by liji HP News | Nov 24, 2021 | Latest News, ജില്ലാ വാർത്ത
കേരള സര്ക്കാരിന്റെ സാംസ്കാരിക വകുപ്പിനുവേണ്ടി ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 13 മത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേള (IDSFFK) 2021 ഡിസംബര് 9 മുതല് 14 വരെ തിരുവനന്തപുരം ഏരീസ് പ്ളക്സ് എസ്.എല് സിനിമാസില് നടക്കും. ഡിസംബര് 4 ന് വൈകിട്ട് ആറു മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് അധ്യക്ഷനാകുന്ന ചടങ്ങില് മുഖ്യമന്ത്രി പിണറായി വിജയന് മേളയുടെ ഒൗപചാരികമായ ഉദ്ഘാടനകര്മ്മം നിര്വഹിക്കും.

ആറു ദിവസങ്ങളിലായി 200 ഓളം ചിത്രങ്ങള് പ്രദര്ശിപ്പിക്കുന്ന മേളയിലേക്കുള്ള ഡെലിഗേറ്റ് രജിസ്ട്രേഷന് നവംബര് 25 ന് ഓണ്ലൈനായി ആരംഭിക്കും. idsffk.in എന്ന വെബ്സൈറ്റില് ഓണ്ലൈന് രജിസ്ട്രേഷന് നടത്താവുന്നതാണ്. വിദ്യാര്ത്ഥികള്ക്ക് 200 രൂപയും പൊതുവിഭാഗത്തിലുള്ളവര്ക്ക് 400 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.
ഡോക്യൂമെന്ററികള്ക്കും ഹ്രസ്വചിത്രങ്ങള്ക്കും മാത്രമായി നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേളയാണ് ഐ.ഡി.എസ്.എഫ്.എഫ്.കെ.
ലോംഗ് ഡോക്യുമെന്ററി, ഷോര്ട്ട് ഡോക്യുമെന്ററി, ഹ്രസ്വചിത്രങ്ങള്, ക്യാമ്പസ് ചിത്രങ്ങള് എന്നിവയ്ക്കുള്ള മത്സരവിഭാഗം, ഫോക്കസ് വിഭാഗം മറ്റ് ക്യൂറേറ്റഡ് പാക്കേജുകള് എന്നിവ അടക്കം 200 ഓളം ചിത്രങ്ങള് ആണ് ഏരീസ് പ്ളക്സ് എസ് എല് സിനിമാസിലെ നാല് സ്ക്രീനുകളില് പ്രദര്ശിപ്പിക്കുന്നത്. മത്സരേതര വിഭാഗത്തില് തിരഞ്ഞെടുത്ത മലയാള ചിത്രങ്ങളുടെ പ്രദര്ശനവുമുണ്ടായിരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്നിന്നുള്ള ചലച്ചിത്രപ്രവര്ത്തകര് മേളയില് പങ്കെടുക്കും. മേളയോടനുബന്ധിച്ച് മീറ്റ് ദി ഡയറക്ടര്, ഫേസ് ടു ഫേസ് എന്നീ പരിപാടികളും ഉണ്ടായിരിക്കും.
കോവിഡ് മൂലം കഴിഞ്ഞ വര്ഷം ഐ.ഡി.എസ്.എഫ്.എഫ്.കെ നടത്താന് കഴിഞ്ഞിരുന്നില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് നിശ്ചലമായ ചലച്ചിത്രമേളകള് വീണ്ടും ഉണര്വിലേക്കത്തെുന്ന വേദി കൂടിയാകും പതിമൂന്നാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ.
by liji HP News | Nov 24, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആലംകോട് വില്ലേജ്ഓഫീസിൽ മാസങ്ങളായി വില്ലേജ് ഓഫീസർ ഉൾപ്പടെ ഉദ്യോഗസ്ഥർ ഇല്ലെന്ന പരാതിയെ തുടർന്ന് കരവാരം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിലേക്ക് ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് ജാബിർ നേതൃത്വം നൽകിയ ധർണ സമരം പാർലിമെന്റ്പാർട്ടി ലീഡറും ഡിസിസി മെമ്പറുമായ എം കെ ജ്യോതി ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഇന്ദിര സുദർശൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രകുറുപ്പ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജ്മൽ, INTUC മണ്ഡലം പ്രസിഡന്റ് നസീർ, മണ്ഡലം ട്രഷറർ MM ഇല്ല്യാസ്, മണ്ഡലം സെക്രട്ടറി താഹിർ, മുബാറക്, അസീസ് പള്ളിമുക്ക്, ലാലി പട്ടള, തുടങ്ങിയവർ പ്രസംഗിച്ചു.

by liji HP News | Nov 24, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അമ്മയറിയാതെ ദത്തു നൽകിയ കേസിൽ കുടുംബ കോടതിയുടെ അടിയന്തര ഇടപെടലോടെ കുഞ്ഞ് വീണ്ടും പെറ്റമ്മയുടെ കരങ്ങളിൽ. ഉച്ചയോടെ കോടതിയിൽ എത്തിച്ച കുഞ്ഞിനെ വൈദ്യപരിശോധനയ്ക്കും മറ്റു നടപടികൾക്കും ശേഷം അനുപമയ്ക്കു ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർ കൈമാറി. ഇതിനുള്ള ഉത്തരവിനു മുന്നോടിയായി പാളയം കുന്നുകുഴിയിലെ നിർമല ശിശുഭവനിൽ നിന്ന് കുഞ്ഞിനെ കോടതിയിൽ എത്തിച്ചിരുന്നു. വൈദ്യപരിശോധനയ്ക്കായി കുഞ്ഞിനെ പരിശോധിക്കാൻ ഡോക്ടറെ നേരിട്ടു വിളിച്ചുവരുത്തിയ അപൂർവതയ്ക്കും കോടതി സാക്ഷ്യം വഹിച്ചു.

