by Midhun HP News | Jul 22, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് പ്രതിഷേധം നടത്തിയതില്‍ അമര്‍ഷം അറിയിച്ച് ഇന്ത്യാ സഖ്യത്തിലെ ഘടകക്ഷികള്‍. കോണ്‍ഗ്രസ് തനിച്ച് സമരം നടത്തിയത് ശരിയായില്ലെന്ന് ഘടകകക്ഷികള്‍ ചൂണ്ടിക്കാട്ടി. പെട്ടെന്നുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ സമരം നടത്തിയതെന്നും ഇനി അങ്ങനെ ഉണ്ടാകില്ലെന്നും രാഹുല്‍ ഗാന്ധി ഘടകകക്ഷി നേതാക്കളെ അറിയിച്ചു.
മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇന്ത്യാസഖ്യ യോഗത്തിലാണ് കോണ്‍ഗ്രസ് ഇതര പാര്‍ട്ടികള്‍ തങ്ങളുടെ അമര്‍ഷം അറിയിച്ചത്. ഇന്ത്യാസഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ചേര്‍ന്ന് പ്രതിഷേധം ഒന്നിച്ചുനടത്താനായിരുന്നു ഇന്നലെ നിശ്ചയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉച്ചയ്ക്ക് ശേഷം സ്ഥലത്തെത്താന്‍ പാര്‍ട്ടികള്‍ എംപിമാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിഷേധം റദ്ദാക്കിയതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. അതിനുശേഷം കോണ്‍ഗ്രസ് തനിയെ പ്രതിഷേധം നടത്തുകയായിരുന്നെന്ന് ഘടകകക്ഷി നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.
സിപിഐ, സമാജ് വാദ് പാര്‍ട്ടി, ആര്‍എസ്പി, മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള കക്ഷികളാണ് കോണ്‍ഗ്രസിനെതിരെ രംഗത്തുവന്നത്. സമരം പൊലീസ് ഒഴിപ്പിക്കുമെന്ന നില വന്നതോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഘടകക്ഷി നേതാക്കളെ വിളിച്ചതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ഇനി ഇത്തരത്തിലുള്ള സമരം നടത്തുമ്പോള്‍ ഘടകകക്ഷികളെ അറിയിക്കുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കി.
by Midhun HP News | Jul 22, 2026 | Latest News, ദേശീയ വാർത്ത
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു. അനന്ത്‌നാഗ് പട്ടണത്തില്‍ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ജമ്മു കശ്മീര്‍ പൊലീസ് ഹെഡ് കോണ്‍സ്റ്റബില്‍ ആഷിഖ് ഹുസൈനാണ് മരിച്ചത്.
അമര്‍നാഥ് യാത്രയുടെ സുരക്ഷാ ചുമതലയിലായിരുന്നു ആഷിഖ് ഹുസൈന്‍. യാത്രയുടെ സുരക്ഷാ ചുമതല നിര്‍വഹിച്ചുകൊണ്ടിരുന്ന പൊലീസ് സംഘത്തിന് നേര്‍ക്ക് ഭീകരര്‍ പൊടുന്നനെ വെടിയുതിര്‍ക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ആഷിഖ് ഹുസൈനെ ഉടന്‍ തന്നെ അനന്ത് നാഗ് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തയ്ബയുടെ നിഴല്‍ സംഘടനയായി അറിയപ്പെടുന്ന റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
ഭീകരാക്രമണത്തെത്തുടര്‍ന്ന് പ്രദേശം സൈന്യം വളഞ്ഞു. ഭീകരരെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തിവരികയാണ്. കശ്മീര്‍ താഴ്വരയില്‍ ഈ വര്‍ഷം ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്ന ആദ്യ സുരക്ഷാ ഉദ്യോഗസ്ഥനാണ് ആദില്‍ ഹുസൈന്‍. ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് അമര്‍നാഥ് യാത്രയ്ക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
by Midhun HP News | Jul 22, 2026 | Latest News, കേരളം
കൊച്ചി: സ്വത്ത് തട്ടിയെടുക്കാനായി കൂട്ടുനിൽക്കുകയും വ്യാജ പോക്സോ കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ സർക്കിൾ ഇൻസ്പെക്ടർക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്. കോട്ടയം ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്ടർ മാത്യു ജോർജിനെതിരേയാണ് മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി ജി രാജേഷ് അന്വേഷണത്തിന് ഉത്തരവിട്ടത്.
