by Midhun HP News | Jul 24, 2026 | Latest News, ജില്ലാ വാർത്ത
കമ്പോഡിയയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശികളായ യുവാക്കളുടെ അമ്മമാർ വി. മുരളീധരൻ എംഎൽഎയെ കണ്ട് നിവേദനം നൽകി. ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രഡിഡന്റ് അഞ്ചുതെങ്ങ് സജൻ ഒപ്പമുണ്ടായിരുന്നു.
അഞ്ചുതെങ്ങ് മാമ്പള്ളി ഓലു വിളാകം അരുൺ ലിയോൺ (26) ന്റെ അമ്മ മേരിക്കുട്ടിയും, അഞ്ചുതെങ്ങ് പള്ളിപ്പുരയിടം അമൻ ജെറോം (27) ന്റെ അമ്മ മറിയ കുട്ടിയുമാണ് നിവേദനം നൽകിയത്. കഴിഞ്ഞ ആഴ്ചയാണ് 19 മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയുമാണ് കമ്പോഡിയയിൽ കുടുങ്ങി ക്കിടക്കുന്നതായ് മൊബൈൽ സന്ദേശം ലഭിച്ചത്. ഇവരിൽ അഞ്ചോളം പേർ അഞ്ചുതെങ്ങ് സ്വദേശികളാണ്, മാമ്പള്ളി പുതുവൽ പുരയിടത്തിൽ വിജിൻ വർഗ്ഗീസ് (27) ഭാര്യ
ആൻസി മറിയ (22) ഭാര്യ സഹോദരൻ ആന്റണി എഡ്വിൻ (24) എന്നിവർ ഉൾപ്പെടുന്നു.
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട് തുടങ്ങിയ മേഖലകളിൽ നിന്നുള്ള വരാണ് ബാക്കിയുള്ളവർ. ഇവരിൽ നിന്നും മൊബൈൽ ഫോണുകളും മറ്റ് പാസ്പോർട്ടുകൾ ഉൾപ്പെടെയുള്ള രേഖകളും പിടിച്ചുവച്ചിരിക്കുന്നതാ യാണ് വിവരം. പിടിക്കപ്പെട്ടവരിൽ ചിലർ മറ്റുഫോണുകളിൽ നിന്ന് അഞ്ചുതെങ്ങിലെ ബന്ധുക്കളെ വിവരം അറിയിച്ചതോടെയാണ് വിവരങ്ങൾ ബന്ധുക്കൾ അറിഞ്ഞത്.
ഇത് രണ്ടാം തവണയാണ് അഞ്ചുതെങ്ങ് സ്വദേശികൾ കമ്പോഡിയയിൽ കുടുങ്ങുന്നത്. വ്യാജ തൊഴിൽ റിക്രൂ ട്ട്മെന്റ് ഏജന്റ്റിൻ്റെ ചതിയിൽപ്പെട്ട അഞ്ചോളം പേരാണ് അന്ന് കമ്പോഡിയയിൽ കുടുങ്ങിയത്. അന്ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രിയായിരുന്ന വി. മുരളീധരൻ്റെ ഇടപെടലുകളാണ് ചതിയിൽപ്പെട്ടവരെ നാട്ടിലെത്തിക്കാ നുള്ള നടപടികൾ വേഗത്തിലാക്കാൻ കാരണമായത്.

by Midhun HP News | Jul 24, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ഗ്യാസ് ലീക്കെന്ന് സംശയം. അത്യാഹിത വിഭാഗത്തിലെ യെല്ലോ സോണിലാണ് വാതക ചോര്‍ച്ച ഉണ്ടായെന്ന് സംശയിക്കുന്നത്. രോഗികളെ ഗ്രീന്‍ സോണിലേക്ക് മാറ്റുകയാണ്. യെല്ലോ സോണ്‍ ഒബ്‌സര്‍വേറ്ററി വാര്‍ഡ് ആണ്.
ഉച്ചയോടെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ശ്വാസതടസവും ബുദ്ധിമുട്ടും നേരിട്ടപ്പോഴാണ് വിവരമറിഞ്ഞത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് വിവരം. വിദഗ്ധര്‍ ഉടന്‍ എത്തി പരിശോധന നടത്തും.

