ആറ് പേരെ ഞാന്‍ കൊന്നു’; വെഞ്ഞാറമൂട്ടിൽ യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ആറ് പേരെ ഞാന്‍ കൊന്നു’; വെഞ്ഞാറമൂട്ടിൽ യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂടിൽ ക്രൂര കൊലപാതകം. സഹോദരൻ സഹോദരിയെ വെട്ടി കൊലപ്പെടുത്തി. വെഞ്ഞാറമൂട് സ്വദേശിയായ 23കാരൻ അസ്നാൻ ആണ് സഹോദരിയെ വെട്ടി കൊന്നത്.

മാതാവിനെയും വെട്ടി പരിക്കേൽപ്പിച്ചു. വെട്ടേറ്റ് പരിക്കേറ്റ മാതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ വീട്ടിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

കൂടുതൽ പേരെ ആക്രമിച്ചിട്ടുണ്ടെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. മരിച്ച സഹോദരിയുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെ ലഭ്യമായിട്ടില്ല. അതേസമയം, സ്റ്റേഷനിലെത്തിയ പ്രതി ആറുപേരെ ആക്രമിച്ചിട്ടുണ്ടെന്നാണ് മൊഴി നൽകിയത്. പ്രതിയുടെ മൊഴി ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരുകയാണ്.

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു, വെള്ളിയാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു, വെള്ളിയാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു. വെള്ളിയാഴ്ച മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട ജില്ലകളില്‍ ശക്തമായ മഴ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. ജാഗ്രതയുടെ ഭാഗമായി അന്നേദിവസം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് ചൊവ്വാഴ്ച രാത്രി 11.30 വരെ 0.8 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത. ഇതിന്റെ ഭാഗമായി കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

പിസി ജോര്‍ജ് ജയിലിലേക്ക്; ജാമ്യാപേക്ഷ തളളി

പിസി ജോര്‍ജ് ജയിലിലേക്ക്; ജാമ്യാപേക്ഷ തളളി

കോട്ടയം: മതവിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ തള്ളി. ജോര്‍ജിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്യാന്‍ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. നേരത്തെ വൈകീട്ട് ആറുമണിവരെ പിസി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ജോര്‍ജിനെ ചോദ്യം ചെയ്യുന്നത്.

അതേസമയം, പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ അപാകതയുണ്ടെന്ന് കോടതി പറഞ്ഞു. അപാകത പരിഹരിച്ച് കസ്റ്റഡി അപേക്ഷ വീണ്ടും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യലിന്റെയോ തെളിവെടുപ്പിന്റെയോ ആവശ്യമില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. കസ്റ്റഡി സമയം അവസാനിച്ചാല്‍ ഇന്നുതന്നെ പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ പരിഗണിക്കും.

ഹൈക്കോടി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് ഇന്ന് രാവിലെയാണ് പിസി ജോര്‍ജ്, പാലാ ഈരാറ്റുപേട്ട കോടതിയില്‍ ഹാജരായത്. അതിനാടകീയമായിട്ടായിരുന്നു പിസി ജോര്‍ജിന്റെ നീക്കം. അഭിഭാഷകന്‍ സിറിലും മരുമകള്‍ പാര്‍വതിയുമെത്തിയതിനു പിന്നാലെ ജോര്‍ജ് ഈരാറ്റുപേട്ട കോടതിയിലെത്തുകയായിരുന്നു. താന്‍ കീഴടങ്ങാനാണ് വന്നതെന്ന് ജോര്‍ജ് പറഞ്ഞു. ബിജെപി പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു. അറസ്റ്റു ചെയ്യാനായി വീട്ടില്‍ പൊലീസ് എത്തിയിരുന്നെങ്കിലും ഈ സമയം ജോര്‍ജ് വീട്ടിലുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും രണ്ടു ദിവസത്തെ സാവകാശം ജോര്‍ജ് തേടിയിരുന്നു.

ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചക്കിടെ പിസി ജോര്‍ജ് മതവിദേഷ്വ പരാമര്‍ശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസ്. കോട്ടയം സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയിരുന്നു.

ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ റോബോട്ടിക് ഫെസ്റ്റ് നടത്തി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്

ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ റോബോട്ടിക് ഫെസ്റ്റ് നടത്തി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്

നൂതനാശയ നിർമിതി എല്ലാ പേരിലും എത്തിക്കുക എന്ന പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ലക്ഷ്യം മുൻനിർത്തി ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ റോബോട്ടിക് ഫെസ്റ്റ് – 2025 നടത്തി. ചടങ്ങ് നഗരസഭാ ചെയർപേഴ്സൺ അഡ്വ. എസ് കുമാരി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗിരിജ, വാർഡ് കൗൺസിലർ ബിനു, സ്കൂൾ എച്ച് എം കെ. എസ്. ഗീത തുടങ്ങിയവർ പങ്കെടുത്തു

മഹാത്മാഗാന്ധി കുടുംബ സംഗമവും മുതിർന്ന പൗരന്മാരെ ആദരിക്കലും സംഘടിപ്പിച്ചു

മഹാത്മാഗാന്ധി കുടുംബ സംഗമവും മുതിർന്ന പൗരന്മാരെ ആദരിക്കലും സംഘടിപ്പിച്ചു

ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമവും മുതിർന്ന പൗരന്മാരെ ആദരിക്കലും സംഘടിപ്പിച്ചു. അവനവഞ്ചേരി റിസ്വാൻ വില്ലയിൽ ആണ് പരിപാടികൾ നടന്നത്. മണ്ഡലം പ്രസിഡന്റ് എച്ച് ബഷീറിന്റെ അധ്യക്ഷതയിൽ കെപിസിസി മെമ്പർ ആറ്റിപ്ര അനിൽ ഉദ്ഘാടനം ചെയ്തു. ഡിസിസി മെമ്പർ ആറ്റിങ്ങൽ സതീഷ്, ആർ തുളസീദാസ്, നഫ്രിൻ നൗഷാദ്, അനിൽ ആറ്റിങ്ങൽ, ദേവദത്തൻ മാഷ്, ആർ വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.