by Midhun HP News | Aug 14, 2025 | Latest News, ജില്ലാ വാർത്ത
വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ വിരുദ്ധ നയം തെറ്റെന്ന് യുഎസ് മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍. തീരുവ പ്രശ്‌നത്തില്‍ പരിഹാരം ഉണ്ടാകാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുതവണ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്താല്‍മതിയെന്നും അദ്ദേഹം പരിഹസിച്ചു. റഷ്യയില്‍നിന്ന് ചൈനയും എണ്ണ വാങ്ങുന്നുണ്ട് എന്നാല്‍, ചൈന ഇത്തരത്തില്‍ ഒരു തീരുവ പ്രതിസന്ധി നേരിടേണ്ടിവരുന്നില്ലെന്നും ബോള്‍ട്ടണ്‍ ചൂണ്ടിക്കാട്ടി.

ഡോണള്‍ഡ് ട്രംപ് അനാവശ്യമായി ഇന്ത്യയ്‌ക്കെതിരേ തിരിയുകയാണ്. 50 ശതമാനം തീരുവയെന്ന ട്രംപിന്റെ ഈ സമീപനം പിന്തിരിപ്പനും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ദോഷകരവുമാണെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് ചുമത്തിയ തീരുവ കാരണം ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തില്‍ വലിയ വിള്ളല്‍ സംഭവിച്ചുവെന്നും താരിഫുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏറെ സമയമെടുക്കുമെന്നും ബോള്‍ട്ടണ്‍ പറഞ്ഞു. പ്രധാനമന്ത്രി മോദിയോട് എനിക്ക് ഒരു നിര്‍ദ്ദേശമേയുള്ളൂ, ട്രംപിനെ രണ്ട് തവണ സമാധാനത്തിനുള്ള നൊബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്താല്‍ മതി’ ബോള്‍ട്ടണ്‍ പരിഹസിച്ചു.

ഡോണള്‍ഡ് ട്രംപ് അനാവശ്യമായി ഇന്ത്യയ്‌ക്കെതിരേ തിരിയുകയാണ്. 50 ശതമാനം തീരുവയെന്ന ട്രംപിന്റെ ഈ സമീപനം പിന്തിരിപ്പനും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ദോഷകരവുമാണെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് ചുമത്തിയ തീരുവ കാരണം ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തില്‍ വലിയ വിള്ളല്‍ സംഭവിച്ചുവെന്നും താരിഫുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏറെ സമയമെടുക്കുമെന്നും ബോള്‍ട്ടണ്‍ പറഞ്ഞു. പ്രധാനമന്ത്രി മോദിയോട് എനിക്ക് ഒരു നിര്‍ദ്ദേശമേയുള്ളൂ, ട്രംപിനെ രണ്ട് തവണ സമാധാനത്തിനുള്ള നൊബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്താല്‍ മതി’ ബോള്‍ട്ടണ്‍ പരിഹസിച്ചു.

by Midhun HP News | Aug 14, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ യാര്‍ഡില്‍ അറ്റകുറ്റപ്പണിക്കെത്തിച്ച ആലപ്പുഴ എക്‌സ്പ്രസിന്റെ കോച്ചില്‍ അജ്ഞാതസ്ത്രീയുടെ അഴുകിയ മൃതദേഹം. ഫാന്‍ പ്രവര്‍ത്തിക്കാതിനെ തുടര്‍ന്ന് ഒരാഴ്ചയിലേറെയായി നിര്‍ത്തിയിട്ടിരുന്ന കോച്ചില്‍ നിന്നാണ് 50 വയസ്സിലേറെ പ്രായം തോന്നുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. 7 ദിവസത്തോളം പഴക്കമുണ്ടെന്നും പുഴുവരിച്ച നിലയിലായിരുന്നെന്നും റെയില്‍വേ പൊലീസ് പറഞ്ഞു.

കോച്ചില്‍ നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒഭിക്ഷാടകയാണെന്ന നിഗമനത്തിലാണു പൊലീസ്. സ്ത്രീ ഈ കോച്ചിനടുത്തേക്കു നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി. മരണത്തിനിടയാക്കിയ സാഹചര്യം അന്വേഷിക്കുമെന്നു പൊലീസ് പറഞ്ഞു.


by Midhun HP News | Aug 14, 2025 | Latest News, ജില്ലാ വാർത്ത, മരണം
മൂന്ന് മുക്ക് നിഷാന്ത് എം എം വി ആർ എ 102 ശ്രീരഞ്ജൻ (77) അന്തരിച്ചു.
ഭാര്യ: ലിസ്സി ശ്രീരഞ്ജൻ
മക്കൾ: നിശാന്ത്, പ്രശാന്ത്, അഖില
by Midhun HP News | Aug 14, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഡൽഹിയിലെ തെരുവുനായകളെ പൂര്‍ണമായും പിടികൂടി കൂട്ടിലടയ്ക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കാനായി മൂന്നംഗ ബെഞ്ചിന് വിട്ടു. വിഷയം പുനഃപരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത, എന്‍ വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചിന് വിട്ടത്. ജസ്റ്റിസ് വിക്രം നാഥിന്റെ ബെഞ്ച് വിഷയം ഇന്ന് പരിഗണിക്കും.

