by Midhun HP News | Jun 5, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബക്രീദ് പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.
ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ: ആര്‍.ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. അവധി ശനിയാഴ്ച മാത്രമാണെന്ന് നേരത്തെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നാളെയും അവധി തീരുമാനിച്ചതായുള്ള പ്രഖ്യാപനം.
by Midhun HP News | Jun 5, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: എ.സി.എ.സി നഗറിൽ ആർ നാണിക്കുട്ടി (80) അന്തരിച്ചു.
സഹോദരങ്ങൾ ആർ അമ്മു,ആർ കൃഷ്ണൻകുട്ടി.
by Midhun HP News | Jun 5, 2025 | Latest News, ജില്ലാ വാർത്ത
പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി കോളജ് ഓഫ് എഞ്ചിനീയറിംഗ് ആറ്റിങ്ങലിൽ രാവിലെ 11.00 മണിക്ക് പ്രിൻസിപ്പാൾ ഡോ. സുമ എൽ എസ്, വാർഡ് കൗൺസിലർ ജി ശങ്കർ എന്നിവരുടെ നേതൃത്വത്തിൽ വൃക്ഷ തൈ നടുകയും തുടർന്ന് പരിസ്ഥിതി സംരക്ഷണവും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തെ പറ്റി അഗ്രികൾചറൽ അസിസ്റ്റന്റ് ഓഫീസർ എസ് കെ ഷിനു കോളേജിലെ കുട്ടികൾക്കു അവബോധം നൽകി.
പ്രകൃതിയോടുള്ള മനുഷ്യൻ്റെ ഉത്തരവാദിത്ത്വം ഓർമ്മപ്പെടുത്തുന്നതിനായിട്ടാണ് ജൂണ് 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. 2025 ലെ പരിസ്ഥിതി ദിനത്തിലെ പ്രധാന സന്ദേശം “പ്ലാസ്റ്റിക് മലിനീകരണം നിർത്തുക പുനരുപയോഗം പ്രോത്സാഹിപ്പിക്കുക” എന്നതാണ്.
ഇതിനു പുരമെ ഐ എച്ച് ആർ ഡി യുടെ തിരുവനന്തപുരം പി.എം ജി യിൽ പ്രവർത്തി ക്കുന്ന മോഡൽ ഫിനിഷിങ് സ്കൂളിൽ എൻ.എസ്.എസ് കുട്ടികളുടെ ഫ്‌ളാഷ്മോബ് പ്രോഗ്രാം സംഘടിപ്പിച്ചു. എൻ.എസ്സ്.എസ്സ് പ്രോഗ്രാം ഓഫീസർമാരായ വാണി ആർ, അരുൺ നാഥ് ആർ, അഭിലാഷ് വി എസ് എന്നിവർ നേതൃത്വം നൽകി.
by Midhun HP News | Jun 5, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം കിളിമാനൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് എതിരായ വ്യാജപ്രചാരണത്തില്‍ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. കിളിമാനൂര്‍ ആര്‍ആര്‍വി സ്‌കൂളിലെ അധ്യാപിക ചന്ദ്രലേഖയെയാണ് വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശ പ്രകാരം സസ്‌പെന്റ് ചെയ്തത്.
വിദ്യാര്‍ഥിനി നേരിട്ട ദുരനുഭവം വാര്‍ത്ത പുറത്തുവന്ന ഉടനെ അന്വേഷിച്ച് കടുത്ത നടപടി എടുക്കാന്‍ വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. വിദ്യാര്‍ഥി സംഘടനകള്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തിയിരുന്നു. കിളിമാനൂര്‍ രാജാ രവിവര്‍മ്മ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.
