മകള്‍ക്ക് മരുന്ന് വാങ്ങാന്‍ 150 രൂപയില്ല, മരണം മുന്നില്‍ കണ്ട ജീവിതം; ഇന്ന് ഇഎംഐ മാത്രം ഒന്നര ലക്ഷം; ട്രോളുകളോട് അഖില്‍ മാരാര്‍

മകള്‍ക്ക് മരുന്ന് വാങ്ങാന്‍ 150 രൂപയില്ല, മരണം മുന്നില്‍ കണ്ട ജീവിതം; ഇന്ന് ഇഎംഐ മാത്രം ഒന്നര ലക്ഷം; ട്രോളുകളോട് അഖില്‍ മാരാര്‍

തനിക്ക് ഒരു മാസം ജീവിക്കാന്‍ മൂന്നര ലക്ഷം വരെ വേണ്ടി വരുമെന്ന് ബിഗ് ബോസ് വിന്നറും സംവിധായകനും നടനുമായ അഖില്‍ മാരാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയ അഖില്‍ മാരാരെ ട്രോളുകയും ചെയ്തു. അഖില്‍ മാരാരുടെ വാക്കുകള്‍ ‘തള്ളാ’ണെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ പരിഹാസം. തനിക്കെതിരായ ട്രോളുകള്‍ക്ക് മറുപടി നല്‍കുകയാണ് അഖില്‍ മാരാര്‍.

താന്‍ പറഞ്ഞത് സത്യസന്ധമായ മറുപടിയാണ്. ഒരിക്കല്‍ മകള്‍ക്ക് മരുന്ന് വാങ്ങാന്‍ പോലും പണമില്ലാതിരുന്ന, മരണം മുന്നില്‍ കണ്ട് ജീവിച്ചിരുന്ന താന്‍ ഇന്ന് ഒന്നര ലക്ഷം ഇഎംഐ മാത്രം അടയ്ക്കുന്നുണ്ടെന്നും അഖില്‍ മാരാര്‍ പറയുന്നു. ഒന്നുകില്‍ നിങ്ങള്‍ എന്നെ പരിഹസിക്കുക അല്ലെങ്കില്‍ ഞാന്‍ എത്തിച്ചേര്‍ന്ന അവസ്ഥയിലേക്ക് എത്തി മറ്റുള്ളവരുടെ പരിഹാസം കേള്‍ക്കാന്‍ തയ്യാറാവണമെന്നും വിമര്‍ശകരോട് അഖില്‍ മാരാര്‍ പറയുന്നുണ്ട്. അഖില്‍ മാരാരുടെ കുറിപ്പ് ഇങ്ങനെയാണ്:

താന്‍ പറഞ്ഞത് സത്യസന്ധമായ മറുപടിയാണ്. ഒരിക്കല്‍ മകള്‍ക്ക് മരുന്ന് വാങ്ങാന്‍ പോലും പണമില്ലാതിരുന്ന, മരണം മുന്നില്‍ കണ്ട് ജീവിച്ചിരുന്ന താന്‍ ഇന്ന് ഒന്നര ലക്ഷം ഇഎംഐ മാത്രം അടയ്ക്കുന്നുണ്ടെന്നും അഖില്‍ മാരാര്‍ പറയുന്നു. ഒന്നുകില്‍ നിങ്ങള്‍ എന്നെ പരിഹസിക്കുക അല്ലെങ്കില്‍ ഞാന്‍ എത്തിച്ചേര്‍ന്ന അവസ്ഥയിലേക്ക് എത്തി മറ്റുള്ളവരുടെ പരിഹാസം കേള്‍ക്കാന്‍ തയ്യാറാവണമെന്നും വിമര്‍ശകരോട് അഖില്‍ മാരാര്‍ പറയുന്നുണ്ട്. അഖില്‍ മാരാരുടെ കുറിപ്പ് ഇങ്ങനെയാണ്:

