by liji HP News | Nov 18, 2021 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: ഇന്ധന വിലവർധനവിനെതിരെ, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നികുതി ഭീകരതയ്ക്കെതിരെ കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂർ ഹെഡ് പോസ്റ്റ് ഓഫീസ് ധർണ സംഘടിപ്പിച്ചു.
ധർണ സമരം അഡ്വ. അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് എം. കെ.ഗംഗാധരതിലകൻ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യപ്രഭാക്ഷണം നടത്തി.

കെപിസിസി അംഗം എൻ.സുദർശനൻ, കോൺഗ്രസ് നേതാവ് എ.ഇബ്രാഹിംക്കുട്ടി ഡിസിസി ജനറൽ സെക്രട്ടറിമാരായ എ.ഷിഹാബുദീൻ, പി.സോണാൾജ് ജില്ലാ പഞ്ചായത്ത് അംഗം ജി.ജി.ഗിരികൃഷ്ണൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ടി. ആർ.മനോജ്,ജി.ശാന്തക്കുമാരി മണ്ഡലം പ്രസിഡന്റ്മാരായ അടയമൺ.എസ്. മുരളീധരൻ, അഡ്വ. ആർ. വിഷ്ണുരാജ്,സുധീർ തോപ്പിൽ, ജാബിർ.എസ്, വി.വിശ്വംഭരൻ, എസ്.സലീം ഡിസിസി അംഗങ്ങൾ എം.കെ.ജ്യോതി, ജി. ഹരികൃഷ്ണൻ നായർ, കെ.നളിനൻ തുടങ്ങിയവർ പ്രസംഗിച്ചു.
by liji HP News | Nov 18, 2021 | Latest News, ജില്ലാ വാർത്ത
കൊച്ചി: മുൻ മിസ് കേരള അൻസി കബീർ (ansi kabeer) അടക്കം മൂന്ന് പേർ കാറപകടത്തിൽ മരിച്ച കേസിന്റെ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറും. എസിപി ബിജി ജോർജിന്റെ നേതൃത്വത്തിലാണ് പുതിയ അന്വേഷണ സംഘം. ജില്ലാ ക്രൈം ബ്രാഞ്ചിന് കീഴിലാകും അന്വേഷണ സംഘം പ്രവർത്തിക്കുക. സംഘത്തിലെ മറ്റ് അംഗങ്ങളെ ഉടൻ തീരുമാനിക്കും.
അതിനിടെ കേസുമായി ബന്ധപ്പെട്ട് ഹോട്ടലിലെ നിശാപാർട്ടിയിൽ പങ്കെടുത്തവരെ ചോദ്യം ചെയ്യുകയാണ്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. കേസിൽ നിർണ്ണായകമായ ഹാർഡ് ഡിസ്ക് (hard disk) നശിപ്പിച്ചതിന് ഹോട്ടൽ 18 ഉടമ റോയി വയലാട്ടിനെ അടക്കം ആറ് പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ അഞ്ച് പേർ ഹോട്ടലിലെ ജീവനക്കാരാണ്.

അപകടം നടന്ന രാത്രിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ റോയിയുടെ നിർദേശപ്രകാരം ജീവനക്കാർ നശിപ്പിക്കുകയായിരുന്നു. അൻസിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഹോട്ടലുടമ റോയി വയലാട്ടിനെ സംശയിക്കുന്നുണ്ടെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നുണ്ട്. മകളും സംഘവും സഞ്ചരിച്ച കാറിനെ മറ്റൊരു വാഹനം പിന്തുടർന്നത് എന്തിനാണെന്ന് അറിയണമെന്നും പരാതിയിലുണ്ട്.