മുട്ടം കളപ്പുരയിൽ രമ്യ ജെ കളപ്പുര, ഭർത്താവ് ടിജോ ഫിലിപ്പ് എന്നിവരുടെ പരാതിയിലാണ് നടപടി. കോളപ്ര കുടയത്തൂർ പഴയയിടത്ത് ടിമ്മി മാത്യു, ഭാര്യ ജൂലിയറ്റ് മാത്യു എന്നിവർക്ക് വേണ്ടി തന്റെ സ്വത്ത് തട്ടിയെടുക്കാൻ സർക്കിൾ ഇൻസ്‌പെക്ടറും രണ്ടാം പ്രതിയായ ഏജന്റ് ബിബിയും ചേർന്ന് തന്നെയും ഭർത്താവിനെയും പോക്‌സോ കേസിൽ പ്രതിയാക്കി എന്നാണ് രമ്യയുടെ പരാതി.
എഫ്ഐആർ. രജിസ്റ്റർ ചെയ്ത ശേഷം 3.5 ലക്ഷം ആവശ്യപ്പെട്ടുവെന്നും സ്റ്റേഷനിൽ തടഞ്ഞുവച്ചുവെന്നും പരാതിയിൽ പറയുന്നു. ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള വാഹനം നിയമവിരുദ്ധമായി പിടിച്ചെടുത്തുവെന്നും പരാതിക്കാർ ആരോപിച്ചു. പരാതിയിന്മേൽ അന്വേഷണം നടത്തി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഇടുക്കി വിജിലൻസ് യൂണിറ്റിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
by Midhun HP News | Jul 22, 2026 | Latest News, കേരളം
തിരുവനന്തപുരം: രാജ്യത്ത് പ്രതിപക്ഷം എതിര്‍പ്പ് ഉന്നയിച്ച വഖഫ് ആക്റ്റ് പാസ്സാക്കിയശേഷം ആദ്യമായി രൂപീകരിച്ച വഖഫ് ബോര്‍ഡാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. അമുസ്ലീം അംഗങ്ങളെ നിയമിക്കാമെന്ന് ഇടതുസര്‍ക്കാര്‍ തന്നെ സമ്മതിച്ചതാണ്. ബോര്‍ഡ് രൂപീകരണ ഉത്തരവില്‍ തന്നെ രണ്ട് അമുസ്ലിം പ്രതിനിധികളെ, പൊതുകാര്യ പ്രസക്തരില്‍ നിന്നും ബാര്‍ കൗണ്‍സിലില്‍ നിന്നും പിന്നീട് നിയമിക്കുമെന്നാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഇതു കേന്ദ്ര നിയമമാണെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി.
ഇതിനു ശേഷം നാലു ഹര്‍ജികളാണ് കോടതിയില്‍ വന്നത്. അതില്‍ ഒരെണ്ണം അമുസ്ലിം അംഗങ്ങളെ നിയമിച്ചിട്ടില്ല, മുസ്ലിങ്ങളിലെ ഷിയ, ബോറ തുടങ്ങിയ വിഭാഗങ്ങളിലെ പ്രതിനിധികളെ പരിഗണിച്ചിട്ടില്ല, യോഗ്യരായ ആളുകളെയും നിയമിച്ചിട്ടുണ്ട് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതികളില്‍ ഹര്‍ജികളെത്തിയത്. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് വഖഫ് ബോര്‍ഡ് രൂപീകരിക്കാമെന്നും, ഹര്‍ജികള്‍ തള്ളണമെന്നുമാണ് യുഡിഎഫ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചത്.
അമുസ്ലിം അംഗങ്ങളെ നിയമിച്ചുകൊള്ളാം, സെക്ഷന്‍ 14 പാലിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ അനുമതി വേണമെന്നാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അടക്കമുള്ളവര്‍ സുപ്രീംകോടതിയില്‍ പോയി വ്യക്തമാക്കിയത്. കേരളത്തിലെ പ്രതിപക്ഷ നേതാവ് വര്‍ഗീയത പരത്തുന്നതിനും, മുസ്ലിം വിരുദ്ധ വികാരം ഉണ്ടാക്കുന്നതിനു വേണ്ടി തെറ്റായ പ്രചാരണം നടത്തി. മുസ്ലിങ്ങളെ യുഡിഎഫ് സര്‍ക്കാരിനെതിരാക്കുക ലക്ഷ്യമിട്ടായിരുന്നു പിണറായി വിജയന്റെ പ്രചാരണമെന്നും മുഖ്യമന്ത്രി ആരോപിച്ചു. വര്‍ഗീയ പ്രചാരണം അഴിച്ചു വിട്ട് മുസ്ലിങ്ങളെ സര്‍ക്കാരിനെതിരാക്കാന്‍ പ്രതിപക്ഷ നേതാവോ സിപിഎമ്മോ വിചാരിച്ചാല്‍ നടക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആശുപത്രിയിലെ സംഘടനകളുടെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിലും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. ആശുപത്രിയിൽ ഡിവൈഎഫ്‌ഐ ഭക്ഷണം വിതരണം ചെയ്യുന്നത് നല്ല കാര്യമാണ്. അതിൽ അവരെ ഞാൻ അഭിനന്ദിക്കുന്നു. ബാക്കിയുള്ള യുവജന സംഘടനകളും അവരെ മാതൃകയാക്കട്ടെ. പക്ഷേ ചെയ്യുമ്പോൾ ആശുപത്രിയുടെ സ്ഥലം കയ്യേറി ചെയ്യരുത്. രാഷ്ട്രീയവത്കരിക്കുകയും ചെയ്യരുത്. അതൊക്കെ ശ്രദ്ധിക്കണം. ഭക്ഷണം നൽകുന്നതിനെതിരെയുള്ള ഒരു നിലപാടും ഈ സർക്കാർ എടുക്കില്ലെന്നും മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു.
