by liji HP News | Nov 24, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം ∙ സംസ്ഥാന പൊലീസ് മേധാവി അനില്കാന്തിന്റെ സേവന കാലാവധി രണ്ടു വർഷത്തേക്കു നീട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഡിജിപി പദവിയിലിരിക്കുന്നവർക്കു രണ്ടു വർഷമെങ്കിലും സേവന കാലാവധി നൽകണമെന്ന സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതിനുമുൻപ് വിരമിക്കുന്നവർക്കു വേണമെങ്കിൽ സ്വമേധയാ സ്ഥാനം ഒഴിയാം.
1988 ബാച്ചിലെ ഐപിഎസ് ഓഫിസറായ അനിൽകാന്തിന്റെ സേവനം 2023 ജൂൺ 30വരെയാണ് നീട്ടിയത്. അല്ലെങ്കിൽ 2022 ജനുവരി 31ന് വിരമിക്കേണ്ടതായിരുന്നു. ജൂലൈ ഒന്നിനാണ് അനിൽകാന്ത് ഡിജിപിയായി അധികാരമേറ്റത്. നിയമിക്കപ്പെടുമ്പോൾ ഏഴുമാസം സർവീസാണ് ശേഷിച്ചിരുന്നത്. നിയമന ഉത്തരവിൽ 2 വർഷത്തേക്കാണ് നിയമനം എന്നു രേഖപ്പെടുത്തിയിരുന്നില്ല.

അനിൽകാന്ത് 7 മാസം കഴിഞ്ഞു വിരമിക്കുമ്പോൾ സീനിയോറിറ്റിയിൽ മുന്നിലുള്ള ടോമിൻ ജെ.തച്ചങ്കരി ഉൾപ്പെടെയുള്ളവരെ പരിണിക്കാനായിരുന്നു ധാരണ. സർക്കാർ തീരുമാനം മാറ്റിയതോടെ സീനിയോറിറ്റിയിൽ മുൻപിലുള്ള സുധേഷ് കുമാർ, ബി.സന്ധ്യ, ടോമിൻ ജെ.തച്ചങ്കരി എന്നിവരുടെ സാധ്യകൾ ഇല്ലാതായി. ബി.സന്ധ്യ 2023 മേയിൽ വിരമിക്കും. സുധേഷ് കുമാർ 2022 ഒക്ടോബറിലും തച്ചങ്കരി 2023 ജൂണിലും വിരമിക്കും.
കേരള കേഡറിൽ എഎസ്പി ആയി വയനാട് സർവീസ് ആരംഭിച്ച അനിൽകാന്ത് തിരുവനന്തപുരം റൂറൽ, റെയിൽവേ എന്നിവിടങ്ങളിൽ എസ്പി ആയി പ്രവർത്തിച്ചു.
by liji HP News | Nov 24, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ ശ്രീപാദം വാക്കേഴ്സിന്റെ നേതൃത്വത്തിൽ സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് വക്കം ഷക്കീറിനെ ആദരിച്ചു. വൈസ്മെൻ ഇന്റർനാഷണലിന്റെ റീജിയണൽ ബെസ്ററ് ഓഫ് ദി ബെസ്ററ് സെക്രട്ടറി അവാർഡ് നേടിയ മുഹമ്മദ് അഷറഫിനെയും ചടങ്ങിൽ ആദരിച്ചു. ആറ്റിങ്ങൽ ലയൺസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ജി വിദ്യാധരൻ പിള്ള, അറേബ്യൻ നാസർ, അഡ്വ നൗഷാദ് തുടങ്ങി ശ്രീപാദം വാക്കേഴ്സ് അംഗങ്ങൾ പങ്കെടുത്തു.

by liji HP News | Nov 24, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കടലില് പോകുന്നതിന് വിലക്കേര്പ്പെടുത്തിയതു മൂലം തൊഴില് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി – അനുബന്ധ തൊഴിലാളി കുടുംബങ്ങള്ക്ക് ധനസഹായം അനുവദിക്കാന് തീരുമാനിച്ചു.
2021 ഒക്ടോബര്, നവംബര് മാസങ്ങളില് കനത്ത മഴയെത്തുടര്ന്ന് 26 ദിവസം തൊഴില് നഷ്ടമായിരുന്നു. ഇത് കണക്കിലെടുത്ത് 1,59,481 കുടുംബങ്ങള്ക്ക്, കുടുംബമൊന്നിന് 3,000 രൂപ വീതം ധനസഹായം അനുവദിക്കും. നിലവില് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്നും 47.84 കോടി രൂപ അനുവദിക്കാനാണ് തീരുമാനിച്ചത്.

