സംസ്ഥാനത്ത് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തുപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകള്‍ക്കാണ് മഴ മുന്നറിയിപ്പുള്ളത്.

അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് തെക്കന്‍ അന്ധ്രാപ്രദേശിന്റേയും വടക്കന്‍ തമിഴ്‌നാടിന്റേയും തീരത്തേയ്‌ക്കെത്തും. ഇതോടെ ചെന്നൈയിലും സമീപ ജില്ലകളിലും അതിശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, റാണിപ്പേട്ട് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചെന്നൈയില്‍ അതിശക്തമായമഴ നാളെയും തുടരും. മുന്നറിയിപ്പിനെ തുടര്‍ന്ന് വെള്ളക്കെട്ടിനെ നേരിടാനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തുപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകള്‍ക്കാണ് മഴ മുന്നറിയിപ്പുള്ളത്.

അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് തെക്കന്‍ അന്ധ്രാപ്രദേശിന്റേയും വടക്കന്‍ തമിഴ്‌നാടിന്റേയും തീരത്തേയ്‌ക്കെത്തും. ഇതോടെ ചെന്നൈയിലും സമീപ ജില്ലകളിലും അതിശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, റാണിപ്പേട്ട് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചെന്നൈയില്‍ അതിശക്തമായമഴ നാളെയും തുടരും. മുന്നറിയിപ്പിനെ തുടര്‍ന്ന് വെള്ളക്കെട്ടിനെ നേരിടാനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.

മുഹമ്മദ് അബ്ദുള്ള (79) നിര്യാതനായി

മുഹമ്മദ് അബ്ദുള്ള (79) നിര്യാതനായി

പാലാംകോണo കാറ്റാടിമുക്കിൽ കുന്നിൽ വീട്ടിൽ മുഹമ്മദ് അബ്ദുള്ള (79) നിര്യാതനായി. ഭാര്യ സുഹറാബീവി. മക്കൾ റഫീക്ക, സീനത്ത്, റസി, ഷിബു.
മരുമക്കൾ വഹാബ്, സൈനബ, ഷാജി.
പാലാoകോണം ജുമാ മസ്ജിദിൽ ദീർഘനാൾ വൈസ് പ്രസിഡന്റും പള്ളി പരിപാലന കമ്മിറ്റി ഭാരവാഹിയുമായിരുന്നു. കബറടക്കം പാലാംകോണം ജുമാ മസ്ജിദിൽ നടന്നു.

പോക്‌സോ-ബാലനീതി നിയമം: സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ യോഗം നാളെ

പോക്‌സോ-ബാലനീതി നിയമം: സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ യോഗം നാളെ

പോക്‌സോ-ബാലനീതി നിയമവുമായി ബന്ധപ്പെട്ട് സ്‌റ്റേറ്റ് ക്രൈം റെക്കോർഡ്‌സ്ബ്യൂറോയിലെയും ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലെയും ഉദ്യോഗസ്ഥരുമായി സംസ്ഥാനബാലാവകാശ സംരക്ഷണ കമ്മീഷന്റെ കൂടിയാലോചനാ യോഗം നാളെ (നവംബർ 18) നടക്കും. വെള്ളയമ്പലം സോഷ്യൽ സർവീസ് സൊസൈറ്റി കോൺഫറൻസ് ഹാളിൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് മണി വരെയാണ് യോഗം. സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ കെ.വി മനോജ് കുമാർ ആമുഖ പ്രഭാഷണം നടത്തും.

പോക്‌സോ കേസുകളുമായി ബന്ധപ്പെട്ട് വിവരശേഖരണത്തിനായി ബാലാവകാശ കമ്മീഷൻ നൽകുന്ന മാതൃകാ ചോദ്യാവലിയും വിവരലഭ്യതയിലുണ്ടാകുന്ന പോരായ്മകളും യോഗത്തിൽ വിലയിരുത്തും. 2020ൽ ഭേദഗതി വരുത്തിയ പോക്‌സോ നിയമം ചർച്ച ചെയ്യും. അപ്രകാരം ജുവനൈൽ ജസ്റ്റിസ് സെൽ തയാറാക്കിയ പ്രത്യേക ചോദ്യാവലി യോഗത്തിൽ അംഗീകരിക്കും. ഓരോ മാസവും ഈ ചോദ്യാവലി പ്രകാരമുള്ള വിവരങ്ങൾ ബാലാവകാശ കമ്മീഷനിൽ ലഭ്യമാക്കുന്നതിനുള്ള തുടർനടപടികളും യോഗത്തിൽ ചർച്ചയാകും.

കമ്മീഷൻ മെമ്പർമാരായ ബബിതാ ബൽരാജ്, കെ.നസീർ, സീനിയർ ടെക്‌നിക്കൽ ഓഫീസർ ആൽഫ്രഡ് ജെ.ജോർജ്, സെക്രട്ടറി അനിതാ ദാമോദരൻ എന്നിവരും യോഗത്തിൽ പങ്കെടുക്കും.

ഭിന്നശേഷിക്കാർക്കായി ഓൺലൈൻ മത്സരങ്ങൾ

ഭിന്നശേഷിക്കാർക്കായി ഓൺലൈൻ മത്സരങ്ങൾ

അന്താരാഷ്ട്ര ഭിന്നശേഷിദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ നവംബർ 25നകം pwddaytvm@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് പങ്കെടുക്കുന്ന മത്സരങ്ങളുടെ വീഡിയോകൾ അയയ്ക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. ഇതിന് മുന്നോടിയായി ഭിന്നശേഷി സംഘടനകൾ, സഹജീവനം വളണ്ടിയർമാർ, എൽ.എൽ.സി എന്നിവരുടെ ഓൺലൈൻ യോഗം നവംബർ 19ന് ചേരും. കൂടുതൽ വിവരങ്ങൾക്ക് 0471 2343241.

കിളിമാനൂർ കൊട്ടാരത്തിലെ ഇളയതമ്പുരാൻ കെ.രവിവർമ്മ (79) അന്തരിച്ചു

കിളിമാനൂർ കൊട്ടാരത്തിലെ ഇളയതമ്പുരാൻ കെ.രവിവർമ്മ (79) അന്തരിച്ചു

കിളിമാനൂർ കൊട്ടാരത്തിലെ ഇളയതമ്പുരാൻ കെ.രവിവർമ്മ (79, Rtd, HM, Govt HSS) നിര്യാതനായി. ഭാര്യ- എ.സുഭദ്രാദേവി. മക്കൾ – ആർ.എസ്.അഞ്ജനവർമ്മ (ഡപ്യൂട്ടി തഹസിൽദാർ,റവന്യൂവകുപ്പ്), ആർ.നരേന്ദ്രവർമ്മ (സെക്രട്ടറിയേറ്റ്). മരുമക്കൾ- എം.കെ.മധു (കെ.എസ്.എഫ്.ഇ), എസ്.സംഗീതവർമ്മ. സംസ്കാര ചടങ്ങുകൾ നാളെ (18/11/2021 ന്) കിളിമാനൂർ കൊട്ടാരം ശ്മാശനത്തിൽ.