നവംബർ ഒന്നിന് പുലർച്ചെ ഒരു മണിയോടെ എറണാകുളം ബൈപ്പാസിൽ വൈറ്റിലയ്ക്ക് അടുത്ത് വെച്ചുണ്ടായ അപകടത്തിലാണ് മുൻ മിസ് കേരള അൻസി കബീറും രണ്ട് സുഹൃത്തുക്കളും മരിച്ചത്. ഫോർട്ട് കൊച്ചിയിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ മുന്നിൽ പോകുകയായിരുന്ന ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് മരത്തിൽ ഇടിച്ച് തകരുകയായിരുന്നു.
അപകടത്തിൽ കാർ പൂർണ്ണമായി തകർന്നുപോയി. അപകട സ്ഥലത്ത് വെച്ച് തന്നെ അൻസി കബീറും, സുഹൃത്ത് അഞ്ജന ഷാജനും മരിച്ചു. കാറിലുണ്ടായിരുന്ന മുഹമ്മദ് ആഷിഖിനേയും അബ്ദുൾ റഹ്മാനേയും ആശുപത്രിയിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന മുഹമ്മദ് ആഷിക് പിന്നീട് മരിച്ചു. അപകടത്തിൽപെട്ട ബൈക്ക് യാത്രക്കാരന് നിസ്സാര പരുക്ക് മാത്രമാണുണ്ടായത്. അപകടത്തിൽ പ്പെട്ടകാറിനെ ഒരു സംഘം മറ്റൊരു കാറിൽ പിന്തുടരുകയായിരുന്നുവെന്നും മത്സര ഓട്ടത്തിനിടെയാണ് അപകടമുണ്ടായതെന്നും പിന്നീട് പുറത്തുവന്നു.
by liji HP News | Nov 18, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ നാല് വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കളക്ട്രേറ്റിൽ അവലോകനയോഗം ചേർന്നു. തിരുവനന്തപുരം കോർപ്പറേഷനിലെ വെട്ടുകാട് വാർഡ്, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തൻകോട് വാർഡ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടയ്ക്കോട് വാർഡ്, വിതുര ഗ്രാമപഞ്ചായത്തിലെ പൊന്നാംചുണ്ട് വാർഡ് എന്നിവിടങ്ങളിലാണ് ഡിസംബർ 7ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വെട്ടുകാട്, ഇടയ്ക്കോട് വാർഡുകൾ ജനറൽ വാർഡുകളും പോത്തൻകോട് പട്ടികജാതി സംവരണ വാർഡും പൊന്നാംചുണ്ട് പട്ടികവർഗ സംവരണ വാർഡുമാണ്.

സ്ഥാനാർത്ഥികൾക്ക് നാമനിർദേശപത്രിക ഈ മാസം 19 വരെ സമർപ്പിക്കാം. രാവിലെ 11 മുതൽ ഉച്ചക്ക് 3 മണി വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയം. സൂക്ഷ്മപരിശോധന 20ന് നടക്കും. സ്ഥാനാർത്ഥി, സ്ഥാനാർത്ഥിയുടെ ഇലക്ഷൻ ഏജന്റ്, നാമനിർദേശ പത്രികയിലെ നോമിനി, സ്ഥാനാർത്ഥി നിർദേശിക്കുന്ന ഒരാൾ എന്നിങ്ങനെ നാല് പേർക്ക് മാത്രമാണ് സൂക്ഷ്മപരിശോധനാ വേളയിൽ പ്രവേശനം അനുവദിക്കുന്നത്. പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തിയതി 22 ആണ്. അന്ന് വൈകിട്ട് മൂന്ന് മണിക്ക് ശേഷം സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. അതിനുശേഷം ചിഹ്നം അനുവദിക്കും. ഇതിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചു ചേർക്കാൻ റിട്ടേണിംഗ് ഓഫീസർമാർക്ക് നിർദേശം നൽകി.
