സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഐ ബി സതീഷിന് കായിക്കരയിൽ സ്വീകരണം നൽകി

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഐ ബി സതീഷിന് കായിക്കരയിൽ സ്വീകരണം നൽകി

കേരള സർക്കാരിന്റെ പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാനതല അവാർഡ് ജേതാവായ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഐ ബി സതീഷിന് കായിക്കരയിൽ സിപിഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സ്വീകരണം നൽകി. കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടത്തിയ പരിസ്ഥിതി പ്രവർത്തനങ്ങളാണ് ഐ ബി സതീഷിനെ അവാർഡിന് അർഹനാക്കിയത്.

കായിക്കര ആശാൻ സ്മാരകത്തിൽ ചേർന്ന യോഗത്തിൽ സിപിഎം ലോക്കൽ കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി എസ്.പ്രവീൺ ചന്ദ്ര പൊന്നാട ചാർത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു അധ്യക്ഷനായിരുന്നു. അഞ്ചുതെങ്ങ് സുരേന്ദ്രൻ, ആർ ജെറാൾഡ്, ലിജാ ബോസ്, വിഷ്ണു മോഹൻ, വിജയ് വിമൽ, സോഫിയ, ജിതിൻ എന്നിവർ സംസാരിച്ചു.

അനിൽ കുമാർ എസ് (66) അന്തരിച്ചു

അനിൽ കുമാർ എസ് (66) അന്തരിച്ചു

ആറ്റിങ്ങൽ: ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം ബഥേലിൽ (എം.ആർ.എ :34) അനിൽ കുമാർ എസ് (66) അന്തരിച്ചു.

ഭാര്യ: ലിസകുമാരി എൻ
മകൻ: ആബേദ് എ ബഥേൽ
സഹോദരങ്ങൾ: റീത്ത ദേവബാലൻ, പരേതനായ എസ് ശ്രീകുമാർ.

കേരളതീരത്തിന് സമീപം ചരക്ക് കപ്പലില്‍ തീപിടിത്തം, കണ്ടെയ്‌നറുകള്‍ കടലില്‍ വീണു

കേരളതീരത്തിന് സമീപം ചരക്ക് കപ്പലില്‍ തീപിടിത്തം, കണ്ടെയ്‌നറുകള്‍ കടലില്‍ വീണു

കൊച്ചി: കേരള തീരത്തിന് സമീപം കപ്പലില്‍ തീപിടിത്തം. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. 650 ഓളം കണ്ടെയ്‌നറുകളുമായി സഞ്ചരിച്ച കപ്പലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് 50 ഓളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. വാന്‍ഹായ് 503 എന്ന സിംഗപ്പൂര്‍ ആസ്ഥാനമായ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കപ്പലില്‍ നാല്‍പതോളം ജീവനക്കാരുണ്ടെന്നുമാണ് വിവരം.

അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ കേരള തീരത്ത് ഇരുപത് നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് മാറി ബേപ്പൂരിനും – അഴീക്കലിനും ഇടയിലാണ് കപ്പല്‍ അപകടം സംഭവിച്ചത്. കോസ്റ്റ് ഗാര്‍ഡ്, നേവി തുടങ്ങിയ സുരക്ഷാ സേനകള്‍ അപകട സ്ഥലത്തേക്ക് തിരിച്ചു. കപ്പലുകളും വിമാനങ്ങളും രക്ഷാ ദൗത്യത്തില്‍ പങ്കാളികളാകുന്നുണ്ട്.

കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാൽ ചികിത്സ നൽകാൻ ആവശ്യമായ തയ്യാറെടുപ്പ് നടത്തുവാൻ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാർക്ക് നിർദേശം നല്കുവാൻ മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോടെ നിർദേശിച്ചിട്ടുണ്ട്.

ദമാമിൽ മരിച്ച ഗൃഹനാഥന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

ദമാമിൽ മരിച്ച ഗൃഹനാഥന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

കിളിമാനൂർ: ഹൃദയാഘാതത്തെ തുടർന്ന് ദമാമിൽ മരിച്ച ഗൃഹനാഥന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.
വാലഞ്ചേരി അയിരുമൂല അമ്മു നിവാസിൽ ഉദയകുമാർ (53) ആണ് ഈ മാസം രണ്ടിന് ദമാമിൽ വെച്ച് മരിച്ചത്. മൃതദേഹം കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച് സംസ്കരിച്ചു.
ഭാര്യ: മഞ്ചുഷ.
മകൾ: അമ്മു.