മഴയുടെ കുറവാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 28 ശതമാനം വെള്ളമാണ് നിലവില്‍ ഡാമിലുള്ളത്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 61 ശതമാനം വെള്ളമുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് 4.29 പൈസക്ക് വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കിയിരുന്നു. അത് എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കി. ആ എഗ്രിമെന്റ് ഉണ്ടായിരുന്നെങ്കില്‍ ക്ഷാമം ഉണ്ടാകില്ലായിരുന്നു. 2025-2025 വര്‍ഷത്തെ അപേക്ഷിച്ച് 10 മില്യന്‍ യൂണിറ്റിന്റെ ഉപയോഗം വര്‍ധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
by Midhun HP News | Jul 22, 2026 | Latest News, കേരളം
കൊച്ചി: നിതിന്‍രാജ് വധക്കേസില്‍ ഡോ. റാമിന്റെ അറസ്റ്റിലുണ്ടായ വീഴ്ചയില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്നും സംവിധാനങ്ങള്‍ പൂര്‍ണപരാജയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ ഉന്നതഗൂഢാലോചന നടന്നതായും പൊലീസ് ആര്‍ക്കൊപ്പമാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കോടതി പരാമര്‍ശിച്ചു.
പൊലീസിനെതിരെ രൂക്ഷമായ ഭാഷയിലാണ് ജസ്റ്റിസ് എ ബദറൂദ്ദീന്റെ വിമര്‍ശനം. കേസിലെ മുഖ്യപ്രതിയായ ഡോ. എംകെ റാമിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഒരു കാര്യവും ചെയ്തില്ല. പ്രതിയെ രക്ഷിക്കാനാണ് ശ്രമിച്ചത്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷണം നടത്തിയത്. അറസ്റ്റിനുള്ള കാരണം അറിയിക്കണമെന്ന് കാര്യം അന്വേഷണ ഉദ്യോഗസ്ഥന് അറിയില്ലേയെന്ന് ചോദിച്ച കോടതി അറസ്റ്റിനുള്ള കാരണം അറിയിച്ചില്ലെങ്കില്‍ അറസ്റ്റ് നിയമവിരുദ്ധമെന്ന കാര്യം ഉദ്യോഗസ്ഥന് അറിയാമെന്നും ചൂണ്ടിക്കാട്ടി. കേസില്‍ വീഴ്ചയുണ്ടായതില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് നീക്കണമെന്നാണ് കോടതി വാക്കാല്‍ പരാമര്‍ശിച്ചു.
പണത്തിന് മീതെ പരുന്തും പറക്കില്ലെന്നുള്ളതാണ് സ്ഥിതി. ഉന്നത പൊലീസ് ഉദ്യോഗസ്ഥനും പ്രതിയുടെ അഭിഭാഷകനും തമ്മിലുള്ള ബന്ധം പരിശോധിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തണം. അല്ലെങ്കില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തും. പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചായിരിക്കും അന്വേഷണം. ഭരണകൂടത്തിന്റെ സമ്പൂര്‍ണപരാജയമാണ് ഡോ. എംകെ റാമിന്റെ കാര്യത്തില്‍ സംഭവിച്ചത്. കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ് ഇപ്പോള്‍ ഉണ്ടയാത്. പ്രതിയെ രക്ഷപ്പെടുത്താനുള്ള സാഹചര്യം ഡിവൈഎസ്പി ഒരുക്കിയതായും കഴിവില്ലാത്ത ഉദ്യോഗസ്ഥനാണ് ഡിവൈഎസ്പിയെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയ ഹൈക്കോടതി വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു.
Recent Comments