by Midhun HP News | Dec 16, 2025 | Latest News, കേരളം
ജനപ്രീയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ത്യയില് ഹിന്ദിയിലാണ് ആദ്യമായി ബിഗ് ബോസ് ഷോ ആരംഭിക്കുന്നത്. പിന്നീട് മറ്റ് ഭാഷകളിലേക്കും ബിഗ് ബോസ് എത്തി. മലയാളത്തില് ഏഴ് സീസണുകള് പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസ്. മലയാളത്തിന്റെ മഹാ നടന് മോഹന്ലാല് ആണ് ബിഗ് ബോസ് അവതാരകന്.
താരങ്ങളും പ്രേക്ഷകരും തമ്മിലുള്ള അകലം കുറയ്ക്കുക മാത്രമല്ല ബിഗ് ബോസ് ചെയ്യുന്നത്., പുതിയ താരങ്ങളെ സൃഷ്ടിക്കുകയും ബിഗ് ബോസ് ചെയ്യാറുണ്ട്. സോഷ്യല് മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ടവരെ മലയാളികളുടെ വീടുകളിലെ ചര്ച്ചാ വിഷയമാക്കി മാറ്റാന് ബിഗ് ബോസിന് സാധിച്ചിട്ടുണ്ട്.
ബിഗ് ബോസ് മലയാളം സീസണ് 2വിലെ മത്സരാര്ത്ഥിയായിരുന്നു നടി മഞ്ജു പത്രോസ്. തനിക്ക് ബിഗ് ബോസില് നിന്നും ലഭിച്ച പ്രതിഫലം എത്രയാണെന്ന് വെളിപ്പെടുത്തുകയാണ് മഞ്ജു പത്രോസ്. ഒരു ദിവസം 45000 രൂപയായിരുന്നു തനിക്ക് ലഭിച്ചിരുന്നതെന്നാണ് മഞജു പത്രോസ് പറയുന്നത്. അമ്പത് ദിവസം ബിഗ് ബോസില് നിന്നുവെന്നും മഞ്ജു പത്രോസ് പറയുന്നു.
‘എനിക്ക് അന്ന് ഒരു ദിവസം 45000 രൂപയായിരുന്നു ലഭിച്ചത്. അന്ന് ദിവസേന ആയിരുന്നു പേയ്മെന്റ്. ആ പൈസ കൊണ്ട് ഞാന് ഒരു ലക്ഷപ്രഭുവും ആയില്ല. അതുകൊണ്ട് വീട് വച്ചു. അന്പതാമത്തെ ദിവസമാണ് ബിഗ് ബോസില് നിന്നും ഞാന് എവിക്ട് ആകുന്നത്’ എന്നാണ് മഞ്ജു പത്രോസ് പറയുന്നത്.
കൊവിഡ് ലോക്ക്ഡൗണ് മൂലം പകുതി വഴിയ്ക്ക് നിര്ത്തേണ്ടി വന്ന സീസണിലെ മത്സരാര്ത്ഥിയായിരുന്നു മഞ്ജു പത്രോസ്. ഈയ്യടുത്താണ് ബിഗ് ബോസ് മലയാളം സീസണ് 7 അവസാനിച്ചത്. നടി അനുമോള് ആണ് ഈ സീസണിലെ വിജയി.
by Midhun HP News | Dec 16, 2025 | Latest News, കേരളം
അഞ്ചുതെങ്ങ് മണ്ണാർക്കുളത്ത് ആൾതാമസമില്ലാത്ത വീടിന് തീ പിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 12:30 ഓടേയായിരുന്നു സംഭവം. അഞ്ചുതെങ്ങ് മണ്ണാർക്കുളം ജെൻക്ഷന് സമീപത്തെ ആളൊഴിഞ്ഞ വീടിനാണ് തീപ്പിടിച്ചത്.
അഞ്ചുതെങ്ങ് മണ്ണാർക്കുകം സ്വദേശി ജോബായയുടെ ഉടമസ്ഥതയിലുള്ള ഓടിട്ട വീടിനായിരുന്നു തീപിടിച്ചത്, തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല, വീടിനുള്ള സൂക്ഷിച്ചിരുന്ന മത്സ്യബന്ധന ഉപകരണങ്ങൾക്ക് നാശ നഷ്ടം സംഭവിച്ചു.
3 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറയുന്നു. അഞ്ചുതെങ്ങ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. വർക്കല നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.
by Midhun HP News | Dec 16, 2025 | Latest News, ജില്ലാ വാർത്ത
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ സിവിൽ എൻജിനീയറിങ്ങിൽ 3ഡി പ്രിന്റിങ് സാങ്കേതികതയുടെ പ്രാധാന്യം എന്ന വിഷയത്തിൽ ഏകദിനശിൽപ്പശാല സംഘടിപ്പിക്കുന്നു.
ഓസ്ട്രേലിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വിൻ ബേൺ യൂണിവേഴ്സിറ്റിയുമായി ചേർന്നുകൊണ്ട് ഡിസംബർ 17 ബുധനാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെയാണ് ശിൽപ്പശാല. 3ഡി പ്രിന്റേഴ്സ്, ഡിജിറ്റൽ ഡിസൈൻ, ലെയർ ബൈ ലെയർ ഘടന, ഓസ്ട്രേലിയയിലെ ഗൃഹ നിർമാണ രീതികൾ, നിർമാണമേഖലയിലെ അതിയന്ത്രവത്കരണം, നിർമാണ മേഖലയിലെ നൂതന സാങ്കേതികവിദ്യകൾ എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലും, പുറത്തും പ്രവർത്തിക്കുന്ന എൻജിനീയറിങ് കോളേജുകളിലെ സിവിൽ വിഭാഗം അധ്യാപകർക്കാണ് പ്രവേശനം.പ്രവേശന ഫീസ് 1,000 രൂപ. സ്വിൻ ബേൺ സർവകലാശാലയിലെ സിവിൽ വിഭാഗം പ്രൊഫസർ ഡോ.പാറ്റ് രാജീവ് ക്ലാസുകൾ നയിക്കും. സ്വിൻബേർണിൽ ഗവേഷണം നടത്തുന്ന ബിജു ബാലകൃഷ്ണൻ ശിൽപ്പശാലയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നുണ്ട്. വിശദവിവരങ്ങൾക്ക്: 9496615430.



