by liji HP News | Nov 19, 2021 | Latest News, ജില്ലാ വാർത്ത
പാളയംകുന്ന് ഗവ.എച്ച്.എസ്.എസ്സില് നിര്മ്മിച്ച ബഹുനില മന്ദിരങ്ങളുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്കുട്ടി നിര്വ്വഹിക്കും. സംസ്ഥാന സര്ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയില് ഉള്പ്പെടുത്തി കിഫ്ബിയില് നിന്നും മൂന്നു കോടി രൂപ ചെലവഴിച്ചാണ് മന്ദിരത്തിന്റെ നിര്മ്മാണം നടത്തിയത്.

നാളെ (നവംബര് 20 ശനിയാഴ്ച) വൈകീട്ട് 3.30 ന് സ്കൂള് അങ്കണത്തില് നടക്കുന്ന ചടങ്ങില് വി .ജോയി എം എല് എ അദ്ധ്യക്ഷത വഹിക്കും. അടൂര് പ്രകാശ് എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്കുമാര്, ത്രിതല പഞ്ചായത്ത് അംഗങ്ങള്, ജനപ്രതിനിധികള്, അദ്ധ്യാപകര്, പി ടി എ അംഗങ്ങള് തുടങ്ങിയവര് പങ്കെടുക്കും.
by liji HP News | Nov 19, 2021 | Latest News, ജില്ലാ വാർത്ത
ന്യൂഡല്ഹി: വിവാദമായ മൂന്ന് കാര്ഷിക നിയമങ്ങളും പിന്വലിക്കാന് കേന്ദ്രസര്ക്കാര് തീരുമാനം. രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. ഗുരുനാനാക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം.
കര്ഷര് സമരം തുടരുന്ന പശ്ചാത്തലത്തില് നിയമം നടപ്പിലാക്കി ഒരുവര്ഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. നിയമങ്ങള് പിന്വലിക്കാനുള്ള ബില് അടുത്ത പാര്ലമെന്റ് ശൈത്യകാല സമ്മേളനത്തില് കൊണ്ടുവരുമെന്നും മോദി അറിയിച്ചു. പഞ്ചാബ്, ഉത്തര്പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്കൂടിയാണ് കേന്ദ്രസര്ക്കാര് നിര്ണായക തീരുമാനമെടുത്തത്.

കര്ഷകര് രാജ്യത്തിന്റെ നട്ടെല്ലാണ്. കര്ഷകരെ സഹായിക്കാന് ആത്മാര്ഥതയോടെയാണ് നിയമങ്ങള് കൊണ്ടുവന്നത്. ചെയ്ത കാര്യങ്ങളെല്ലാം കര്ഷകരുടെ നന്മയ്ക്ക് വേണ്ടിയായിരുന്നു. എന്നാല് ചില കര്ഷകര്ക്ക് അത് മനസിലാക്കാന് സാധിച്ചില്ലെന്നും മോദി പറഞ്ഞു. രാജ്യത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കര്ഷകര് മടങ്ങി പോകണമെന്നും ആവശ്യപ്പെട്ടു.
നിയമങ്ങളെ എതിര്ത്ത കര്ഷകരെ കാര്യങ്ങള് ബോധ്യപ്പെടുത്തുന്നതില് കേന്ദ്രസര്ക്കാര് പരാജയപ്പെട്ടു. കര്ഷക ക്ഷേമത്തിന് സര്ക്കാര് പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തെ കര്ഷകരുടെ വേദന മനസിലാക്കുന്നു. കര്ഷകരുടെ പ്രയത്നം നേരില്കണ്ടയാളാണ് താന്. രണ്ട് ഹെക്ടറില് താഴെ മാത്രം ഭൂമിയുള്ളവരാണ് ഭൂരിഭാഗം കര്ഷകരും. അവരുടെ ഉന്നമനത്തിന് മുന്ഗണന നല്കുമെന്നും മോദി പറഞ്ഞു.
by liji HP News | Nov 18, 2021 | Latest News, ജില്ലാ വാർത്ത
കഴിഞ്ഞ വർഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ നാവായിക്കുളം സ്വദേശി നിരഞ്ജന് സ്നേഹസമ്മാനവുമായി ‘നാടക്’ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. നിരഞ്ജന് പുത്തൻ സൈക്കിളുമായാണ് നാടക് ജില്ലാ കമ്മിറ്റി അംഗങ്ങൾ എത്തിയത്.

