by Midhun HP News | Aug 19, 2025 | Latest News, ദേശീയ വാർത്ത
റിയാദ്: പെട്രോൾ പമ്പിൽ വച്ച് തീപിടിച്ച ട്രക്ക് അതി സാഹസികമായി ഓടിച്ചു മാറ്റിയ സൗദി പൗരൻ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ താരം. മാഹിർ ഫഹദ് അൽ ദൽബാഹി എന്ന യുവാവിന്റെ സമയോചിത ഇടപെടലാണ് വലിയ ഒരു ദുരന്തത്തിൽ നിന്ന് ജനങ്ങളെ രക്ഷപെടുത്തിയത്. റിയാദ് പ്രവിശ്യയിലെ ദവാദ്മിയിലെ പെട്രോൾ പമ്പിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
കാലിത്തീറ്റ നിറച്ച വാഹനം പെട്രോൾ പമ്പിൽ വെച്ച് തീപിടിക്കുകയായിരുന്നു. ഡ്രൈവർ തീ അണയ്ക്കാൻ തുടങ്ങിയപ്പോഴേക്കും തീ നിയന്ത്രിക്കാൻ കഴിയാത്ത വിധം ആളി കത്തി തുടങ്ങി. ഇത് കണ്ട അൽ ദൽബാഹി അതിസാഹസികമായി വാഹനത്തിൽ വലിഞ്ഞു കയറി. തുടർന്ന് വാഹനം പെട്രോൾ പമ്പിൽ നിന്ന് റോഡിലേക്ക് ഇറക്കി. അപ്പോഴേക്കും ട്രക്കിലെ മുഴുവൻ സാധനങ്ങളിലും തീ പടർന്നിരുന്നു. ഉടൻ പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്ത് എത്തി തീ അണച്ചു.


സംഭവത്തിൽ അൽ ദൽബാഹിയുടെ മുഖത്തും, തലയിലും കൈകാലുകളിലും സാരമായ പൊള്ളലേറ്റു. രക്ഷാപ്രവർത്തകർ ഇദ്ദേഹത്തെ റിയാദിലെ കിങ് സൗദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റി. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് അൽ ദൽബാഹി. അദ്ദേത്തിന്റെ അതിസഹായികമായ പ്രവൃത്തിക്ക് ഔദ്യോഗിക അംഗീകാരം നൽകണമെന്ന് ആണ് എല്ലാവരെയും ആവശ്യം.

by Midhun HP News | Aug 19, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ത്ഥ് വരദരാനും കരണ്‍ ഥാപ്പര്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അസം പൊലീസ് കേസെടുത്തു. ഈ മാസം 22 ന് ഗുവാഹതി പൊലീസ് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇരുവര്‍ക്കും സമന്‍സ് അയച്ചു.
നിലവിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ എന്നാണ് പിടിഐ പുറത്തുവിട്ട സമന്‍സിന്റെ വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അതേസമയം കേസിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ പൊലീസ് പുറത്തുവിട്ടിട്ടില്ല. ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ സൗമര്‍ജ്യോതി റേയാണ് സമന്‍സ് അയച്ചത്. ഓഗസ്റ്റ് 14 നാണ് സിദ്ധാര്‍ഥ് വരദരാജന് സമന്‍സ് ലഭിച്ചത്. ഓഗസ്റ്റ് 18നാണ് കരണ്‍ ഥാപ്പര്‍ക്ക് സമന്‍സ് ലഭിക്കുന്നത്. ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നും സമന്‍സില്‍ പറയുന്നു.

ഭാരതീയ ന്യായ സംഹിത 152, 196, 197(1)(ഡി)/3(6), 353, 45, 61 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ക്രൈംബ്രാഞ്ച് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയ്ക്ക് മുറിവേല്‍പ്പിക്കുന്ന പ്രവൃത്തികളെയാണ് 152ാം വകുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.


by Midhun HP News | Aug 19, 2025 | Latest News, കേരളം
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ പാറക്കണ്ടിയിലെ ബിവറേജസ് ഔട്ട്‌ലെറ്റില്‍ മോഷണം. ഔട്ട്ലെറ്റിന്‍റെ ഷട്ടറിന്‍റെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. ക്യാഷ് കൗണ്ടര്‍ കുത്തിത്തുറന്നിട്ടുണ്ട്. മോഷ്ടാക്കള്‍ സമീപത്തെ മൂന്ന് കടകളുടെ പൂട്ടുകളും തകര്‍ത്ത് അകത്തു കടന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്തെത്തി. അന്വേഷണമാരംഭിച്ചു.
മുഖം മൂടിയ രണ്ടുപേരാണ് ഔട്ട്‌ലെറ്റില്‍ കയറി മദ്യക്കുപ്പികള്‍ മോഷ്ടിച്ചതെന്നും പുലര്‍ച്ചെ 2.30 ഓടെയാണ് മോഷണം നടന്നതെന്നാണ് പൊലീസ് പറയുന്നത്. മോഷണ വിവരം ഇന്ന് രാവിലെയാണ് നാട്ടുകാര്‍ അറിയുന്നത്. ഉടനെ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു.