ഒന്നുകില്‍ നിങ്ങള്‍ എന്നെ പരിഹസിക്കുക അല്ലെങ്കില്‍ ഞാന്‍ എത്തിച്ചേര്‍ന്ന അവസ്ഥയിലേക്ക് എത്തി മറ്റുള്ളവരുടെ പരിഹാസം കേള്‍ക്കാന്‍ തയ്യാറാവുക. 2017 ഷെയര്‍ മാര്‍ക്കറ്റ് ഇല്‍ ഉണ്ടായ നഷ്ടം നികത്താന്‍ കാര്‍ഷിക വായ്പ രണ്ടര ലക്ഷം എടുത്തു. പിന്നീട് 2018 അവസാനത്തോടെ മൊബൈല്‍ ടവറിന് ഡീസല്‍ അടിക്കാന്‍ ഒരു പിക് അപ്പ്, ജീറ്റോ രണ്ട് വാഹനങ്ങള്‍ കടം വാങ്ങി എടുത്തു. നാല് മാസങ്ങള്‍ക്ക് ശേഷം കോണ്‍ട്രാക്റ്റ് നഷ്ടപ്പെട്ടു. വരുമാനം എല്ലാം നിലച്ചു വലിയ കടത്തില്‍ ആയി കിട്ടിയ വിലയ്ക് വാഹങ്ങനങ്ങള്‍ വിറ്റു. കാറിന്റെ ലോണ്‍ അടയ്ക്കാന്‍ പറ്റാത്ത അവസ്ഥ ആയി. നാട്ടുകാരുടെ മുന്നില്‍ വീട്ടുകാരുടെ മുന്നില്‍ അഭിമാനം പണയം വെയ്ക്കാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥ വന്നു തുടങ്ങി.

150 രൂപ മകളുടെ അസുഖത്തിന് ഡോക്ടര്‍ ഫീസ് നല്‍കാന്‍ കഴിയാത്ത അവസ്ഥ വന്നു. ഭാര്യ വീട്ടില്‍ അവരുടെ ചിലവില്‍ കഴിയുന്ന ഒരു ഗതിയും ഇല്ലാത്ത ഒരുവന് അവസാനം വീട് വിട്ടു ഇറങ്ങേണ്ടി വന്നു. ആരുമില്ലാതെ ഞാന്‍ കാറില്‍ ഇരുന്ന് കരഞ്ഞു. വീഴാന്‍ ഞാന്‍ തയ്യാറല്ലത്തത് കൊണ്ടും എന്നെ നയിക്കാന്‍ ഒരു ശക്തി എനിക്കൊപ്പം ഉള്ളത് കൊണ്ടും ഞാന്‍ മുന്നോട്ട് പോയി. വണ്ടിയുടെ സിസി മുടങ്ങി, മാസം 800രൂപ പലിശ അടയ്ക്കാന്‍ കഴിയാതെ വന്നു. എല്ലാം നഷ്ടപ്പെട്ടു എന്ന അവസ്ഥയില്‍ സിനിമയ്ക്കു തിരക്കഥ എഴുതി. പല നിര്‍മാതാക്കളെ കണ്ടു. അവസാനം യോഹന്നാന്‍ സാര്‍ ദൈവമായി അവതരിച്ചു. അദ്ദേഹത്തിനു ഇഷ്ട്ടപെട്ട സിനിമ എഴുതണം. അദ്ദേഹം പറയുന്ന ബഡ്ജറ്റില്‍ ചെയ്യണം.

ഭാര്യയെയും മക്കളെയും അച്ഛനെയും അമ്മയെയും നാടും ഉപേക്ഷിച്ചു മരണം മാത്രം മുന്നില്‍ കണ്ട് ജീവിക്കുന്ന ഞാന്‍ മുന്നോട്ട് പോകാനുള്ള മാര്‍ഗമായി എനിക്ക് ലഭിച്ച അവസരത്തെ കണ്ടു. സിനിമ പരാജയം ആയിരിക്കാം പക്ഷെ എന്റെ നിശ്ചയദാര്‍ഢ്യം, കഠിന പരിശ്രമം, പ്രതിസന്ധികള്‍ അതിജീവിച്ച മനസ് ഇതൊന്നും ഒരിക്കലും പരാജയപ്പെട്ടിട്ടില്ല.

ഷോര്‍ട് ഫിലിം പോലും നീ എടുക്കില്ല എന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ ഇന്നും പലരും ചര്‍ച്ച ചെയ്യുന്ന പലരും പറയാന്‍ മടിക്കുന്ന ഒരു സിനിമ ഞാന്‍ തീയേറ്ററില്‍ എത്തിച്ചു. വണ്ടിയുടെ സിസി അടയ്ക്കാന്‍ ഗതി ഇല്ലാതിരുന്ന ഞാന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി വാഹനങ്ങളുടെ ഇഎംഐ അടയ്ക്കുന്നത് 1.27 ലക്ഷം രൂപയാണ്. ഇഎംഐ ഇല്ലാത്ത കാറുകള്‍ വേറെയും ഉണ്ട്. കാര്‍ഷിക വായ്പ രണ്ടര ലക്ഷം രൂപ പിന്നീട് റവന്യു റിക്കവറി ആയി അഞ്ചെമുക്കാല്‍ ലക്ഷം അടച്ചു ഞാന്‍ ലോണ്‍ ക്ലോസ് ചെയ്തു.

