by Midhun HP News | Aug 12, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് വീണ്ടും കുറഞ്ഞ് സ്വര്‍ണവില 75,000ല്‍ താഴെയെത്തി. ഇന്ന് പവന് 640 രൂപയാണ് കുറഞ്ഞത്. 74,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 80 രൂപയാണ് കുറഞ്ഞത്. 9295 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ശനിയാഴ്ച മുതലാണ് ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. വെള്ളിയാഴ്ച രേഖപ്പെടുത്തിയ 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം. മൂന്നു ദിവസത്തിനിടെ പവന് 1400 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ മാസം 23ന് 75000 കടന്ന് കുതിച്ച സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74,000ല്‍ താഴെ പോയ സ്വര്‍ണവിലയാണ് പിന്നീട് കുതിച്ച് ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചത്. ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെ 2500 രൂപയിലധികം വര്‍ധിച്ച ശേഷമാണ് ശനിയാഴ്ച മുതല്‍ കുറയാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
by Midhun HP News | Aug 11, 2025 | Latest News, മരണം
ആറ്റിങ്ങൽ :മൂന്ന് മുക്ക് നന്ദനത്തിൽ (M .M. VRA – 87 A യിൽ സുധീർ (47) നിര്യാതനായി
by Midhun HP News | Aug 11, 2025 | Latest News, മരണം
ആറ്റിങ്ങൽ എം. ജി റോഡിൽ വി. ആർ. എ. 188 എ. തിരുവാതിരയിൽ കെ. രാധമ്മ (81 വയസ്സ്, റിട്ടയേർഡ് ഹെൽത്ത് സർവീസസ്) അന്തരിച്ചു.
ഭർത്താവ്: ഇടയ്ക്കോട് ആലപ്പുറത്ത് വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ള
മകൾ: ശ്രീരഞ്ജിനി. പി. ആർ.
മരുമകൻ: മധു കുമാർ. ബി
സഞ്ചയനം: 15-08-2025 വെള്ളിയാഴ്ച രാവിലെ 8.30 ന്
by Midhun HP News | Aug 11, 2025 | Latest News, ജില്ലാ വാർത്ത, മരണം
ചിറയിൻകീഴ്: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു അഞ്ചുപേർ പോയ വള്ളമാണ് അപകടത്തിൽപ്പെട്ടത്.അഞ്ചുതെങ്ങ് സ്വദേശി മൈക്കിളാണ് മരിച്ചത്. രണ്ടു പേരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നു.
by Midhun HP News | Aug 11, 2025 | Latest News, ജില്ലാ വാർത്ത
ഓൺലൈൻ മദ്യവിൽപ്പന നടപ്പിലായാൽ വീടുകൾ മദ്യശാലയാകുമെന്ന വാദത്തിൽ കഴമ്പില്ലെന്ന് ബെവ്‌കോ എംഡി ഹർഷിത അത്തല്ലൂരി. മദ്യത്തിൽ നിന്ന് അധികം വരുമാനം നേടാൻ സമഗ്ര പദ്ധതി സർക്കാരിന് നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ റസ്റ്റോറന്റുകളിൽ ടാപ്പിലൂടെ ഇൻസ്റ്റന്റ് ബിയർ കൊടുക്കാൻ അനുമതി വേണമെന്നും ഹർഷിത അത്തല്ലൂരി മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘ചെറിയ ബ്രൂവെറികളിൽ തത്സമയ ബിയർ നിർമിക്കാൻ അനുവദിക്കണം, ഓൺലൈൻ മദ്യവിൽപ്പന വന്നാൽ വീടുകൾ മദ്യശാലയാകുമെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ ഇന്നല്ലെങ്കിൽ നാളെ ബെവ്കോയുടെ ശുപാർശ അംഗീകരിക്കും, കേരളത്തിൽ ആവശ്യത്തിന് മദ്യശാലകൾ ഇല്ല. ഓൺലൈൻ മദ്യവിൽപ്പനയെന്ന ആശയം നടപ്പിലായാൽ 500 കോടി അധിക വരുമാനം ലഭിക്കും.
283 മദ്യഷോപ്പുകൾ മാത്രമാണ് കേരളത്തിലുളളത്. കർണാടകയിലും തമിഴ്നാട്ടിലും 5000ൽപരം ഷോപ്പുകളാണുളളത്. അതുകൊണ്ടാണ് കേരളത്തിൽ മദ്യശാലകൾക്ക് മുന്നിൽ തിരക്കുകൾ ഉണ്ടാകുന്നത്. സർക്കാർ അനുകൂല നിലപാടല്ല എടുത്തിരിക്കുന്നത്.
അവർ ആലോചിക്കട്ടെ. ഷോപ്പുകളിൽ നിന്നും വാങ്ങുന്നവരും വീട്ടിൽ കൊണ്ടുപോയാണ് മദ്യപിക്കുന്നത്. പ്രായപൂർത്തിയാകാത്തവർക്ക് ഇപ്പോൾ മദ്യം വാങ്ങി കൊടുക്കുന്നില്ലെന്ന് എങ്ങനെ പറയാൻ കഴിയും? നിയമവിരുദ്ധമായി മദ്യം വാങ്ങുന്നെങ്കിൽ തടയേണ്ടത് എക്സൈസും പൊലീസുമാണ്. നിയമാനുസൃതമായ ബിസിനസാണ് ബെവ്കോ ചെയ്യുന്നത്. അതിൽ കൂടുതൽ ലാഭമുണ്ടാക്കുകയാണ് ലക്ഷ്യം. `വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. വരുമാനം കുറയുമെന്ന ധനവകുപ്പിന്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. നികുതി ഘടനമാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചർച്ച പുരോഗമിക്കട്ടെ. മദ്യപാനമാണ് ക്രൈമിന് കാരണമെന്ന് പൂർണമായും പറയാനാകില്ല’-ഹർഷിത അത്തല്ലൂരി പറഞ്ഞു.
Recent Comments