by liji HP News | Nov 27, 2021 | Latest News, ജില്ലാ വാർത്ത
പ്ലസ് വണ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. താഴെ പറയുന്ന വെബ്സൈറ്റുകളില് പരീക്ഷഫലം ലഭിക്കുന്നതാണ്.
www.keralresults.nic.in
www.dhsekerala.gov.in
www.prd.kerala.gov.in
www.results.kite.kerala.gov.in
www.kerala.gov.in
വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് വഴിയാണ് വിവരം പുറത്ത് വിട്ടത്. നാല് ലക്ഷത്തോളം വിദ്യാര്ത്ഥികള് പരീക്ഷയില് പങ്കെടുത്തു. കോവിഡ് പ്രതിസന്ധികള്ക്കിടയിലായിരുന്നു
പ്ലസ് വണ് പരീക്ഷ നടത്തിയത്.

by liji HP News | Nov 27, 2021 | Latest News, സിനിമ
തിരുവനന്തപുരം: ഹോമിയോപ്പതി വകുപ്പിലെ സേവനങ്ങള് ജനങ്ങളിലെത്തിക്കാന് സഹായിക്കുന്ന m-Homoeo വെബ് അധിഷ്ഠിത മൊബൈല് ആപ്പ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് പുറത്തിറക്കി. പൊതുജനങ്ങള്ക്ക് മൊബൈല് സാങ്കേതികവിദ്യകള് വഴി സര്ക്കാര് സേവനങ്ങള് വേഗം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ഹോമിയോപ്പതി വകുപ്പ് മൊബൈല് ആപ്പ് തയ്യാറാക്കിയതെന്ന് മന്ത്രി പറഞ്ഞു. പൗരന്മാര്ക്ക് വകുപ്പില് നിന്ന് ലഭ്യമാകുന്ന സേവനങ്ങള് പ്രത്യേകിച്ച് ഹോമിയോപ്പതി പ്രതിരോധ മരുന്ന് വിതരണം, ഒപി, സ്പെഷ്യല് ഒപി സേവനങ്ങള് വേഗത്തില് ലഭിക്കും. ഹോമിയോപ്പതി വകുപ്പിലെ പ്രവര്ത്തനങ്ങളുടെ വിവരശേഖരണ ക്ഷമത പരമാവധി വര്ദ്ധിപ്പിക്കാനും ഫലപ്രദമായ അവലോകന, ആസൂത്രണ പ്രവര്ത്തനങ്ങള് നടത്തുവാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സ്കൂള് കുട്ടികള്ക്ക് ഹോമിയോപ്പതി പ്രതിരോധ ഔഷധങ്ങള് രക്ഷകര്ത്താവിന്റെ സമ്മതത്തോടെ നല്കുന്നതിന് ആപ്പില് സൗകര്യം ഒരുക്കിയിട്ടുണ്ട്. മുന്കൂര് ബുക്ക് ചെയ്ത് അടുത്തുള്ള ഹോമിയോപ്പതി സ്ഥാപനങ്ങളില് നിന്നും മരുന്നുകള് വാങ്ങാം.
സമീപ ഭാവിയില് ഒ.പി, സ്പെഷ്യല് ഒപി സേവനങ്ങള് ഈ രീതിയില് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. സേവങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്ദേശങ്ങളും പരാതികളും അറിയിക്കാന് സാധിക്കും.
ടെലി മെഡിസിന് സൗകര്യം ഒരുക്കുന്നതിലൂടെ രോഗികള്ക്ക് സേവനങ്ങള് വീട്ടില് ലഭിക്കും. ആപ്പിലൂടെ ക്യൂ സംവിധാനം കാര്യക്ഷമമാക്കാനും വിദൂര സ്ഥലങ്ങളില് പോലും സേവനങ്ങള് നല്കാനും കഴിയും. m-Homoeo ആപ്പ് ഗൂഗിള് പ്ലേസ്റ്റോറില് നിന്നും https://play.google.com/store/apps/details?id=org.keltron.ahims എന്ന ലിങ്കില് നിന്നും ഡൗണ് ലോഡ് ചെയ്യാം
by liji HP News | Nov 27, 2021 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് മെമ്പർ നാവായിക്കുളം അശോകൻ തനിയ്ക്ക് കളഞ്ഞ് കിട്ടിയ, പാലക്കാട് എസ്.പി.ഓഫീസിലെ പോലീസ് ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ ആണ് തിരികെ നൽകി മാതൃകയായത്. നാവായിക്കുളം പഞ്ചായത്തിലെ സഹ മെമ്പർമാരായ മണിലാൽ, പൈവേലിക്കോണം ബിജു, കുമാർ ജി,അരുൺകുമാർ, നഹാസ് എന്നിവരുടെ സാനിധ്യത്തിലാണ് മൊബൈൽ ഫോൺ തിരികെ നൽകിയത്.

by liji HP News | Nov 27, 2021 | Latest News, ജില്ലാ വാർത്ത
SAPTAയുടെ ആഭിമുഖ്യത്തിൽ മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് പ്രണാമം അർപ്പിച്ച് കാസർകോഡ് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കുന്ന ദീപ ശിഖായാത്രയ്ക്ക് നാവായിക്കുളം എതുക്കാട് ജംഗ്ഷനിൽ സ്വീകരണം നൽകി. ബി.ജെ.പി.വർക്കല മണ്ഡലം പ്രസിഡന്റ് സജി പി.മുല്ലനല്ലൂർ നാവായിക്കുളം.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പൈവേലിക്കോണം ബിജു.നാവായിക്കുളം അശോകൻ. കുമാർ.ജി. അരുൺ കുമാർ.ജിഷ്ണു.എസ്.ഗോവിന്ദ് എന്നിവരും ബി.ജെ.പി.നേതാക്കളും നാട്ടുകാരും പങ്കെടുത്തു.

by liji HP News | Nov 27, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ സബ് ജയിലിൽ ജയിൽ ക്ഷേമദിനാഘോഷത്തിൻ്റെ ഭാഗമായി ആറ്റിങ്ങൽ അഗ്നിശമന സേനാ കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. വെള്ളത്തിൽ വീണുള്ള അപകടങ്ങൾ, ഹൃദയാഘാതം, തീപ്പൊള്ളൽ, വാഹനാപകടങ്ങൾ എന്നിവ കൈകാര്യം ചെയ്യേണ്ട രീതികൾ, ഇവയ്ക്ക് പ്രഥമ ശുശ്രൂഷ നൽകേണ്ടത് എങ്ങനെയെന്നും ഗ്യാസ് ലീക്ക്, തീ പിടുത്തം എന്നിവ അപകടം പറ്റാതെ എങ്ങനെ നിയന്ത്രണ വിധേയമാക്കാം എന്നും അന്തേവാസികൾക്കു ബോധവത്കരണം നൽകി. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ സജിത്ത് ലാൽ, ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ സജീ എന്നിവർ ക്ലാസുകൾ നയിച്ചു.

Recent Comments