by Midhun HP News | Aug 11, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: തപസ്യ കലാസാഹിത്യവേദിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് തപസ്യ ആറ്റിങ്ങൽ അവതരിപ്പിക്കുന്ന ആറ്റിങ്ങൽ ഫെസ്റ്റ് 2025 ഭാഗമായി പ്രേംനസീർ ഓൾ കേരള ഷോർട്ട് ഫിലിം അവാർഡിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 30 മിനിറ്റിൽ കഴിയാത്ത സിനിമകളാണ് ക്ഷണിക്കുന്നത്. മികച്ച ഷോർട്ട് ഫിലിമിന് 25000 രൂപ കാഷ് അവാർഡും മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച നടി, മ്യൂസിക് ഡയറക്ടർ, ക്യാമറമാൻ, എഡിറ്റർ എന്നീ അവാർഡുകളും ഉണ്ടായിരിക്കുന്നതാണ്. അപേക്ഷകൾ ക്ഷണിക്കുന്ന അവസാന തീയതി 15. ആറ്റിങ്ങൽ ഇന്നു പ്ലാസയിൽ വച്ച് 28 ന് വൈകുന്നേരം നാലുമണിക്ക് ആറ്റിങ്ങൽ ഫെസ്റ്റ് 2025 എന്ന ഷോ ഭാഗമായി അവാർഡുകൾ വിതരണം ചെയ്യും. വിവരങ്ങൾക്ക് 7012535267, 9447403744, 9539946961
by Midhun HP News | Aug 11, 2025 | Latest News, ജില്ലാ വാർത്ത
സമൂഹത്തിൽ സാധാരണക്കാർക്ക് ദൈനംദിന ജീവിതത്തിൽ ആവശ്യമായ നിയമ സഹായങ്ങൾ നൽകി സഹായിക്കുന്നതിനും കിളിമാനൂർ ബ്ലോക്കിനെയും എട്ട് ഗ്രാമപഞ്ചായത്തുകളെയും വ്യവഹാര രഹിത സ്ഥാപനങ്ങൾ ആക്കി മാറ്റുന്നതിനും വേണ്ടിയും ആരംഭിച്ച ലീഗൽ എയ്ഡ് ക്ലിനിക്കിന്റെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡണ്ട് ബിപി മുരളിയുടെ അധ്യക്ഷതയിൽ ടി ഡി എസ് എ സെക്രട്ടറി& സബ് ജഡ്ജ് എസ് ഷംനാദ് നിർവഹിച്ചു.
യോഗത്തിൽ അഡ്വക്കേറ്റ് ശ്രീജ ഉണ്ണികൃഷ്ണൻ സ്വാഗതവും അഡ്വക്കേറ്റ് ആറ്റിങ്ങൽ എസ് സുരേഷ് അഡ്വക്കേറ്റ് എ റസൂൽ ഷാൻ പഞ്ചായത്ത് പ്രസിഡന്റ്മാരായ ബിജുകുമാർ എം, ബേബി രവീന്ദ്രൻ, എസ് സജീർ, എൻ സലിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഐഷ, റഷീദ്, ദീപ ഡി, ഡിവിഷൻ മെമ്പർമാരായ സരളമ്മ, എൻ കവിത, ആർ കുമാരി, ശോഭ, ഷീല എ, ചിറയിൻകീഴ് ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി മൻഹൽ, അഡ്വക്കേറ്റ് എസ് ജയചന്ദ്രൻ എന്നിവർ ആശംസകളും ബ്ലോക്ക് സെക്രട്ടറി ബിനിൽ എസ് നന്ദിയും രേഖപ്പെടുത്തി.
by Midhun HP News | Aug 11, 2025 | Latest News, ജില്ലാ വാർത്ത
സംയോജിത കൃഷി – ആറ്റിങ്ങൽ ഏര്യയിലെ കേശവപുരം സി എച് സിയിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബി പി മുരളി പച്ചക്കറി തൈനട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.നെബു ജോൺ വർഗീസ് ആശംസ അറിയിച്ചു സംസാരിച്ചു.
എൻ ജി ഒ യൂണിയൻ ഏരിയ സെക്രട്ടറി പ്രശാന്ത് വി സ്വാഗതവും ഏരിയ പ്രസിഡന്റ് റണ്ണിമോൻ ആർ അധ്യക്ഷത്ത വഹിച്ചു.
by Midhun HP News | Aug 11, 2025 | Latest News, കേരളം
തൃശൂര്‍: തൃശൂരില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്ന് കെ മുരളീധരന്‍. അന്നത്തെ വരണാധികാരിയായിരുന്ന കലക്ടര്‍ക്കെതിരേ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചാണ് മുരളിധരന്റെ പ്രതികരണം. ജനുവരി മൂന്നിന് നരേന്ദ്രമോദി വന്നുപോയതിനുശേഷം ഗൂഢാലോചന പൂര്‍ണ്ണതയില്‍ എത്തിയെന്നും മുരളീധരന്‍ തൃശൂരില്‍ മാധ്യമങ്ങളോടു പറഞ്ഞു.
