by Midhun HP News | Nov 19, 2025 | Latest News, ജില്ലാ വാർത്ത
ബീമാപള്ളി ദര്‍ഗ്ഗാ ശരീഫിലെ വാര്‍ഷിക ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസമായ നവംബര്‍ 22ന് പ്രാദേശിക അവധി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ ഒഴികെയുള്ള തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
മുന്‍ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല. നവംബര്‍ 22 മുതല്‍ ഡിസംബര്‍ 2 വരെയാണ് ബീമാപള്ളി ഉറൂസ്.


by Midhun HP News | Nov 19, 2025 | Latest News, കേരളം
സംസ്ഥാനത്ത് ഒരേ സമയം തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഡ്രഗ്‌സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ 2 ലക്ഷത്തിലധികം രൂപ വിലയുള്ള വ്യാജമരുന്നുകള്‍ പിടിച്ചെടുത്തു. വ്യാജ മരുന്നുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു.
ഇതിന്റെയടിസ്ഥാനത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ ഏകോപനത്തില്‍ നടത്തി വന്നിരുന്ന പരിശോധനയിലാണ് ആസ്തമ രോഗികള്‍ വ്യാപകമായി ഉപയോഗിച്ച് വരുന്ന, Cipla Ltd എന്ന കമ്പനിയുടെ SEROFLO Rotacaps 250 Inhalerന്റെ വ്യാജ മരുന്നുകള്‍ കണ്ടെത്തിയത്. അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതാണ്.
വ്യാജമരുന്ന് ശൃംഖലയില്‍ മരുന്നുകള്‍ വാങ്ങി വില്‍പനയ്ക്കായി സ്റ്റോക്ക് ചെയ്തിരുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം ബാലരാമപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആശ്വാസ് ഫാര്‍മ, തൃശൂര്‍, പൂങ്കുന്നം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Med World ഫാര്‍മ എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നിയമനടപടികള്‍ സ്വീകരിച്ചു. ഈ സ്ഥാപനങ്ങള്‍ക്കെതിരെ കേസും എടുത്തിട്ടുണ്ട്. കൂടാതെ പ്രസ്തുത സ്ഥാപനങ്ങളുടെ ഡ്രഗ്‌സ് ലൈസന്‍സുകള്‍ റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്.
വ്യാജമരുന്ന് ശൃംഖല സംബന്ധിച്ച തുടരന്വേഷണം ഊര്‍ജിതമായി നടത്തി അനിവാര്യമായ നടപടികള്‍ സ്വീകരിക്കുന്നതാണ്. സംസ്ഥാനത്തിന് പുറത്തുനിന്നും മരുന്ന് വാങ്ങുന്ന വ്യാപാരികള്‍, നിര്‍മ്മാതാവില്‍ നിന്നും വ്യാപാരികളുടെ പക്കലേക്ക് എത്തുന്നത് വരെ വിതരണ ശൃംഖലയില്‍ നിന്നുമുള്ള എല്ലാ ബില്ലുകളും സൂക്ഷിക്കേണ്ടതും പരിശോധനയ്ക്ക് ഹാജരാക്കേണ്ടതുമാണ്. പരിശോധനയില്‍, മതിയായ രേഖകള്‍ ഇല്ലാതെ നിയമ വിരുദ്ധമായി മരുന്നുകള്‍ സൂക്ഷിക്കുന്നത് കണ്ടെത്തുന്ന പക്ഷം പ്രസ്തുത സ്ഥാപനങ്ങളുടെ ഡ്രഗ് ലൈസന്‍സുകള്‍ റദ്ദാക്കുന്നതാണെന്നും സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.


