by Midhun HP News | Apr 27, 2025 | Latest News, കേരളം
കൊച്ചി: കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു മലയാള സംവിധായകന്‍ അറസ്റ്റില്‍. സംവിധായകരായ ഖാലിദ് റഹ്മാന്‍, അഷ്‌റഫ് ഹംസ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദ് എന്നയാളുമാണ് അറസ്റ്റിലായത്. കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.
1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് ഇവര്‍ പിടിയിലായത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. തല്ലുമാല, ആലപ്പുഴ ജിംഖാന തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്മാന്‍.
തമാശ, ഭീമന്റെ വഴി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ. മറ്റൊരു സംവിധായകന്റെ മുറിയില്‍ നിന്നാണ് ഇവര്‍ പിടിയിലാകുന്നത്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടു. ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയ ആളെക്കുറിച്ച് എക്‌സൈസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
by Midhun HP News | Apr 26, 2025 | Latest News, ജില്ലാ വാർത്ത
ദേശീയ ജലപാതയിൽ പുരാതന കാലം മുതലേ നെടുംങ്ങണ്ടയിൽ ഉണ്ടായിരുന്ന ബോട്ട് ജെട്ടി പുനസ്ഥാപിക്കണമെന്ന് സിപിഐഎം നെടുംങ്ങണ്ട ബ്രാഞ്ച് കമ്മിറ്റി അധികാരികളോട് അഭ്യർത്ഥിച്ചു. ജലപാത സജീവമായിരുന്ന കാലങ്ങളിൽ ഇവിടെയുണ്ടായിരുന്ന കടവിൽ കെട്ടുവള്ളങ്ങളിൽ കയറുൾപ്പടെയുള്ള സാധനങ്ങൾ ഇറക്കുകയും, കയറ്റുകയും ചെയ്തിരുന്നു.
ആ കടവ് ഇപ്പോഴും ആ ഭാഗത്ത് നിലനിൽക്കുന്നുണ്ട്. ദേശീയ ജലപാതയുടെ പുനരുദ്ധാരണത്തോട് അനുബന്ധിച്ച് കായിക്കര കടവ് കഴിഞ്ഞാൽ പിന്നെ വെട്ടൂർ ഭാഗത്ത് മാത്രമാണ് ബോട്ട് ജെട്ടി ഉള്ളത്. പ്രകൃതിരമണീയമായ പൊന്നുംതുരുത്ത് മഹാകവി കുമാരനാശാൻ കവിത എഴുതിയ ചെമ്പകത്തറയും ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.
നിരവധി വിനോദസഞ്ചാരികളാണ് എല്ലാ ദിവസങ്ങളിലും ഈ പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിച്ചേരുന്നത്. ഇവിടെ ഒരു ബോട്ട് ജെട്ടി സ്ഥാപിക്കുകയാണെങ്കിൽ വിനോദസഞ്ചാരികൾക്ക് കൂടുതൽ എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാൻ സാധിക്കും.
അതുവഴി ഈ പ്രദേശത്ത് കൂടുതൽ വികസനം വരികയും ചെയ്യും. നെടുങ്ങണ്ട പ്രദേശത്തിന്റെ വികസനത്തിനും, വിനോദ സഞ്ചാരികളുടെ യാത്രയ്ക്കും സൗകര്യപ്രദം ആകുന്ന രീതിയിൽ ഒന്നാം പാലത്തിനും പുതിയ പാലത്തിനു ഇടയ്ക്ക് ബോട്ട് ജെട്ടി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട്സിപിഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി അംഗം വിജയ് വിമല്‍ ജലഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.
by Midhun HP News | Apr 26, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ മെസേലേനിയസ് സംഘങ്ങൾക്ക് വേണ്ടി ആംകോസിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ വിളയിൽ റസിഡൻസ് സഹകരണ സംഘം ഹാളിൽ വച്ച് ഒരു ഏകദിന ശില്പശാല മെയ് ഒമ്പതിന് വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ നടത്തുന്നു.
സഹകരണ സംഘങ്ങളിലെ ഫണ്ട് വിനിയോഗിക്കുന്നതിലെ പ്രതിസന്ധികളും പരിഹാരങ്ങളും എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസ്സ് രാവിലെയും, സംഘം ലാഭത്തിലേക്ക് കൊണ്ടുവരുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലോൺ മാനേജ്മെന്റ് എം എസ് എസിന്റെ നടപടിക്രമങ്ങളും എന്ന വിഷയത്തെക്കുറിച്ച് അധികരിച്ച് ഉച്ച വിശ്രമത്തിന് ശേഷം ക്ലാസ് നടത്തും.
