കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയില്‍ വാഹനാപകടം; യുവാവ് മരിച്ചു

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയില്‍ വാഹനാപകടം; യുവാവ് മരിച്ചു

തിരുവനന്തപുരം: ദേശീയപാതയില്‍ കഴക്കൂട്ടത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബാലരാമപുരം സ്വദേശി ഷിബിനാണ് മരിച്ചത്. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ജീപ്പ് ഹൈവേയിലെ തൂണില്‍ ഇടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന ഒരു യുവതിയുടെ അടക്കം രണ്ടുപേരുടെ നില ഗുരുതരമാണ്. റേസിങ്ങിനിടെയാണ് അപകടമുണ്ടായതെന്ന് സംശയമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. കാർ ഓടിച്ചിരുന്നയാളാണ് മരിച്ചത്.

രജനീഷ് (27) മാരായമുട്ടം, ഷിബിൻ (28) ബാലരാമപുരം, കിരൺ (29) പോങ്ങുംമൂട്, അഖില CVR പുരം (28), ശ്രീലക്ഷ്മി കൈമനം (23) എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. ഇവർ മദ്യലഹരിയിലായിരുന്നതായിട്ടാണ് വിവരം ലഭിച്ചത്.

റേഷൻ കടകൾ ഇന്ന് തുറക്കും; ഈ മാസത്തെ റേഷൻ വിതരണം ഇന്നുകൂടി മാത്രം

റേഷൻ കടകൾ ഇന്ന് തുറക്കും; ഈ മാസത്തെ റേഷൻ വിതരണം ഇന്നുകൂടി മാത്രം

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും ഇന്ന് ( ഞായറാഴ്ച) തുറന്നു പ്രവർത്തിക്കും. ഓഗസ്റ്റിലെ റേഷൻ വിതരണവും സ്പെഷൽ അരിയുടെ വിതരണവും ഇന്നു പൂർത്തിയാകും. ഓഗസ്റ്റിലെ റേഷൻ ഇനിയും വാങ്ങാത്തവർ ഇന്നു തന്നെ വാങ്ങേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

സ്റ്റോക്കെടുപ്പ് പ്രമാണിച്ച് സെപ്റ്റംബർ ഒന്നിന് (തിങ്കൾ) റേഷൻകടകൾക്ക് അവധിയായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. എഎവൈ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസിൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബറിലും തുടരും.

സെപ്റ്റംബർ 2 ( ചൊവ്വാഴ്ച) മുതൽ ആ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. ഒന്നാം ഓണ ദിവസമായ സെപ്റ്റംബർ 4 ന് റേഷൻകടകൾ തുറന്നു പ്രവർത്തിക്കുന്നതായിരിക്കും. മഞ്ഞ (എഎവൈ ) കാര്‍ഡുടമകള്‍ക്കുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ നാലുവരെ വാങ്ങാം.

ഓണാഘോഷങ്ങളിൽ വ്യത്യസ്ത പുലർത്തി ജി വി എച്ച് എസ് എസ് വക്കം

ഓണാഘോഷങ്ങളിൽ വ്യത്യസ്ത പുലർത്തി ജി വി എച്ച് എസ് എസ് വക്കം

ഓണാഘോഷങ്ങളിൽ വ്യത്യസ്ത പുലർത്തി ജി വി എച്ച് എസ് എസ് വക്കം. യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിൽ നിന്നും 75 ൽ പരം കുട്ടികൾ പങ്കെടുത്ത പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച ഫാഷൻ ഷോ ഓണാഘോഷ പരിപാടികളിൽ ഏറെ ശ്രെദ്ധ നേടി.

