ആലംകോട് ഗവ.വി എച്ച് എസ്സ് എസ്സിലെ എൻ എസ് എസ് യൂണിറ്റ് പഠനോപകരണ വിതരണം ചെയ്തു

ആലംകോട് ഗവ.വി എച്ച് എസ്സ് എസ്സിലെ എൻ എസ് എസ് യൂണിറ്റ് പഠനോപകരണ വിതരണം ചെയ്തു

ആറ്റിങ്ങൽ: ആലംകോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വി എച്ച് എസ്സ് സി വിഭാഗം എൻ എസ് എസ് യൂണിറ്റ് ആറ്റിങ്ങൽ ബി ആർ സിയുടെ കീഴിലെ ഓട്ടിസം സെന്റർ സന്ദർശിച്ച് കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തി.

ബിപിസി വിനു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ നിഷ വി, ഐ ഇ ഡി സി കോർഡിനേറ്റർ ബിനു, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സന്ധ്യ എസ് നായർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

ഐ ഡി എ ആറ്റിങ്ങൽ ബ്രാഞ്ച് വനിതാ ഡെന്റൽ കൗൺസിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

ഐ ഡി എ ആറ്റിങ്ങൽ ബ്രാഞ്ച് വനിതാ ഡെന്റൽ കൗൺസിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ആറ്റിങ്ങൽ ബ്രാഞ്ച്) വനിതാ ഡെന്റൽ കൗൺസിൽ ആറ്റിങ്ങൽ ശ്രീ വിദ്യാധിരാജ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ഒരു ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

“ലഹയുടെ കെണി, ശരിയായ തീരുമാനത്തിന്റെ ശക്തി” എന്ന വിഷയത്തിൽ മനഃശാസ്ത്രജ്ഞയായ ആതിര എസ്. രാജ് ക്ലാസ് നയിച്ചു. എഴുപതോളം വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ ഐ.ഡി.എ. ആറ്റിങ്ങൽ ബ്രാഞ്ച് പ്രസിഡന്റ് ഡോ. രാഖി രാകേഷ്, സെക്രട്ടറി ഡോ. വാസുദേവൻ വിനയ്, സി.ഡി.എച്ച്. കൺവീനർ ഡോ. തൗഫീന, വനിതാ ഡെന്റൽ കൗൺസിൽ പ്രതിനിധികളായ ഡോ. പ്രിയലക്ഷ്മി, ഡോ. ഷെറിൻ എന്നിവർ പങ്കെടുത്തു. സി.ഡി.എച്ചിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ഒരു ദന്തപരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു.

ഇരിക്കൂർ സ്വദേശിയായ പലചരക്ക് വ്യാപാരി വീരാജ്പേട്ടയിൽ കുഴഞ്ഞുവീണു മരിച്ചു

ഇരിക്കൂർ സ്വദേശിയായ പലചരക്ക് വ്യാപാരി വീരാജ്പേട്ടയിൽ കുഴഞ്ഞുവീണു മരിച്ചു

കണ്ണൂർ: കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു. ഇരിക്കൂർ വയക്കാട് സ്വദേശിയായ പള്ളിപ്പാത്ത് അബ്ദുറഹ്മാൻ (48) ആണ് മരണപ്പെട്ടത്. വീരാജ്പേട്ട നാപ്പോക്കിലെ പലചരക്ക് കടയിലാണ് സംഭവം. പതിവുപോലെ രാവിലെ തുറന്ന് ഏകദേശം രണ്ട് മണിക്കൂറുകൾ കഴിഞ്ഞതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കടയ്ക്കുള്ളിൽ തന്നെ കുഴഞ്ഞുവീണ് മരണം സംഭവിക്കുകയുമായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇരിക്കൂർ വയക്കാട് പൈസായിലെ മുബാറക്ക് ജുമാ മസ്ജിദിന് സമീപത്തെ കെ.കെ. ഹൗസിൽ പരേതനായ സി.എച്ച്. ഇബ്രാഹിമിന്റെയും പള്ളിപ്പാത്ത് കുഞ്ഞാമിയുടെയും മകനാണ് അബ്ദുറഹ്മാൻ. ഭാര്യ: കിണാക്കൂൽ കുന്നുംപുറത്ത് സൈബുന്നിസ.മക്കൾ: ഫാത്തിമത്ത് സന സഫ്‌വാന (വിദ്യാർത്ഥിനി, തളിപ്പറമ്പ് സർ സയ്യിദ് കോളേജ്), മിൻഹ, നൂറാശിഫ (ഇരുവരും ഇരിക്കൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വീരാജ്പേട്ടയിലെ മലയാളി കൂട്ടായ്മകളുടെ സഹകരണത്തോടെ പുരോഗമിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വയക്കാട്ടിലെത്തിച്ച് മുബാറക്ക് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മയ്യത്ത് നിസ്കാരത്തിന് ശേഷം ഖബറടക്കും.

