വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അധ്യാപകന്‍ റിമാന്‍ഡിൽ

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അധ്യാപകന്‍ റിമാന്‍ഡിൽ

തിരുവനന്തപുരം: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അധ്യാപകന്‍ റിമാന്‍ഡില്‍. തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളില്‍ ജോലി ചെയ്യുന്ന നേട്ടയം സ്വദേശിയായ അരുണ്‍ മോഹനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനവിവരം മറച്ചുവച്ച സ്‌കൂളിനെതിരേയും പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു എന്നാണ് കേസ്. അഞ്ചാം ക്ലാസ് മുതല്‍ ഇയാള്‍ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് പരാതി. കൗണ്‍സിലിങ്ങിനിടയാണ് കുട്ടി വിവരം വെളിപ്പെടുത്തിയത്. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ സ്‌കൂള്‍ അധികൃതര്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തുവെങ്കിലും പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറായില്ല.

വ്യാഴാഴ്ച ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

വ്യാഴാഴ്ച ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടില്‍ നിന്ന് ആശ്വാസമായി മഴ എത്തുന്നു. വ്യാഴാഴ്ച രണ്ടു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64. 5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതിനിടെ സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ചാണകം ഉപയോ​ഗിച്ച് നിർമ്മിക്കുന്ന ഇഷ്ടിക; ​ഗുണങ്ങൾ അനവധി; മലയാളികൾക്ക് പേറ്റന്റ്

ചാണകം ഉപയോ​ഗിച്ച് നിർമ്മിക്കുന്ന ഇഷ്ടിക; ​ഗുണങ്ങൾ അനവധി; മലയാളികൾക്ക് പേറ്റന്റ്

ആ​​​ലു​​​വ: ചാണകം ഉപയോ​ഗിച്ച് നിർമ്മിക്കുന്ന ഇഷ്ടികക്ക് മലയാളികൾക്ക് പേറ്റന്റ്. ആ​​ലു​​വ സെ​​​ൻറ് സേ​​​വ്യേ​​​ഴ്‌​​​സ് കോ​​​ള​​​ജി​​​ലെ സു​​​വോ​​​ള​​​ജി വി​​​ഭാ​​​ഗം അ​​​സി​​​സ്റ്റ​​​ൻറ് പ്ര​​​ഫ​​​സ​​​ർ​​​മാ​​​രാ​​​യ ഡോ. ​​​എ​​​സ്. രേ​​​വ​​​തി, ഡോ. ​​​കെ. സീ​​​മ , മു​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​നി മേ​​​ഘ മ​​​രി​​​യ ലാ​​​ൽ എ​​​ന്നി​​​വ​​​രു​​ടെ പ്രോ​​ജ​​ക്ടി​​നാ​​ണ് പേറ്റന്റ് ലഭിച്ചത്. ക​​​ളി​​​മ​​​ണ്ണി​​​ന് പ​​​ക​​​രം ചാ​​​ണ​​​കം അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി പ്ര​​​ത്യേ​​​ക കൂ​​​ട്ട് ഉ​​​പ​​​യോ​​​ഗി​​​ച്ചാണ് ഇ​​​ക്കോ-​​​മെ​​​ഡി ബ്രി​​​ക്ക്‌​​​സ് നിർമ്മിക്കുന്നത്.

പ​​​ര​​​മ്പ​​​രാ​​​ഗ​​​ത ക​​​ളി​​​മ​​​ൺ ഇ​​​ഷ്ടി​​​ക​​​ക​​​ൾ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​മ്പോ​​​ൾ ഉ​​​ണ്ടാ​​​കു​​​ന്ന മ​​​ലി​​​നീ​​​ക​​​ര​​​ണം ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന​​​താ​​​ണ് ഇതിന്റെ പ്ര​​​ധാ​​​ന പ്ര​​​ത്യേ​​​ക​​​ത. ചൂ​​​ള​​​യ്ക്ക് പ​​​ക​​​രം സൂ​​​ര്യ​​​പ്ര​​​കാ​​​ശ​​​ത്തി​​​ലാ​​​ണ് ചാ​​​ണ​​​ക ഇ​​​ഷ്ടി​​​ക നി​​​ർ​​​മാ​​​ണം ന​​​ട​​​ക്കു​​​ക.

