by Midhun HP News | Jul 22, 2026 | Latest News, കേരളം
തിരുവനന്തപുരം: ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ കോൺഗ്രസ് അക്രമത്തിനും കലാപത്തിനും നീക്കം നടത്തിയെന്ന് ആരോപിച്ച് തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തും.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യും. ജനാധിപത്യത്തിൽ സമാധാനപരമായ പ്രതിഷേധങ്ങൾ സ്വാഭാവികവും പൗരന്മാരുടെ അവകാശവുമാണെന്നും, എന്നാൽ അക്രമവും അരാജകത്വവും ജനാധിപത്യത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമലംഘനം നടത്തുന്നവർ അതിന് മറുപടി പറയണമെന്നും അരാജകത്വത്തിന് മേൽ എപ്പോഴും നിയമം വിജയിക്കണമെന്നും ബിജെപി നേതൃത്വം കൂട്ടിച്ചേർത്തു. സംഭവത്തെ തുടർന്ന് ഇൻക്വയറി ഓഫീസ് പരിസരത്തും കെപിസിസി ആസ്ഥാനത്തിന് മുന്നിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
by Midhun HP News | Jul 22, 2026 | Latest News, കേരളം
റെയിൽവേയിൽ ജൂനിയർ എൻജിനീയർ (JE), ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് (DMS), കെമിക്കൽ & മെറ്റലർജിക്കൽ അസിസ്റ്റന്റ് (CMA) തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ആകെ 4,098 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പൂർണ്ണമായ വിജ്ഞാപനം ഉടൻ പുറത്തിറക്കും. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2026 ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 13 വരെ ഓൺലൈനായി അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത
ജൂനിയർ എൻജിനീയർ (JE): ബന്ധപ്പെട്ട എൻജിനീയറിങ് വിഷയത്തിൽ ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രി
ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് (DMS): ബന്ധപ്പെട്ട എൻജിനീയറിങ്/സാങ്കേതിക യോഗ്യത
കെമിക്കൽ & മെറ്റലർജിക്കൽ അസിസ്റ്റന്റ് (CMA): കെമിസ്ട്രി/മെറ്റലർജി വിഷയങ്ങളിൽ ആവശ്യമായ യോഗ്യത
പ്രായപരിധി
കുറഞ്ഞ പ്രായം: 18 വയസ്സ്
പരമാവധി പ്രായം: 33 വയസ്സ്
സർക്കാർ ചട്ടങ്ങൾ പ്രകാരം സംവരണ വിഭാഗങ്ങൾക്ക് പ്രായ ഇളവ് ലഭി
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് 7-ാം ശമ്പള കമ്മീഷൻ (7th CPC) പ്രകാരമുള്ള ലെവൽ-6 പേ സ്കെയിലിലാണ് നിയമനം ലഭിക്കുക. പ്രാരംഭ അടിസ്ഥാന ശമ്പളം 35,400 രൂപ പ്രതിമാസം ലഭിക്കും. അടിസ്ഥാന ശമ്പളത്തിന് പുറമെ മറ്റ് അലവൻസുകളും ലഭിക്കും.
തെരഞ്ഞെടുപ്പ് രീതി
കംപ്യുട്ടർ അധിഷ്ഠിത പരീക്ഷ,രേഖാ പരിശോധന,മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
https://rrb.indianrailways.gov.in/
by Midhun HP News | Jul 22, 2026 | Latest News, കേരളം
പോത്തൻകോട്: വിമുക്തഭടന് മദ്യം നൽകി മർദിച്ച് ഒൻപത് പവൻ സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ മുഖ്യപ്രതികളായ മൂന്നുപേരെയും പൊലീസ് പിടികൂടി. നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശിനി ദീപ, മകൻ അഖിൽ, പ്രകാശൻ എന്നിവരാണ് പിടിയിലായത്. ആലപ്പുഴയിലെ ഒരു ധ്യാനകേന്ദ്രത്തിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവരെ പോത്തൻകോട് പൊലീസ് ആണ് പിടികൂടിയത്. പിടിയിലായ ദീപ മുൻപും ഹണി ട്രാപ്പ് കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ച ചന്തവിളയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. എട്ടുമാസം മുൻപ് ഹോട്ടലിൽ വെച്ചാണ് മണക്കാട് സ്വദേശിനിയായ ദീപയെ മുൻ സൈനികൻ പരിചയപ്പെടുന്നത്. തുടർന്ന് കഴിഞ്ഞ ഞായറാഴ്ച പരിചയം പുതുക്കുന്നതിന്റെ ഭാഗമായി ദീപയും സംഘവും വിമുക്തഭടനെ ചന്തവിളയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
തുടർന്ന് ഇവിടെയെത്തിയ മുൻ സൈനികന് മദ്യം നൽകി മർദ്ദിച്ച് അവശനാക്കിയ ശേഷം മോഷണം നടത്തുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ ഒൻപത് പവൻ സ്വർണാഭരണങ്ങൾ കവർന്നതായാണ് പരാതിക്കാരൻ പൊലീസിന് നൽകിയ മൊഴി. സ്വർണ്ണമാല, ബ്രേസ്ലെറ്റ്, മൂന്ന് മോതിരങ്ങൾ, 8,000 രൂപ, മൊബൈൽ ഫോൺ എന്നിവയ്ക്ക് പുറമെ എ.ടി.എം കാർഡ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, എക്സ് സർവീസ്മാൻ കാർഡ് എന്നിവയും നഷ്ടപ്പെട്ടിട്ടുണ്ട്. മർദ്ദനത്തിൽ മുൻ സൈനികന്റെ നെറ്റിയിൽ രണ്ട് മുറിവുകളേറ്റു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ ആലപ്പുഴയിൽ നിന്ന് പിടികൂടാൻ പൊലീസിന് കഴിഞ്ഞത്.