2013 ഇല്‍ 8000 രൂപ പെന്റിങ് ആയി കിടന്ന മുത്തൂറ്റിന്റെ ലോണ്‍ പിന്നീട് ഒരു ലക്ഷത്തി നാല്‍പതിനായിരം അവര്‍ ആവശ്യപ്പെട്ടു. അതും ഞാന്‍ ക്ലോസ് ചെയ്തു. സിബല്‍ സ്‌കോര്‍ ഇല്ലാത്തത് കൊണ്ട് ഒരു മൊബൈല്‍ പോലും വാങ്ങാന്‍ പറ്റാത്ത എനിക്ക് കഴിഞ്ഞ മാസം 20 ലക്ഷം പ്രീ അപ്രൂവ്ഡ് ഓഡി. 15ലക്ഷം പേര്‍സണല്‍ പ്രീ അപ്രൂവ്ഡ് ലോണ്‍ ഒക്കെ പാസ്സായി കിടപ്പുണ്ട്. ഹോം ലോണ്‍ 24000( കൊച്ചിയില്‍ ഒരു ത്രീ ബിഎച്ച്‌കെ ഫ്‌ലാറ്റ് വാങ്ങി ഫുള്‍ ആയി ഫര്‍ണിഷ് ചെയ്യാന്‍ എത്ര ആകും ഇഎംഐ പ്രകാരം എത്ര ലോണ്‍ ഉണ്ടെന്ന് മനസ്സിലാക്കുക ആ ലോണില്‍ 5 ലക്ഷം ഫിക്‌സഡ് ഡിപ്പോസിറ്റുമാണ്)

ഇപ്പോള്‍ ആകെ ഇഎംഐ ഒന്നര ലക്ഷം. ചിട്ടി- 15000(15 ലക്ഷം) എന്റെ എല്ലാ ലോണും ആകെ മുതലിന്റെ 20% മാത്രമാണ്. മൂന്നരലക്ഷം അല്ല പത്തു ലക്ഷം ചിലവ് വരട്ടെ അത് അടയ്ക്കാനുള്ള ശേഷി ഉണ്ടാക്കി എടുക്കാന്‍ ആണ് പരിശ്രമിക്കുന്നത്. എവിടെയെങ്കിലും ആരെങ്കിലും പടച്ചു വിടുന്ന വാര്‍ത്തകളില്‍ നിങ്ങള്‍ മനസ്സിലാക്കിയ അഖില്‍ അല്ല ഞാന്‍ എന്ന് ബിഗ് ബോസ് കണ്ട പ്രേക്ഷകരോട് ചോദിക്കു. അവര്‍ക്കറിയാം ഞാന്‍ ആരാണെന്നും എന്റെ മനസ്സിന്റെ നന്മ എന്താണെന്നും എനിക്കുള്ള കഴിവുകള്‍ എന്താണെന്നും. എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടികളുടെ ദുരൂഹ സാമ്പത്തിക ഇടപാടുകള്‍; ഉന്നതര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടികളുടെ ദുരൂഹ സാമ്പത്തിക ഇടപാടുകള്‍; ഉന്നതര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ശബരിമലയിലെ വിവാദ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കോടികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ബ്ലേഡ് പലിശയ്ക്ക് പണം നല്‍കി പലയിടത്തും ഭൂമി ഏറ്റെടുത്തുവെന്നാണ് വിവരം. മൂന്നു വര്‍ഷത്തിനിടെ 30 കോടിയിലേറെ രൂപയുടെ ഭൂമിക്കച്ചവടം നടത്തിയതായാണ് റിപ്പോര്‍ട്ട്. സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും ഭൂമി രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. തലസ്ഥാനത്തു തന്നെ കോടികളുടെ ഇടപാടുകളാണ് നടത്തിയത്. 2020 നും 2025 നുമിടയിലാണ് കോടികളുടെ ഇടപാടു നടന്നതെന്നാണ് വിലയിരുത്തല്‍. ബംഗലൂരുവിലും ഭൂമി ഇടപാടുകള്‍ നടന്നതായി റിപ്പോർട്ടുണ്ട്.

