by Midhun HP News | Aug 24, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് എസ്. എസ് പ്ലാസാ മന്ദിരത്തിന് മുന്നിൽ ആറ്റിങ്ങൽ കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ നിർവഹിച്ചു.



by Midhun HP News | Aug 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പതിനേഴുകാരിയെ പിറകെ നടന്ന് ശല്യം ചെയ്‌തെന്ന പേരില്‍ തിരുവനന്തപുരത്ത് യുവാവിന് ക്രൂര മര്‍ദനം. സിനിമ മേഖലയില്‍ പിആര്‍ഒ ആയി ജോലി ചെയ്യുന്ന അഴീക്കോട് സ്വദേശി റഹീമിനാണ് മര്‍ദനമേറ്റത്. ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി നല്‍കി കൊട്ടേഷന്‍ പ്രകാരമാണ് യുവാവ് ക്രൂരമര്‍ദനത്തിന് ഇരയായത് എന്ന് പൊലീസ് പറയുന്നു.

തിരുവനന്തപുരം ജഡ്ജിക്കുന്നില്‍ വച്ചാണ് യുവാവ് ആക്രമിക്കപ്പെട്ടത്. മുന്‍പരിചയക്കാരാണ് പെണ്‍കുട്ടിയും റഹീമും. സിനിമ മേഖലയില്‍ അവസരം ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത് റഹീം നിരന്തരം യുവതിയെ ശല്യം ചെയ്തിരുന്നു എന്നാണ് ആരോപണം. പെണ്‍കുട്ടിയുടെ ബന്ധുവിനോട് യുവതി ഇക്കാര്യം അറിയിച്ചതിന് പിന്നാലെയാണ് റഹീം ആക്രമിക്കപ്പെട്ടത്. റഹീമിനെ ജഡ്ജിക്കുന്നിലേക്ക് പെണ്‍കുട്ടി വിളിച്ചുവരുത്തുകയും അവിടെ വെച്ചുണ്ടായ വാക്കുതര്‍ക്കത്തിന് പിന്നാലെ പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന നാലംഗ സംഘം റഹീമിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ജഡ്ജിക്കുന്ന് പ്രദേശത്ത് രക്തത്തില്‍ കുളിച്ച നിലയില്‍ നാട്ടുകാരാണ് റഹീമിനെ കണ്ടെത്തിയത്. തുടര്‍ന്ന് റഹീമിനെ ആശുപത്രിയിലാക്കുകയായിരുന്നു. റഹീമിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയെ ഉള്‍പ്പെടെയാണ് കസ്റ്റഡിയിലെടുത്തത്.


by Midhun HP News | Aug 24, 2025 | Latest News, ജില്ലാ വാർത്ത
കിളിമാനൂര്‍: ഓണക്കാലത്തിരക്ക് പ്രമാണിച്ച് കിളിമാനൂര്‍ ടൗണിലെ ഗതാഗതക്കുരുക്ക് നീക്കാൻ യോഗം ചേർന്നു. പഴയകുന്നുമ്മേല്‍ പഞ്ചായത്ത് നേതൃത്വത്തില്‍ പൊലീസ്, വ്യാപാരികള്‍, രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍, മോട്ടോര്‍ തൊഴിലാളികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവർ പങ്കെടുത്തു. കൊട്ടാരക്കര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ജങ്‌ഷനിലെ പമ്പിന് സമീപത്തേക്ക് മാറ്റിയ സ്റ്റോപ്പില്‍ നിര്‍ത്തണം. ഇവിടെ മറ്റ് വാഹന പാര്‍ക്കിങ് അനുവദിക്കില്ല.

