കെ എസ് യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ്; കൂന്തള്ളൂർ സ്കൂളിൽ വാക്കേറ്റം

കെ എസ് യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ്; കൂന്തള്ളൂർ സ്കൂളിൽ വാക്കേറ്റം

കെ എസ് യു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിൽ ചിറയിൻകീഴ് കൂന്തള്ളൂർ സ്കൂളിൽ കോൺഗ്രസ് നേതാക്കളും ഭാരവാഹികളും തമ്മിൽ നേരിയ വാക്കേറ്റം നടന്നു. വിദ്യാഭ്യാസ ബന്ദിൽ പങ്കെടുത്ത കൂന്തള്ളൂർ സ്കൂളിലെ കെഎസ്‌യു വിദ്യാർഥികളെ സ്കൂളിൽ നിന്നും പുറത്താക്കുമെന്ന് പറഞ്ഞതാണ് നേരിയ സംഘർഷത്തിന് തുടക്കമായത്.

ചിറയിൻകീഴ് പോലീസ് എത്തി കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ് അഭയൻ, വൈസ് പ്രസിഡന്റ് അജു കൊച്ചാലുംമൂട്, ബിനോയ് എസ് ചന്ദ്രൻ, മുഹമ്മദ് ഷാൻ, ജീവൻ എന്നിവരുമായി നടത്തിയ ചർച്ചയിൽ വിദ്യാർത്ഥികളെ പുറത്താക്കില്ല എന്ന ഉറപ്പിൽ പ്രശ്നം അവസാനിപ്പിച്ചു. ചിറയിൻകീഴിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരം വിളിച്ചു അടപ്പിച്ചു.

വിദ്യാഭ്യാസ ബന്ദിന് ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഭയൻ, കോൺഗ്രസ് വൈസ് പ്രസിഡന്റ് അജു കൊച്ചാലുംമൂട്, കിഴിവിലും മണ്ഡലം പ്രസിഡന്റ് കടയറ ജയചന്ദ്രൻ യൂത്ത് കോൺഗ്രസ് നേതാക്കളായ മുഹമ്മദ് ഷാൻ, ജീവൻ, ആദി, ലൂസി കെഎസ്‌യു നേതാക്കളായ ശ്രീദേവ്, ശ്രീഹരി, മൂസിൻ, വിഷ്ണു, അഭിഷേക്, ശ്രീശാന്ത്, പ്രിജിത്ത്, ആകാശ് തുടങ്ങിയവർ നേതൃത്വം നൽകി.

ആഭ്യന്തര വിപണിയില്‍ റബര്‍ വില കുതിച്ചുയരുന്നു; അന്താരാഷ്ട്ര വിലയേയും മറികടന്നു

ആഭ്യന്തര വിപണിയില്‍ റബര്‍ വില കുതിച്ചുയരുന്നു; അന്താരാഷ്ട്ര വിലയേയും മറികടന്നു

ആഭ്യന്തര വിപണിയില്‍ റബര്‍ വില കുതിച്ചുയരുന്നു. ആര്‍എസ്എസ് നാലിന് 204 രൂപയാണ് ആഭ്യന്തര വിപണയിലെ വില. കപ്പല്‍മാര്‍ഗ്ഗമുള്ള കപ്പല്‍ മാര്‍ഗ്ഗമുള്ള ചരക്ക് നീക്കത്തില്‍ ഉണ്ടായ പ്രതിസന്ധിയാണ് വില ഉയരാന്‍ കാരണം. തായ്‌ലാന്റ് അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ ചരക്ക് എത്തിയത് അന്താരാഷ്ട്ര വിപണിയിലെ വില ഇടിവിന് കാരണമായിട്ടുണ്ട്.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ആഭ്യന്തര റബറിന്റ വില ഇത്രയധികം ഉയരുന്നത്. ആര്‍എസ്എസ് നാലിന് നിലവില്‍ 204 രൂപയാണ് വിപണയിലെ വില. അര്‍എസ്എസ് അഞ്ചിന് 200 രൂപയും പിന്നിട്ടു. കപ്പല്‍മാര്‍ഗ്ഗമുള്ള ചരക്ക് നീക്കത്തിന് ചില തടസ്സങ്ങളാണ് വില ഉയരാനുള്ള കാരണം .ജൂലൈ ഒന്നു മുതല്‍ അമേരിക്കയില്‍ ഇറക്കുമതിക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിന് മുന്നോടിയായി ചൈന നടത്തിയ നീക്കങ്ങളാണ് ചരക്ക് നീക്കത്തെ ബാധിച്ചത്. ഇതോടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുറയുകയായിരുന്നു.

