by Midhun HP News | Jun 6, 2025 | Latest News, കേരളം
കോഴിക്കോട്: താമരശ്ശേരിയില്‍ വിഷ കൂണ്‍ പാചകം ചെയ്തു കഴിച്ച ആറു പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പൂനൂര്‍ അത്തായക്കുന്നുമ്മല്‍ അബൂബക്കര്‍, ഷബ്ന, സൈദ, ഫിറോസ്, ദിയ ഫെബിന്‍, മുഹമ്മദ് റസാന്‍ എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പറമ്പില്‍ നിന്നും കിട്ടിയ കൂണ്‍ അയല്‍വാസികളായ രണ്ടു കുടുംബങ്ങളാണ് ഇന്നലെ പാചകം ചെയ്തു കഴിച്ചത്. ഇന്നലെ വൈകീട്ട് നോമ്പ് തുറക്കുന്ന സമയത്തായിരുന്നു ഇവര്‍ കൂണ്‍ കഴിച്ചത്.
കൂണ്‍ കഴിച്ചതിനു പിന്നാലെ ഇവര്‍ക്ക് ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. തുടര്‍ന്ന് ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
by Midhun HP News | Jun 6, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള പൊലീസില്‍ ഡിവൈഎസ്പി തസ്തികയിലേക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. എസ് സി/എസ്ടി വിഭാഗത്തില്‍ നിന്നും നേരിട്ട് നിയമനം നടത്താനാണ് തീരുമാനം. ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.
പിഎസ് സി മുഖേയായിരിക്കും നിയമന നടപടികള്‍. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ബിരുദം നേടിയ നിശ്ചിത ശാരീരിക യോഗ്യതകള്‍ ഉള്ളവര്‍ക്കാണ് അവസരം. 2025 ജനുവരി ഒന്നിന് 36 വയസ് പൂര്‍ത്തിയാകാത്തവര്‍ക്ക് അപേക്ഷിക്കാനാകും. ഒഴിവുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പിഎസ് സി വിജ്ഞാപനത്തിലൂടെ പുറത്തുവിടും എന്നും ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
സംസ്ഥാന പൊലീസ് സേനയില്‍ ഡിവൈഎസ്പി, എസ്പി റാങ്കില്‍ പട്ടിക ജാതി – പട്ടിക വകുപ്പ് വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കുറവാണെന്ന സാഹചര്യമാണ് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാന പൊലീസിലേക്ക് നേരിട്ട് നിയമനം നടക്കുന്നത്.
by Midhun HP News | Jun 6, 2025 | Latest News, കേരളം
കാസര്‍കോട്: അച്ഛന്‍ തള്ളി മാറ്റിയ കാര്‍ ദേഹത്തേക്ക് മറിഞ്ഞ് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം. ബള്ളിഗെ സ്വദേശി ഹരിദാസ് ശ്രീവിദ്യ ദമ്പതികളുടെ മകള്‍ ഹൃദ്യനന്ദയാണ് മരിച്ചത്. കാറഡുക്ക ബെള്ളിഗെയില്‍ ആണ് അപകടം. റോഡിലെ ഓവുചാലില്‍ വീണ കാര്‍ നീക്കുന്നതിനിടെയാണ് ഭിത്തിയിലിടിച്ച് മറിഞ്ഞാണ് ദുരന്തമുണ്ടായത്.
ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിനുശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. വീട്ടിലേക്കെത്താന്‍ 50 മീറ്റര്‍ ശേഷിക്കേ റോഡില്‍ വെള്ളം ഒഴുക്കിവിടാന്‍ നിര്‍മിച്ച ഓവുചാലില്‍ കാറിന്റെ ചക്രം പുതഞ്ഞു. കാര്‍ ഓഫ് ആയതോടെ കുടുംബത്തെ പുറത്തിറക്കി ഹരിദാസ് കാര്‍ തള്ളിമാറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ മുന്നോട്ട് പോയ കാര്‍ നിയന്ത്രണം വിട്ട് വശത്തെ ഭിത്തിയില്‍ ഇടിച്ചു കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു.
by Midhun HP News | Jun 6, 2025 | Latest News, കേരളം
കൊച്ചി: വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ( shine tom chacko ) പിതാവ് ചാക്കോ മരിച്ചു. സേലത്തിന് സമീപം വെച്ച് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലേക്ക് ഒരു ട്രക്ക് വന്നിടിക്കുകയായിരുന്നു എന്നാണ് വിവരം. നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് അപകടത്തില്‍ പരിക്കേറ്റു. പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു അപകടം.
നടന്‍ ഷൈന്‍ ടോം ചാക്കോയെ ബംഗലൂരുവില്‍ ചികിത്സയ്ക്കായി കൊണ്ടുപോകുമ്പോഴായിരുന്നു അപകടമുണ്ടായത്. ഷൈനിന്റെ അസിസ്റ്റന്റാണ് വാഹനം ഓടിച്ചിരുന്നത്. കാറില്‍ ഷൈനിന്റെ അച്ഛനും അമ്മയും സഹോദരനുമാണ് ഉണ്ടായിരുന്നത്.
ഷൈന്‍ ടോം ചാക്കോ കാറിന്റെ പിന്നില്‍ കിടന്നുറങ്ങുകയായിരുന്നു. അപകടത്തില്‍ ഷൈന്‍ ടോം ചാക്കോയുടെ വലതു കൈ ഒടിഞ്ഞു. നടനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. ഷൈനിന്റെ അമ്മയ്ക്കും സഹോദരനും സഹായിക്കും കാര്യമായ പരിക്കുകളില്ലെന്നാണ് വിവരം.
by Midhun HP News | Jun 6, 2025 | Accidents, Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആലംകോട് അവിക്സിന് സമീപം ഇന്നലെ രാത്രി 12 മണിക്ക് ബൈക്കുകൾ കൂട്ടിയിടിച്ച് നടയറ മുസ്ലിം ജമാഅത്തിന് സമീപം താമസിക്കുന്ന അഹമ്മദ് (27) മരണപ്പെട്ടു. ആലംകോട് സഹറൽ മന്തി റസ്റ്റോറന്റിലെ സ്റ്റാഫുകൾ സഞ്ചരിച്ചിരുന്ന ബൈക്കും അഹമ്മദ് സഞ്ചരിച്ച ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. മലപ്പുറം സ്വദേശി ശ്രീഹരി (22),
കോട്ടയം സ്വദേശി ആദിത്യൻ (22) എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
Recent Comments