കടയുടമകളുടെ വാഹനങ്ങളും പാര്‍ക്കിങ് പ്രദേശത്തേക്ക് മാറ്റിയിടണം. മഹാദേവേശ്വരം മുതല്‍ വലിയപാലം വരെയും, പഞ്ചായത്ത് ബസ് സ്റ്റാൻഡ് വരെയും റോഡിന് ഒരുവശത്ത് മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. സ്ഥിരം പാര്‍ക്കിങ് അനുവദിക്കില്ല. നിലവില്‍ മഹാദേവേശ്വരം ജങ്‌ഷനിലെ ബസ് സ്റ്റോപ്പ് ബൈപാസ് റോഡ് ആരംഭിക്കുന്ന സ്ഥലത്തേക്കും, സരള ആശുപത്രിയുടെ മുന്നിലെ ബസ് സ്റ്റോപ്പ് സമീപത്തെ എക്സൈസ് ഓഫീസ് കോമ്പൗണ്ട് അവസാനിക്കുന്ന സ്ഥലത്തേക്കും മാറ്റിയിട്ടുണ്ട്.
എംസി റോഡില്‍ വാഴോട് മുതല്‍ ഇരട്ടച്ചിറവരെയും പുതിയകാവ് ജങ്‌ഷന്‍ വരെയുള്ള പൊതുമരാമത്ത് റോഡിലും ഫുട്പാത്ത് കച്ചവടവും അനധികൃത കൈയ്യേറ്റവും അനുവദിക്കില്ല. ഗതാഗത ക്രമീകരണങ്ങളോട് സഹകരിക്കണമെന്ന് പ്രസിഡന്റ് എന്‍ സലില്‍ അറിയിച്ചു.”


by Midhun HP News | Aug 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഇന്ന് (ഞായറാഴ്ച) കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കില്‍ ലഭിക്കും. ഒരു ദിവസത്തേക്കുള്ള പ്രത്യേക വിലക്കുറവാണ് ഇത്. വെളിച്ചെണ്ണയ്ക്ക് അനിയന്ത്രിതമായി വില ഉയര്‍ന്ന സാഹചര്യത്തില്‍, 529 രൂപ വിലയുള്ള ഒരു ലിറ്റര്‍ കേര വെളിച്ചെണ്ണ , സപ്ലൈകോ വില്‍പ്പനശാലകളിലൂടെ 457 രൂപയ്ക്ക് നല്‍കിയിരുന്നു.

അതിലും 12 രൂപ കുറച്ചാണ് ഞായറാഴ്ച പ്രത്യേക ഓഫറില്‍ നല്‍കുന്നത്. സപ്ലൈകോ ശബരി ബ്രാന്‍ഡിലെ വെളിച്ചെണ്ണ സബ്‌സിഡി നിരക്കില്‍ 349 രൂപയ്ക്കും സബ്‌സിഡി ഇതര നിരക്കില്‍ 429 രൂപയ്ക്കും ഓഗസ്റ്റ് മുതല്‍ നല്‍കുന്നുണ്ട്.
സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണച്ചന്തകള്‍ ഓഗസ്റ്റ് 25 മുതല്‍
ഉള്‍പ്രദേശങ്ങളിലും സബ്സിഡി സാധനങ്ങളും മറ്റ് ഉല്‍പ്പന്നങ്ങളും ഉള്‍പ്രദേശങ്ങളില്‍ വരെ എത്തിക്കാന്‍ സപ്ലൈകോ സഞ്ചരിക്കുന്ന ഓണച്ചന്തകള്‍ ഇത്തവണ ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ നാലുവരെ വിവിധ നിയോജകമണ്ഡലങ്ങളിലൂടെ ഈ ഓണച്ചന്തകള്‍ സഞ്ചരിക്കും.
ഓഗസ്റ്റ് 25ന് നെടുമങ്ങാട് മണ്ഡലത്തിലെ പരിയാരം, ചുടുകാട്ടിന്‍ മുകള്‍ പാറശ്ശാല മണ്ഡലത്തിലെ പെരുങ്കടവിള, ആര്യന്‍കോട്, നെയ്യാര്‍ ഡാം, ആറ്റിങ്ങല്‍ മണ്ഡലത്തിലെ mananakku, കടുവ പള്ളി, മണമ്പൂര്‍ നാലുമുക്ക് എന്നിവിടങ്ങളില്‍ വില്‍പ്പന നടത്തും.


