ലാബ് ടെക്‌നിഷ്യൻ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചു

ലാബ് ടെക്‌നിഷ്യൻ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തൽ ലാബ് ടെക്‌നിഷ്യൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബർ നാലിനു വൈകിട്ട് 3.30 വരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in

ലേബർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ്

ലേബർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ്

ആറ്റിങ്ങൽ: വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് സംഘടിപ്പിച്ച ലേബർ രജിസ്ട്രേഷൻ ക്യാമ്പ് ഇന്ന് രാവിലെ 10 മണിക്ക് വ്യാപാരഭവനിൽ വച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് വൈസ് പ്രസിഡൻറ് ഫൈസൽ സലാം, ട്രേഡിങ് എക്സിക്യൂട്ടീവ് അംഗം അനുജ സ്വരാജ് വാച്ച് ഹൗസ് ആദ്യ രജിസ്ട്രേഷൻ പുതുക്കൽ ലേബർ ഓഫീസർ അമ്പാടി അവർകളുടെ സാന്നിധ്യത്തിൽ നടന്നു. നാളെയും ഈ സേവനം വ്യാപാരഭവൻ ലഭ്യമാണെന്ന് സംഘടനാ പ്രതിനിധികൾ അറിയിച്ചിട്ടുണ്ട്.

ആറ്റിങ്ങൽ നഗരസഭ ജനകീയാസൂത്രണം കാർഷിക വികസന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ചെയർപേഴ്സൺ നിർവ്വഹിച്ചു

ആറ്റിങ്ങൽ നഗരസഭ ജനകീയാസൂത്രണം കാർഷിക വികസന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ചെയർപേഴ്സൺ നിർവ്വഹിച്ചു

ആറ്റിങ്ങൽ: നഗരസഭ ജനകീയാസൂത്രണം കാർഷിക വികസന പദ്ധതികളുടെ ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു. നഗരസഭാങ്കണത്തിൽ വച്ച് നടന്ന പരിപാടിയിൽ കുറ്റി കുരുമുളക് തൈകൾ, പച്ചക്കറി തൈകൾ എന്നിവ ജന പ്രതിനിധികൾക്ക് ചെയർപേഴ്സൺ കൈമാറി. ജനകീയാസൂത്രണം പദ്ധതി പ്രകാരം അപേക്ഷ നൽകിയിട്ടുള്ള കാർഷിക തൽപരാരായ ഗുണഭോക്താക്കൾക്കാണ് ആദ്യ ഘട്ടത്തിൽ തൈകൾ വിതരണം ചെയ്തത്. അത്യുൽപ്പാദന ശേഷിയുളളതും വർഷം മുഴുവൻ വിളവ് നൽകുന്നതും ചെടിചട്ടികളിൽ നട്ട് വളർത്തി പരിപാലിക്കാൻ കഴിയുന്ന വിധത്തിലുമുള്ള തൈകളാണ് വിതരണത്തിന് തിരഞ്ഞെടുത്തത്. വീട്ടുവളപ്പിലെ കൃഷിയെ പ്രോത്സാഹിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ പ്രവർത്തകരും അംഗങ്ങളല്ലാത്ത വനിതകളെയും ഈ പദ്ധതിയുടെ ഭാഗമാക്കാൻ സാധിച്ചു.

വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, സെക്രട്ടറി എസ്.വിശ്വനാഥൻ, സി.ഡി.എസ് ചെയർപേഴ്സൺ എ.റീജ, കൃഷി ഓഫീസർ വി.എൽ.പ്രഭ തുടങ്ങിയവർ പങ്കെടുത്തു.

മംഗലപുരത്ത് സിപിഐഎം പ്രതിഷേധ സമരം സംഘടിപ്പിച്ചു

മംഗലപുരത്ത് സിപിഐഎം പ്രതിഷേധ സമരം സംഘടിപ്പിച്ചു

മംഗലപുരം: വർദ്ധിപ്പിച്ച ഇന്ധന നികുതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മംഗലപുരത്ത് സിപിഐഎം പ്രതിഷേധ സമരം സംഘടിപ്പിച്ചു. സിപിഐഎം മംഗലപുരം ഏര്യാ സെക്രട്ടറി മധു മുല്ലശ്ശേരി അധ്യക്ഷനായിരുന്നു. വേങ്ങോട് മധു സ്വാഗതം പറഞ്ഞു. കേന്ദ്രം ഏകപക്ഷീയമായി വർദ്ധിപ്പിച്ച അധിക സെസ്സ് പിൻവലിച്ച് വിലക്കയറ്റം തടഞ്ഞ് നിർത്തി നാടിനെ രക്ഷിക്കണം, കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുകയാണ് കേന്ദ്ര ബി.ജെ.പി സർക്കാർ ചെയ്യെണ്ടത് എന്ന് ഉത്ഘാടന പ്രസംഗത്തിൽ അഡ്വ ബി.സത്യൻ ആവശ്യപ്പെട്ടു.