ഓണം അവധി: സ്‌പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

ഓണം അവധി: സ്‌പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

തിരുവനന്തപുരം: ഓണക്കാലത്തെ വര്‍ധിച്ച യാത്രാത്തിരക്ക് പരിഹരിക്കാന്‍ ദക്ഷിണ റെയില്‍വേ കൂടുതല്‍ സ്‌പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. പുതുതായി 3 സര്‍വീസുകള്‍ കൂടിയാണ് റെയില്‍വെ പ്രഖ്യാപിച്ചിരിക്കുന്നത്. ട്രെയിന്‍ നമ്പര്‍ 06137 തിരുവനന്തപുരം നോര്‍ത്ത് – ഉധ്ന ജംഗ്ഷന്‍ വണ്‍വേ എക്സ്പ്രസ് സ്പെഷ്യല്‍ സര്‍വീസ് നടത്തും. 2025 സെപ്റ്റംബര്‍ 01 (തിങ്കളാഴ്ച) രാവിലെ 09.30 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് (ചൊവ്വാഴ്ച) രാത്രി 11.45 ന് ഉധ്ന ജംഗ്ഷനില്‍ എത്തിച്ചേരുന്നതാണ്. (01 സര്‍വീസ്)

മംഗളൂരു സെന്‍ട്രല്‍ – തിരുവനന്തപുരം നോര്‍ത്ത് ട്രെയിന്‍ നമ്പര്‍ 06010 എക്‌സ്പ്രസ് സ്പെഷ്യല്‍ 2025 സെപ്റ്റംബര്‍ 02 (ചൊവ്വാഴ്ച) വൈകുന്നേരം 7.30 ന് മംഗളൂരു സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.00 ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരും. (01 സര്‍വീസ്)

വില്ലുപുരം ജംഗ്ഷന്‍ – ഉദ്ന ജംഗ്ഷന്‍ ട്രെയിന്‍ നമ്പര്‍ 06159 എക്‌സ്പ്രസ് 2025 സെപ്റ്റംബര്‍ 01 (തിങ്കളാഴ്ച) രാവിലെ 10.30 ന് വില്ലുപുരം ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട് അടുത്ത ബുധനാഴ്ച രാവിലെ 05.30 ന് ഉദ്ന ജംഗ്ഷനില്‍ എത്തിച്ചേരും. (01 സര്‍വീസ്)

ഓണക്കാലത്ത് കേരളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിക്കാറുണ്ട്. ഇത് സാധാരണ ട്രെയിന്‍ സര്‍വീസുകളില്‍ വലിയ തിരക്കിന് കാരണമാകാറുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് റെയില്‍വേ പ്രത്യേക സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയത്.

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ആറ്റിങ്ങലിൽ സംയുക്ത വാഹന പരിശോധന നടത്തി

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ആറ്റിങ്ങലിൽ സംയുക്ത വാഹന പരിശോധന നടത്തി

ആറ്റിങ്ങൽ: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ആറ്റിങ്ങലിൽ സംയുക്ത വാഹന പരിശോധന പോലീസ്, എക്സൈസ്, മോട്ടോർ വെഹിക്കിൾ, ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സംയുക്തമായി വാഹന പരിശോധന നടത്തിയത്.

ദേശീയപാതയിൽ ആലംകോട് കേന്ദ്രീകരിച്ച് ശനിയാഴ്ച പുലർച്ചയാണ് പരിശോധന നടന്നത്. വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 3 ലക്ഷത്തിൽ പരം രൂപ പിഴച്ചുമത്തുകയും ചെയ്തു. ഓണവിപണി ലക്ഷ്യമായിട്ടുള്ള ലഹരി വസ്തുക്കളുടെ കടത്തൽ, അനധികൃത നികുതി വെട്ടിപ്പും വാണിജ്യ സാധനങ്ങളുടെ അനധികൃത കടത്തലും തുടങ്ങിയ വ്യത്യസ്ത നിയമലംഘനങ്ങൾ കണ്ടെത്തുവാൻ വേണ്ടിയാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഏകീകൃത പരിശോധന നടന്നത്.

ഈ സമയം ദേശീയപാതയിലൂടെ ഇരുഭാഗത്തേയും കടന്നുപോയ വാഹനങ്ങളെല്ലാം പരിശോധനയ്ക്ക് വിധേയമാക്കി. ഇതിനിടയിലാണ് വിവിധ നിയമലംഘനങ്ങൾ കണ്ടെത്തുകയും 3 ലക്ഷത്തിൽപരം രൂപ പിഴച്ചുമത്തുകയും ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് കേസുകളും റെജിസ്റ്റർ ചെയ്തിട്ടുണ്ട്.