അധ്യാപകര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കുറിച്ച് വ്യാജപ്രചാരണം നടത്തി. എതിര്‍ ചേരിയിലെ അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു പ്രചാരണം. നാണക്കേട് കാരണം പഠനം ഉപേക്ഷിച്ചുവെന്നാണ് വിദ്യാര്‍ഥിനി പറഞ്ഞത്.അസുഖ ബാധിതയായ വിദ്യാര്‍ഥിനി നാല് മാസം അവധി എടുത്തപ്പോഴാണ് വ്യാജ പ്രചാരണം നടത്തിയത്.
സ്‌കൂളിലെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പടെ വിദ്യാര്‍ഥിനിയുടെ പേര് പറഞ്ഞു അധിക്ഷേപിച്ചു. സിഡബ്ല്യൂസിയിലും പൊലീസിലും അധ്യാപിക വ്യാജ പരാതി നല്‍കിയെന്നും കുടുംബം വ്യക്തമാക്കി. സിഡബ്ല്യൂസി അന്വേഷണത്തില്‍ ഉള്‍പ്പടെ വ്യാജ പ്രചാരണം എന്നു കണ്ടെത്തി. നാണക്കേടിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി പ്ലസ് വണ്‍ പഠനം ഉപേക്ഷിക്കുകയായിരുന്നു.
അധ്യാപകന്‍ ഉപദ്രവിച്ചുവെന്ന് സ്‌കൂളിലെ അധ്യാപിക തന്നെയാണ് പ്രചരിപ്പിച്ചതെന്ന് വിദ്യാര്‍ഥിനി പറഞ്ഞു. സ്‌കൂളിലെ അധ്യാപകനുമായി പരിചയം പോലും ഉണ്ടായിരുന്നില്ല. വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇല്ലാക്കഥകള്‍ വന്നപ്പോള്‍ പഠിക്കാന്‍ പോലും തോന്നിയില്ലെന്ന് വിദ്യാര്‍ഥിനി പറഞ്ഞു. വ്യാജപ്രചാരണം അറിഞ്ഞ് മറ്റുള്ളവര്‍ അറിഞ്ഞു വലിയ നാണക്കേട് ഉണ്ടായി. നാണക്കേട് കാരണം മുടി മുറിച്ചു നടക്കേണ്ട അവസ്ഥ ഉണ്ടായെന്ന് പെണ്‍കുട്ടി പറയുന്നു.
by Midhun HP News | Jun 5, 2025 | Latest News, ജില്ലാ വാർത്ത
ദേശീയപാത ബൈപ്പാസ് നിർമാണത്തെ തുടർന്ന് കൊല്ലംപുഴ -കോട്ടപ്പുറം റോഡിൽ ഉണ്ടായ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിച്ചതായി ഒ എസ് . അംബിക എംഎൽഎ വാർത്താക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയെ തുടർന്ന് റോഡിൽ ക്രമാതീതമായി വെള്ളം ഉയരുകയും 30 ഓളം കുടുംബങ്ങൾ ഒറ്റപ്പെടുകയും ചെയ്തിരുന്നു.
ദേശീയപാത ബൈപ്പാസ് നിർമാണത്തെ തുടർന്ന് നിലവിൽ ഉണ്ടായിരുന്ന തോട് അടഞ്ഞു പോയതിനെ തുടർന്നാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. നിർമ്മാണ കമ്പനി അധികൃതരെ വിളിച്ചുവരുത്തി ഇക്കാര്യം ബോധ്യപ്പെടുത്തുകയും നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി താത്ക്കാലികമായി തോട് അടഞ്ഞതാണ് എന്നും നിർമ്മാണം പൂർത്തിയാകുമ്പോൾ ഇത് പരിഹരിക്കപ്പെടുമെന്ന് അവർ ഉറപ്പു നൽകിയതായും എം.എൽ.എ അറിയിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി കൊല്ലമ്പുഴ – കോട്ടപ്പുറം റോഡ് നവീകരിക്കുന്നതിന് ആവശ്യമായ തുക അനുവദിക്കുമെന്നും എംഎൽഎ അറിയിച്ചു.
Recent Comments