രാജ്യതലസ്ഥാന മേഖലയിലെ മുഴുവന്‍ തെരുവുനായകളെയും പിടികൂടി നഗരത്തിനുപുറത്ത് ദൂരെയെവിടെയെങ്കിലും കൂട്ടിലാക്കമെന്നായിരുന്നു ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരങ്ങടിയ ബെഞ്ച് ഉത്തരവിട്ടിരുന്നത്. കോടതി ഉത്തരവിനെതിരെ സമൂഹത്തിലെ വിവിധവിഭാഗങ്ങളില്‍ നിന്ന് പ്രതികൂല പ്രതികരണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിഷയം പുനഃപരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പുനല്‍കിയത്.

ഡല്‍ഹിയില്‍ തെരുവുനായയുടെ കടിയേറ്റ് പേവിഷബാധയുണ്ടാകുന്നത് സംബന്ധിച്ച പത്രവാര്‍ത്ത അടിസ്ഥാനമാക്കി ജൂലായ് 28-ന് സ്വമേധയാ എടുത്ത കേസിലായിരുന്നു, തെരുവുനായകളെ എത്രയും വേഗം പിടികൂടി ഷെൽട്ടറുകളിൽ അടയ്ക്കാൻ രണ്ടംഗ ബെഞ്ച് വിധിച്ചത്. ഇതിനായി എത്രയുംവേഗം നടപടികളാരംഭിക്കണമെന്ന് ഡല്‍ഹിയിലെയും സമീപമേഖലകളായ നോയിഡ, ഗാസിയാബാദ് (യുപി), ഗുരുഗ്രാം (ഹരിയാണ) എന്നിവിടങ്ങളിലെയും അധികൃതരോട് കോടതി ആവശ്യപ്പെട്ടു. ആരെങ്കിലും തടസ്സംനിന്നാല്‍ കര്‍ശനനടപടിയെടുക്കുമെന്നും കോടതി മുന്നറിയിപ്പു നല്‍കിയിരുന്നു.

by Midhun HP News | Aug 14, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന് കുടുംബ ബജറ്റിന്റെ താളംതെറ്റിച്ച വെളിച്ചെണ്ണ വില കുറയുന്നു. നിലവില്‍ പൊതുവിപണിയില്‍ 390-400 രൂപയാണ് ഒരു ലിറ്റര്‍ വെളിച്ചെണ്ണയുടെ വില. ദിവസങ്ങള്‍ക്ക് മുന്‍പ് വരെ 500 രൂപയില്‍ കൂടുതലായിരുന്നു വെളിച്ചെണ്ണ വില. ആളുകള്‍ വെളിച്ചെണ്ണയ്ക്ക് പകരം ബദല്‍ മാര്‍ഗങ്ങള്‍ തേടി പോകുന്നതിനിടെയാണ് വില കുറഞ്ഞത്.

പൊതുവിപണിയില്‍ വെളിച്ചെണ്ണ വില പിടിച്ചുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരും ഇടപെടല്‍ നടത്തി. സര്‍ക്കാരിന് കീഴിലുള്ള കേരളഫെഡ് പുറത്തിറക്കുന്ന കേര വെളിച്ചെണ്ണയുടെ വില കുറച്ചു. പുതിയ വിലയായ 479 രൂപ ഇന്ന് നിലവില്‍ വരും. കേര വെളിച്ചെണ്ണ ഒരു ലിറ്ററിന്റെ വില 529 രൂപയില്‍ നിന്ന് 479 ആയും അര ലിറ്ററിന്റേത് 265ല്‍ നിന്ന് 240 ആയുമാണ് കുറച്ചത്. ഭക്ഷ്യമന്ത്രി നല്‍കിയ നിര്‍ദേശം കണക്കിലെടുത്താണ് കേരഫെഡിന്റെ തീരുമാനം.
എന്നാല്‍ ഈ വില പൊതുവിപണിയിലേതിലും കൂടുതല്‍ ആണെന്നും സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ കാര്യക്ഷമമല്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പൊതുവിപണിയില്‍ 390-400 രൂപയ്ക്ക് വെളിച്ചെണ്ണ ലഭിക്കുമ്പോഴാണ് 479 രൂപയ്ക്ക് കേര വെളിച്ചെണ്ണ വില്‍ക്കാന്‍ ശ്രമിക്കുന്നതെന്നാണ് വിമര്‍ശനം.

ജൂലൈ 18നാണ് കേരള വെളിച്ചെണ്ണയുടെ വില കുത്തനെ ഉയര്‍ത്തി 529 ആക്കിയത്. വെളിച്ചെണ്ണയുടെ വിപണി വിലയ്ക്ക് അനുസൃതമായി 120 രൂപയുടെയെങ്കിലും കുറവ് വരുത്തി ഓണത്തിന് ന്യായവിലയ്ക്ക് വെളിച്ചെണ്ണ ലഭ്യമാക്കാന്‍ കേരഫെഡിന് ഇപ്പോള്‍ കഴിയും. എന്നാല്‍ 50 രൂപ മാത്രം കുറയ്ക്കാനുള്ള തീരുമാനം കേരഫെഡിന്റെ ഓണവില്‍പ്പനയ്ക്ക് വന്‍തിരിച്ചടിയാകുമെന്ന് ജീവനക്കാരും ആശങ്കപ്പെടുന്നുണ്ട്.

Recent Comments