പൊൻമുടിക്ക് ഒരു കൈത്താങ്ങ്: സഹായഹസ്തവുമായി വെഞ്ഞാറമൂട് ഗവ.എച്ച്.എസ്എസിലെ എൻഎസ്എസ് യൂണിറ്റ്

പൊൻമുടിക്ക് ഒരു കൈത്താങ്ങ്: സഹായഹസ്തവുമായി വെഞ്ഞാറമൂട് ഗവ.എച്ച്.എസ്എസിലെ എൻഎസ്എസ് യൂണിറ്റ്

വെഞ്ഞാറമൂട്: പൊൻമുടിക്ക് ഒരു കൈത്താങ്ങ് പദ്ധതിയിൽ വെഞ്ഞാറമൂട് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.എസ്.എസ് യുണിറ്റ് ശേഖരിച്ച ഭക്ഷ്യ ധാന്യ കിറ്റുകൾ കൈമാറി. മാസങ്ങളായി തുടരുന്ന മഴയും കോവിഡ് മഹാമാരി ഏൽപ്പിച്ച ആഘാതം മൂലം പൊൻമുടിയിൽ ദുരിതം അനുഭവിക്കുന്ന തോട്ടം തൊഴിലാളികൾക്ക് സഹായഹസ്തവുമായാണ് എൻ.എസ്.എസ് വോളണ്ടിയേഴ്സ് രംഗത്ത് എത്തിയത്.

സ്കൂൾ അങ്കണത്തിൽ നടന്ന ലളിതമായ ചടങ്ങിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എസ്.അഭിലാഷ് പ്രിൻസിപ്പൽ ഇൻ ചാർജ് ബിനാകുമാരി, മറ്റ് അധ്യാപകർ , എൻ.എസ്.എസ് വോളണ്ടിയേഴ്സ് തുടങ്ങിയവർ പങ്കെടുത്തു.

കോവിഡ് വകഭേദം; ഏഴ് രാജ്യങ്ങള്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി യുഎഇ

കോവിഡ് വകഭേദം; ഏഴ് രാജ്യങ്ങള്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി യുഎഇ

ദുബായ്: പുതിയ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ഏഴ് രാജ്യങ്ങള്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി യുഎഇ. ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്‌വേ, മൊസാംബിക്, ബോട്സ്വാന, ലിസോത്തോ, ഇസ്വാതിനി എന്നീ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കാണ് യാത്രാവിലക്ക്.

ഈ രാജ്യങ്ങളില്‍ നിന്നുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും വിലക്കുണ്ട്. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും യുഎഇയിലേക്ക് പ്രവേശിക്കാനാവില്ല. തിങ്കളാഴ്ച മുതല്‍ നിയന്ത്രണം നിലവില്‍ വരും.

യുഎഇ പൗരന്‍മാര്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍, നയതന്ത്ര പ്രതിനിധികള്‍ എന്നിവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവുണ്ട്. ഇവര്‍ യുഎഇയിലെത്തിയാല്‍ 10 ദിവസം ക്വാറന്റീനില്‍ കഴിയണം. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുമാണ് ഇക്കാര്യം അറിയിച്ചത്.

ഒന്നാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം ഇന്ന്‌

ഒന്നാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം ഇന്ന്‌

തിരുവനന്തപുരം: സംസ്ഥാനത്തെ 2021 മാർച്ചിലെ ഒന്നാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം ശനിയാഴ്‌ച പ്രസിദ്ധീകരിക്കും. ഫലം പകൽ പതിനൊന്നോടെ http://www.keralresults.nic.in, http://www.dhsekerala.gov.in, http://www.dhsekerala.gov.in, https://www.results.kite.kerala.gov.in, https://www.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാകും.

4,17,000 വിദ്യാർഥികൾ പരീക്ഷ എഴുതിയിരുന്നു. കോവിഡിനെത്തുടർന്ന്‌ ഒരു ദിവസംപോലും സ്‌കൂളിൽ പോകാതെ ഡിജിറ്റൽ ക്ലാസുകളെമാത്രം ആശ്രയിച്ച്‌ പഠിച്ച്‌ പരീക്ഷ എഴുതിയവരാണിവർ.