‘കേരള വേണ്ട, കേരളം മതി’: പ്രമേയം പാസാക്കി നിയമസഭ

‘കേരള വേണ്ട, കേരളം മതി’: പ്രമേയം പാസാക്കി നിയമസഭ

തിരുവനന്തപുരം: ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ ഐകകണ്‌ഠനെ പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ ഇതേകാര്യം ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. പക്ഷെ സാങ്കേതിക പ്രശ്നം കാരണമാണ് വീണ്ടും അവതരിപ്പിച്ചത്.

ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും മാറ്റം ആവശ്യപ്പെട്ടായിരുന്നു ആദ്യ പ്രമേയം. എന്നാൽ ഒന്നാം പട്ടികയിൽ മാത്രം മാറ്റം വരുത്തിയാൽ മതിയെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് നിർദ്ദേശിച്ചു. ഇതേത്തുടർന്നാണ് പ്രമേയം വീണ്ടും അവതരിപ്പിച്ചത്. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും ഭരണഘടനയിൽ ഗവണ്‍മെന്‍റ് ഓഫ് കേരള എന്ന തുടരുന്ന സംസ്ഥാനത്തിന്‍റെ പേര് മാറ്റണം എന്നത് ദീർഘനാളത്തെ ആവശ്യമാണ്. മലയാളത്തിൽ സംസ്ഥാനം കേരളം എന്നാണ്. പക്ഷെ സർക്കാർ രേഖകളിൽ പോലും ഇംഗ്ലീഷിൽ ഇപ്പോഴുമുള്ളത് ഗവൺമെൻറ് ഓഫ് കേരള എന്നാണ്.

രണ്ടാമത് മെഹഫിൽ അന്താരാഷ്ട്ര കഥാമത്സരത്തിലേക്ക് രചനകൾ ക്ഷണിച്ചു

രണ്ടാമത് മെഹഫിൽ അന്താരാഷ്ട്ര കഥാമത്സരത്തിലേക്ക് രചനകൾ ക്ഷണിച്ചു

രണ്ടാമത് മെഹഫിൽ അന്താരാഷ്ട്ര കഥാമത്സരത്തിലേക്ക് യു എ ഇ യിൽ താമസിക്കുന്ന ആളുകളിൽ നിന്നും രചനകൾ ക്ഷണിച്ചു. ഇതുവരെ പ്രസിദ്ധീകരിക്കാത്ത കഥകളാണ് മത്സരത്തിനായ് അയക്കേണ്ടത്. രചനകൾ പിഡിഎഫ് ഫോർമാറ്റിലാണ് രചനകൾ അയക്കേണ്ടത്. കഥയ്ക്കൊപ്പം ഒരു കാരണവശാലും പേരും മറ്റ് വിവരങ്ങളും എഴുതരുത്.

മതപരമോ രാഷ്ട്രീയപരമോ ആയിട്ടുള്ള ഇതിവൃത്തങ്ങൾ പാടില്ല. അയക്കുന്ന കൃതികൾ മെഹഫിൽ പ്രസിദ്ധീകരിക്കുവാനുള്ള അനുമതി നൽകേണ്ടതാണ്. അവസാന റൗണ്ടിൽ വരുന്ന 15 കഥകൾ മെഹ്ഫിൽ പ്രസിദ്ധീകരിക്കുന്ന കഥാസമാഹാരത്തിൽ ഉൾപ്പെടുത്തും. 2024 ജൂലൈ 30 ആണ് രചനകൾ ലഭിക്കേണ്ട അവസാന തീയതി. കഥകൾ skmediaclt@gmail.com എന്ന ഇ മെയിൽ വിലാസത്തിലാണ് അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്
Mob:+971505490334(whatsapp), 8281813598(whatsapp)

ചികിത്സയിലിരിക്കെ ഒന്‍പതാം ക്ലാസുകാരി മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

ചികിത്സയിലിരിക്കെ ഒന്‍പതാം ക്ലാസുകാരി മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

കോഴിക്കോട്: നാദാപുരത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചത് ഭക്ഷ്യവിഷബാധമൂലമെന്ന് സംശയം. വളയം നീലാണ്ടുമ്മല്‍ പടിഞ്ഞാറയില്‍ സജീവന്റെയും ഷൈജയുടെയും മകള്‍ ദേവതീര്‍ഥയാണ് മരിച്ചത്. ഛര്‍ദിയും വയറിളക്കവും മൂലം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് വിദ്യാര്‍ഥിനിയുടെ മരണം.

അമ്മയോടൊപ്പം കണ്ണൂരിലെ പൊയിലൂരിലെ വീട്ടിലായിരുന്നു ദേവതീര്‍ഥ. ഛര്‍ദിയും വയറിളക്കവും കാരണം കഴിഞ്ഞ രണ്ട് ദിവസമായി തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ദേവതീര്‍ഥയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.