by Midhun HP News | Jan 20, 2026 | Latest News, കേരളം
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വ്യാപക റെയ്ഡുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസില്‍ പ്രതികളായവരുടെ വീടുകളില്‍ അടക്കം 21 ഇടത്താണ് ഇഡി ഒരേ സമയം റെയ്ഡ് നടത്തുന്നത്. ആന്ധ്രാ മുതല്‍ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് കൊണ്ടാണ് ഇഡിയുടെ റെയ്ഡ്.
സ്വര്‍ണക്കൊള്ള കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഇഡി റെയ്ഡിലേക്ക് കടന്നത്. പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമാരായ എ പത്മകുമാറിന്റെയും എന്‍ വാസുവിന്റെയും അടക്കം വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലും വാസുവിന്റെ പേട്ടയിലെ വീട്ടിലുമാണ് ഇഡി ഉദ്യോഗസ്ഥര്‍ എത്തിയത്. ഇതിന് പുറമേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും പരിശോധനയ്ക്കായി ഇഡി ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്.
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പുറത്ത് ബംഗളൂരുവിലും ചെന്നൈയിലും റെയ്ഡ് തുടരുകയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പുളിമാത്തെ വീട്ടിലും മുരാരി ബാബുവിന്റെ വീട്ടിലും സ്വര്‍ണവ്യാപാരി ഗോവര്‍ദ്ധന്റെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. സ്മാര്‍ട്ട് ക്രിയേഷന്‍സിലും പരിശോധന നടത്തുന്നതായാണ് വിവരം. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അടക്കം തേടിയാണ് റെയ്ഡ്. റെയ്ഡില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ പ്രതികളുടെ സ്വത്ത് മരവിപ്പിക്കുന്നതടക്കമുള്ള നടപടികളിലേക്ക് ഇഡി കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
by Midhun HP News | Jan 19, 2026 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: സൗഹൃദ റെസിഡൻസ് അസോസിയേഷൻ ആറാമത് വാർഷിക സമ്മേളനവും പാലിയേറ്റിവ് അവാർഡ് ദാനവും തോട്ടയ്ക്കാട് എസ് ആർ എ നഗറിൽ നടന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി പ്രിയദർശിനി ഉദ്ഘാടനം നിർവ്വഹിച്ചു. “മനുഷ്യനെ ചേർത്തു പിടിക്കുന്നതാവണം വികസനം. ഒറ്റപ്പെട്ടു പോകുന്നവന് ആശ്വാസമേകുന്നതാവണം നമ്മുടെ വാക്കും പ്രവൃത്തിയും ” ഉദ്ഘാടന പ്രസംഗത്തിൽ
വി പ്രിയദർശിനി ഓർമ്മിപ്പിച്ചു.
ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികളും, പങ്കെടുത്തത് വലിയ തുടക്കമായി കാണാമെന്ന് അവർ പറഞ്ഞു. തുടർന്ന് ചടങ്ങിലെ മുഖ്യാതിഥിയായ മുൻ
ചീഫ് സെക്രട്ടറി ശാരദാമുരളീധരൻ മുഖ്യപ്രഭാഷണവും പതിനായിരം രൂപയും പ്രശംസിപത്രവും അടങ്ങിയ നാലാമത് ‘സൗഹൃദ പാലിയേറ്റിവ്’ പുരസ്കാര ദാനവും നിർവ്വഹിച്ചു. ” ഒരു നാടിൻ്റെ വികസനത്തിൽ പഞ്ചായത്തുകൾക്കുള്ള പങ്ക് വളരെ വലുതാണ്. ജനക്ഷേമകരമായ പദ്ധതികൾ നടപ്പാക്കുന്നതിനോടൊപ്പം പ്രധാനമാണ് ക്ഷേമ പ്രവർത്തനങ്ങൾ – പാലിയേറ്റിവ് കെയർ രംഗത്ത് സൗഹൃദ ഒരു മികച്ച മാതൃകയാണ് .ഇത്തരം കാര്യങ്ങൾ ജനപ്രതിനിധികൾ മാതൃകയാക്കണം ” ഒരു കിടപ്പു രോഗിയുള്ള വീട് നമ്മുടെ ജീവിതത്തെ എത്രമാത്രം ബാധിക്കുമെന്ന് സ്വന്തം അനുഭവ വിവരണത്തലൂടെ ശാരദാ മുരളീധരൻ വിശദീകരിച്ചു.