by Midhun HP News | Nov 19, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം റവന്യു ജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ആറ്റിങ്ങൽ ബോയ്സ് HSS ഇൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീജ ഗോപിനാഥ് നിർവ്വഹിച്ചു.
പി ടി എ പ്രസിഡന്റ് സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ജവാദ് സ്വാഗതവും മീഡിയ കൺവീനർ അഖിലേഷ് നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ ഡയറ്റ് പ്രിൻസിപ്പൽ ഗീത, എ ഇ ഒ മാരായ ഡോ. സന്തോഷ്‌കുമാർ, പ്രദീപ് കുമാർ, വി എച്ച് എസ് ഇ പ്രിൻസിപ്പൽമാരായ ഹസീന, നിഷ, സ്കൂൾ എച്ച് എം സുനിൽ, വിവിധ കമ്മിറ്റി കൺവീനർമാർ, അദ്ധ്യാപകസംഘടന പ്രതിനിധികൾ, ലോഗോ രൂപകല്പന ചെയ്ത ചിറയിൻകീഴ് ശാരദ വിലാസം എച്ച് എസിലെ വിദ്യാർത്ഥിനി അദീന പി എൻ എന്നിവർ പങ്കെടുത്തു.


by Midhun HP News | Nov 19, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള വാശിയേറിയ തെരഞ്ഞെടുപ്പിനിടെ ജില്ലാ കലോത്സവം നടത്തുന്നതിൽ സംഘാടകർക്കും രക്ഷിതാക്കൾക്കും ആശങ്ക. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കലോത്സവം മാറ്റി വയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു.
തെരഞ്ഞെടുപ്പ് മാമാങ്കത്തിനിടെ കലോത്സവം നടത്തുന്നതിനാൽ കലോത്സവത്തിന്റെ ശോഭ കെടുമെന്നും മാധ്യമശ്രദ്ധ കുറയും എന്നും വിദ്യാർത്ഥികളും രക്ഷിതാക്കളും സ്കൂൾ അധികൃതരും ഒരുപോലെ അഭിപ്രായപ്പെടുന്നു. അതിനാൽ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ജില്ലാ കലോത്സവം മാറ്റിവയ്ക്കണമെന്ന ആവശ്യം ഉയരുന്നു. നാടകെ തെരഞ്ഞെടുപ്പ് ചൂടിൽ ആയതിനാൽ കലോത്സവത്തിന്റെ മുന്നൊരുക്കങ്ങളും കുട്ടികൾക്ക് സൗകര്യം ഒരുക്കുന്നതും വെല്ലുവിളിയാണ്.
തദ്ദേശസ്ഥാപന ഭരണസമിതിയുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെയാണ് കലോത്സവം വിജയിപ്പിക്കാറുള്ളത്. സബ് കമ്മിറ്റി ചെയർമാൻമാരായി വരാറുള്ള രാഷ്ട്രീയകക്ഷി നേതാക്കളും ജനപ്രതിനിധികളും എല്ലാം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ് അതിനാൽ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ജില്ലാ കലോത്സവം മാറ്റിവയ്ക്കണമെന്നാണ് ഉയരുന്ന ആവശ്യം.


by Midhun HP News | Nov 19, 2025 | Latest News, ജില്ലാ വാർത്ത
2025–26 അധ്യയന വർഷത്തെ എൽ എൽ എം കോഴ്‌സിലേക്കുള്ള ഒന്നാം ഘട്ട താത്കാലിക അലോട്ട്‌മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ തങ്ങളുടെ അലോട്ട്‌മെന്റ് സ്റ്റാറ്റസ് വെബ്സൈറ്റിലൂടെ പരിശോധിക്കാം.
താത്കാലിക അലോട്ട്‌മെന്റ് ലിസ്റ്റിനെതിരെ പരാതികളുണ്ടെങ്കിൽ നവംബർ 21 വൈകിട്ട് 4 മണിക്ക് മുമ്പ് ceekinfo.cee@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം. ലഭിക്കുന്ന പരാതികൾ വിശദമായി പരിശോധിച്ച്, വേണ്ട മാറ്റങ്ങൾ വരുത്തിയതിന് ശേഷം അന്തിമ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന് കമ്മീഷണറേറ്റ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാം. സഹായത്തിനായി 0471-2332120, 0471-2338487, 0471-2525300 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.


Recent Comments