ഉന്നതരുമായി ബന്ധമുണ്ടെന്ന് സ്ഥാപിച്ചാണ് ഉണ്ണികൃഷ്ണന്‍ പോറ്റി സാമ്പത്തിക ഇടപാടുകൾ നടത്തിയതെന്നാണ് വിവരം. ഉന്നതര്‍ക്കൊപ്പമുള്ള ചിത്രങ്ങളെടുക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പ്രത്യേക സന്ദര്‍ഭങ്ങളുണ്ടാക്കുകയായിരുന്നുവെന്നാണ് നിഗമനം. മുഖ്യമന്ത്രി പിണറായി വിജയന്‍, ഡിജിപി റവാഡ ചന്ദ്രശേഖര്‍, മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തു വന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലെ കാര്‍പോര്‍ച്ചില്‍ വെച്ചാണ് ഉണ്ണികൃഷ്ണന്‍ പോറ്റി, മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രമെടുത്തിട്ടുള്ളത്.

ആംബുലന്‍സ് ദേവസ്വം ബോര്‍ഡിന് കൈമാറുന്ന ചടങ്ങായിരുന്നു അതെന്നാണ് വിവരം. ഡിജിപി റവാഡ ചന്ദ്രശേഖര്‍, എഡിജിപി എസ് ശ്രീജിത്ത് എന്നിവരും ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള ചിത്രത്തിലുണ്ട്. മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന് സംഭാവന നല്‍കുന്ന ചിത്രവും പൊലീസ് ആസ്ഥാനത്തു വെച്ച് എഡിജിപി എസ് ശ്രീജിത്തിനെ പൊന്നാട അണിയിക്കുന്ന ചിത്രവും പുറത്തു വന്നവയില്‍ ഉള്‍പ്പെടുന്നു. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധിക്കും, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി എന്നിവര്‍ക്കൊപ്പവുമുള്ള ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പാര്‍ട്ണറായ രമേഷ് റാവുവും ചിത്രങ്ങളിലുണ്ട്.

ശബരിമല അയ്യപ്പന്റെ നടയും കട്ടിളപ്പടിയും എന്ന പേരില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയിലും പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. നടന്‍ ജയറാമിനെ അടക്കം ക്ഷണിച്ചുകൊണ്ടാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ജയറാം ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ 40 വര്‍ഷമായി ശബരിമലയില്‍ ദര്‍ശനം നടത്തുന്ന വ്യക്തിയാണ് താന്‍. ഇവിടെ ദര്‍ശനം നടത്തിയപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണെന്നും അന്ന് ജയറാം പറയുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ചെന്നൈയില്‍ അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണന്‍ പോറ്റി കൈപ്പറ്റിയ ദ്വാരപാലക ശില്‍പ്പങ്ങള്‍ ബംഗലൂരുവിലെത്തിച്ച് പ്രദര്‍ശനം നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

അയ്യപ്പന്റെ ‘നടയും കട്ടിളപ്പടിയും’ ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിലും പ്രദര്‍ശനം നടത്തി, പങ്കെടുത്തവരില്‍ ജയറാമും

അയ്യപ്പന്റെ ‘നടയും കട്ടിളപ്പടിയും’ ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിലും പ്രദര്‍ശനം നടത്തി, പങ്കെടുത്തവരില്‍ ജയറാമും

പത്തനംതിട്ട: ശബരിമല അയ്യപ്പന്റെ നടയും കട്ടിളപ്പടിയും എന്ന പേരില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയിലും പ്രദര്‍ശനം സംഘടിപ്പിച്ചു. നടന്‍ ജയറാമിനെ അടക്കം ക്ഷണിച്ചുകൊണ്ടാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ജയറാം ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ 40 വര്‍ഷമായി ശബരിമലയില്‍ ദര്‍ശനം നടത്തുന്ന വ്യക്തിയാണ് താന്‍. ഇവിടെ ദര്‍ശനം നടത്തിയപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണെന്നും അന്ന് ജയറാം പറയുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.