by Midhun HP News | Dec 16, 2025 | Latest News, കേരളം
കൊച്ചി: വയനാട് തുരങ്കപാത നിര്മ്മാണം തുടരാമെന്ന് ഹൈക്കോടതി. നിര്മ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നല്കിയ ഹര്ജി ഹൈക്കോടതി തള്ളി.
വയനാട് തുരങ്കപാത നിര്മ്മാണവുമായി ബന്ധപ്പെട്ട് ജൂലൈയിലാണ് പ്രകൃതി സംരക്ഷണ സമിതി പൊതുതാത്പര്യ ഹര്ജി ഹൈക്കോടതിയില് സമര്പ്പിച്ചത്. തുരങ്കപാത നിര്മ്മാണവുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള് ഒന്നും പാലിച്ചിട്ടില്ല, പല പാരിസ്ഥിക വസ്തുതകളും മറച്ചുവെച്ചുകൊണ്ടാണ് ഇങ്ങനെ ഒരു നിര്മ്മാണത്തിലേക്ക് കടന്നത് എന്നതടക്കമുള്ള വിഷയങ്ങള് ചൂണ്ടിക്കാണിച്ച് നിര്മ്മാണം തടയണമെന്നാണ് ഹര്ജിയിലൂടെ പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടത്. വിഷയത്തില് കേന്ദ്ര, സംസ്ഥാന സര്ക്കാരുകള്ക്ക് നോട്ടീസ് അയച്ച് വാദം പൂര്ത്തിയാക്കിയ ശേഷമാണ് വയനാട് തുരങ്കപാത നിര്മ്മാണവുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.
നടപടിക്രമങ്ങളില് വീഴ്ച ഉണ്ടായിട്ടില്ലെന്നും എല്ലാ പാരിസ്ഥിതിക അനുമതിയും പൂര്ത്തിയാക്കിയ ശേഷമാണ് വയനാട് തുരങ്കപാത നിര്മ്മാണം ആരംഭിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി. അതിനാല് നിര്മ്മാണ പ്രവൃത്തികള് സ്റ്റേ ചെയ്യാന് സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാണിച്ചു. ഹര്ജിയുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന സര്ക്കാരുകള് ഹൈക്കോടതിയില് സത്യവാങ്മൂലം സമര്പ്പിച്ചിരുന്നു. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി. കൊങ്കണ് റെയില്വേ കോര്പ്പറേഷനെയാണ് ഇതിന്റെ നിര്മ്മാണം ഏല്പ്പിച്ചിരിക്കുന്നത്. കൊങ്കണ് പാതയൊക്കേ നിര്മ്മിച്ച് കൊങ്കണ് റെയില്വേ കോര്പ്പറേഷന് മുന്പരിചയം ഉണ്ട് എന്നതടക്കമുള്ള വിഷയങ്ങള് കൂടി കണക്കിലെടുത്താണ് കോടതി ഉത്തരവ്.



by Midhun HP News | Dec 16, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തെരഞ്ഞെടുപ്പില് തോറ്റതിന്റെ മനോവിഷമത്തില് സ്ഥാനാര്ഥി ജീവനൊടുക്കി. അരുവിക്കര ഗ്രാമപഞ്ചായത്ത് മണമ്പൂര് വാര്ഡിലെ യുഡിഎഫ് സ്ഥാനാര്ഥി വിജയകുമാര് ആണ് ആത്മഹത്യ ചെയ്തത്. 59 വയസ്സായിരുന്നു.
തെരഞ്ഞെടുപ്പ് ഫലം വന്നതു മുതല് വിജയകുമാര് മനോവിഷമത്തിലായിരുന്നു. ഫലം വന്നതിനു പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച വിജയകുമാര് ആശുപത്രിയില് തീവ്രപരിചരണ വിഭാഗത്തില് ചികിത്സയിലായിരുന്നു. ഇന്നു രാവിലെയാണ് വിജയകുമാര് മരിച്ചത്. മണമ്പൂര് വാര്ഡില് വിജയകുമാര് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. പത്തു വര്ഷം മുമ്പ് വിജയകുമാര് സ്വതന്ത്ര സ്ഥാനാര്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.



Recent Comments