തുടർന്ന് പാലിയേറ്റിവ് അവാർഡ് സ്വീകരിച്ചു കൊണ്ട് ഡോ: സി.വി പ്രശാന്ത്,- കിടപ്പു രോഗിക്ക് വേണ്ടത് ആത്മവിശ്വാസം പകർന്ന് ജീവിതാവസാന യാത്രയെ സൗഖ്യമാക്കുന്ന
വിശുദ്ധിയാണ് പാലിയേറ്റിവ് കെയർ എന്ന് ഓർമിപ്പിച്ചു. സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം മറ്റുള്ളവരുടെ പരിചരണവും നമ്മുടെ കടമയാണ്. ഒരു പാലിയേറ്റിവ് ഡോക്ടറുടെ വെല്ലുവിളികൾ സരസമായി സദസിനോട് വിവരിച്ചു.
തുടർന്ന് സംസാരിച്ച തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ നബീൽ കല്ലമ്പലം, വർക്കല ബ്ലോക്ക് മെമ്പർ രാജീവ്കുമാർ, മണമ്പൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ജി.
കുഞ്ഞുമോൾ എന്നിവർ സൗഹൃദയുടെ പ്രവർത്തനം മാതൃകാപരാമെന്നു അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് തലത്തിലും, ബ്ലോക്ക് തലത്തിലും, ജില്ലാത്തലത്തിലും പുതുതായി തിരഞ്ഞെടുക്കപ്പെട്ട 20 ജനപ്രതിനിധികളെയും ‘സൗഹൃദ’ പൊന്നാടയും പ്രശംസിപത്രവും നൽകി ആദരിച്ചു.
ചടങ്ങിൽ ഡോക്ടർ സാബു മുഹമ്മദ് നൈന, ഡോക്ടർ എം. ജെ. അസ്ഹർദീൻ, മണമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുരേഷ്‌കുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി വി തമ്പി, വാർഡ് മെമ്പർമാരായ മാവിള വിജയൻ, ബൈജു, ശ്രീപ്രസാദ്, മുൻ വൈസ് പ്രസിഡന്റ് ജി. സത്യശീലൻ, സൗഹൃദ പ്രസിഡന്റ് പി. എൻ. ശശിധരൻ, സെക്രട്ടറി, ഖാലിദ് പനവിള, ഖജാഞ്ചി സൈനുലബ്ദീൻ, വൈസ് പ്രസിഡന്റ് അറഫ റാഫി, ജോയിന്റ് സെക്രട്ടറി സോമശേഖരൻ നായർ എന്നിവർ സംസാരിച്ചു.
by Midhun HP News | Jan 19, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പൊന്നറ ശ്രീ ഭദ്രകാളിദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം ജനുവരി 21, 2026 (മകരം 7) ബുധനാഴ്ച രാവിലെ ഗണപതി ഹോമം, കലശപൂജ, കലശാഭിഷേകം, ഉച്ചക്ക് അന്നദാനം, വൈകുന്നേരം പുഷ്പാലങ്കാരം, വിശേഷാൽ വിളക്ക്, പായസവിതരണം, ഭജന, ആകാശക്കാഴ്ച എന്നിവയോടെ ആഘോഷിക്കുന്നു.
