by Midhun HP News | Dec 27, 2025 | Latest News, ജില്ലാ വാർത്ത
മണമ്പൂരിൽ ഭരണം യു.ഡി.എഫിന്. മണമ്പൂർ പഞ്ചായത്തിൽ എൽ.ഡി.എഫ് 6, യു.ഡി.എഫ് 5, ബി ജെ.പി. 5, ഇടതു വിമത 1, ഇടതു വിമത കുഞ്ഞുമോൾ കോൺഗ്രസ്സിനോടൊപ്പം ചേർന്നതോടെ നടന്ന നറുക്കെടുപ്പിൽ കുഞ്ഞുമോൾ പ്രസിഡൻ്റ് പദവിയിലേയ്ക്ക് എത്തി.



by Midhun HP News | Dec 27, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര വനിതാ പോരാട്ടത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ഷെഫാലി വര്‍മയുടെ തീപ്പൊരി ബാറ്റിങ്. ഒപ്പം രേണുക സിങിന്റെ കിടിലന്‍ പേസും. ദീപ്തി ശര്‍മയുടെ കറങ്ങും സ്പിന്നും. ആവേശപ്പോരാട്ടത്തില്‍ ഇന്ത്യ ശ്രീലങ്കന്‍ വനിതകളെ തകര്‍ത്ത് തുടരെ മൂന്ന് ജയങ്ങളുമായി ടി20 പരമ്പര ഉറപ്പിക്കുകയും ചെയ്തു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്കന്‍ വനിതകള്‍ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് മാത്രമാണ് നേടിയത്. മറുപടി പറഞ്ഞ ഇന്ത്യന്‍ വനിതകള്‍ വെറും 13.2 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 115 റണ്‍സടിച്ച് കളി അനായാസം സ്വന്തമാക്കി. ഒപ്പം പരമ്പരയും ഉറപ്പിച്ചു.
ഓപ്പണര്‍ ഷെഫാലി വര്‍മ തിരുവനന്തപുരത്തെത്തിയ ആരാധകരെ ആവേശത്തിലാറാടിച്ച് കളം വാണു. താരം 42 പന്തില്‍ 11 ഫോറും 2 സിക്‌സും സഹിതം 79 റണ്‍സുമായി പുറത്താകാതെ നിന്നു. ശേഷിച്ച 36 റണ്‍സ് മാത്രമാണ് പിന്നീട് വന്നവര്‍ക്ക് ചേര്‍ക്കേണ്ടി വന്നത്.
സ്മൃതി മന്ധാന (1), ജെമിമ റോഡ്രിഗ്‌സ് (9) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങി. ഇന്ത്യ ജയം സ്വന്തമാക്കുമ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറായിരുന്നു ഷെഫാലിക്കൊപ്പം ക്രീസില്‍. താരം 18 പന്തില്‍ 21 റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ 4 ഓവറില്‍ ഒരു മെയ്ഡനടക്കം 21 റണ്‍സ് മാത്രം വഴങ്ങി രേണുക വര്‍മ 4 വിക്കറ്റെടുത്ത് കളിയിലെ താരമായി. ശേഷിച്ച മൂന്ന് വിക്കറ്റുകള്‍ ദീപ്തിയും സ്വന്തമാക്കി. താരം 4 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയാണ് 3 വിക്കറ്റുകള്‍ പിഴുതത്.
ഹസിനി പെരേര (25), ഇമേഷ ദുലനി (27), കവിഷ ദില്‍ഹരി (20), കുഷിനി നുത്യംഗന (19) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ ബൗളിങിനെ ചെറുത്തു നിന്നത്. ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടുവടക്കം ആര്‍ക്കും കാര്യമായി തിളങ്ങാനായില്ല.
by Midhun HP News | Dec 27, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു. ഇന്ന് പവന് 880 രൂപയാണ് വര്‍ധിച്ചത്. 1,03,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 110 രൂപയാണ് ഉയര്‍ന്നത്. 12,945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഇനിയും ഉയരും. ചൊവ്വാഴ്ച പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ചരിത്രം കുറിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.രൂപയുടെ മൂല്യവും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും ഓഹരി വിപണിയിലെയും ആഗോള വിപണിയിലെയും അസ്ഥിരതയും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.



by Midhun HP News | Dec 27, 2025 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫിലെ ഗീതാ സുരേഷ് പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തു. UDF 7 CPM 4 BJP 3
പ്രസിഡൻ്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമായതിനാൽ യു.ഡി.എഫിൽ അംഗമില്ലാത്തതിനാൽ തിരഞ്ഞെടുപ്പു വേണ്ടി വന്നു.
യു.ഡി.എഫ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കുകയും, സി.പി.എം , ബി.ജെ പി മത്സരിച്ചു. മത്സരത്തിൽ സി.പി.എം സ്ഥാനാർത്ഥി വിജയിച്ചു. മൂന്നംഗങ്ങളുള്ള ബി.ജെ.പിയ്ക്ക് ഒരു വോട്ട് അസാധുവായി.



by Midhun HP News | Dec 27, 2025 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ് പഞ്ചായത്തിൽ നറുക്കെടുപ്പിൽ കോൺഗ്രസിന് ഭരണം
UDF 07
LDF 07
ഷിൻസി ഐവിൻ പ്രസിഡന്റ്
Recent Comments