by Midhun HP News | Jul 3, 2026 | Latest News, കേരളം
കടയ്ക്കൽ: കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന റിട്ടയേർഡ് ബി.എസ്.എഫ് ജവാൻ അന്തരിച്ചു. കടയ്ക്കൽ പുതുക്കോണം ശ്രീ പത്മം വീട്ടിൽ വിജയൻ (72.റിട്ട. ബി.എസ്.എഫ്) ആണ് ഇന്ന് രാവിലെ മരണപ്പെട്ടത്.
കടന്നലുകളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനും മറ്റ് നിയമനടപടികൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സൈനിക സേവനത്തിന് ശേഷം നാട്ടിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു അദ്ദേഹം.

by Midhun HP News | Jul 3, 2026 | Latest News, കേരളം
താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജിവെക്കില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് ശ്വേത മേനോൻ. തന്റെ നിരപരാധിത്വം തെളിയിക്കുന്നതുവരെ സ്ഥാനമൊഴിയില്ലെന്നും സംഘടനയുടെ ബൈലോ പ്രകാരം നിലവിലെ ഭരണസമിതിക്കാണ് അധികാരമെന്നും അവർ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
ജൂൺ 21-ന് നടന്ന ജനറൽ ബോഡി യോഗത്തിൽ ഭരണസമിതി രാജിവെക്കണമെന്ന മുൻകൂട്ടി തയ്യാറാക്കിയ അജണ്ടയുമായാണ് ചിലർ എത്തിയതെന്ന് ശ്വേത ആരോപിച്ചു. നിരവധി ആരോപണങ്ങൾ ഉൾപ്പെടുത്തിയ പ്രമേയം അവതരിപ്പിച്ചെങ്കിലും, ബൈലോ പ്രകാരം ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാൽ അത് നിയമപരമായി പാസായിട്ടില്ലെന്നും അവർ പറഞ്ഞു.
‘അമ്മ’യുടെ ബൈലോയിൽ അഡ്‌ഹോക്ക് കമ്മിറ്റി എന്ന സംവിധാനമില്ലെന്നും, തിരഞ്ഞെടുക്കപ്പെട്ട ഒരു കമ്മിറ്റി പൂർണമായി രാജിവെച്ചാൽ പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ തുടർന്നും പ്രവർത്തിക്കേണ്ടത് അതേ കമ്മിറ്റി തന്നെയാണെന്നും ശ്വേത ചൂണ്ടിക്കാട്ടി. മുൻ പ്രസിഡന്റ് മോഹൻലാലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി രാജിവെച്ചപ്പോഴും ഇതേ രീതിയാണ് സ്വീകരിച്ചതെന്നും, ഇപ്പോൾ തങ്ങളുടെ കമ്മിറ്റിക്ക് മാത്രം വ്യത്യസ്ത മാനദണ്ഡം എന്തുകൊണ്ടാണെന്ന് അവർ ചോദിച്ചു.
ജനറൽ ബോഡിയുടെ പേരിൽ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചതെന്ന വാദം ബൈലോ വിരുദ്ധമാണെന്നും, നിലവിൽ നിയമപരമായ കമ്മിറ്റി തങ്ങളുടേതു മാത്രമാണെന്നും ശ്വേത അവകാശപ്പെട്ടു. ‘അമ്മ’യുടെ ക്ഷേമപ്രവർത്തനങ്ങൾ തടസമില്ലാതെ തുടരുകയാണെന്നും, അംഗങ്ങൾക്കുള്ള കൈനീട്ടം, സഞ്ജീവിനി പദ്ധതി, മെഡിക്കൽ ഇൻഷുറൻസ് ഉൾപ്പെടെയുള്ള സേവനങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
തന്റെ മൗനം മുതലെടുത്ത് സംഘടനയിലെ ചില നിക്ഷിപ്ത താൽപര്യക്കാർ അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് ‘അമ്മ’യെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്നും, അത്തരമൊരു നീക്കം അനുവദിക്കില്ലെന്നും ശ്വേത വ്യക്തമാക്കി.
സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെയുള്ള ആരോപണങ്ങളെ തുടർന്നുണ്ടായ ആഭ്യന്തര പ്രതിസന്ധിക്കിടെയാണ് ശ്വേതയുടെ പ്രതികരണം. അതേസമയം, ഭരണസമിതി അംഗങ്ങൾ ഔദ്യോഗികമായി രാജി സമർപ്പിച്ചിട്ടില്ലെന്ന സാഹചര്യത്തിൽ സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റിയുടെ നിയമസാധുതയെ ചൊല്ലിയുള്ള വിവാദവും തുടരുകയാണ്. ശ്വേത ഉൾപ്പെടെ ആരും ഔദ്യോഗികമായി രാജിവെച്ചിട്ടില്ലെന്ന് നടൻ രമേശ് പിഷാരടിയും നേരത്തെ വ്യക്തമാക്കിയിരുന്നു.

by Midhun HP News | Jul 3, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: മേലാറ്റിങ്ങൽ കാർത്തിക വീട്ടിൽ എസ്. ഹരിഹരൻ (75) അന്തരിച്ചു.
ഭാര്യ: ആർ ഗിരിജ കുമാരി.
മക്കൾ: ജി.എച്ച് ശ്രീജിത്ത് (വാർഡ് കൗൺസിലർ, ആറ്റിങ്ങൽ നഗരസഭ), ജി.എച്ച് ഹരിജിത്ത് (ദുബൈ മൊബൈൽ,ആറ്റിങ്ങൽ)
മരുമകൾ: എസ് സുരഭി
സഞ്ചയനം: ബുധനാഴ്ച രാവിലെ 8 മണിക്ക്
by Midhun HP News | Jul 3, 2026 | Latest News, ദേശീയ വാർത്ത
ഹോളിവുഡ് തിരക്കഥകളെ വെല്ലുന്ന രീതിയില്‍ 43കാരന് അത്ഭുത രക്ഷപ്പെടല്‍. വെനസ്വേലയിലെ മഹാദുരന്തത്തില്‍ 140 ടണ്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ യുവാവ് എട്ടുദിവസമാണ് കുടുങ്ങിക്കിടന്നത്. നൂറ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് രക്ഷാപ്രവര്‍ത്തകര്‍ ഇയാളെ പുറത്തത്തിച്ചത്.
ഭൂകമ്പത്തില്‍ തകര്‍ന്ന ഷോപ്പിങ് മാളിന്റെ ബേസ്‌മെന്റില്‍ പെട്ടുപോകുയയായിരുന്നു. 43കാരനായ ഗില്‍ ഫ്‌ലോറസ് സെക്യൂരിറ്റി ഗാര്‍ഡ് ആയിരുന്നു. ഭൂകമ്പം നടന്ന് എട്ടുദിവസങ്ങള്‍ക്ക് ശേഷമാണ് യുവാവിനെ അത്ഭുതകമായി രക്ഷിക്കാന്‍ കഴിഞ്ഞത്. ശക്തമായ മഴ, തുടര്‍ ചലനങ്ങള്‍ എന്നിവയെയെല്ലാം അതിജീവിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ ഗില്ലിനടുത്ത് എത്തിയത്.
ഭൂചലനത്തിന് ദിവസങ്ങള്‍ക്കുശേഷം ഞായറാഴ്ചയാണ് കോസ്റ്റാറിക്കന്‍ റെഡ് ക്രോസിലെ പാരാമെഡിക് അല്ലന്‍ മാഡ്രിഗല്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് നേരിയ സഹായവിളി കേട്ടത്. കേട്ടത് യാഥാര്‍ഥ്യമാണോയെന്ന് സംശയിച്ച അദ്ദേഹം സഹപ്രവര്‍ത്തകരെ വിളിച്ചുവരുത്തുകയും ജീവനുണ്ടെന്ന് സ്ഥീകരിക്കുകയും ചെയ്തു. അതോടെ ഗില്ലിനെ ജീവനോടെ രക്ഷിക്കാനുള്ള പ്രത്യേക ദൗത്യം ആരംഭിച്ചു. ഗില്ലിനെ കണ്ടെത്തിയെങ്കിലും അദ്ദേഹത്തിനുമുകളിലായി ഏകദേശം 140 ടണ്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമായി.
