വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, നാളെ മുതല്‍ ശക്തമാകും; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, നാളെ മുതല്‍ ശക്തമാകും; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നാളെ മുതല്‍ സംസ്ഥാനത്ത് മഴ സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

‘എനിക്ക് വയ്യ എന്നെ ആശുപത്രിയില്‍ കൊണ്ടുപോകണം’; ലഹരി സംഘങ്ങള്‍ ഏറ്റുമുട്ടി; കൊല്ലത്ത് യുവാവ് മരിച്ചു

‘എനിക്ക് വയ്യ എന്നെ ആശുപത്രിയില്‍ കൊണ്ടുപോകണം’; ലഹരി സംഘങ്ങള്‍ ഏറ്റുമുട്ടി; കൊല്ലത്ത് യുവാവ് മരിച്ചു

കൊല്ലം: പൊരീക്കലില്‍ ലഹരി സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ യുവാവ് മരിച്ചു. 35കാരനായ ഇടവട്ടം ഗോകുലത്തില്‍ ഗോകുല്‍നാഥ് ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെ ഇടവട്ടം ജയന്തി നഗറിലായിരുന്നു ലഹരി സംഘങ്ങള്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ പ്രതി എന്നു സംശയിക്കുന്ന അരുണ്‍ ഒളിവിലാണെന്നും ഇരുവരും കഞ്ചാവ് വില്‍പ്പന സംഘത്തിലെ കണ്ണികളാണെന്നും പൊലീസ് പറഞ്ഞു.

രാത്രിയില്‍ അലര്‍ച്ച കേട്ട് ഓടിയെത്തിയവരാണ് അവശനിലയില്‍ കിടക്കുന്ന ഗോകുലിനെ കണ്ടത്. ‘എനിക്ക് വയ്യ എന്നെ ആശുപത്രിയില്‍ കൊണ്ടുപോകണം’ എന്ന് ഗോകുല്‍ പറഞ്ഞതായി സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. അരുണും പ്രദേശവാസികളും ചേര്‍ന്നാണ് ഗോകുലിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.

ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നു പേര്‍ക്ക്

ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നു പേര്‍ക്ക്

സ്‌റ്റോക് ഹോം: ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നു പേര്‍ക്ക്. മേരി ഇ ബ്രൂങ്കോ, ഫ്രെഡ് റാംസ്‌ഡെല്‍, ഷിമോണ്‍ സകാഗുച്ചി എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. മേരി ബ്രൂങ്കോയും റാംസ്‌ഡെല്ലും അമേരിക്കന്‍ ഗവേഷകരും, സകാഗുച്ചി ജപ്പാന്‍ ശാസ്ത്രജ്ഞനുമാണ്.

ടി സെല്ലുകള്‍ നമ്മുടെ പ്രതിരോധ സംവിധാനങ്ങളെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതായിരുന്നു ഗവേഷണം. രോഗപ്രതിരോധ സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും നമുക്കെല്ലാവര്‍ക്കും ഗുരുതരമായ ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്നും മനസ്സിലാക്കുന്നതിന് അവരുടെ കണ്ടെത്തലുകള്‍ നിര്‍ണായകമാണ്. നോബേല്‍ കമ്മിറ്റി ചെയര്‍മാന്‍ ഒല്ലെ കാംപെ പറഞ്ഞു.

മോഹന്‍ലാലിനുള്ള ആദരം; സര്‍ക്കാരിന് ചെലവായത് 2.84 കോടി രൂപ

മോഹന്‍ലാലിനുള്ള ആദരം; സര്‍ക്കാരിന് ചെലവായത് 2.84 കോടി രൂപ

തിരുവനന്തപുരം: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെ ആദരിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് 2.84 കോടി രൂപ. ‘മലയാളം വാനോളം ലാല്‍സലാം’ എന്ന പേരില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പരിപാടി. പരിപാടിക്കായി സാംസ്‌കാരിക വകുപ്പിന്റെ ഫണ്ടില്‍ നിന്ന് രണ്ടുകോടി രൂപ അനുവദിച്ചു. ധനവകുപ്പില്‍ നിന്ന് 84 ലക്ഷം രുപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ കത്തുനല്‍കി.

മോഹന്‍ലാലിന്റെ സ്വീകരണം രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് പരിപാടിയുടെ ചെലവ് കണക്കുകള്‍ പുറത്തുവരുന്നത്. ചെലവായ രണ്ടുകോടി സാംസ്‌കാരിക വകുപ്പിന് കീഴില്‍ തന്നെയുള്ള സാംസ്‌കാരിക വകുപ്പ് അധ്യക്ഷ കാര്യാലയം, കെഎസ്എഫ്ഡിസി, ചലച്ചിത്ര അക്കാദമി, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് എന്നിങ്ങനെയാണ് ചെലവഴിച്ചിരിക്കുന്നത്. ബാക്കി ചെലവായ 84 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ധനവകുപ്പിനോട് പ്രത്യേക അഭ്യര്‍ഥന നടത്തിയത്.

മലയാള ചലച്ചിത്ര മേഖലയിലെ നിരവധി പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയാണ് സര്‍ക്കാരിന്റെ ആദരം മോഹന്‍ലാലിന് സമ്മാനിച്ചത്. മലയാളത്തിന്റെ ഇതിഹാസതാരമാണ് മോഹന്‍ലാല്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പുരസ്‌കാരനേട്ടം ഓരോ മലയാളിക്കും അഭിമാനിക്കാനുള്ളതാണെന്നും മലയാളസിനിമയുടെ ചരിത്രത്തിലെ സുവര്‍ണനേട്ടമാണെന്നും നൂറുതികയ്ക്കുന്ന മലയാളസിനിമയില്‍ അരനൂറ്റാണ്ടായി മോഹന്‍ലാലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രണയം നടിച്ച് മൂന്നാം ദിനം വീട്ടമ്മയില്‍ നിന്ന് പത്തുപവന്‍ കവര്‍ന്നു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

പ്രണയം നടിച്ച് മൂന്നാം ദിനം വീട്ടമ്മയില്‍ നിന്ന് പത്തുപവന്‍ കവര്‍ന്നു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കാസര്‍കോട്: പ്രണയം നടിച്ച് സ്ത്രീയില്‍നിന്ന് 10 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് നീലേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറിയും ഐഎന്‍ടിയുസി നേതാവുമായ നീലേശ്വരം മാര്‍ക്കറ്റിലെ കാട്ടിക്കുളത്ത് ഷെനീറിനെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന ഒരു വീട്ടമ്മയെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പരിചയപ്പെട്ട് മൂന്നുദിവസം കൊണ്ടാണ് പണയം വയ്ക്കാന്‍ എന്ന് പറഞ്ഞ് ഷെനീര്‍ 10 പവന്‍ തട്ടിയെടുത്തത്. പിന്നീട് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയ വീട്ടമ്മ മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പ്രതിയെ നിലേശ്വരം പൊലിസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. ഇയാള്‍ ഏതാനും മാസം മുന്‍പ് ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടമ്മയെയും സമാനമായ രീതിയില്‍ കബളിപ്പിച്ചിരുന്നു. അന്ന് വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പണം തിരിച്ചുനല്‍കി കേസ് ഒതുക്കിതീര്‍ക്കുകയായിരുന്നു.