by liji HP News | Nov 24, 2021 | Latest News, ജില്ലാ വാർത്ത
വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിൽ വനിത എസ്ഐയുടെ ഇരുചക്ര വാഹനം അപകടത്തിൽപെട്ടു. വെഞ്ഞാറമൂട് എസ്.ഐ ശ്യാമകുമാരിയുടെ വാഹനം ആണ് അപകടത്തിൽപെട്ടത്. അപകടത്തിൽ എസ്.ഐക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7 മണിയോടെ ഇവർ ഓടിച്ചിരുന്ന വാഹനം വെഞ്ഞാറമൂട് സിന്ധു തീയേറ്ററിന് സമീപത്ത് വെച്ച് നിയന്ത്രണം വിട്ടു റോഡ് വശത്തെ ഓടയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ ശ്യാമകുമാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

by liji HP News | Nov 24, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സമീപകാലത്ത് വിവാഹം കഴിഞ്ഞ് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാതെ വിദേശത്തു പോയവർക്കും വിവാഹം ഓൺലൈനായി രജിസ്റ്റർ ചെയ്യാമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. കോവിഡ് 19 ന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് നടപടി.
വിവാഹം ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകിക്കൊണ്ടുള്ള മുൻ ഉത്തരവിലെ ‘വിവാഹിതരായി വർഷങ്ങളായി ഒരുമിച്ച് താമസിക്കുകയും’ എന്ന നിബന്ധന ഒഴിവാക്കും. ദമ്പതികളിൽ വിദേശത്തുള്ളയാൾ നാട്ടിലെത്തുന്ന മുറയ്ക്ക് തദ്ദേശ രജിസ്ട്രാർ മുമ്പാകെ നേരിട്ട് ഹാജരായി ഒപ്പ് രേഖപ്പെടുത്തണം. ഇക്കാര്യം സർട്ടിഫിക്കറ്റ് അനുവദിക്കുന്ന സമയത്ത് തദ്ദേശ രജിസ്ട്രാർ കക്ഷികളെ അറിയിക്കണമെന്ന് മന്ത്രി പറഞ്ഞു.

ദമ്പതികളിൽ ഒരാൾക്ക് നേരിട്ട് ഹാജരാകാൻ സാധിക്കുന്ന സാഹചര്യം ഉണ്ടെങ്കിൽ നിർബന്ധമായും തദ്ദേശ രജിസ്ട്രാർ മുമ്പാകെ ഹാജരാവുകയും രജിസ്റ്ററിൽ ഒപ്പു വയ്ക്കുകയും വേണം. വ്യാജ ഹാജരാകലുകളും ആൾമാറാട്ടവും ഒഴിവാക്കാൻ സാക്ഷികളുടെ സാന്നിദ്ധ്യം ഉപയോഗിക്കാം. ദമ്പതികളുടെ സത്യവാങ്മൂലം രജിസ്ട്രാർക്ക് വാങ്ങി സൂക്ഷിക്കുകയും ചെയ്യാം.
ഓൺലൈൻ രജിസ്ട്രേഷൻ നടത്തുമ്പോൾ ഹിയറിംഗ് നടത്തേണ്ട സാഹചര്യമുണ്ടെങ്കിൽ കക്ഷികളുടെ ഉത്തരവാദിത്തത്തിൽ ക്രമീകരണം ഏർപ്പെടുത്തണം. ദമ്പതികളിൽ ഒരാൾ മരണപ്പെട്ട സാഹചര്യമുണ്ടെങ്കിൽ ജീവിച്ചിരിക്കുന്നയാൾക്ക് ഉത്തരവിന്റെ ആനുകൂല്യം ലഭ്യമാകില്ലെന്നും ഇത്തരം സന്ദർഭത്തിൽ നിലവിലുള്ള രീതി തുടരേണ്ടതാണെന്നും മന്ത്രി അറിയിച്ചു.
Recent Comments