by Midhun HP News | May 20, 2025 | Latest News, കേരളം
കൊച്ചി: ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ചെയ്ത യുവാവ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുമായി ആശുപത്രിയില്‍ ചികിത്സയില്‍. എളമക്കര കീര്‍ത്തിനഗറില്‍ താമസിക്കുന്ന ചെറായി ചെറു പറമ്പില്‍ സനില്‍ (49) ആണ് അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്.
പനമ്പിള്ളിനഗറില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കിലാണ് യുവാവ് കൃത്രിമമായി മുടിവച്ചു പിടിപ്പിക്കുന്ന ചികിത്സയ്ക്ക് വിധേയനായത്. ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷനെ തുടര്‍ന്ന് സനിലിന്റെ തലയില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടായി എന്നാണ് പരാതിയില്‍ പറയുന്നത്. ഫെബ്രുവരി 26, 27 തീയതികളിലാണ് യുവാവ് ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന് വിധേയനായത്. ദിവസങ്ങള്‍ക്കകം തലയില്‍ വേദനയും ചൊറിച്ചിലും അനുഭവപ്പെട്ടു.
വേദന സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ സ്ഥാപന അധികൃതരെ അറിയിച്ചു. എന്നാല്‍ വേദന സംഹാരി ഗുളികകള്‍ നല്‍കി യുവാവിനെ സ്ഥാപനം മടക്കി അയയ്ക്കുകയയിരുന്നു. സ്ഥിതി വഷളായതോടെ സനില്‍ എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സ തേടി. പരിശോധനയില്‍ മുടിവച്ചുപിടിപ്പിച്ച ഭാഗത്ത് ഗുരുതരമായ അണുബാധ കണ്ടെത്തുകയായിരുന്നു.
തലയിലെ തൊലി നഷ്ടപ്പെടുകയും പഴുപ്പ് നിറയുകയും ചെയ്തു. യുവാവ് ഇതിനകം നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനായി. ഇപ്പോള്‍ തലയിലെ പഴുപ്പ് വലിച്ചെടുക്കുന്നതിന് പ്രത്യേക ഉപകരണം ഘടിപ്പിച്ചിട്ടുണ്ട്. പനമ്പള്ളി നഗറിലെ സ്ഥാപനത്തിനെതിരെ യുവാവ് നിയമ നടപടികള്‍ക്കൊരുങ്ങിയതോടെ ഉടമ ക്ലിനിക് പൂട്ടി മുങ്ങിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.
by Midhun HP News | May 20, 2025 | Latest News, ജില്ലാ വാർത്ത
പിണറായി സർക്കാരിൻറെ നാലാം വാർഷികത്തോടനുബന്ധിച്ച് യുഡിഎഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി പ്രതിഷേധ കരിങ്കൊടി കൂട്ടായ്മ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് യുഡിഎഫ് ചെയർമാൻ ഹാഷിം ഉദ്ഘാടനം ചെയ്തു. കൺവീനർ അഡ്വ. ജയകുമാർ, ഡി സി സി ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ, മുൻ മണ്ഡലം പ്രസിഡന്റ് തോട്ടവാരം ഉണ്ണികൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ അർഷാദ്, എം എച്ച് അഷ്‌റഫ്, നാസർ പേരേറ്റ് തുടങ്ങി കോൺഗ്രസിന്റെയും യു ഡി എഫിന്റെയും നേതാക്കൾ പങ്കെടുത്തു.
by Midhun HP News | May 20, 2025 | Latest News, ജില്ലാ വാർത്ത, മരണം
കടുവയിൽ വിളയിൽ വീട്ടിൽ മാധവൻപിള്ളയുടെയും ഗോമതിയമ്മയുടെയും മകൻ രവികുമാർ (68) (കൊച്ചനിയൻ) നിര്യയാതനായി.