പ​​​ക​​​ൽ സ​​​മ​​​യ​​​ത്ത് ചൂ​​​ട് ആ​​​ഗി​​​ര​​​ണം ചെ​​​യ്ത് രാ​​​ത്രി ചൂ​​​ട് പു​​​റ​​​ത്ത് വി​​​ടു​​​ന്ന സാ​​​ധാ​​​ര​​​ണ ഇ​​​ഷ്ടി​​​ക​​​യ്ക്ക് നേരേ വി​​​പ​​​രീ​​​ത​​​മാ​​​യാ​​​ണ് പു​​​തി​​​യ ഇ​​​ഷ്ടി​​​ക പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക. മേ​​​ൽ​​​ക്കൂ​​​ര മ​​​റ​​​യ്ക്കാ​​നും സീ​​​ലിം​​​ഗ് ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​ക്കും മ​​​തി​​​ൽ അ​​​ല​​​ങ്കാ​​​ര​​​ങ്ങ​​​ൾ​​ക്കും ടൈ​​​ലു​​​ക​​​ൾ​​​ക്ക് പ​​​ക​​​ര​​മാ​​യു​​മൊ​​ക്കെ ഉ​​​പ​​​യോ​​​ഗി​​​ക്കാം. ബി​​​രു​​​ദ​​​പ​​​ഠ​​​ന​​​ത്തി​​​നി​​​ട​​​യി​​​ലെ മേ​​​ഘ​​​യു​​​ടെ അ​​​വ​​​സാ​​​ന​​​വ​​​ർ​​​ഷ പ്രോ​​​ജ​​​ക്ടാ​​​ണ് ഇ​​​ക്കോ-​​​മെ​​​ഡി ബ്രി​​​ക്ക്സ് എ​​​ന്ന ഈ ​​​ഇ​​​ക്കോ ഇ​​​ന്നൊ​​​വേ​​​റ്റീ​​​വ് ആ​​​ശ​​​യ​​​ത്തി​​​ലേ​​​ക്ക് വ​​​ഴി​​​തു​​​റ​​​ന്ന​​​ത്.

റിപ്പബ്ലിക് ദിനത്തിൽ ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുത്ത് അഴൂർ – പെരുങ്ങുഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റി

റിപ്പബ്ലിക് ദിനത്തിൽ ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുത്ത് അഴൂർ – പെരുങ്ങുഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റി

രാജ്യത്തിൻ്റെ 76-ാമത് റിപ്പബ്ലിക് ദിനം കോൺഗ്രസ് അഴൂർ പെരുങ്ങുഴി മണ്ഡലം കമ്മിറ്റികൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പെരുങ്ങുഴി ജംഗ്ഷനിൽ നടന്ന ആഘോഷ പരിപാടികൾ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ് കൃഷ്ണകുമാർ ദേശീയ പതാകയുയർത്തി ഉദ്ഘാടനം ചെയ്തു. രാജ്യവും, നമ്മുടെ ഭരണഘടനയും നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിന് ഒരുമിച്ച് നിന്ന് രാജ്യത്തിൻ്റെ ഐക്യവും, അഖണ്ഡതയും കാത്തുസൂക്ഷിക്കുമെന്ന് ദൃഢപ്രതിഞ്ജയെടുത്തു.

മണ്ഡലം പ്രസിഡൻ്റ് എ.ആർ നിസാർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കോൺഗ്രസ് നേതാക്കളായ ബി.മനോഹരൻ, കെ. ഓമന, മാടൻവിള നൗഷാദ്, അഴൂർ വിജയൻ, എസ്.ജി അനിൽകുമാർ, പ്രവീണ കുമാരി, രാജൻ കൃഷ്ണപുരം, കെ. ചന്ദ്രബാബു, എസ്. സുരേന്ദൻ, വി. ജനകലത, പ്രശോഭനൻ തുടങ്ങിയവർ സംസാരിച്ചു. വാർഡ് പ്രസിഡൻ്റുമാരുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ വാർഡ് കേന്ദ്രങ്ങളിൽ ദേശീയ പതാകയുയർത്തി.