ശബരിമലയില്‍ മകരവിളക്ക് ദര്‍ശനത്തിന് നില്‍ക്കുമ്പോള്‍ വര്‍ഷങ്ങളായി കാണുന്ന മുഖങ്ങളാണ് ഉണ്ണി, കര്‍ണാടക സ്വദേശി ഗോവര്‍ധന്‍ തുടങ്ങിയവര്‍. ശബരിമല അയ്യപ്പന്റെ നട പുതുക്കിപ്പണിയുകയാണ്. ഇവരാണ് അതു ചെയ്യുന്നതെന്നും, എവിടെയുണ്ടെങ്കിലും വരണമെന്നും ആവശ്യപ്പെട്ടിരുന്നതായും ജയറാം പറയുന്നു. ചങ്ങനാശ്ശേരിയില്‍ വെച്ച് നട ശബരിമലയ്ക്ക് കൊണ്ടുപോകുന്നതിന് മുമ്പ് തൊട്ടു തൊഴുത് ആദ്യത്തെ കര്‍പ്പുരം കാണിക്കാനുള്ള ഭാഗ്യം ഭഗവാന്‍ ഒരുക്കിത്തന്നു. ഇപ്പോള്‍ സ്വര്‍ണത്തില്‍ പൊതിഞ്ഞ കട്ടിളപ്പടി ശബരിമലയിലേക്ക് പോകാന്‍ തയ്യാറെടുത്ത് നില്‍ക്കുന്നു. ചെന്നൈയില്‍ വെച്ച് ആദ്യ പൂജയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് അയ്യപ്പന്റെ രൂപത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയതാണെന്ന് കരുതുന്നുവെന്നും ജയറാം പറയുന്നു.

2019 മാര്‍ച്ചില്‍ നടത്തിയ പ്രദര്‍ശനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. 1999 ലാണ് 30 കിലോ സ്വര്‍ണം വഴിപാടായി ശബരിമലയ്ക്ക് നല്‍കുന്നത്. ഈ സ്വര്‍ണം ഉപയോഗിച്ചു കൊണ്ട് ശബരിമലയുടെ ശ്രീകോവില്‍, മേല്‍ക്കൂര, ദാരുശില്‍പ്പങ്ങള്‍ എന്നിവ സ്വര്‍ണം പൂശുന്നു. 2018 ല്‍ വാതില്‍പ്പടിയുടെ സ്വര്‍ണത്തിന് തിളക്കം കുറഞ്ഞുവെന്ന പേരിലാണ് അറ്റകുറ്റപ്പണിക്കായി തീരുമാനിക്കുന്നത്. ഈ സമയത്താണ് സ്‌പോണ്‍സറായി ഉണ്ണികൃഷ്ണന്‍ പോറ്റി രംഗത്തെത്തുന്നതും, ചെന്നൈയിലേക്ക് കൊണ്ടുപോകുന്നതും. ചെന്നൈയില്‍ വെച്ച് ഇത് ഉണ്ണികൃഷ്ണന്‍ പോറ്റി പ്രദര്‍ശന വസ്തുവാക്കി പൂജ നടത്തി പണം കൈപ്പറ്റിയിരുന്നതായാണ് വിവരം.

‘ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശബരിമലയിൽ വച്ചുള്ള പരിചയം: ജയറാം’

ഉണ്ണികൃഷ്ണൻ പോറ്റി വിളിച്ചതനുസരിച്ച് പൂജയ്ക്ക് പോയതെന്ന് നടൻ ജയറാം പ്രതികരിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശബരിമലയിൽ വച്ചു കണ്ടുള്ള പരിചയമാണ്. ശബരിമലയിലെ വാതിൽ എന്നാണ് പറഞ്ഞത്. അമ്പത്തൂരിലെ ഫാക്ടറിയിൽ ആയിരുന്നു ചടങ്ങ്. വീരമണിയെ ക്ഷണിച്ചത് താൻ ആണ്. മഹാഭാഗ്യം ആയാണ് അന്ന് കരുതിയത്. കടുത്ത അയ്യപ്പ ഭക്തനായതിനാലാണ് പൂജയ്ക്ക് പോയത്. ഇതിന്റെ പേരിൽ പണപ്പിരിവ് നടത്തിയതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. അങ്ങനെയുള്ള കാര്യങ്ങൾ അറിയില്ലെന്നും ജയറാം പറഞ്ഞു.

