by Midhun HP News | Sep 23, 2025 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും, സമഗ്ര ശിക്ഷ കേരളയുടെയും സംയുക്താഭിമുഖ്യത്തിൽ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി കിളിമാനൂർ ബി ആർ സി പരിധിയിലെ 52 ഗവൺമെന്റ്, എയ്ഡഡ് – പ്രൈമറി വിദ്യാലയങ്ങൾക്കായുള്ള സ്പോർട്സ് കിറ്റ് വിതരണം കിളിമാനൂർ ബി ആർ സി ഹാളിൽ വച്ച് നടന്നു. ബി പി സി നവാസ്. കെ അധ്യക്ഷത വഹിച്ച ചടങ്ങ് ആറ്റിങ്ങൽ എം എൽ എ ഒ.എസ് അംബിക ഉദ്ഘാടനം നിർവഹിച്ചു.


by Midhun HP News | Sep 23, 2025 | Latest News, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: ആധാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് രണ്ട് ഘട്ടമായി വര്‍ധിപ്പിക്കും. ആദ്യവര്‍ധന ഒക്ടോബര്‍ ഒന്നിനും രണ്ടാമത്തേത് 2028 ഒക്ടോബര്‍ ഒന്നിനും പ്രാബല്യത്തിലാകും. ആധാര്‍ എന്റോള്‍മെന്റ് 5-7 പ്രായക്കാര്‍ക്കും പതിനേഴിനു മുകളില്‍ പ്രായമുള്ളവര്‍ക്കുമുള്ള നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേഷന്‍ എന്നിവയ്ക്ക് വ്യക്തികളില്‍ നിന്ന് ചാര്‍ജ് ഈടാക്കില്ല. പകരം ആധാര്‍ കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കും.

പ്രൂഫ് ഓഫ് അഡ്രസ്, പ്രൂഫ് ഓഫ് ഐഡന്‍ഡിറ്റി അപ്‌ഡേഷന്‍ അധാര്‍ കേന്ദ്രം വഴിയാണെങ്കില്‍ 50 രൂപ, 75 രൂപ,90 രൂപയാണ്. ഇത് പോര്‍ട്ടല്‍ വഴിയാണെങ്കില്‍ 25രൂപ, 75 രൂപ, 90 രൂപയാണ്. ഇകൈവസി ഉപയോഗിച്ചുള്ള ആധാര്‍ സേര്‍ച്/ കളര്‍ പ്രിന്റ് ഔട്ട് 30, 40, 50 രൂപ എന്നിങ്ങനെയാണ്.

by Midhun HP News | Sep 23, 2025 | Latest News, ജില്ലാ വാർത്ത
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയ വെള്ളല്ലൂർ ശിവക്ഷേത്രം -എം എൽ എ പാലം റോഡിന്റെ ഉദ്ഘാടനം ഒ എസ്. അംബിക എം എൽ എ നിർവ്വഹിച്ചു. വെള്ളല്ലൂർ എം എൽ എ പാലം ജംഗ്ഷനിൽ കൂടിയ ഉദ്ഘാടന യോഗത്തിൽ നഗരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത അദ്ധ്യക്ഷത വഹിക്കുകയുണ്ടായി.

ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. അനിൽകുമാർ സ്വാഗതം ആശംസിച്ച ഉദ്ഘാടന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സുരേഷ് കുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അർച്ചന. ബി.യു, അനോബ് ആനന്ദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എസ്.കെ. സുനി, സുരേഷ് പയക്കാട്, ആർ.രതീഷ്, സത്യശീലൻ, കെ.ബാലകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. 22 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. സി.ഡി.എസ്. അംഗം ദീപ എൽ.എസ്. നന്ദി പ്രകാശിപ്പിച്ചു.


by Midhun HP News | Sep 23, 2025 | Latest News, സിനിമ
ന്യൂഡല്‍ഹി: 71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്. ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കൊപ്പം ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാല്‍ രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങും. അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്.

രാഷ്ട്രപതിയുടെ കയ്യില്‍ നിന്ന് രാജ്യത്തെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ മലയാളത്തിന്റെ അഭിമാനം വാനോളമുയരും. പൂക്കാലത്തിലൂടെ മികച്ച രണ്ടാമത്തെനടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹനായ വിജയരാഘവനും അഭിനയത്തിന്റെ ഉള്ളൊഴുക്കിലൂടെ മികച്ച രണ്ടാമത്തെനടിയായ ഉര്‍വശിയും ആ തിളക്കത്തിന് മാറ്റുകൂട്ടും.

അവാര്‍ഡ് വിതരണത്തിനു ശേഷം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അശ്വിനി വൈഷ്ണവ് ഒരുക്കുന്ന അത്താഴ വിരുന്നിലും അവാര്‍ഡ് ജേതാക്കള്‍ പങ്കെടുക്കും. മികച്ച എഡിറ്റര്‍ പുരസ്‌കാരത്തിന് പൂക്കാലം സിനിമയുടെ എഡിറ്റര്‍ മിഥുന്‍ മുരളിയാണ് അര്‍ഹനായത്. നോണ്‍ ഫീചര്‍ സിനിമ വിഭാഗത്തില്‍ എം കെ രാംദാസ് സംവിധാനം ചെയ്ത നെകല്‍ തെരഞ്ഞെടുക്കപ്പെട്ടു.
by Midhun HP News | Sep 23, 2025 | Latest News, കേരളം
ശബരിമല തീര്‍ഥാടകര്‍ക്കായി ഹുബ്ബള്ളിയില്‍ നിന്ന് കൊല്ലത്തേക്ക് (ബംഗളൂരു വഴി) ദക്ഷിണ പശ്ചിമ റെയില്‍വേ വാരാന്ത്യ സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. നവരാത്രി, ദീപാവലി, ക്രിസ്മസ് സീസണുകളില്‍ നാട്ടിലേക്കു പോകുന്നവര്‍ക്കും ട്രെയിന്‍ ഉപകാരപ്രദമാകും. സെപ്റ്റംബര്‍ 28 മുതല്‍ ഡിസംബര്‍ 29 വരെ ഞായറാഴ്ചകളില്‍ ഹുബ്ബള്ളിയില്‍ നിന്നും തിങ്കളാഴ്ചകളില്‍ കൊല്ലത്ത് നിന്നുമാണു സര്‍വീസ്.

5 ജനറല്‍ , 12 സ്ലീപ്പര്‍, ഒരു എസി ടു, ടയര്‍, 2 എസി ത്രിടയറര്‍ കോച്ചുകളാണ് ഉള്ളത്, ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ഇന്ന് ആരംഭിക്കും.
ഹുബ്ബള്ളി -കൊല്ലം സ്‌പെഷല്‍ ട്രെയിന്‍ (07313) ഞാറാഴ്ച വെകീട്ട് 3.15ന് ഹുബ്ബള്ളിയില്‍ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.55ന് കൊല്ലത്തെത്തും. കൊല്ലം – ഹുബ്ബള്ളി സ്‌പെഷല്‍ ട്രെയിന്‍ (07314) വൈകിട്ട് 5ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച വൈകിട്ട് 6.30നു ഹുബ്ബള്ളിയിലെത്തും. ഹാവേരി, ദാവനഗരൈ, ബിരൂര്‍, അരസിക്കരെ, തുമക്കൂരു, എസ്എംവിടി ബെംഗളൂരു, കെആര്‍പുരം, ബംഗാര്‍പേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, പോത്തന്നൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവയാണ് സ്റ്റോപ്പുകള്‍.

Recent Comments