വിമാനത്താവളങ്ങളില്‍ തിരക്കേറുന്നു; യാത്രക്കാര്‍ക്കായി നൂതന ബയോമെട്രിക് സാങ്കേതികവിദ്യകള്‍

വിമാനത്താവളങ്ങളില്‍ തിരക്കേറുന്നു; യാത്രക്കാര്‍ക്കായി നൂതന ബയോമെട്രിക് സാങ്കേതികവിദ്യകള്‍

ദുബൈ: 25-ാമത് ആഗോള എയര്‍പോര്‍ട്ട് ഷോ ഒക്ടോബര്‍ 12 മുതല്‍ 14 വരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കും. വിമാനത്താവളങ്ങള്‍ കൂടുതല്‍ ഡിജിറ്റല്‍ മാറ്റങ്ങളിലേക്ക് ചുവടുവയ്ക്കുമ്പോള്‍ നൂതന ബയോമെട്രിക് സാങ്കേതികവിദ്യകളും യാത്രക്കാര്‍ക്കായുള്ള നവീന മാറ്റങ്ങളും ഷോയില്‍ ശ്രദ്ധനേടും. 30ലേറെ രാജ്യങ്ങളില്‍നിന്നുള്ള 150ലധികം പ്രദര്‍ശകരും 120 ഔദ്യോഗിക പര്‍ച്ചേസിങ് പ്രതിനിധികളും മേളയില്‍ പങ്കെടുക്കും. മൂന്ന് ദിവസങ്ങളിലായി ഏഴായിരത്തിലേറെ സന്ദര്‍ശകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗ്ലോബല്‍ എയര്‍പോര്‍ട്ട് ലീഡേഴ്‌സ് ഫോറം, എയര്‍പോര്‍ട്ട് സെക്യൂരിറ്റി മിഡില്‍ ഈസ്റ്റ്, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഫോറം, വുമണ്‍ ഇന്‍ ഏവിയേഷന്‍ മിഡില്‍ ഈസ്റ്റ് കോണ്‍ഫറന്‍സ് തുടങ്ങിയ പ്രമുഖ രാജ്യാന്തര സമ്മേളനങ്ങളും ഇതിനോടനുബന്ധിച്ച് നടക്കും. മധ്യപൂര്‍വദേശം, ദക്ഷിണേഷ്യന്‍ മേഖലകളിലെ വിമാനത്താവളങ്ങളുടെ നവീകരണത്തിന് ഈ മേള വലിയ പങ്കുവഹിക്കും.

ബയോമെട്രിക് സാങ്കേതികവിദ്യ – ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുള്ള മിഡില്‍ ഈസ്റ്റ്, യാത്രക്കാര്‍ക്ക് തടസ്സമില്ലാത്ത നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ബയോമെട്രിക് സാങ്കേതികവിദ്യകളില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നു. 2026 ആകുമ്പോഴേക്കും മേഖലയിലുടനീളമുള്ള യാത്രക്കാരുടെ എണ്ണം 240 ദശലക്ഷം യാത്രക്കാരില്‍ എത്തുമെന്ന് പ്രതീക്ഷ.അതുകൊണ്ട് വേഗതയേറിയതും കാര്യക്ഷമവുമായ നൂതന സാങ്കേതികവിദ്യ ഉപയോഗിക്കേണ്ട ആവശ്യം വര്‍ദ്ധിപ്പിക്കുന്നു.

യാത്രാസമയം 40 ശതമാനം വരെ കുറയും

പരമ്പരാഗത പരിശോധനാ രീതികള്‍ക്ക് പകരം മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള ബയോമെട്രിക് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് വഴി വിമാനത്താവളങ്ങളിലെ പരിശോധനാ സമയം 40 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കുമെന്ന് രാജ്യാന്തര വ്യോമയാന സംഘടനയായ ‘അയാട്ട’ വ്യക്തമാക്കുന്നു. തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഗതാഗതം സുഗമമാക്കാനും നീണ്ട ക്യൂ ഒഴിവാക്കാനും ഇത് സഹായിക്കും.

ഈ മേഖലയിലെ ബയോമെട്രിക് വിപണി 2030നകം വന്‍ വളര്‍ച്ച കൈവരിക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ആഗോളതലത്തില്‍ 43 ശതമാനം വിമാനത്താവളങ്ങളും ബയോമെട്രിക് ബോര്‍ഡിങ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. 2027ഓടെ മുക്കാല്‍ പങ്ക് വിമാനത്താവളങ്ങളും ഈ സാങ്കേതികവിദ്യയിലേക്ക് മാറും.

യുഎഇ വിമാനത്താവളങ്ങള്‍

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, 10-ലധികം യാത്രക്കാരെ ഒരേസമയം പ്രോസസ്സ് ചെയ്യാന്‍ കഴിയുന്ന എഐ പവര്‍ഡ് ‘റെഡ് കാര്‍പെറ്റ്’ സ്മാര്‍ട്ട് ടണല്‍ അവതരിപ്പിച്ചു കഴിഞ്ഞു. എമിറേറ്റ്‌സ് എയര്‍ലൈന്‍ 2017 മുതല്‍ തന്നെ ദുബൈ എയര്‍പോര്‍ട്ടില്‍ ബയോമെട്രിക് ബോര്‍ഡിങ് കാമറകള്‍ക്കായി കോടിക്കണക്കിന് ദിര്‍ഹം നിക്ഷേപിച്ചിട്ടുണ്ട്. ഫ്‌ലൈദുബായ് തങ്ങളുടെ സെല്‍ഫ് സര്‍വീസ് കിയോസ്‌കുകളില്‍ ഈ സംവിധാനം ഉള്‍പ്പെടുത്തിക്കഴിഞ്ഞു. അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരുടെ ഒന്‍പത് പരിശോധനാ ഘട്ടങ്ങളില്‍ അഞ്ചിലും മുഖം തിരിച്ചറിയുന്ന ബയോമെട്രിക് സംവിധാനമാണ് ഉപയോഗിക്കുന്നത്. ഇതിനുപുറമെ, ഇത്തിഹാദ് എയര്‍വേയ്സും ഈ സാങ്കേതികവിദ്യ പരീക്ഷിച്ചുവരികയാണ്.