by Midhun HP News | Jan 25, 2025 | Latest News, കേരളം
കൊച്ചി: വെൽഡിംഗിനിടെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം. ഏലൂർ വടകുംഭാഗം മണലിപ്പറമ്പിൽ മകൻ എംയു നിഖിൽ (31) ആണ് മരിച്ചത്. ആലുവ എടയാറിലാണ് സംഭവം. വ്യവസായ മേഖലയിൽ സ്വകാര്യ കമ്പനിയിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിനായി വെൽഡിംഗ് നടത്തുന്നതിനിടെ താഴേക്ക് വീണാണ് മരണം സംഭവിച്ചത്.
എടയാർ എക്സ് ഇന്ത്യ കമ്പനിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
by Midhun HP News | Jan 25, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ വീരളത്ത് നവീകരിച്ച ദ്വാരക എ സി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം 3. 30 ന് സംഘടിപ്പിക്കുന്നു. ഉദ്ഘാടനം ആറ്റിങ്ങൽ നഗര സഭചെയർ പേഴ്സൺ അഡ്വ എസ് കുമാരി നിർവഹിക്കും. ഓഡിറ്റോറിയം ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ ആനന്ദ് കണ്ണശ്ശ അധ്യക്ഷനാകും. എൻ എസ് എസ് ഡയറക്റ്റർ ബോർഡ് മെമ്പറും എൻ എസ് എസ് ചിറയിൻകീഴ് താലൂക്ക് പ്രെസിഡന്റുമായ ജി മധുസൂദനൻ പിള്ള ഭദ്രദീപം തെളിയിക്കും. ചടങ്ങിൽ മറ്റു പ്രമുഖരും പങ്കെടുക്കും. ചടങ്ങിൽ വിവിധ കലാപരിപാടികളും അരങ്ങേറും.
by Midhun HP News | Jan 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അദ്ധ്യാപകരു ടേയും ജീവനക്കാരുടേയും പണി മുടക്ക് ദിവസം സ്കൂളിന് അവധി നൽകിയ സംഭവത്തിൽ പ്രഥമാ ദ്ധ്യാപകന്റെ സസ്പെൻഷൻ പിൻവലിച്ചു. വട്ടിയൂർക്കാവ് ഗവ. എൽ.പി.എസ്പ്രഥമാദ്ധ്യാപകൻ ജിനിൽ ജോസ് ജി.ആറിൻ്റെ സസ്പെൻഷനാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പിൻവലിച്ചത്. നടപടിക്രമങ്ങൾ പാലിച്ചാണ് താൻ സമരത്തിൽ പങ്കെടുത്തതെന്ന് വ്യക്തമാക്കി പ്രഥമാദ്ധ്യാപകൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽ കിയ അപ്പീൽ പരിഗണിച്ചാണിത്. സെറ്റോയുടെയും കെ.പി.എസ്.ടി. എയുടേയും നേതൃത്വത്തിൽ
നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ഡി.ഡി ഓഫീസ് ഉപരോധിച്ചിരുന്നു.
by Midhun HP News | Jan 25, 2025 | Latest News, ജില്ലാ വാർത്ത
കേന്ദ്രസർക്കാരിന്റെ ക്ഷണം ലഭിച്ച അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ബിജെപി ആദരിച്ചു.
76 മത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക് വീശിഷ്ടാതിഥികളായി കേന്ദ്രസർക്കാരിന്റെ ക്ഷണം ലഭിച്ച അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ആദരിച്ചു. അഞ്ചുതെങ്ങ് പുത്തൻവീട് അഞ്ചുനിവാസിൽ അലോഷ്യസ് (53) ഭാര്യ ബിന്ദു, അഞ്ചുതെങ്ങ് വാക്കൻകുളം വയലിൽവീട് റ്റി.ആർ വില്ലയിൽ വർഗ്ഗീസ് (49) ഭാര്യ സെലിൻ തുടങ്ങിയവരെയാണ് ബിജെപി കടയ്ക്കാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചത്.

ആദരിക്കൽ ചടങ്ങിൽ ബിജെപി കടയ്ക്കാവൂർ മണ്ഡലം പ്രസിഡന്റ് പൂവണത്തുംമൂട് ബിജു, പ്രഭാരി ഒറ്റൂർ മോഹൻദാസ്, എൻ.എസ് സജു, കടയ്ക്കാവൂർ അശോകൻ, അഞ്ചുതെങ്ങ് സജൻ, കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് അംഗം രേഖ സുരേഷ്, ജയൻ, വിജയകുമാർ, ബിജുകുമാർ തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Jan 25, 2025 | Latest News, കേരളം
മാനന്തവാടി: വയനാട്ടില്‍ രാധ എന്ന സ്ത്രീയെ കടിച്ചുകൊന്ന നരഭോജി കടുവയെ കൊല്ലുന്നതിനെ ചൊല്ലി നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം. കടുവയെ വെടിവെച്ചു കൊല്ലാതെ ദൗത്യസംഘത്തിന്റെ ബേസ് ക്യാമ്പില്‍ നിന്ന് പുറത്തുവിടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കടുവയെ വെടിവെച്ചു കൊല്ലാനുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവില്‍ അവ്യക്തത ഉണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു. പിടികൂടാന്‍ സ്ഥാപിച്ച കൂട്, മയക്കുവെടി എന്നിവ കൊണ്ട് കാര്യമില്ലെങ്കില്‍ അവസാന പടിയെന്ന നിലയില്‍ മാത്രമേ വെടിവെച്ചു കൊല്ലുകയുള്ളൂ എന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മറുപടിയാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. കടുവയെ കൊല്ലാനാകില്ലെങ്കില്‍ ഞങ്ങളെ വെടിവെച്ചോളൂ എന്ന് നാട്ടുകാര്‍ വനംവകുപ്പിനോട് ആവശ്യപ്പെട്ടു.
കടുവയെ കൂടുവച്ചോ മയക്കുവെടിവച്ചോ പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ വെടിവച്ചുകൊല്ലാനാണ് ഉത്തരവ്. വനം മന്ത്രി എ കെ ശശീന്ദ്രന്റെ നിര്‍ദേശപ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവിറക്കിയത്. കേന്ദ്ര വന്യജീവി സംരക്ഷണ നിയമമനുസരിച്ചായിരിക്കും നടപടി. കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തിയശേഷം ആദ്യഘട്ടത്തില്‍ മയക്കുവെടിവച്ചോ കൂടുവച്ചോ പിടികൂടാന്‍ ശ്രമിക്കും.
കഴിഞ്ഞില്ലെങ്കിലാണ് വെടിവച്ചുകൊല്ലാന്‍ നടപടിയെടുക്കുക. ഇത്തരത്തില്‍ കൂട്, മയക്കുവെടി എന്നിവ കൊണ്ട് കാര്യമില്ലെങ്കില്‍ അവസാന പടിയെന്ന നിലയില്‍ മാത്രമേ വെടിവെച്ചു കൊല്ലുകയുള്ളൂ എന്ന ഉത്തരവിനെ ചൊല്ലിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത്. കടുവയെ വെടിവെച്ചു കൊല്ലുന്നതില്‍ കുറഞ്ഞ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Recent Comments