ഇരട്ട ന്യൂനമർദ്ദം, ശക്തമായ പടിഞ്ഞാറൻ കാറ്റ് ; മഴ തുടരും; ഓറഞ്ച് അലർട്ട്

ഇരട്ട ന്യൂനമർദ്ദം, ശക്തമായ പടിഞ്ഞാറൻ കാറ്റ് ; മഴ തുടരും; ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. വടക്ക് പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കാൻ സാധ്യത. കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്നു മുതൽ നാളെ വരെ ( ജൂൺ 19 വരെ ) ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ പരമാവധി 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. കാസർകോട്, കണ്ണൂർ ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പുള്ളത്. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ ഏഴു ജില്ലകളിലും അതിശക്ത മഴ മുന്നറിയിപ്പുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള തീരത്ത് ഇന്നും, കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ നാളെ വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്ലസ് വണ്‍ ക്ലാസുകള്‍ക്ക് ഇന്ന് തുടക്കം; സപ്ലിമെന്ററി അലോട്ട്‌മെന്റ് 28 ന്

പ്ലസ് വണ്‍ ക്ലാസുകള്‍ക്ക് ഇന്ന് തുടക്കം; സപ്ലിമെന്ററി അലോട്ട്‌മെന്റ് 28 ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ക്ക് ( Plus One classes ) ഇന്ന് തുടക്കം. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം തൈക്കാട് മോഡല്‍ എച്ച്എസ്എസില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഒന്നും, രണ്ടും മൂന്നും ഘട്ട പ്രവേശന നടപടികള്‍ക്ക് ശേഷമാണ് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്.

എല്ലാ വിഭാഗങ്ങളിലുമായി ഇതുവരെ 3.40 ലക്ഷം വിദ്യാര്‍ഥികളാണ് പ്രവേശനം നേടിയിട്ടുള്ളത്. ആകെ 4,63,686 കുട്ടികളാണ് ഉന്നത പഠനത്തിനായി അപേക്ഷിച്ചിരുന്നത്. ആദ്യഘട്ട അലോട്ട്‌മെന്റുകളില്‍ പ്രവേശനം നേടാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കായുള്ള സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ ഉടന്‍ ക്ഷണിക്കും.എല്ലാ വിഭാഗങ്ങളിലുമായി ഇതുവരെ 3.40 ലക്ഷം വിദ്യാര്‍ഥികളാണ് പ്രവേശനം നേടിയിട്ടുള്ളത്. ആകെ 4,63,686 കുട്ടികളാണ് ഉന്നത പഠനത്തിനായി അപേക്ഷിച്ചിരുന്നത്. ആദ്യഘട്ട അലോട്ട്‌മെന്റുകളില്‍ പ്രവേശനം നേടാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കായുള്ള സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ ഉടന്‍ ക്ഷണിക്കും.

ലഹരി കടത്ത് സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

ലഹരി കടത്ത് സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

ജില്ലയിലെ ലഹരി കടത്ത് സംഘത്തിലെ മുഖ്യ പ്രതിയെ ഡാൻസാഫ് സംഘവും ചിറയിൻകീഴ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. പെരുമാതുറ ഒറ്റപ്പന തെരുവിൽ പുറമ്പോക്കിൽ മാഹിനാണ് (വയസ്സ് 30) പിടിയിലായത്. കഴിഞ്ഞ കുറേ നാളുകളായി കഴക്കൂട്ടം, തുമ്പ, കഠിനംകുളം, ചിറയിൻകീഴ് മേഖലകൾ കേന്ദ്രീകരിച്ചു ആയിരുന്നു ഇയാൾ ലഹരി വ്യാപാരം നടത്തി വന്നിരുന്നത്. കടലോര പ്രദേശങ്ങൾ ഒളിത്താവളങ്ങൾ ആയി തെരെഞ്ഞെടുത്ത് ലഹരി വ്യാപാരം നടത്തി വന്ന ഇയാളെ വളരെ നാളത്തെ ശ്രമ ഫലമായാണ് ഇപ്പോൾ പിടികൂടാനായത്. ചിറയിൻകീഴ് ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ സിന്തറ്റിക്ക് ലഹരി വസ്തുവും ആയി പിടികൂടിയ ആളുടെ തുടരന്വേഷണത്തിൽ ആണ് ഇയാൾ ഇപ്പോൾ അറസ്റ്റിലായത്.