പുനർ മൂല്യനിർണയത്തിന്‌ 500 രൂപയും സൂക്ഷ്‌മപരിശോധനയ്‌ക്ക്‌ 100 രൂപയും ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പിക്ക്‌ 300 രൂപയുമാണ്‌ ഫീസ്‌. ഇതിനായി ഡിസംബർ രണ്ടുവരെ അപേക്ഷിക്കാം. അപേക്ഷാവിവരങ്ങൾ സ്‌കൂൾ പ്രിൻസിപ്പൽമാർ ഡിസംബർ മൂന്നിന്‌ പൊതുവിദ്യാഭ്യാസ വകുപ്പിന്‌ കൈമാറണം.

കെ.എസ്.ടി.എ ആറ്റിങ്ങൽ സബ്ജില്ലാ സമ്മേളനം ഡിസംബർ അഞ്ചിന്

കെ.എസ്.ടി.എ ആറ്റിങ്ങൽ സബ്ജില്ലാ സമ്മേളനം ഡിസംബർ അഞ്ചിന്

കെ.എസ്.ടി.എ ആറ്റിങ്ങൽ സബ്ജില്ലാ സമ്മേളനം ഡിസംബർ അഞ്ചിന് ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കും. സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ എസ് കുമാരി ഉദ്ഘാടനം ചെയ്തു.സബ്ജില്ലാ പ്രസിഡന്റ് എച്ച് അരുൺ അധ്യക്ഷത വഹിച്ചു.മുനിസിപ്പൽ വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ ,സി.പി.ഐ (എം) ആറ്റിങ്ങൽ ഏര്യ കമ്മിറ്റി അംഗം എം മുരളി,സി.പി.ഐ (എം) ആറ്റിങ്ങൽ ഈസ്റ്റ് എൽ.സി സെക്രട്ടറി ചന്ദ്രബോസ്,ഡി.വൈ എഫ് .ഐ നേതാക്കളായ സുഖിൽ, അനസ്,കെ.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറി എസ് സതീഷ്കുമാർ,പി.റ്റി.എ പ്രസിഡന്റ് വിജുകുമാർ , സബ്ജില്ലാ സെക്രട്ടറി വി സുഭാഷ്, പ്രിൻസിപ്പാൾ അജിത , ഹെഡ്മാസ്റ്റർ അനിൽ എന്നിവർ സംസാരിച്ചു.സ്വാഗതസംഘം ചെയർപേഴ്സനായി മുനിസിപ്പൽ ചെയർപേഴ്സൺ എസ് കുമാരിയേയും കൺവീനറായി സബ്ജില്ലാ സെക്രട്ടറി വി സുഭാഷിനേയും തെരഞ്ഞെടുത്തു.

കൊല്ലമ്പുഴയിൽ നദിയിലേക്ക് ചാടിയ വൃദ്ധയെ രക്ഷപെടുത്തി

കൊല്ലമ്പുഴയിൽ നദിയിലേക്ക് ചാടിയ വൃദ്ധയെ രക്ഷപെടുത്തി

ആറ്റിങ്ങൽ: കൊല്ലമ്പുഴയിൽ നദിയിലേക്ക് ചാടിയ വൃദ്ധയെ രക്ഷപെടുത്തി. വെള്ളൂർക്കോണം സ്വദേശി സുദേവി (61) ആണ് കൊല്ലമ്പുഴ പാലത്തിൽ നിന്ന് നദിയിലേക്ക് ചാടിയത്. ഇന്ന് ഉച്ചതിരിഞ്ഞ് 2.30 ഓടെയായിരുന്നു സംഭവം. കോൺഗ്രസ് നേതാവ് കിരൺ കൊല്ലമ്പുഴയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. വള്ളിപ്പടർപ്പിൽ കുടുങ്ങി കിടന്ന വയോധികയെ രക്ഷപെടുത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.