രക്ഷാപ്രവര്‍ത്തനത്തിനിടെ ചെറിയ ദ്വാരത്തിലൂടെ യുവാവിന് കുടിവെള്ളം, ഭക്ഷണം, മരുന്നുകള്‍ എന്നിവ എത്തിച്ചു. ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ഇന്‍ട്രാവീനസ് ദ്രാവകവും നല്‍കി. പൊടിയില്‍ നിന്ന് സംരക്ഷിക്കാനായി മുഖാവരണവും പിന്നീട് കണ്ണുകള്‍ക്കായി സുരക്ഷാ കണ്ണടയും കൈമാറി. ചെറിയ ക്യാമറ ഉപയോഗിച്ച് അദ്ദേഹവുമായി നേരിട്ട് ആശയവിനിമയം നടത്തുകയും ആരോഗ്യനില നിരന്തരം വിലയിരുത്തുകയും ചെയ്തു.
ജൂണ്‍ 24നാണ് വെനസ്വേലയെ നടുക്കിയ ഭൂകമ്പമുണ്ടായത്. ശക്തമായ ഭൂകമ്പത്തില്‍ 2,595 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പങ്ങളാണ് വെനസ്വേലയെ ഉലച്ചത്. രാജ്യത്ത് ഒട്ടേറെ തുടര്‍ചലനങ്ങളും ഉണ്ടായി.

by Midhun HP News | Jul 3, 2026 | Latest News, കേരളം
“ഓണം വാരാഘോഷം ആഗസ്‌ത് 24 മുതല്‍ 30 വരെ. ഉദ്ഘാടനം ആഗസ്‌ത് 24ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ. കഴിഞ്ഞ വര്‍ഷം വാരാഘോഷത്തിന്റെ ഭാഗമായ എല്ലാ സ്ഥലങ്ങളും വേദികളും ഇത്തവണയുമുണ്ടാകും. ചില സ്ഥലങ്ങള്‍ പുതിയതായി കൂട്ടിച്ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നതായും ഓണം ടൂറിസം വാരാഘോഷം നടത്തിപ്പുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ മന്ത്രി പി സി വിഷ്‌ണുനാഥ് അറിയിച്ചു.
കവടിയാര്‍മുതല്‍ മണക്കാടുവരെ ഉത്സവ മേഖലയായി പ്രഖ്യാപിക്കും. ദിവസവും വൈകിട്ട് ആറുമുതല്‍ ഏഴുവരെ തെയ്യം, പടയണി, തോല്‍പാവക്കൂത്ത്, വിവിധ നാടന്‍ കലാരൂപങ്ങൾ എന്നിവയുടെ അവതരണം നിശാഗന്ധിയില്‍ നടക്കും. വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കാൻ നഗരത്തിലെ പ്രമുഖ ഹോട്ടലുകളുമായി സഹകരിച്ച് ബ്രോഷറുകളും ഇംഗ്ലീഷിലുള്ള പദ്ധതി വിശദാംശങ്ങളും വിതരണം ചെയ്യും. കലാകാരന്മാർക്ക്
അപേക്ഷിക്കാം ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ വേദികളിലായി നടക്കുന്ന കലാപരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കലാകാരന്മാര്‍ക്കും സംഘടനകള്‍ക്കും അപേക്ഷ നൽകാം.
12ന് വൈകിട്ട് അഞ്ചിനുമുന്പ്
കണ്‍വീനര്‍, ഓണം ടൂറിസം വാരാഘോഷം- 2026, വിനോദസഞ്ചാരവകുപ്പ് ആസ്ഥാന കാര്യാലയം, പാര്‍ക്ക് വ്യൂ, തിരുവനന്തപുരം- 695033 എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ നൽകാം. അപേക്ഷാ കവറിന് മുകളില്‍ ‘ഓണം ടൂറിസം വാരാഘോഷം 2026′ എന്ന് എഴുതണം.
ഫോണ്‍: 0471 2560426.
വിവരങ്ങള്‍ക്ക്:www.keralatourism.org
Recent Comments