by Midhun HP News | Jan 19, 2026 | Latest News, ജില്ലാ വാർത്ത
ശ്രീ മഹാദേവ റസിഡൻസ് അസോസിയേഷന്റെ(SMRA കൊടുമൺ) ഇരുപത്തിയൊന്നാം വാർഷിക ആഘോഷവും പൊതുയോഗവും 2026 ജനുവരി 18 ഞായറാഴ്ച വിളയിൽ മൂല ഐക്കരവിള തെക്കതിൽ ദേവീക്ഷേത്ര ഭജനമണ്ഡപ ത്തിൽ വച്ച് നടന്നു. പ്രസിഡന്റ് മംഗള കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ആറ്റിങ്ങൽ മുൻസിപ്പൽ ചെയർമാൻ എം. പ്രദീപ് യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
എസ് എം ആർ എ സെക്രട്ടറി സതീഷ് കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് പത്മകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ശ്രീദേവി വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ആറ്റിങ്ങൽ മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ രേഖ. ആർ. എസ് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ക്യാഷ് അവാർഡ് വിതരണവും, ആറ്റിങ്ങൽ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ജിഷ്ണു. എം. എസ് കുട്ടികൾക്കുള്ള മൊമെന്റോ വിതരണവും ചെയ്തു.
ചിത്രരചന, ക്വിസ് മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള ട്രോഫി വിതരണം കിഴുവിലം പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ. വിനീത് നിർവഹിച്ചു ചടങ്ങിൽ ചെയർമാൻ എം.പ്രദീപ്, കൗൺസിലർമാർ, സതീഷ് കുമാർ ( വാർഡ് 22, രേഖ.. ആർ. എസ് (വാർഡ്-21)
വിനീത് (വാർഡ് 1) ജിഷ്ണു. M. S( കർമ്മമേഘലയിൽ പ്രവർത്തന മികവിന് ), സുജിത്ത് ഭവാനന്ദൻ ( ഇന്ത്യൻ ചരിത്ര ഗവേഷക കൗൺസിൽ അംഗീകാരം നേടിയ ചിത്രകാരൻ ), മാസ്റ്റർ. ഇഷാൻ ( ഇംഗ്ലീഷ് കവിതാരചനയിൽ അന്താരാഷ്ട്ര അംഗീകാരം), കുമാരി ആത്മിക എസ് നായർ ( ഇംഗ്ലീഷ് കവിത ആലാപനത്തിൽ അന്താരാഷ്ട്ര അംഗീകാരം) എന്നിവരെ ആദരിച്ചു. ജോയിൻ സെക്രട്ടറി അനിൽകുമാർ ചടങ്ങിന് നന്ദി അറിയിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു.
by Midhun HP News | Jan 19, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല സ്വര്‍ണകൊള്ളയില്‍ സുപ്രധാന നീരീക്ഷണവുമായി ഹൈക്കോടതി. സ്വര്‍ണപ്പാളികള്‍ മാറ്റിയിട്ടുണ്ടെന്ന സംശയം ഉന്നയിച്ചിരിക്കുകയാണ് കോടതി. സംശയം ബലപ്പെടുത്തുന്നതാണ് പരിശോധനാ റിപ്പോര്‍ട്ടെന്ന് കോടതി നിരീക്ഷിച്ചു.
ഇക്കാര്യത്തില്‍ പരിശോധന നടത്തിയ വിഎസ്എസ്സി യിലെ ഉദ്യോഗസ്ഥറുടെ വിശദമായ മൊഴിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. പാളികള്‍ മാറ്റിയിട്ടുണ്ടോ എന്നതില്‍ വ്യക്തത ഉണ്ടാക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കണം.പാളികള്‍ പുതിയതാണോ പഴയതാണോ എന്നറിയാന്‍ പരിശോധന നടത്തേണ്ടതുണ്ട്. ജനുവരി 20ന് വീണ്ടും പരിശോധന നടത്താന്‍ എസ്‌ഐടിക്ക് അനുമതി നല്‍കിയിട്ടുണ്ട്. വാതില്‍പാളി അടക്കം അളക്കാനും പരിശോധിക്കാനുമാണ് ഹൈക്കോടതി അനുമതി. ഫെബ്രുവരി 9ന് വീണ്ടും കേസ് പരിഗണിക്കും.
Recent Comments