ചെന്നൈയില്‍ അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണന്‍ പോറ്റി കൈപ്പറ്റിയ ദ്വാരപാലക ശില്‍പ്പങ്ങള്‍ ബംഗലൂരുവിലെത്തിച്ച് പ്രദര്‍ശനം നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ശബരിമലയില്‍ നിന്നും കൊണ്ടുപോയ ദ്വാരപാലക ശില്‍പ്പങ്ങള്‍ 40 ദിവസത്തിനു ശേഷമാണ് അറ്റകുറ്റപ്പണി നടത്തുന്ന ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് കമ്പനിയിലെത്തിക്കുന്നത്. കമ്പനിയിലെത്തിച്ചത് ശുദ്ധമായ ചെമ്പുപാളിയായിരുന്നെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സ് കമ്പനി അഭിഭാഷകന്‍ കെ ബി പ്രദീപ് വ്യക്തമാക്കിയിട്ടുണ്ട്. കാണാതായ ദ്വാരപാലക ശില്‍പ്പത്തിന്റെ പീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. ഈ പീഠം പ്രദര്‍ശന വസ്തുവാക്കിയും ഉണ്ണികൃഷ്ണന്‍ പോറ്റി പണം സമ്പാദിച്ചുവെന്നാണ് വിജിലന്‍സിന് ലഭിച്ച വിവരമെന്നാണ് സൂചന.

സര്‍ക്കാര്‍ ജോലി പോവുമെന്ന ഭയത്തില്‍ നാലാമത്തെ കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി, അധ്യാപകന്‍ അറസ്റ്റില്‍

സര്‍ക്കാര്‍ ജോലി പോവുമെന്ന ഭയത്തില്‍ നാലാമത്തെ കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി, അധ്യാപകന്‍ അറസ്റ്റില്‍

ഭോപ്പാല്‍: നവജാത ശിശുവിനെ കാട്ടില്‍ കല്ലുകൾക്കിടയിൽ മൂടിയ സംഭവത്തില്‍ പിതാവായ സ്‌കൂള്‍ അധ്യാപകനും ഭാര്യയും അറസ്റ്റില്‍. മധ്യപ്രദേശിലെ ചിന്ദ് വാരയിലെ നന്ദന്‍വാടി ഗ്രാമത്തിലാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകന്‍ ബബ്ലു ദണ്ഡോലിയ (38) യും അമ്മ രാജ്കുമാരി ദണ്ഡോലിയ (30)യുമാണ് അറസ്റ്റിലായത്. ദമ്പതികളുടെ നാലാമത്തെ കുട്ടിയാണിത്. ജോലി പോകുമെന്ന ഭയത്താലാണ് നവജാത ശിശുവിനെ ഉപേക്ഷിച്ചതെന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്.

72 മണിക്കൂര്‍ മാത്രം പ്രായമുള്ള കുഞ്ഞ് ഒടുവില്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒരു രാത്രി മുഴുവന്‍ തണുപ്പും പ്രാണികളുടെ കടിയുമേറ്റാണ് വനത്തില്‍ കല്ലുകള്‍ക്കിടയില്‍ കിടന്നത്. രാവിലെ പ്രഭാതസവാരിക്കിറങ്ങിയ നാട്ടുകാരാണ് കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തി, കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്. ഒരു രാത്രി മുഴുവന്‍ തണുപ്പും പ്രാണികളുടെ കടിയുമേറ്റാണ് ആ കുഞ്ഞ് വനത്തില്‍ കല്ലുകള്‍ക്കിടയില്‍ കിടന്നത്.

കുഞ്ഞിന് ഉറുമ്പുകളുടെ കടിയേറ്റതായും ഹൈപ്പോതെര്‍മിയയുടെ ലക്ഷണങ്ങളുള്ളതായും ചിന്ദ്വാര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ അതിജീവനം ഒരു അത്ഭുതമാണെന്ന് പറഞ്ഞ ഡോക്ടര്‍മാര്‍, നവജാതശിശു ഇപ്പോള്‍ സുരക്ഷിതനും നിരീക്ഷണത്തിലുമാണെന്ന് വ്യക്തമാക്കി.കരച്ചില്‍ കേട്ടപ്പോള്‍ മൃഗങ്ങള്‍ വല്ലതുമായിരിക്കുമെന്നാണ് ആദ്യം കരുതിയിരുന്നതെന്നും, അടുത്ത് ചെന്നപ്പോഴാണ് ഒരു കല്ലിനിടയില്‍ നിന്ന് കുഞ്ഞിക്കൈകള്‍ പിടയുന്നത് കണ്ടതെന്നും കുട്ടിയെ രക്ഷപ്പെടുത്തിയ ഗ്രാമവാസികളിലൊരാള്‍ പറഞ്ഞു.