പെരുമാതുറ ഹാർബർ ഐ.എൻ.ടി.യു.സി  ഭവൻ ഉദ്ഘാടനം ചെയ്തു

പെരുമാതുറ ഹാർബർ ഐ.എൻ.ടി.യു.സി ഭവൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഐ.എൻ.ടി.യു.സി പെരുമാതുറ മുതലപ്പൊഴി ഹാർബർ യൂണിറ്റ് സ്വന്തമായി നിർമിച്ച യൂണിയൻ ഓഫീസായ ഐ.എൻ.ടി.യു.സി ഭവന്റെ ഉദ്ഘാടനം ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ നിർവഹിച്ചു. പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം അഡ്വ.അടൂർ പ്രകാശ് എം.പി നിർവഹിച്ചു. ഐ.എൻ.ടി.യു.സി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ അധ്യക്ഷത വഹിച്ചു.

കേരള യൂണിവേഴ്സിറ്റിയിൽ നിന്നും എം.എ.ഇക്കണോമിക്സിൽ ഒന്നാം റാങ്ക് നേടിയ എസ്.അൽഫിന, എം.എ.അറബിക്കിൽ രണ്ടാം റാങ്ക് നേടിയ ഷിഹാമ ഫാത്തിമ, പത്താം ക്ലാസ്സ് ഫുൾ എ പ്ലസ് കരസ്തമാക്കിയ അഹ്സന അൻസാർ എന്നിവരെ അടൂർ പ്രകാശ് എം.പി മെമന്റോ നൽകി അനുമോദിച്ചു.

73 പേരുടെ മരണത്തിനിടയാക്കിയ മുതലപ്പൊഴിലെ ആശാസ്ത്രീയ നിർമാണത്തിനെതിരെ കോൺഗ്രസ്സ് പാർട്ടി നടത്തിയ നിരാഹാര സമരത്തിൽ നിരാഹാരമിരുന്ന ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ, ദളിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ബി.എസ്.അനൂപ്, കോൺഗ്രസ്സ് ശാർക്കര മണ്ഡലം പ്രസിഡന്റ് മോനി ശാർക്കര, ഐ.എൻ.ടി.യു.സി ഹാർബർ യൂണിയൻ ട്രഷറർ മുനീർ തോപ്പിൽ, വർഗീസ് എന്നിവരെ ചടങ്ങിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആദരിച്ചു.

ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് വെട്ടുറോഡ് സലാം, ജില്ലാ ജനറൽ സെക്രട്ടറി വി.ലാലു, ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ആനന്ദ്, ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ.ആർ.അഭയൻ, കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് സുനിൽ പെരുമാതുറ, ശാർക്കര മണ്ഡലം പ്രസിഡന്റ് മോനി ശാർക്കര, മഹിളാ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി കെ.ഓമന, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സജിത്ത് മുട്ടപ്പലം, ചിറയിൻകീഴ് അസംബ്ലി പ്രസിഡന്റ് മഹിൻ.എം.കുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് ഷഹീൻഷാ, അഴൂർ ഗ്രാമപഞ്ചായത്തംഗം നെസിയ സുധീർ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്തംഗം അൻസിൽ അൻസാരി, ഐ.എൻ.ടി.യു.സി കൺവീനർ സുനീർ ജലാൽ, നോർത്ത് യൂണിറ്റ് കൺവീനർ നാസ്ഖാൻ എന്നിവർ സംസാരിച്ചു. ഐ.എൻ.ടി.യു.സി യൂണിറ്റ് പ്രസിഡന്റ് നൗഫൽ ബഷീർ സ്വാഗതവും, സൈദ ഇക്ബാൽ നന്ദിയും പറഞ്ഞു.