ഡിസ്നി സൈക്കിൾ ഷോറൂമിൽ ഏറ്റവും നിന്നാണ് നിരഞ്ജനയുള്ള സൈക്കിൾ ഇവർ വാങ്ങിയത്.
by liji HP News | Nov 18, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ കൂലി കുടിശ്ശിക നൽകാത്തത്തിലും ജാതി വിവേചനത്തിലും പ്രതിഷേധിച്ചു എൻആർഇജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ കേന്ദ്ര ഗവൺമെന്റ് ഓഫീസുകൾക്ക് മുന്നിൽ നവംബർ 25ന് ധർണകൾ സംഘടിപ്പിക്കുന്നു. ഇരുന്നൂറു കോടിയിലേറെ രൂപയാണ് കേന്ദ്ര സർക്കാർ കുടിശിക വരുത്തിയിട്ടുള്ളത്. മാസങ്ങളായി തൊഴിലാളികൾക്ക് കൂലികൾ നൽകിയിട്ട്.

നേരത്തെ ഒറ്റ അക്കൗണ്ട് വഴി നൽകിയിരുന്ന കൂലി തൊഴിലാളികളെ ജാതി അടിസ്ഥാനത്തിൽ തിരിച്ച് എസ് സി, എസ് ടി, ജനറൽ എന്ന് മൂന്ന് വിഭാഗങ്ങളായി തിരിച്ചു കൂലി നൽകാനുള്ള തീരുമാനമാണ് എടുത്തിരിക്കുന്നത്. എസ് സി വിഭാഗത്തിൽ 65 കോടിയും,എസ്ടി വിഭാഗത്തിൽ 23 കോടിയും ജനറൽ വിഭാഗത്തിൽ 120 കോടിയും കുടിശ്ശികയാണ്.
1.തൊഴിലാളികളോടുള്ള ജാതി വിവേചനം അവസാനിപ്പിക്കുക
2.വേതന കുടിശ്ശിക ഉടൻ നൽകുക
3. വേതനം വർധിപ്പിക്കുക
4.തൊഴിൽ ദിനങ്ങളുടെ എണ്ണം വർധിപ്പികുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്. പഞ്ചായത്തുകളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ സംഘടിപ്പിക്കും.രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ധർണ ഒരുമണിവരെ തുടരും. ആറ്റിങ്ങൽ ഏരിയായിൽ പൊയ്കമുക്ക്, മുടപുരം, കീഴാറ്റിങ്ങൽ, അഞ്ചുതെങ്ങ്, വക്കം എന്നിവിടങ്ങളിൽ സമരം നടക്കും. സമരം വിജയിപ്പിക്കാൻ എല്ലാ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ഏരിയാ കമ്മിറ്റി പ്രസിഡന്റ് പി.സി. ജയശ്രീയും സെക്രട്ടറി എസ്.പ്രവീൺ ചന്ദ്രയും അഭ്യർത്ഥിച്ചു.
by liji HP News | Nov 18, 2021 | Latest News, ജില്ലാ വാർത്ത
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വിസ്മരിക്കപ്പെട്ട പ്രധാനപ്പെട്ട ഒരേടായ വാഗൺ ട്രാജഡിയുടെ നൂറാമത് വാർഷികത്തോടനുബന്ധിച്ച് 100 കേന്ദ്രങ്ങളിൽ വാഗൺ ട്രാജഡി സ്മൃതി മാജിക് നടത്തുമെന്ന് ഹാരിസ് താഹ അറിയിച്ചു. പരിപാടിക്ക് തുടക്കം കുറിച്ചു കൊണ്ട് നവംബർ20 ആം തീയതി രാവിലെ സെക്രട്ടറിയേറ്റ് മുതൽ വർക്കല വരെ ഹാരിസ് താഹ കണ്ണുകൾ കെട്ടികൊണ്ടു മോട്ടോർ സൈക്കിൾ ഓടിക്കും.

വാഗൺ ട്രാജഡി സ്മൃതി യാത്ര എന്നു പേരിട്ടിരിക്കുന്ന ഈ യാത്ര ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും. നൂറ് പ്രോഗ്രാമുകളുടെ ഉൽഘാടനം വി കെ പ്രശാന്ത് എം എൽ എ നിർവ്വഹിക്കും. വൈകുന്നേരം 5 മണിക്ക് വർക്കലയിൽ അഡ്വ വി ജോയ് എം എൽ എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർമാൻ കെ എം ലാജി, ജില്ലാ പഞ്ചായത്ത് അംഗം ഗീത നസീർ, dysp നിയാസ്, സി ഐ പ്രശാന്ത് എന്നിവർ പങ്കെടുക്കും.
Recent Comments