പൊലിസ് ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തിവരികയാണ്. ബിവറേജസ് ഔട്ട്‌ലെറ്റിലെ കൗണ്ടറില്‍ നിന്നും പണവും ഷോറൂമില്‍ നിന്ന് മദ്യകുപ്പികളും നഷ്ടപ്പെട്ടതായാണ് വിവരം. കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിവരുന്നത്.


by Midhun HP News | Aug 19, 2025 | Latest News, ദേശീയ വാർത്ത
നവ്‌സാരി: ഗുജറാത്തില്‍ ക്ഷേത്രോത്സവത്തിനിടെ സിപിന്നിങ് റൈഡ് തകരാറിലായി കുട്ടികളുള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നവ്‌സാരി ജില്ലയിലായിരുന്നു സംഭവം. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി ഒരുക്കിയിരുന്ന മേളയിലെ സ്പിന്നിങ് റൈഡ് തകരാറിലായി താഴേക്ക് പതിക്കുകയായിരുന്നു.
ബിലിമോറ നഗരത്തിലെ ക്ഷേത്ര പരിസരത്ത് കുട്ടികള്‍ക്കായി ഒരുക്കിയ മേളയിലെ സ്പിന്നിങ് റൈഡ് തകരാറിലായാണ് അപകടം ഉണ്ടായത്. അപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് പറഞ്ഞു. 32 സീറ്റുകളുള്ള സ്പിന്നിങ് റൈഡ് തകരാറിലായതിന് പിന്നാലെ താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ രണ്ട് കുട്ടികള്‍ക്കും രണ്ട് സ്ത്രീകള്‍ക്കും ഓപ്പറേറ്റര്‍ക്കുമാണ് പരിക്കേറ്റത്.


അപകടത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവരില്‍ നാല് പേരെ ബിലിമോറയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഓപ്പറേറ്ററെ സൂറത്തിലെ ഒരു ആശുപത്രിയിലേക്കും മാറ്റി. മേളയില്‍ ഏഴ് റൈഡുകള്‍ക്ക് അധികൃതര്‍ അനുമതി നല്‍കിയിരുന്നു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

by Midhun HP News | Aug 19, 2025 | Latest News, ദേശീയ വാർത്ത
ഗഗന്‍യാന്‍ വിക്ഷേപണത്തില്‍ പങ്കെടുക്കാന്‍ തന്റെ ക്രൂ അംഗങ്ങള്‍ താല്‍പര്യം അറിയിച്ചതായും ശുഭാംശു പറഞ്ഞു. ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ക്കായി 40-50 ബഹിരാകാശയാത്രികരുടെ ഒരു കൂട്ടം തയ്യാറാക്കേണ്ടതുണ്ടെന്ന് മോദി പറഞ്ഞു. ‘നിങ്ങളുടെ ദൗത്യം ആദ്യപടിയാണെന്ന് ഞാന്‍ പറഞ്ഞിരുന്നു,’ ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ അഭിലാഷങ്ങളെ കുറിച്ച് മോദി പറഞ്ഞു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ശുഭാംശുവിന്റെ യാത്ര ഇന്ത്യയുടെ ബഹിരാകാശ അഭിലാഷങ്ങള്‍ക്ക് സഹായകമാകുമെന്നും മോദി പറഞ്ഞു. 2027 ല്‍ ആദ്യമായി മനുഷ്യ ബഹിരാകാശ യാത്ര നടത്താനും 2035 ഓടെ സ്വന്തമായി ഒരു ബഹിരാകാശ നിലയം നിര്‍മ്മിക്കാനും ഇന്ത്യ പദ്ധതിയിടുന്നു. 2040 ഓടെ ചന്ദ്രനില്‍ സ്വന്തം ബഹിരാകാശയാത്രികനെ ഇറക്കാനും ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. മോദി പറഞ്ഞു.


ബഹിരാകാശ യാത്രയ്ക്ക് ശേഷം ജൂലൈ 15 നാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തിയത്. ജൂണ്‍ 25 നാണ് ആക്സിയം -4 ന്റെ മിഷന്‍ പൈലറ്റായി അദ്ദേഹം ബഹിരാകാശത്തേയ്ക്ക് പോകുന്നത്. ജൂണ്‍ 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ ദൗത്യസംഘം നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ നാല് ദിവസം അധികം നിലയത്തില്‍ ചെലവഴിച്ചാണ് ഭൂമിയിലേക്ക് മടങ്ങിയത്.

Recent Comments