തന്നെ ജയിലില്‍ നിന്ന് പുറത്തുവിടരുതെന്ന് വിവാഹതട്ടിപ്പ് കേസില്‍ അറസ്റ്റിലായ എറണാകുളം ഉദയംപേരൂര്‍ സ്വദേശി രേഷ്മ പൊലീസിനോട്

തന്നെ ജയിലില്‍ നിന്ന് പുറത്തുവിടരുതെന്ന് വിവാഹതട്ടിപ്പ് കേസില്‍ അറസ്റ്റിലായ എറണാകുളം ഉദയംപേരൂര്‍ സ്വദേശി രേഷ്മ പൊലീസിനോട്

തന്നെ ജയിലില്‍ നിന്ന് പുറത്തുവിടരുതെന്ന് വിവാഹതട്ടിപ്പ് കേസില്‍ അറസ്റ്റിലായ എറണാകുളം ഉദയംപേരൂര്‍ സ്വദേശി രേഷ്മ (30) പൊലീസിനോട്. സ്‌നേഹം ലഭിക്കാത്തതിനാലാണ് നിരവധി ബന്ധങ്ങളിലേക്കു പോയത്. തന്നെ ജയിലില്‍ നിന്നു പറഞ്ഞുവിട്ടാല്‍ ഇനിയും തെറ്റുകള്‍ ആവര്‍ത്തിക്കുമെന്നും രേഷ്മ പറഞ്ഞതായി വിവരം.

പ്രാഥമിക പരിശോധനയില്‍ പത്ത് പേരെ രേഷ്മ വിവാഹം ചെയ്തതായാണ് കണ്ടെത്തിയത്. അട്ടക്കുളങ്ങര വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന രേഷ്മയെ വിശദമായി ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ. രേഷ്മയെ കസ്റ്റഡിയില്‍ വാങ്ങി പൊലീസ് ചോദ്യം ചെയ്യും. ‘ എന്നെ ജയിലില്‍ അടയ്ക്കണം. പുറത്തിറക്കരുത്. പുറത്തിറങ്ങിയാല്‍ തെറ്റുകള്‍ ആവര്‍ത്തിക്കും”- രേഷ്മ പൊലീസിനോട് പറഞ്ഞു. സംസ്‌കൃതത്തില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്‌ഡിയും ചെയ്യുന്നെന്നാണ് രേഷ്മ പൊലീസിനോടു പറഞ്ഞത്. മാര്‍ച്ച്‌ ഒന്നിന് വിവാഹം ചെയ്ത ആളിനൊപ്പമാണ് രേഷ്മയുടെ കുഞ്ഞും അമ്മയും താമസിക്കുന്നതെന്നു പൊലീസ് പറഞ്ഞു.

2014 ല്‍ എറണാകുളം സ്വദേശിയെയാണ് രേഷ്മ ആദ്യം വിവാഹം ചെയ്തത്. പിന്നീട് ട്രെയിന്‍ യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട അങ്കമാലി സ്വദേശിയുമായുള്ള വിവാഹം. നാലാമത് വിവാഹം ചെയ്ത കൊല്ലം സ്വദേശിക്കൊപ്പമാണ് കൂടുതല്‍ കാലം ഒന്നിച്ചു ജീവിച്ചതെന്നാണ് വിവരം. ഭൂരിഭാഗം പേരെയും ഒരാഴ്ചയ്ക്കു ശേഷം ഉപേക്ഷിച്ചു കടന്നുകളയുകയാണ് രീതി. ഇവര്‍ക്കു ഇതിനിടയില്‍ ഒരു മകന്‍ ജനിച്ചു. പിടിയിലാകുമ്ബോള്‍ നെടുമങ്ങാടിനു സമീപത്തെ പഞ്ചായത്തംഗം, കോട്ടയം സ്വദേശി, തിരുമല സ്വദേശി എന്നിവര്‍ക്കും വിവാഹവാഗ്ദാനം നല്‍കിയിരുന്നു.