by Midhun HP News | May 21, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം മംഗലപുരത്ത് 65 കാരന് കുത്തേറ്റു. മംഗലപുരം പാട്ടത്തിൽ സ്വദേശി താഹയ്ക്കാണ് (65) കുത്തേറ്റത്. താഹയെ കുത്തിയ സമീപവാസിയായ റാഷിദ് (31) പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. വീട്ടിനകത്ത് കയറിയായിരുന്നു ആക്രമണം.
രക്ഷപ്പെടാനായി താഹ മുകളിലത്തെ നിലയിലേയ്ക്ക് കയറിയെങ്കിലും റാഷിദ് പിന്നാലെ ചെന്ന് കുത്തുകയായിരുന്നു. വയറ്റിൽ നാലിടത്ത് ഗുരുതരമായി കുത്തേറ്റ താഹയുടെ കുടൽമാല പുറത്തുചാടി. ഇയാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നാട്ടുകാർ അറിയിച്ചത് തന്നെ തുടർന്ന് സ്ഥലത്തെത്തിയ മംഗലപുരം പോലീസ് റാഷിദിനെ കസ്റ്റഡിയിലെടുത്തു. റാഷിദ് മുൻപും ഇയാളെ മർദ്ദിച്ചിരുന്നു. റാഷിദിന് മാനസിക പ്രശ്നം ഉള്ളതായിട്ടാണ് പ്രാഥമിക സൂചന.
by Midhun HP News | May 21, 2025 | Latest News, ജില്ലാ വാർത്ത
കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു.കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് ആർ.എസ്. പ്രശാന്ത് നേതൃത്വം നൽകി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് തോട്ടവാരം ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി വിനയൻ മേലാറ്റിങ്ങൽ, മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ ജയകുമാർ, വിജയൻ പിള്ള സോപാനം, അഭിരാജ് വൃന്ദാവനം, ദിവാകരൻപിള്ള എസ് തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | May 21, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും. പകല്‍ മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.പകല്‍ 3.30 മുതല്‍ ഫലമറിയാം.
www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in എന്ന വെബ്സൈറ്റുകളിലൂടെയും SAPHALAM 2025, iExaMS — Kerala, PRD Live എന്ന മൊബൈല്‍ ആപ്പുകളിലൂടെയുമാണ് ഫലം ലഭ്യമാകുക.
4,44,707 വിദ്യാര്‍ഥികളാണ് പ്ലസ് ടു പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. 26,178 പേരാണ് വിഎച്ച്എസ്ഇ രണ്ടാം വര്‍ഷ റെഗുലര്‍ പരീക്ഷ എഴുതിയത്.
by Midhun HP News | May 21, 2025 | Latest News, ജില്ലാ വാർത്ത
1999 ലെ കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് സ്കാറ്റേർഡ് വിഭാഗം ക്ഷേമ പദ്ധതിയിൽ അഞ്ചു വർഷത്തിൽ താഴെ വിഹിതമടവിൽ കുടിശ്ശിക വന്ന് അംഗത്വം റദ്ദായ സ്കാറ്റേർഡ് വിഭാഗം തൊഴിലാളികളിൽ നിന്നും 2025 മേയ് 31 വരെ വിഹിത കുടിശ്ശിക പിഴ പലിശ സഹിതം ഈടാക്കി അംഗത്വം പുനഃസ്ഥാപിക്കുന്നതിന് അവസരം ഉണ്ട്.
ആറ്റിങ്ങൽ ഉപകാര്യാലയത്തിൽ വച്ചു 26/05/2025 ന് സ്കാറ്റേർഡ് മേള നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. കുടിശ്ശിക വരുത്തിയ സ്കാറ്റേർഡ് വിഭാഗം തൊഴിലാളികൾ ഒറിജിനൽ പാസ്സ് ബുക്ക് ഓഫീസിൽ ഹാജരാക്കി, ഓഫീസിൽ നിന്നും രേഖപ്പെടുത്തി തരുന്ന ചെല്ലാൻ മുഖേന ബാങ്കിൽ അടവാക്കി അംഗത്വം പുന സ്ഥാപിക്കേണ്ടതാണ്.
by Midhun HP News | May 21, 2025 | Latest News, ദേശീയ വാർത്ത
അബുദാബി: യുഎഇയിലെ ആദ്യ പറക്കും ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ അല്‍ഐനില്‍ അടുത്ത മാസം ആരംഭിക്കും. ഫ്‌ളൈയിങ് ടാക്‌സികളുടെ സേവനം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ണതോതില്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷണ പറക്കല്‍.
ഭൂമിയില്‍നിന്നും 500 മുതല്‍ 3000 മീറ്റര്‍ വരെ ഉയരത്തിലാകും പറക്കുക. ഇതിനായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജിസിഎഎ) പ്രത്യേക വ്യോമപാത ഒരുക്കിയെന്നും അംഗീകാരം ലഭിക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്ന് യുഎസ് ആസ്ഥാനമായുള്ള ആര്‍ച്ചര്‍ ഏവിയേഷന്റെ സിഇഒ ആദം ഗോള്‍ഡ്സ്റ്റീന്‍ പറഞ്ഞു.
കാറില്‍ ഒന്നര മണിക്കൂര്‍ എടുക്കുന്ന യാത്രയ്ക്ക് ഫ്‌ലൈയിങ് ടാക്‌സിയില്‍ 10 മുതല്‍ 20 മിനിറ്റ് മതി. നഗരത്തിനുള്ളിലെ സേവനത്തിന് കുറഞ്ഞത് 300 ദിര്‍ഹമാണ് നിരക്ക്. യുഎഇയില്‍ സര്‍വീസ് നടത്തുന്ന പറക്കും ടാക്‌സിയുടെ മാതൃക കമ്പനി പ്രദര്‍ശിപ്പിച്ചു. അഡ്നെക് സെന്ററില്‍ എത്തിയാല്‍ സന്ദര്‍ശകര്‍ക്ക് പറക്കും ടാക്‌സിയുടെ മാതൃക നേരിട്ട് കാണാന്‍ കഴിയും.
അബുദാബി മിനാ സായിദിലെ ക്രൂസ് ടെര്‍മിനല്‍ ഹെലിപാഡിനെ ഹൈബ്രിഡ് ഹെലിപോര്‍ട്ടാക്കുന്നതിനുള്ള ആര്‍ച്ചര്‍ ഏവിയേഷന്റെ രൂപകല്‍പ്പന ജിസിഎഎ അംഗീകാരിച്ചു. ഒരേസമയം ഹെലികോപ്റ്റര്‍, ഫ്‌ലൈയിങ് ടാക്‌സി എന്നിവയ്ക്ക് സര്‍വീസ് നടത്താന്‍ അനുയോജ്യമായ വിധത്തിലാണ് നവീകരണം. പറക്കും ടാക്‌സി സേവനം സംബന്ധിച്ച് ആര്‍ച്ചര്‍ ഏവിയേഷനുമായി കഴിഞ്ഞ മാര്‍ച്ചില്‍ കരാര്‍ ഒപ്പിട്ടിരുന്നു. ഇതനുസരിച്ച് ദുബായിലെയും അബുദാബിയിലെയും നിര്‍ണായക സ്ഥലങ്ങളില്‍ എയര്‍ ടാക്‌സി സേവനത്തിനാവശ്യമായ വെര്‍ട്ടിപോര്‍ട്ടുകളും നിര്‍മിക്കും. ആദ്യഘട്ടത്തില്‍ അബുദാബിക്കുള്ളിലാണ് സേവനം.
Recent Comments