by Midhun HP News | Jul 24, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: കൃഷിഭവന് സമീപം വിശ്വം വീട്ടിൽ (വി.ആർ.എ:75) ഡി. ലളിതമ്മ (റിട്ടയേർഡ് പൊതുമരാമത്ത് വകുപ്പ്) (88) അന്തരിച്ചു.
ഭർത്താവ്: പരേതനായ വിശ്വനാഥൻ പിള്ള (റിട്ടയേർഡ് പൊതുമരാമത്ത് വകുപ്പ്). മക്കൾ: എൽ ഗിരിജ കുമാരി, എൽ രമ കുമാരി, എൽ പ്രസന്ന കുമാരി (റിട്ടയേർഡ് ഗവ:പ്രസ്, തിരുവനന്തപുരം), എൽ അനിത കുമാരി (പൊതുമരാമത്ത് വകുപ്പ്), പരേതനായ വി വിജയ കുമാർ (റിട്ടയേർഡ് നേവി).
മരുമക്കൾ: എം ബിന്ദു, ബി മോഹനൻ പിള്ള, ഇന്ദു ശേഖർ, ബി മോഹനൻ പിള്ള, ബി വിജയകുമാർ.
സഞ്ചയനം: തിങ്കളാഴ്ച 7.15 ന്
by Midhun HP News | Jul 24, 2026 | Latest News, കേരളം
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പനി മരണം. കോഴിക്കോട് നടുവണ്ണൂരില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. നടുവണ്ണൂര്‍ കാവുന്തറ സ്വദേശി പാലയാട്ട് ഷാജു-റീന ദമ്പതികളുടെ മകള്‍ ഇതള്‍ ആണ് മരിച്ചത്.
കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് പനി രൂക്ഷമായതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കാവുന്തറ എഎല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മൃതദേഹം കാവുന്തറയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ശിവാനി സഹോദരിയാണ്.

by Midhun HP News | Jul 24, 2026 | Latest News, കേരളം
കൊച്ചി: ദേശീയപാത 66ല്‍ തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ കാരോട് വരെ (645) കിലോമീറ്റര്‍ വരെയുള്ള പതിമൂന്ന് ഇടങ്ങളില്‍ ചുങ്കം പിരിക്കും. ഇതില്‍ 5 എണ്ണം നിലവില്‍ പ്രവര്‍ത്തിക്കുന്നവയാണ്. 8 എണ്ണം പുതുതായി വരും. ആലപ്പുഴ ജില്ലയില്‍ നാലിടത്തും, കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 2 ടോള്‍ ബൂത്ത് വീതവും കാസര്‍കോട്, മലപ്പുറം, എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ഓരോന്ന് വീതവുമാകും ഉണ്ടാവുക.

റോഡിന് മീതെയും ഇരുവശത്തുമായുള്ള ടോള്‍ ബൂത്തുകളുടെ പണിയാണ് ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഇവിടേക്കുള്ള യന്ത്രസംവിധാനങ്ങളും ഉടന്‍ സ്ഥാപിക്കും. ശരാശരി 60 കിലോമീറ്റര്‍ ഇടവിട്ടാണ് ദേശീയപാതയില്‍ ടോള്‍ ബൂത്തുകള്‍ ഉണ്ടാവുക. എന്നാല്‍ നിര്‍മാണരീതിയും റീച്ചുകളും അടിസ്ഥാനമാക്കി ഇതിന് മാറ്റമുണ്ടാകാം. ആലപ്പുഴയിലെ തുറവൂര്‍അരൂര്‍ 12 കിലോമീറ്റര്‍ ആറുവരി ഉയരപ്പാതയ്ക്കു പ്രത്യേകം ടോള്‍ നല്‍കേണ്ടി വരും. ആലപ്പുഴ ജില്ലയിലൂടെയുള്ള 89 കിലോമീറ്റര്‍ യാത്രയ്ക്ക് നാലിടത്ത് ചുങ്കം നല്‍കണം.
കൊളശ്ശേരി (കണ്ണൂര്‍), കുമ്പളം (എറണാകുളം), തിരുവല്ലം (തിരുവനന്തപുരം), വെട്ടിച്ചിറ (മലപ്പുറം), ഒളവണ്ണ (കോഴിക്കോട്) എന്നിവയാണ് നിലവിലുളള ടോള്‍ ബൂത്തുകള്‍. ചാലിങ്കാല്‍ (കാസര്‍കോട്), കല്യാശേരി (കണ്ണൂര്‍), അഴിയൂര്‍ (കോഴിക്കോട്), നാട്ടിക (തൃശൂര്‍), എരമല്ലൂര്‍ ഉയരപ്പാത (ആലപ്പുഴ), കൃപാസനം ജങ്ഷന്‍ (ആലപ്പുഴ), ഓച്ചിറ (കൊല്ലം), കല്ലുവാതുക്കല്‍ (കൊല്ലം), നിര്‍മാണത്തിലിരിക്കുന്ന ടോള്‍ ബൂത്തുകള്‍.
Recent Comments