by Midhun HP News | Jul 22, 2026 | Latest News, മരണം
കല്ലറ കുറ്റിമൂട് അനു മന്ദിരത്തില്‍ അഖില്‍ (17) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 11.30ഓടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ അഖിലിനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കല്ലറ ജംഗ്ഷനിലെ എംജിഎം ടവറിന്റെ മൂന്നാം നിലയിലെ സ്റ്റെയര്‍കേസിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു അഖിലിനെ കണ്ടെത്തിയത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ കെട്ടഴിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ അഖില്‍ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും അതുമായി ബന്ധപ്പെട്ട മനോവിഷമമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്
by Midhun HP News | Jul 22, 2026 | Latest News, കേരളം
തിരുവനന്തപുരം: റാഗിംഗ് തടയാൻ നിയമം കൊണ്ടുവരാൻ മുഖ്യമന്ത്രി വിഡി സതീശൻ. റാഗിങ്ങിന് ഇരയായി മരിച്ച സിദ്ധാർത്ഥിന്റെ പേരിൽ ആപ് പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭ യോഗതീരുമാനങ്ങൾ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ. വിദ്യാർത്ഥികൾക്ക് ആപ് വഴി പരാതി നൽകാമെന്നും റാഗിങ്ങിനെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി എം ശ്രീയിൽ ഉപസമിതി റിപ്പോര്‍ട്ട് വന്നിട്ടില്ല. പ്ലീഡര്‍ നിയമന പരാതിയിൽ കെഎസ് യു പ്രസിഡന്‍റിന്‍റെ പരാതികള്‍ കേട്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആര്‍ക്കും വന്ന് തന്നെ കാണാം. കൂടിക്കാഴ്ചയ്ക്ക് അവസരങ്ങള്‍ നിഷേധിക്കാറില്ല. എസ് എച്ച് കോളേജിൽ വെച്ച് അലോഷ്യസ് സേവ്യറിനെ കണ്ടിരുന്നില്ല. തിരക്കിനിടയ്ക്ക് പോയപ്പോള്‍ കണ്ടതാണ്. ഉച്ചവരെ കൊച്ചിയിലുണ്ടാകുമെന്ന് അലോഷ്യസിനെ അറിയിച്ചിരുന്നു.
ദില്ലി സംഘര്‍ഷത്തിൽ പൊലീസ് നടപടി വളരെ മോശമായ രീതിയിലാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ദില്ലിയിൽ നടന്നത് നരനായാട്ടാണെന്നും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. റാമിന്‍റെ അറസ്റ്റിൽ വീഴ്ച സംഭവിച്ചുവെന്നും ആഭ്യന്തര മന്ത്രി തുടര്‍നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ടാറ്റയുടെ പ്രതിനിധി തന്നെ വന്ന് കണ്ട് സംസാരിച്ചുവെന്നും ടാറ്റ കൂടുതൽ നിക്ഷേപം നടത്തുമെന്നാണ് അറിയിച്ചതെന്നും മുഖ്യ മന്ത്രി അറിയിച്ചു. വഖഫ് വിവാദത്തിൽ, അമുസ്ലീം അംഗങ്ങളെ നിയമിക്കാമെന്ന് ഇടതുസര്‍ക്കാര്‍ സമ്മതിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്നീട് വെയ്ക്കാമെന്ന് ഇടതുസര്‍ക്കാര്‍ വ്യക്തമാക്കി. വഖഫ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് വര്‍ഗീയത പരത്തുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
Recent Comments