‘അമിത് ഷാ, സുരേഷ് ഗോപിയോട് വോട്ടെണ്ണല്‍ ദിവസം തൃശൂരില്‍ ഉണ്ടാവേണ്ടതില്ലെന്നു നിര്‍ദ്ദേശിച്ചിരുന്നു. എംപിയായതിനുശേഷം ചെന്നാല്‍ മതിയെന്നായിരുന്നു നിര്‍ദ്ദേശിച്ചത്. ഇക്കാര്യം എന്നോട് ഒരു സിനിമാ നിര്‍മ്മാതാവാണു പറഞ്ഞത്. പേരു ഞാന്‍ പറയുന്നില്ല. സംഭവിച്ചതും അതുതന്നെയാണെന്ന് നിങ്ങള്‍ മാധ്യമങ്ങള്‍ക്കും അറിയാമല്ലോ?.’
‘പൂങ്കുന്നത്തെ ബൂത്തില്‍ വ്യാജവോട്ടുകള്‍ ചേര്‍ത്തതായി അന്നേ ഞങ്ങള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അത് അവഗണിക്കപ്പെട്ടു. സംശയംതോന്നിയ വോട്ടര്‍മാരെ തടഞ്ഞുവച്ചിരുന്നു. പഷെ, കലക്ടര്‍ എത്തി അത് ക്ലിയര്‍ ചെയ്തു. സമഗ്രമായ അന്വേഷണത്തിലൂടെ സത്യം പുറത്തുവരും. ഡല്‍ഹിയിലെ നേതൃത്വവുമായി കൂടിയാലോചിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും ‘മുരളീധരന്‍ പറഞ്ഞു.
by Midhun HP News | Aug 11, 2025 | Latest News, കേരളം
കൊച്ചി: കോതമംഗലത്ത് ടിടിഐ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് റമീസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിന് ശേഷമാണ് കോതമംഗലം പൊലീസ് റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സോന എൽദോസിന്റെ മരണത്തിൽ സുഹൃത്ത് റമീസിനെതിരെ വാട്‌സ്ആപ്പ് ചാറ്റുകള്‍ അടക്കമുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. താന്‍ ആത്മഹത്യ ചെയ്യുമെന്ന് സോന പറയുമ്പോള്‍ ചെയ്‌തോളാനായിരുന്നു റമീസിന്റെ മറുപടി. സോനയെ മര്‍ദിച്ചതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള വാട്‌സാപ് ചാറ്റുകളില്‍ നിന്നാണ് പൊലീസിന് തെളിവുകള്‍ ലഭിച്ചത്.
റമീസിനെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം, ശാരീരിക ഉപദ്രവം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. റമീസിനെ നേരത്തെ അനാശാസ്യത്തിന് ലോഡ്ജില്‍ നിന്നും പൊലീസ് പിടികൂടിയിട്ടുണ്ട്. ലഹരി കൈവശം വെച്ചതിനും റമീസിനെതിരെ നേരത്തെ കേസെടുത്തിട്ടുണ്ട്. ഇക്കാര്യം അറിഞ്ഞപ്പോഴാണ് മതം മാറാനുള്ള തീരുമാനത്തില്‍ നിന്നും സോന പിന്മാറിയതെന്നും ബന്ധുക്കള്‍ പറഞ്ഞു. റമീസിന്റെ മാനസികവും ശാരീരികവുമായ പീഡനങ്ങളാണ് സോനയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നും വീട്ടുകാര്‍ ആരോപിക്കുന്നു.
രജിസ്റ്റര്‍ വിവാഹം കഴിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സോനയെ റമീസ് വീട്ടിലെത്തിക്കുന്നത്. തുടര്‍ന്ന് മതം മാറണമെന്ന് നിര്‍ബന്ധിച്ചു. വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു. മതംമാറാന്‍ പൊന്നാനിക്ക് കൊണ്ടുപോകാന്‍ കാര്‍ റെഡി ആക്കിയിട്ടിരിക്കുകയാണെന്ന് പറഞ്ഞായിരുന്നു മര്‍ദനം. പൊന്നാനിയില്‍ ചെന്ന് രണ്ടുമാസം കഴിഞ്ഞേ രജിസ്റ്റര്‍ മാര്യേജ് ഉള്ളൂവെന്നും മതംമാറാതെ പറ്റില്ലെന്നും റമീസ് പറഞ്ഞു. അയാളുടെ വാപ്പയും ഉമ്മയും പെങ്ങളും കൂട്ടുകാരും അവിടെയുണ്ടായിരുന്നുവെന്നും യുവതിയുടെ ബന്ധുക്കള്‍ പറയുന്നു.
മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർത്ഥിനിയാണ് മരിച്ച സോന. പുറത്തുപോയിരുന്ന അമ്മ ബിന്ദു ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ സോനയെ കണ്ടത്. സോനയുടെ ആത്മഹത്യാക്കുറിപ്പ് നേരത്തെ പുറത്തു വന്നിരുന്നു. സോനയുടെ ആത്മഹത്യക്കുറിപ്പിൽ റമീസിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. എല്ലാം മറന്ന് ഇറങ്ങിച്ചെന്ന തന്നോട് മതം മാറാൻ നിർബന്ധിച്ചുവെന്ന് കുറിപ്പിൽ സൂചിപ്പിക്കുന്നു. റമീസിന്റെ വീട്ടുകാരെയും കേസിൽ പ്രതി ചേർക്കുമെന്ന് പൊലീസ് അറിയിച്ചു.
Recent Comments