by Midhun HP News | Aug 24, 2025 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഇന്ത്യന്‍ ദൗത്യമായ ഗഗന്‍യാനുമായി ബന്ധപ്പെട്ട് നിര്‍ണായക പരീക്ഷണം ഇന്ന്. ഇന്റഗ്രേറ്റഡ് എയര്‍ ഡ്രോപ് ടെസ്റ്റ് എന്നറിയപ്പെടുന്ന പാരച്യൂട്ടിന്റെ പ്രവര്‍ത്തനമാണ് ഇന്ന് പരീക്ഷിക്കുന്നത്. ഐഎസ്ആര്‍ഒ, ഇന്ത്യന്‍ വ്യോമസേന, നാവിക സേന എന്നിവയുടെ നേതൃത്വത്തില്‍ ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ ആണ് പരീക്ഷണം.

ഇന്റഗ്രേറ്റഡ് എയര്‍ ഡ്രോപ്പ് ടെസ്റ്റ് (ഐഎഡിടി) എന്നറിയപ്പെടുന്ന ഈ പ്രക്രിയയില്‍, 4,000-4500 കിലോഗ്രാം ഭാരമുള്ള (ഗഗന്‍യാന്‍ ബഹിരാകാശയാത്രികനെ വഹിക്കുന്ന കാപ്‌സ്യൂള്‍) കാപ്‌സ്യൂളിന് സമാനമായ ഭാരം വഹിക്കുകയും ഏകദേശം 4,000 മീറ്റര്‍ (4 കിലോമീറ്റര്‍) ഉയരത്തിലേക്ക് ഉയര്‍ത്തുകയും പിന്നീട് കടലിലേക്ക് തിരിച്ചിറക്കുകയും ചെയ്യുന്ന നടപടിയാണ് പരീക്ഷിക്കുന്നത്. വ്യോമ സേനയുടെ ഐഎഎഫ് ബോയിങ് സിഎച്ച്-47 ചിനൂക്ക് ഹെവി-ലിഫ്റ്റ് ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ പരീക്ഷണത്തില്‍ പങ്കെടുക്കും.
കാപ്‌സ്യൂള്‍ ഭുമി ലക്ഷ്യമാക്കി പതിക്കുമ്പോള്‍ പാരച്യൂട്ടുകള്‍ ഉപയോഗിച്ച് വേഗം കുറയ്ക്കുന്ന പരീക്ഷണമാണ് നടത്തുന്നത്. സുരക്ഷിതമായ സ്പ്ലാഷ്ഡൗണ്‍ ലാന്‍ഡിങ്ങിന്റെ സാഹചര്യമാണ് പരീക്ഷിക്കുന്നത്. കാലാവസ്ഥയും മറ്റ് സാങ്കേതി സാഹചര്യങ്ങളും അനൂകൂലമായാല്‍ ഇന്ന് പരീക്ഷണം നടത്തുമെന്നാണ് അറിയിപ്പ്. കാലാവസ്ഥാ പ്രശ്‌നങ്ങള്‍ മൂലം നിരവധി തവണ മാറ്റിവച്ച പരീക്ഷണമാണ് ഇന്ന് നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്നത്.
ഗന്‍യാന്‍ പരീക്ഷണ ദൗത്യം ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കാനാണ് ഐഎസ്ആര്‍ഒ പദ്ധതിയിടുന്നത്. ബഹിരാകാശ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശുഭാംശു ശുക്ല, ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബി നായര്‍ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് ഐഎസ്ആര്‍ഒ മേധാവി വി നാരായണന്‍ ഓഗസ്റ്റ് 21 ന് ഇക്കാര്യം അറിയിച്ചത്.


Summary
Recent Comments