ശില്പശാലയുടെ ഉദ്ഘാടനം ആംകോസ് പ്രസിഡന്റ് ഉണ്ണി ആറ്റിങ്ങലും അധ്യക്ഷത ആംകോസ് സെക്രട്ടറി ഇളമ്പ ഉണ്ണികൃഷ്ണനും നിർവഹിക്കും. സഹകരണ വകുപ്പ് ഗ്രേഡ് ഇൻസ്പെക്ടർ സുരേന്ദ്ര ബാബു ശില്പശാലയ്ക്ക് നേതൃത്വം കൊടുക്കും. നാലുമണിക്ക് സർട്ടിഫിക്കറ്റ് വിതരണത്തോടെ ശില്പശാല അവസാനിക്കും. ഒരു സംഘത്തിൽ നിന്നും ഒരു ഭരണസമിതി അംഗവും സെക്രട്ടറിയും ആണ് പങ്കെടുക്കേണ്ടത്.
by Midhun HP News | Apr 26, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്സ് ഡയറക്ടർ ജനറലിന്റെ ഈ വർഷത്തെ ബാഡ്ജ് ഓഫ് ഓണർ ആറ്റിങ്ങൽ ഫയർ സ്റ്റേഷൻ ഓഫീസർ അഖിൽ എസ്സ് ബി യ്ക്ക് ലഭിച്ചു. ഓരോ വർഷത്തെയും അഗ്നിശമന രക്ഷാ പ്രവർത്തനമികവിനുള്ള അംഗീകരമായാണ് ഈ പുരസ്‌കാരം നൽകുന്നത്. പുളിമാത്ത് പഞ്ചായത്ത് കൊടുവഴന്നൂർ സ്വദേശിയായ ഇദ്ദേഹം രോഹിണി ഭവനിൽ സുദേവന്റെയും ബേബിയുടെയും മകനാണ്. ഭാര്യ ദീപ്തി റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റാണ്.
by Midhun HP News | Apr 26, 2025 | Latest News, കേരളം
അങ്കമാലി: കേരളത്തിലെ കാർഷിക നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന മെഷിനറി ഉടമകളുടെ സംഘടനയായ കൺസ്ട്രക്ഷൻ എക്യുമെന്റ് ഓണേഴ്സ് അസോസിയേഷന്റെ (സി ഇ ഒ എ) സംസ്ഥാന സമ്മേളനം ഏപ്രിൽ 29, 30 തീയതികളിൽ അംഗമാലി അഡ്ലക്സ് ഇൻറർനാഷണൽ കൺവെൻഷൻ സെന്ററിൽ വച്ച് നടക്കുന്നു.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മിഷനറി എക്സ്പോയും ഇതോടൊപ്പം സംഘടിപ്പിച്ചിരിക്കുന്നു. ഏപ്രിൽ 29 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ എം.പി .ബെന്നി ബഹനാൻ എക്സ്പോ ഉദ്ഘാടനം ചെയ്യുന്നു. അങ്കമാലി എംഎൽഎ റോജി എം ജോൺന്റെ സാന്നിധ്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഏപ്രിൽ 30 ബുധനാഴ്ച മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്ന പൊതുസമ്മേളനത്തിൽ എംഎൽഎ മാരായ ആന്റണി ജോൺ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പള്ളി, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എസ് ജയമോഹൻ, ബിജെപി ജില്ലാ പ്രസിഡന്റ് ബ്രഹ്മരാജ്, അങ്കമാലി നഗരസഭ ചെയർമാൻ ഷിയോ പോൾ എന്നിവരോടൊപ്പം സി.ഇ.ഒ.എ യുടെ സംസ്ഥാന നേതാക്കളായ രക്ഷാധികാരി ചന്ദ്രമധു കുറ്റിച്ചൽ, സംസ്ഥാന പ്രസിഡന്റ് ജിജി കടവിൽ, സംസ്ഥാന ജനറൽ സെക്രട്ടറി സമീർ ബാബു, സംസ്ഥാന ട്രഷറർ അനിൽ പൗഡിക്കോണം, വൈസ് പ്രസിഡന്റ് മുജീബ് പൊന്നാനി, ജോയിൻ സെക്രട്ടറി റാഷിദ് കാസർഗോഡ് തുടങ്ങിയവർ വേദി പങ്കിടുന്നു. മെന്റലിസം ഷോ, മോട്ടിവേഷൻ ക്ലാസ്, മെഗാഷോ, മെഗാ സമ്മാന പദ്ധതി തുടങ്ങിയ നിരവധി പരിപാടികൾ കുടുംബ സദസ്സിന് ആകർഷകമാകും.
Recent Comments