by Midhun HP News | Jun 30, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: വീണ്ടും ഇടിവ് നേരിട്ടതോടെ സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപ കുറഞ്ഞു. 8915 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഒന്നിടവിട്ട ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് കുത്തനെ കുറയാന്‍ തുടങ്ങിയത്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ വലിയ തോതിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയെ ബാധിച്ചത്.
ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്.75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ പിന്നിടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഇപ്പോഴും ഉയര്‍ന്നു നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
by Midhun HP News | Jun 30, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: എസ്.ഡി.പി.ഐ മാമം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ അണ്ടൂർ ഗവണ്മെന്റ് സ്കൂളിലേക്ക് ഗ്യാസ് അടുപ്പ് സംഭാവന ചെയ്തു. ഭാരവാഹികൾ ആയ അഡ്വ.ഷിബു, ഫൈസൽ, നവാസ്, ജബ്ബാർ, ബഷീർ, ഷുക്കൂർ എന്നിവർ പങ്കെടുത്തു.
by Midhun HP News | Jun 30, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പ്രകൃതി ക്ഷോഭത്താൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് അടിയന്തിരമായി ധനസഹായം നൽകുക, കാട്ടുപന്നി ശല്യം മൂലം കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അറുതി വരുത്തുക, തെരുവ് നായ്ക്കളുടെ ഉപദ്രവങ്ങളിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുക, പഞ്ചായത്ത് പ്രദേശത്തെ യുവജനങ്ങൾക്കായി പഞ്ചായത്ത് ടർഫ് തുറന്നുകൊടുക്കുക, ടർഫിന് വാടകയായി നിശ്ചയിച്ചിട്ടുള്ള അമിത ഫീസിൽ ഇളവ് വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കർഷക കോൺഗ്രസ് കിഴുവിലം മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും, ധർണ്ണയും നടത്തി.
മുടപുരം ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് കിഴുവിലം പഞ്ചായത്ത് ഓഫീസ് മുന്നിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് കിഴുവിലം മണ്ഡലം പ്രസിഡന്റ് കുറക്കട ഷൈജു അധ്യക്ഷത വഹിച്ചു. കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം പ്രസിഡന്റ് എ.ആർ നിസാർ, കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എസ്.കെ.സുജി, നേതാക്കളായ എസ്.ജി. അനിൽകുമാർ, ലാൽ കോരാണി, ജനകലത വി.എസ്, മുനീർ.ഇ.കെ, എസ്.എൽ.ഷിജു, സജു.സി, ഗിരീഷ് കുമാർ.ആർ, നിഖിൽ കോരാണി, കുഞ്ഞുമോൻ ജെർമിയാസ്, വി.രാധാകൃഷ്ണൻ, രാജേന്ദ്രൻ നേതാക്കളായ അനീഷ്.ടി.എസ്, ഷൈജു ചന്ദ്രൻ, കിരൺ കൊല്ലമ്പുഴ, ഫഹദ്, ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.
by Midhun HP News | Jun 30, 2025 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ കെ.റ്റി.സി.റ്റി നടത്തി വരുന്ന സൗജന്യ പി.എസ്.സി പരിശീലന കോഴ്സിന്റെ പുതിയ ബാച്ചിലേക്കുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി. താൽപര്യമുള്ളവർ ട്രസ്റ്റ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.
വിശദവിവരങ്ങൾക്ക് 9633680668, +91 97446 92071, 0470 2692071, ktctmj@gmail.com, www.ktctgroup.com
by Midhun HP News | Jun 30, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് 2024 – 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് തലത്തിൽ അംഗൻവാടികളെ സ്മാർട്ട് ആക്കൽ പദ്ധതി വഴി 13 സ്മാർട്ട് അംഗൻവാടികൾ നവീകരിച്ച ബ്ലോക്ക് തല ഉദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ.പി.സി നിർവഹിച്ചു.
കായിക്കര ആശാൻ സ്മാരകത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എസ്.ഫിറോസ് ലാൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലിജ ബോസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കവിതാ സന്തോഷ്, ജോസഫിൻ മാർട്ടിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാധിക പ്രദീപ്, ജയ ശ്രീരാമൻ, പി.അജിത, ഗ്രാമപഞ്ചായത്ത് മെമ്പർമാർ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർമാൻ പി.മണികണ്ഠൻ സ്വാഗതവും, സി.ഡി.പി.ഓ സജിത.എസ് നന്ദിയും പറഞ്ഞു.
Recent Comments