by Midhun HP News | Jan 25, 2025 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ്: മത്സ്യബന്ധനത്തിനിടെ തൊഴിലാളിയെ കാണാതായി. കടക്കാവൂർ തെക്കുംഭാഗം സ്വദേശി കൊച്ചുണ്ണി എന്ന് വിളിക്കുന്ന സിജു (42), നെയാണ് കാണാതായത്. വർക്കല ഭാഗത്ത് മത്സ്യബന്ധനത്തിനിടെയാണ് ഇയാളെ കാണാതായത്. മുതലപ്പൊഴി ഹാർബറിൽ നിന്നും ഇന്നലെ രാത്രിയോടെയാണ് 32 അംഗ സംഘം മത്സ്യബന്ധനത്തിനായി പോയത്. ചിറയിൻകീഴ് സ്വദേശി വിനു സെബാസ്റ്റ്യൻൻ്റെ ഉടസ്ഥതയിലുള്ള റഫായൽ മാലാഖ എന്ന വള്ളത്തിലാണ് സംഘം കടലിലേക്ക് പോയത്. പുലർച്ചെ 1:15 മണി ഓടെ വർക്കല കടലിൽ വലവിരിക്കുന്നതിനിടെ സിജുവിനെ കാണാതാവുകയായിരുന്നു.
മത്സ്യത്തൊഴിലാളികൾ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കോസ്റ്റൽ പോലീസിനെ വിവരം അറിയിച്ചു. കോസ്റ്റൽ പോലീസും മറൈൻ എൻഫോസ്മെന്റും സംയുക്തമായ കടലിൽ തെരച്ചിൽ നടത്തിവരുകയാണ്.
by Midhun HP News | Jan 25, 2025 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരിയിലെ ഓർമ്മകൾ എന്ന പേരിൽ ‘പ്രേം നസീർ ഭരത്ഗോപി’ സ്‌മൃതി സായാഹ്നവും ജി കെ പിള്ള, പ്രൊഫ ജി ശങ്കര പിള്ള, പ്രൊഫ. ചിറയിൻകീഴ് രാമകൃഷ്ണൻ, നായർ, ശോഭന പരമേശ്വരൻ നായർ അനുസ്മരണവും സംഘടിപ്പിക്കുന്നു. ഗവ. യു പി എസ് ശാർക്കരയിൽ നാളെ വൈകുന്നേരം 5.30 നാണു പരിപാടികൾ നടക്കുന്നത്. ചിറയിൻകീഴ് എം എൽ എ വി ശശി ഉദ്ഘാടനം നിർവഹിക്കും. പ്രശസ്ത സിനിമ നടൻ കൊല്ലം തുളസി മുഖ്യാതിഥിയാകും. കലാപരിപാടികൾ, മെഗാ ക്വിസ് തുടങ്ങിയവയും നടക്കും. ചടങ്ങിൽ മറ്റു വിശിഷ്ടാഥികളും പങ്കെടുക്കും.
by Midhun HP News | Jan 25, 2025 | കേരളം
കോട്ടയം: പള്ളി പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതില്‍ അടര്‍ന്നു വീണുണ്ടായ അപകടത്തില്‍ 17 കാരന് ഗുരുതര പരിക്ക്. ചങ്ങനാശ്ശേരി സ്വദേശി അലന്‍ ബിജുവിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അപകടം. ബന്ധുവിനൊപ്പം യന്ത്ര ഊഞ്ഞാലിന്റെ താഴെ നില്‍ക്കുകയായിരുന്നു അലന്‍.
യന്ത്ര ഊഞ്ഞാലിന്റെ വാതിൽ ഇളകി അലന്റെ തലയിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അലനെ തെള്ളകത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. അലൻ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തെത്തുടർന്ന് യന്ത്ര ഊഞ്ഞാലിന്റെ പ്രവർത്തനം പൊലീസ് താല്ക്കാലികമായി നിർത്തിവപ്പിച്ചു. ചങ്ങനാശ്ശേരി മെട്രോപൊളിറ്റൻ പള്ളിയിലെ പെരുന്നാളിന്റെ ഭാഗമായാണ് യന്ത്ര ഊഞ്ഞാൽ ഒരുക്കിയത്. സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് യന്ത്ര ഊഞ്ഞാൽ ഓപ്പറേറ്ററെ പൊലീസ് കസ്റ്റഡിയിലെടുത്തു.
by Midhun HP News | Jan 25, 2025 | Latest News, കേരളം
കോട്ടയം: അവിചാരിതമായി ആമാശയത്തില്‍ ബ്ലേഡ് കുടുങ്ങിയ ഇരുപത്തിയൊന്നുകാരനെ അത്യപൂര്‍വ എന്‍ഡോസ്‌കോപ്പിയിലൂടെ കാരിത്താസ് ആശുപത്രിയിലെ വിദഗ്ധ സംഘം രക്ഷപ്പെടുത്തി.
കലശലായ പുറം വേദനയെ തുടര്‍ന്നാണ് ഇരുപത്തിയൊന്നുകാരന്‍ കാരിത്താസിലെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലും സിടി സ്‌കാനിലുമായി അന്നനാളത്തില്‍ മുറിവുള്ളതായും ശരീരത്തില്‍ അന്യ വസ്തുവിന്റെ സാന്നിധ്യമുള്ളതായും സ്ഥിരീകരിക്കുകയായിരുന്നു. അയോര്‍ട്ടയ്ക്ക് വളരെ അരികിലായി അപകടമുണ്ടാക്കും വിധം കിടന്നിരുന്ന ബ്ലേഡിന്റെ മറ്റുഭാഗങ്ങള്‍ വന്‍ കുടലിലും ചെറുകുടലിലും ഉണ്ടായിരുന്നു.കൃത്യവും സൂക്ഷ്മവുമായ ഇടപെടലിലൂടെ ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു എന്ന് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ആന്‍ഡ് സിഇഒ ഡോ. ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു.
by Midhun HP News | Jan 25, 2025 | Latest News, ദേശീയ വാർത്ത
വാഷിങ്ടൺ: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ സുപ്രീംകോടതി ഉത്തരവിട്ടു. തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ തഹാവൂർ റാണ സമർപ്പിച്ച ഹർജി കോടതി തള്ളി. ഏറെക്കാലമായി തഹാവൂർ റാണയെ വിട്ടുകിട്ടാനായി ഇന്ത്യ അന്തർദേശീയ തലത്തിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടായിരുന്നു. കനേഡിയൻ പൗരത്വമുള്ള പാകിസ്ഥാൻ വംശജനായ തഹാവൂർ റാണ നിലവിൽ ലോസ്ആഞ്ചലസിലെ മെട്രോപൊളിറ്റൻ ജയിലിൽ തടവിൽ കഴിയുകയാണ്. അമേരിക്കയിലെ കീഴ്ക്കോടതികളിലെല്ലാം ഇയാൾ നേരത്തെ ഹർജി സമർപ്പിച്ചിരുന്നെങ്കിലും ഇന്ത്യക്ക് അനുകൂലമായ വിധിയാണ് എല്ലാ കോടതികളിൽ നിന്നും ഉണ്ടായത്.
Recent Comments