by Midhun HP News | May 20, 2025 | Latest News, കേരളം
കൊല്ലം: ലൈസന്‍സ് ഇല്ലാതെ കുട്ടികള്‍ വാഹനമോടിച്ച് എത്തിയത് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മുന്നില്‍. പ്രായപൂര്‍ത്തിയാവാത്ത നാല് കുട്ടികള്‍ ഒരു സ്‌കൂട്ടറില്‍ യാത്ര ചെയ്യവെയാണ് മന്ത്രിയുടെ മുന്നില്‍പ്പെട്ടത്. കുട്ടികളോട് വിവരങ്ങള്‍ തേടിയ ശേഷം വാഹന ഉടമയുടെ ലൈസന്‍സ് റദ്ദാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
‘സി ഐയെ വിളിച്ച് പറയ്. ഉടമയാരാണെന്ന് കണ്ടുപിടിക്കണം. എന്നിട്ട് ആര്‍ ടി ഒ ഓഫിസില്‍ പറഞ്ഞ് ഉടമയുടെ ലൈസന്‍സ് അങ്ങ് റദ്ദാക്കിയേക്ക്. കൊച്ചുപിള്ളേരാ. അവരുടെ കയ്യില്‍ വണ്ടി കൊടുത്തേക്കുന്നു. 18 വയസു പോലും ആയിട്ടില്ല കുട്ടികള്‍ക്ക്. നാല് പേരാ ഒരു ബൈക്കില്‍. വീണ് മരിച്ചാല്‍ നമ്മള്‍ തന്നെ കാണണം. ഹെല്‍മറ്റുമില്ല. ലൈസന്‍സുമില്ല. ഉടമസ്ഥന്‍ വരുമ്പോള്‍ ആര്‍ ടി ഒ ഓഫീസിന് കൈമാറണം. അതാ നിയമം’ – ഗണേഷ് കുമാര്‍ പറഞ്ഞു.
പത്തനാപുരത്ത് കുടുംബശ്രീയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മന്ത്രി ഗണേഷ് കുമാര്‍. ഘോഷയാത്ര കഴിഞ്ഞ് സ്റ്റേജിലേക്ക് കയറുമ്പോഴാണ് നാലംഗ കുട്ടി സംഘം ഒരു സ്‌കൂട്ടറില്‍ വരുന്നത് മന്ത്രി കണ്ടത്. ഉടന്‍ തന്നെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
by Midhun HP News | May 20, 2025 | Latest News, കേരളം
എറണാകുളം തിരുവാങ്കുളത്തെ നാല് വയസുകാരി കല്യാണിയുടെ കൊലപാതകത്തിൽ അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. കല്യാണിയെ പാലത്തിനു മുകളിൽ നിന്ന് പുഴയിലേക്ക് എറിഞ്ഞെന്ന് സന്ധ്യ പൊലീസിനോട് സമ്മതിച്ചു. സന്ധ്യയ്ക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് കുടുംബം പറയുന്നു. കളമശ്ശേരി അതേസമയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കല്യാണിയുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി.വൈകിട്ട് നാല് മണിക്കാണ് സംസ്കാരം.
കല്യാണിയെ കൊലപ്പെടുത്തിയതിന് പിന്നിൽ കുടുംബപ്രശ്നങ്ങളാണെന്ന സന്ധ്യയുടെയും കുടുംബത്തിന്റെയും വാദം തള്ളുകയാണ് ഭർത്താവ്. സന്ധ്യയുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ഭർത്താവ് സുഭാഷ് പറഞ്ഞു. സന്ധ്യ മുൻപും കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്നും മൂത്തക്കുട്ടി 24നോട് പറഞ്ഞു. സന്ധ്യക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് ബന്ധുക്കളും പ്രതികരിച്ചു.
സന്ധ്യയുടെ പെരുമാറ്റത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് അയൽക്കാർ പറയുന്നു. സന്ധ്യയെ രണ്ട് മാസം മുൻപ് കൗൺസിലിംഗ് നടത്തിയിരുന്നുവെന്ന് വാർഡ് മെമ്പർ ബീന ജോസ് പറഞ്ഞു. ഇതിനിടെ ഭർത്താവ് സുഭാഷ് മദ്യപിച്ച് എത്തി മർദിക്കുമായിരുന്നുവെന്ന് സന്ധ്യയുടെ അമ്മ ആരോപിച്ചു.
Recent Comments