റെഡ് അലര്‍ട്ട്: ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

റെഡ് അലര്‍ട്ട്: ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തൊടുപുഴ: കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുക്കുന്ന സാഹചര്യത്തില്‍ നാളെ ഇടുക്കി ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് പ്രഫഷനല്‍ കോളജുകള്‍, അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചത്.
അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. അവധിമൂലം നഷ്ടപ്പെടുന്ന പഠനസമയം ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉള്‍പ്പെടെ നടത്തി ക്രമീകരിക്കാന്‍ അതത് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ഒറ്റയടിക്ക് തിരിച്ചിറങ്ങി സ്വര്‍ണവില, പവന് കുറഞ്ഞത് 1600 രൂപ; 96,000ല്‍ താഴെ

ഒറ്റയടിക്ക് തിരിച്ചിറങ്ങി സ്വര്‍ണവില, പവന് കുറഞ്ഞത് 1600 രൂപ; 96,000ല്‍ താഴെ

കൊച്ചി: രണ്ടുദിവസത്തെ ഇടിവിന് ശേഷം തിരിച്ചുകയറിയ സ്വര്‍ണവില ഉച്ചയോടെ വീണ്ടും തിരിച്ചിറങ്ങി. പവന് ഒറ്റയടിക്ക് 1600 രൂപയാണ് കുറഞ്ഞത്. 95,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് ആനുപാതികമായി 200 രൂപ കുറഞ്ഞു. 11,970 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കൊച്ചി: രണ്ടുദിവസത്തെ ഇടിവിന് ശേഷം തിരിച്ചുകയറിയ സ്വര്‍ണവില ഉച്ചയോടെ വീണ്ടും തിരിച്ചിറങ്ങി. പവന് ഒറ്റയടിക്ക് 1600 രൂപയാണ് കുറഞ്ഞത്. 95,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് ആനുപാതികമായി 200 രൂപ കുറഞ്ഞു. 11,970 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ വൈകീട്ട് വരെ മുറിയില്‍ പൂട്ടിയിട്ടു; പ്രിന്‍സിപ്പലിനും അധ്യാപികയ്ക്കുമെതിരെ കേസ്

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ വൈകീട്ട് വരെ മുറിയില്‍ പൂട്ടിയിട്ടു; പ്രിന്‍സിപ്പലിനും അധ്യാപികയ്ക്കുമെതിരെ കേസ്

ബംഗളുരു: കര്‍ണാടകയിലെ ഹോയ്‌സാല നഗറിലെ സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസ് എടുത്തു. ഒക്ടോബര്‍ പതിനാലിനായിരുന്നു കേസിനാസ്പദമായ സംഭവം.

പ്രിന്‍സിപ്പല്‍ രാകേഷും അധ്യാപിക ചന്ദ്രികയും ചേര്‍ന്നാണ് മകനെ പിവിസി പൈപ്പുകള്‍ തല്ലിയതെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. രക്തം വരുന്നതുവരെ മര്‍ദിച്ചെന്നും അതിനുഷേഷം വൈകീട്ടുവരെ മുറിയില്‍ പൂട്ടിയിട്ടതായും കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍, സ്‌കൂള്‍ ഉടമ, അധ്യാപിക എന്നിവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് പറഞ്ഞു. ഹാജരില്ലാത്തതിനെ തുടര്‍ന്നാണ് കുട്ടിയെ തല്ലിയതെന്ന് പ്രിന്‍സിപ്പല്‍ പൊലീസിനോട് പറഞ്ഞു.

നവി മുംബൈയിലെ ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടത് ചിറയിൻകീഴ് സ്വദേശികൾ

നവി മുംബൈയിലെ ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടത് ചിറയിൻകീഴ് സ്വദേശികൾ

ചിറയിൻകീഴ്: നവി മുംബൈയിലെ ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച മൂന്നുപേർ ചിറയിൻകീഴ് സ്വദേശികൾ. ഇന്ന് പുലർച്ചെ നടന്ന തീപിടുത്തത്തിൽ ചിറയിൻകീഴ് ആൽത്തറമൂട് നന്ദനത്തിൽ രാജൻ -വിജയലക്ഷ്മി ദമ്പതികളുടെ മകൾ പൂജയും, ഭർത്താവ് സുന്ദർ ബാലകൃഷ്ണൻ, മകൾ ആറു വയസ്സുള്ള വേദിക സുന്ദർ ബാലകൃഷ്ണൻ എന്നിവരാണ് മരിച്ചത്. ഏറെനാളായി ഈ കുടുംബം മുംബൈയിലാണ് താമസം.
ഇക്കഴിഞ്ഞ ഓണത്തിന് ഇവർ നാട്ടിൽ വന്നിരുന്നതായി ബന്ധുക്കൾ പറയുന്നു.

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച വയോധിക മരിച്ചു

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച വയോധിക മരിച്ചു

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച വയോധിക മരിച്ചു. കഴിഞ്ഞ 16 ന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച പോത്തൻകോട് വാവറ അമ്പലം സ്വദേശിനിയായ ഹബ്സാ ബീവി (79) ആണ് മരിച്ചത്.

മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 11 മണിയോടെയാണ് മരണം
രണ്ടാഴ്ച മുൻപാണ് ഇവർക്ക് പനി വന്നത്. തുടർന്ന് പോത്തൻകോട് സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ നടത്തിയിരുന്നു. മുഖത്ത് നീരും പനിയും കുറയാത്തതിനാൽ അവിടെ ഐസിയുവിൽ ആയിരുന്നു. നാല് ദിവസത്തിനുശേഷം സ്ട്രോക്ക് പോലെ വന്നതിനാൽ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ (SUT) പ്രവേശിപ്പിച്ചിരുന്നു.

അവിടെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇവർ വൃക്കകൾ തകരാറിലായതിനാൽ മൂന്നുതവണ ഡയാലിസിസ് നടത്തിയെങ്കിലും
പനി കുറയാത്തതിനാൽ വീണ്ടും വിശദമായി രക്തം പരിശോധിച്ചപ്പോഴാണ് ജ്വരം സ്ഥിരീകരിച്ചത്. ഇവരുടെ കിണറ്റിലെ വെള്ളത്തിൻ്റെ സാമ്പിൾ ഇന്ന് ആരോഗ്യവകുപ്പ് പരിശോധനയ്ക്കായി എടുത്തിരുന്നു.