ ബ്രാഞ്ചിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ എം.എൽ.എ ശ്രീമതി ഒ.എസ്.അംബികയുടെ അധ്യക്ഷതയിൽ സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. അഡ്വ. വി. ജോയ് എം.എൽ.എ ആദ്യ നിക്ഷേപം സ്വീകരിച്ചു. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ, മണമ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. നഹാസ്, അഡ്വ എസ്. ഷാജഹാൻ എന്നിവർ പങ്കെടുത്തു.
by liji HP News | Dec 9, 2021 | Latest News, ജില്ലാ വാർത്ത, മരണം
തിരുവനന്തപുരം: വിതുരയിൽ ആറു വയസുകാരൻ ഷോക്കേറ്റ് മരിച്ചു. വിതുര തള്ളച്ചിറ കാവുവിള സുനിൽ ഭവനിൽ സൗരവ് (6) ആണ് മരിച്ച.
ഇരട്ട കുട്ടികളിൽ ഒരാളായിരുന്നു സൗരവ്. രണ്ടു പേരും മുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്നു. അച്ഛൻ ജോലി കഴിഞ്ഞ് വന്ന് നോക്കുമ്പോൾ മുറ്റത്ത് എർത്ത് കമ്പിയിൽ കുട്ടി കിടക്കുന്നതാണ് കണ്ടത്.
ഉടൻ തന്നെ കുട്ടിയെ അയൽവാസികൾ ചേർന്ന് വിതുര താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. വിതുര പോലീസ് കേസെടുത്തു.
by liji HP News | Dec 9, 2021 | Latest News, ജില്ലാ വാർത്ത
വെമ്പായം: കന്യാകുളങ്ങര ഗവൺമെന്റ് ആശുപത്രിയിൽ ഒപി ടിക്കറ്റ് എടുക്കാനായി ക്യൂവിൽ നിന്ന വയോധികയുടെ
മാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനികളായ മൂന്നു യുവതികൾ പിടിയിൽ. തമിഴ് നാട് മധുര സ്വദേശിനികളായ നന്ദിനി, സിന്ധു, ഗോപിക എന്നിവരാണ് അറസ്റ്റിലായത്. വയോധിക ഒപി ടിക്കറ്റ് എടുക്കാനായി ക്യൂവിൽ നിൽക്കുമ്പോൾ പുറകിൽ യുവതികളിൽ ഒരാൾ വന്നു നിൽക്കുകയും കഴുത്തിൽ കിടന്ന മാല പൊട്ടിക്കുകയും ചെയ്തു. ഇതേസമയം തൊട്ടടുത്തുനിന്ന ഒരാൾ ഇത് കാണുകയും യുവതിയെ ചോദ്യം ചെയ്യുകയും ചെയ്തു
തുടർന്ന് തമിഴ്നാട് സ്വദേശിനിയായ യുവതി മാല നിലത്തേക്ക് എറിയുകയും പരിസരത്തുനിന്ന സഹായികളായ മറ്റ് രണ്ട് യുവതികളോടൊപ്പം കടന്നുകളയാൻ ശ്രമിക്കുകയും ചെയ്തു. ഉടൻ എല്ലാവരും ചേർന്ന് ഇവരെ ബലമായി തടഞ്ഞുനിർത്തുകയും ആശുപത്രി അധികൃതർ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും പോലീസെത്തി മൂന്നു യുവതികളെയും കസ്റ്റഡിയിലെടുത്തു.
ജില്ലയുടെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് തമിഴ്നാട് സ്വദേശികളായ സ്ത്രീകളുടെ മോഷണസംഘം ഇറങ്ങിയിട്ടുള്ള തായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ആഴ്ചയിൽ സമാനമായ സംഭവം വട്ടപ്പാറ സ്റ്റേഷനിലും റിപ്പോർട്ട് ചെയ്തിരുന്നു. അതിൽ ഒരു മധുര സ്വദേശിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു
കഴിഞ്ഞ ദിവസം തേമ്പാമൂട് സ്വദേശിനിയായ വീട്ടമ്മ വെഞ്ഞാറമൂട് കെഎസ്എഫ്ഇ യിൽ വന്ന് മടങ്ങവെ കെഎസ്ആർടിസി ബസിൽ വച്ച് വീട്ടമ്മയുടെ ആറേ മുക്കാൽ പവൻ മാലയും മുകാൽപവൻ മോതിരവും 2000 രൂപയും പേഴ്‌സ് ഉൾപ്പെടെ ഇവരിൽ ഒരാൾ മോഷ്ഠിച്ചിരുന്നു.
മാല മോഷണവുമായി ബന്ധപ്പെട്ട് മൂന്നു സ്ത്രീകളെ പിടിക്കപ്പെട്ടതറിഞ്ഞു വീട്ടമ്മ സ്റ്റേഷനിൽ എത്തി ഇതിൽ ഒരാളാണ് മോഷണം നടത്തിയതെന്ന് തിരിച്ചറിഞ്ഞു. തമിഴ്നാട് മധുര സ്വദേശികളാണെന്ന് പറയുന്ന നിരവധി സ്ത്രീകൾ കേരള സംസ്ഥാനത്തെക്ക് കടന്നതായി പോലീസ് പറയുന്നു.
by liji HP News | Dec 9, 2021 | Latest News, ജില്ലാ വാർത്ത
കെഎസ്ആർടിസി ജീവനക്കാരുടെ ദീർഘ നാളത്തെ സ്വപ്നം യാഥാർഥ്യമാകുന്നു. മുഖ്യമന്ത്രിയുമായും ധനകാര്യ മന്ത്രിയുമായും നടത്തിയ ചർച്ചയിൽ ശമ്പള പരിഷ്കരണത്തിന് അംഗീകരികാരം ലഭിച്ചതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.
ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ ഉണ്ടാകും. 2022 മുതൽ കുറഞ്ഞ ശമ്പളം 23000 രൂപയാക്കും. 2022 ജനുവരിയിലെ ശമ്പളത്തിനൊപ്പം പുതുക്കിയ ശമ്പളം ചേർക്കും. സ്ഥാനക്കയറ്റം ഘട്ടം ഘട്ടമായി അനുവദിക്കുമെന്നും ഡ്യൂട്ടി സമയം പരിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Recent Comments