ദേശീയ അന്വേഷണ ഏജൻസി ആയ എൻ സി ബി രണ്ട് വർഷം മുമ്പ് വാണിജ്യടിസ്ഥാനത്തിൽ ലഹരി വസ്തുക്കൾ കടത്തിയതിന് ഇയാളെ അറെസ്റ്റ്‌ ചെയ്തിരുന്നു. ജയിൽ മോചിതനായി ഇയാൾ വീണ്ടും ലഹരി വ്യാപരം തുടരുക ആയിരുന്നു. കൊറിയർ സർവ്വീസ് മുഖേന ആയിരുന്നു അന്ന് ഇയാൾ കേരളത്തിൽ ലഹരി എത്തിച്ചിരുന്നത്. മെത്താഫിറ്റമൈൻ, എൽ എസ്സ് ടി സ്റ്റാമ്പ്‌, കൊക്കയിൻ എന്നിവ എൻ സി ബി സംഘം ഇയാളിൽ നിന്നും പിടികൂടിയിരുന്നു.

തിരുവനന്തപുരം റൂറൽ ജില്ലാ പോലിസ് മേധാവി കെ. എസ്സ് സുദർശനൻ ഐ. പി. എസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്സ്.പി കെ പ്രദീപ് ആറ്റിങ്ങൽ ഡി. വൈ. എസ്സ്. പി എസ്സ് മഞ്ജുലാൽ ചിറയിൻകീഴ് പോലിസ് ഇൻസ്‌പെക്ടർ വി. എസ്സ് വിനീഷ് ഡാൻസാഫ് സബ്ബ് ഇൻസ്‌പെക്ടർ എഫ്.ഫയാസ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

സ്വര്‍ണവില വീണ്ടും 74,000ല്‍ താഴെ; രണ്ടുദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

സ്വര്‍ണവില വീണ്ടും 74,000ല്‍ താഴെ; രണ്ടുദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. ഇന്ന് 840 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,000ല്‍ താഴെയെത്തി. 73,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 105 രൂപയാണ് കുറഞ്ഞത്. 9200 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

വെള്ളിയാഴ്ചയാണ് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചത്. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. ശനിയാഴ്ചയും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. 75,000 കടന്നും സ്വര്‍ണവില കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്നലെ മുതല്‍ വില കുറയാന്‍ തുടങ്ങിയത്. കഴിഞ്ഞ നാലുദിവസങ്ങളിലായി പവന് 3000 രൂപ വര്‍ധിച്ച ശേഷമാണ് ഇന്നലെ മുതല്‍ വില കുറഞ്ഞത്.

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അടക്കമുള്ള വിഷയങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയരാന്‍ കാരണം.സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

തിരുവനന്തപുരം കിംസ് ആശുപത്രിയ്ക്ക് സമീപം പോലീസിൻ്റെ ലഹരി വേട്ട

തിരുവനന്തപുരം കിംസ് ആശുപത്രിയ്ക്ക് സമീപം പോലീസിൻ്റെ ലഹരി വേട്ട

തിരുവനന്തപുരം കിംസ് ആശുപത്രിയ്ക്ക് സമീപം പോലീസിൻ്റെ ലഹരി വേട്ട. കണ്ണൂർ സ്വദേശികളായ മുഹമ്മദ് സിയാദ് (29), സ്വദേശി ഷഫീർ (34) എന്നിവരെയാണ് മെഡി.കോളേജ് പോലീസ് പിടികൂടിയത്. കഞ്ചാവ് കച്ചവടം ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ചെറിയ പായ്ക്കറ്റുകളും, ലഹരി ഉപയോഗിക്കുന്നതിന് വേണ്ടി
യുള്ള സാമഗ്രഹികളും പോലീസ് കണ്ടെടുത്തു.

ഏകദേശം 25 ഗ്രാം MDMAയും ഒരു കിലോയോളം തൂക്കംവരുന്ന കഞ്ചാവ് പോലീസ് കണ്ടെടുത്തു. പോലീസ് എത്തിയതറിഞ്ഞ പ്രതികൾ ലഹരിവസ്തുക്കൾ ബാത്റൂമിന്റെ ഫ്ലഷ് ടാങ്കിൽ ഒളിപ്പിച്ചു വെക്കുകയായിരുന്നു.