സെപ്റ്റംബര്‍ 23-ന് പുലര്‍ച്ചെയാണ് അധ്യാപകനായ ബബ്ലുവിന്റെ ഭാര്യ രാജ്കുമാരി വീട്ടില്‍ പ്രസവിച്ചത്. മണിക്കൂറുകള്‍ക്കകം കുഞ്ഞിനെ കാട്ടിലേക്ക് കൊണ്ടുപോയി കല്ലുകള്‍ക്കിടയില്‍ ഉപേക്ഷിക്കുകയായിരുന്നു. മധ്യപ്രദേശില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ നിയന്ത്രണമുണ്ട്. ജോലി നഷ്ടപ്പെടുമോ എന്ന് ഭയന്ന് നിലവില്‍ മൂന്ന് കുട്ടികളുള്ള ദമ്പതികള്‍ ഗര്‍ഭവിവരം രഹസ്യമാക്കി വെച്ചിരുന്നുവെന്നാണ് വിവരം. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി ധനോറ പൊലീസ് ഇന്‍സ്‌പെക്ടര്‍ ലഖന്‍ലാല്‍ അദിര്‍വാര്‍ അറിയിച്ചു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (NCRB) കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നവജാതശിശുക്കള്‍ ഉപേക്ഷിക്കപ്പെടുന്നത് മധ്യപ്രദേശിലാണ്.

കോളേജുകള്‍ക്ക് സര്‍ക്കുലര്‍ നല്‍കി…ക്രിമിനല്‍ കേസ് പ്രതികളായാല്‍ അഡ്മിഷനില്ല

കോളേജുകള്‍ക്ക് സര്‍ക്കുലര്‍ നല്‍കി…ക്രിമിനല്‍ കേസ് പ്രതികളായാല്‍ അഡ്മിഷനില്ല

ക്രിമിനൽ കേസ് പ്രതികളായാൽ അഡ്മിഷൻ ഇല്ലെന്ന തീരുമാനവുമായി കേരള വി സി മുന്നോട്ട്. വിഷയത്തിൽ കോളേജുകൾക്ക് വിസി മോഹൻ കുന്നുമ്മൽ സർക്കുലർ അയച്ചിരിക്കുകയാണ്. പ്രവേശനം നേടുന്നവർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്ന് സത്യവാങ്മൂലം നൽകണമെന്നും സര്‍ക്കുലറിലുണ്ട്. സത്യവാങ്മൂലം ലംഘിച്ച് കേസിൽ പ്രതികളായാൽ നടപടി എടുക്കാം. സത്യവാങ്മൂലത്തിൽ നാല് ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോളേജുകളിൽ നിന്ന് ഡീബാർ ചെയ്യപ്പെട്ടിട്ടുണ്ടോ? ക്രിമിനൽ കേസുകളിൽ പ്രതികളാണോ? സ്ത്രീകൾക്കെതിരെയുള്ള അതിക്രമ കേസുകളിലോ ക്രിമിനൽ കേസുകളിലോ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ? പരീക്ഷ ക്രമക്കേടിന് പെട്ടിട്ടുണ്ടോ? എന്നിവയാണവ. ഈ ചോദ്യങ്ങൾക്ക് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ മറുപടി നൽകണം. സർക്കുലർ ലംഘിച്ചാൽ നടപടി കോളേജ് കൗൺസിലിന് തീരുമാനിക്കാമെന്നും സര്‍ക്കുലറിൽ വ്യക്തമാക്കുന്നു. കൊല്ലം റിയൽ എസ്റ്റേറ്റ്

അതേ സമയം, നടപടിയിൽ പ്രതിഷേധമറിയിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് രംഗത്തെത്തി. ചരിത്ര നിഷേധ ഉത്തരവുകൾ പൊതുജനങ്ങൾ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുമെന്ന് എസ്എഫ് ഐ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. വൈസ് ചാൻസലറുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും പി എസ് സഞ്ജീവ് പറഞ്ഞു.