തെരഞ്ഞെടുപ്പ് ദിവസം രാവിലെ 7 മുതൽ വൈകിട്ട് 6 വരെ വോട്ട് ചെയ്യാം. ഡിസംബർ 8നാണ് വോട്ടെണ്ണൽ. കോവിഡ് ബാധിതർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും ബാലറ്റ് ഉപയോഗിച്ച് വോട്ട് ചെയ്യുന്നതിനുള്ള സംവിധാനം
പരിഗണിക്കും. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഓരോ ഘട്ടത്തിലും പൂർണമായും കോവിഡ് മാനദണ്ഡം പാലിക്കണം.
വെട്ടുകാട് വാർഡിലെ റിട്ടേണിംഗ് ഓഫീസർ രാജീവ് ബി.എസ് (തിരുവനന്തപുരം ജില്ലാ ലേബർ ഓഫീസർ), അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ രേഖ.ബി (തിരുവനന്തപുരം കോർപ്പറേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ), പോത്തൻകോട് വാർഡിലെ റിട്ടേണിംഗ് ഓഫീസർ പ്രശാന്ത് കുമാർ.കെ (പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ), അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ ഷൈനി (പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി), ഇടയ്ക്കോട് വാർഡിലെ റിട്ടേണിംഗ് ഓഫീസർ ബിന.പി.ആനന്ദ് (അസിസ്റ്റന്റ് കമ്മീഷണർ, ലാന്റ് റവന്യൂ കമ്മീഷണറേറ്റ്), അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ ലെനിൻ (ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി), പൊന്നാംചുണ്ട് വാർഡിലെ റിട്ടേണിംഗ് ഓഫീസർ സജിത് (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പിഡബ്ല്യൂഡി, റോഡ്സ്,നെടുമങ്ങാട്), അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ സുമിമോൾ (വിതുര ഗ്രാമപഞ്ചായത്ത് സെക്രട്ടറി), ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസർമാർ , ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി.ബിൻസിലാൽ, കളക്ടറേറ്റ് തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ അവലോകനയോഗത്തിൽ പങ്കെടുത്തു.
by liji HP News | Nov 18, 2021 | Latest News, ജില്ലാ വാർത്ത
സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ, അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തുന്ന തെരഞ്ഞെടുപ്പ് രീതി പ്രകാരം ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/ റിസർവേഷൻ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം.

കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ അധികരിക്കരുത്. www.egrantz.kerala.gov.in മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദാംശങ്ങൾ അടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.in ൽ ലഭിക്കും. അവസാന തീയതി ഡിസംബർ 10. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടണം. കൊല്ലം മേഖലാ ഓഫീസ്: 0474-2914417, എറണാകുളം മേഖലാ ഓഫീസ്: 0484-2429130, കോഴിക്കോട് മേഖലാ ഓഫീസ്: 0495-2377786.
by liji HP News | Nov 18, 2021 | Latest News, ജില്ലാ വാർത്ത
പള്ളിക്കൽ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കി വരുന്ന മാലിന്യ സംസ്കരണ പരിപാടികളുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ 18 അംഗൻവാടികളിലും വാർഡുകളിലും ജൈവ മാലിന്യം സംസ്കരിക്കുന്നതിന് വേണ്ടി ബയോ ഡൈജസ്റ്റ് പോർട്ട് വിതരണം ചെയ്തു. പ്രസ്തുത ചടങ്ങ് ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഹസീന ഉദ്ഘാടനം ചെയ്തു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ,എസ് എസ് ബിജു വാർഡ്മെമ്പർമാരായ ഷിബിലി അനിൽകുമാർ എന്നിവരും ഐസിഡിഎസ് സൂപ്പർവൈസർ സിജി 18 അംഗനവാടികളിലെ അധ്യാപകരും പങ്കെടുത്തു. വി ഈ ഓ സമീർ ആർഎസ് നന്ദി രേഖപ്പെടുത്തി. സോഷ്യോ എക്കണോമിക് ഫൗണ്ടേഷനിലെ ശ്രീ സേതു ജൈവ സംസ്കരണ ഭരണി യുടെ പ്രവർത്തനം വിശദീകരിച്ചു
Recent Comments