ജഡ്ജി ബിജു മേനോന്റെ ചേംബറിൽ വച്ചാണ് കുഞ്ഞിന്റെ വൈദ്യപരിശോധനാ നടപടികൾ പൂർത്തിയാക്കിയത്. കോടതി നടപടികൾക്കു മുന്നോടിയായി സിഡബ്ല്യുസി അധ്യക്ഷയും കോടതിയിലെത്തി. ഡിഎൻഎ ഫലം അനുകൂലമായതോടെ അനുപമയും അജിത്തും കോടതിയിൽ എത്തി കുഞ്ഞിനെ നേരത്തെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് അഡ്വാൻസ് പെറ്റീഷൻ സമർപ്പിച്ചിരുന്നു. ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരിൽ നിന്ന് വിശദാംശങ്ങൾ തേടിയ ശേഷമായിരുന്നു കുഞ്ഞിനെ അനുപമയ്ക്കു കൈമാറാൻ കോടതി ഉത്തരവിട്ടത്. സിഡബ്യുസി സമർപ്പിച്ച ഡിഎൻഎ പരിശോധനാ ഫലം ഉൾപ്പെടെയുള്ള രേഖകളും കുഞ്ഞിനെ കൈമാറാനുളള ഉത്തരവിനു മുന്നോടിയായി കോടതി പരിശോധിച്ചു.
ഡിഎൻഎ പരിശോധനാ ഫലം അനുപമയ്ക്ക് അനുകൂലമായ സാഹചര്യത്തിൽ എത്രയും വേഗം കുട്ടിയെ കൈമാറാനുള്ള നടപടികൾ സ്വീകരിക്കാൻ ഗവൺമെന്റ് പ്ലീഡറോട് സർക്കാർ നിർദേശിച്ചിരുന്നു. ഡിഎൻഎ ഫലം ഗവൺമെന്റ് പ്ലീഡർ മുഖാന്തരമാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്. ഉച്ചതിരിഞ്ഞ് 2.30 ഓടെ ആരംഭിച്ച കോടതി നടപടികൾ ഒന്നരമണിക്കൂറോളം നീണ്ടു.
by liji HP News | Nov 24, 2021 | Latest News, ജില്ലാ വാർത്ത
കൊച്ചി: നിയമ വിദ്യാർത്ഥിനിയെ വീടിനുള്ളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ദാരുണ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക് ഉത്തരവിട്ടു.

ആലുവ റൂറൽ എസ്പി അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. കേസ് ഡിസംബർ 27 ന് പരിഗണിക്കും. ഭർത്താവിൻ്റെ പീഡനമാണ് മരണകാരണമെന്നും സ്ഥലം പോലീസ് ഇൻസ്പെക്ടർക്കെതിരെ നടപടി വേണമെന്നും പറയുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെടുത്ത സാഹചര്യത്തിലാണ് കമ്മീഷൻ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്.
തൊടുപുഴ അൽ അസ്ഹർ ലോ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനി മോഫിയ പർവീണിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
by liji HP News | Nov 24, 2021 | Informations & Vaccancy, Latest News, ജില്ലാ വാർത്ത
കഴക്കൂട്ടം ഗവണ്മെന്റ് വനിത ഐ.ടി.ഐയില് ഒഴിവുള്ള സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷന് ഇന്ന്(നവംബര് 25) മുതല് നവംബര് 30 വരെ നടക്കും. സ്റ്റെനോഗ്രാഫര് & സെക്രട്ടറിയല് അസിസ്റ്റന്റ്(ഹിന്ദി), ഹോസ്പിറ്റല് ഹൗസ് കീപ്പിംഗ്, കംപ്യൂട്ടര് എയ്ഡഡ് എംബ്രോയിഡറി ആന്ഡ് ഡിസൈനിംഗ് ട്രേഡുകളിലാണ് ഒഴിവുകള്. എസ്.എസ്.എല്.സി യോഗ്യതയുള്ള പെണ്കുട്ടികള്ക്ക് പങ്കെടുക്കാം. താല്പ്പര്യമുള്ളവര് വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസല് സര്ട്ടഫിക്കറ്റുകള്, റ്റി.സി, ഫീസ് എന്നിവ സഹിതം രക്ഷകര്ത്താവിനോടൊപ്പം ഈ ദിവസങ്ങളില് വൈകുന്നേരം നാല് മണിക്കകം ഹാജരാകണമെന്ന് പ്രിന്സിപ്പാള് അറിയിച്ചു. ഫോണ്- 9446183579, 9446272289.

Recent Comments