മുന്‍ ഭാര്യയുമായി സൗഹൃദത്തിലായി, ഓട്ടോഡ്രൈവറെ കുത്തി കൊല്ലാന്‍ ശ്രമം, അറസ്റ്റ്

മുന്‍ ഭാര്യയുമായി സൗഹൃദത്തിലായി, ഓട്ടോഡ്രൈവറെ കുത്തി കൊല്ലാന്‍ ശ്രമം, അറസ്റ്റ്

കാസർകോട്: മുൻ ഭാര്യയുമായി സൗഹൃദമുണ്ടെന്ന് ആരോ​പിച്ച് ഓട്ടോ ഡ്രൈവർക്ക് നേരെ ആക്രമണം. പെര്‍വാഡ് സ്വദേശിയായ ഓട്ടോഡ്രൈവര്‍ അബൂബക്കര്‍ സിദീഖിക്കിനെയാണ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ ഹബീബ് എന്ന് വിളിക്കുന്ന അഭിലാഷ്, കൂട്ടാളി അഹമ്മദ് കബീര്‍ എന്നിവരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു.

അഭിലാഷിന്റെ മുൻ ഭാര്യയുമായി അബൂബക്കർ സൗഹൃദത്തിലാണെന്ന് ആരോ​പിച്ചാണ് ആക്രമണം. കഴിഞ്ഞ ദിവസം മെഗ്രാല്‍ സ്കൂളിന് സമീപം ഒമിനി വാനിലെത്തി പ്രതികൾ അബൂബക്കറിലെ ആക്രമിക്കുകയായിരുന്നു. ഈ വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ ഇരുവര്‍ക്കും എതിരേ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

2023 ല്‍ നടന്ന സമൂസ റഷീദ് കൊലക്കേസ്, കഞ്ചാവ് കടത്ത്, വധശ്രമം, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങി പത്ത് കേസുകളില്‍ പ്രതിയാണ് പിടിയിലായ അഭിലാഷ്. നേരത്തെ കാപ്പ ചുമത്തി ജയിലില്‍ അടച്ചിരുന്നു. അടുത്തിടെയാണ് ഇയാള്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. പൊലീസ് പിടിയിലായ അഹമ്മദ് കബീറും നേരത്തെ കേസില്‍ പ്രതിയാണ്.

കുതിപ്പില്‍ സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 60,000ന് മുകളില്‍ തന്നെ

കുതിപ്പില്‍ സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 60,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 60,200 എന്ന സര്‍വകാല റെക്കോര്‍ഡില്‍ തന്നെയാണ് സ്വര്‍ണവില. ഗ്രാമിന് 7525 രൂപ നല്‍കണം.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപ എന്ന റെക്കോര്‍ഡ് തിരുത്തി ഇന്നലെ സ്വര്‍ണവില കുതിക്കുകയായിരുന്നു. ആദ്യമായാണ് സ്വര്‍ണവില ഇന്നലെ 60,000 കടന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ വില. ഇതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. ആഗോള വിപണിയിലെ ചലനങ്ങളും ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

യുവതിയെ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

യുവതിയെ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചിറയിന്‍കീഴ്: വാമനപുരം ആറ്റിലെ ചിറയിന്‍കീഴ് പുളിമൂട്ടുകടവ് ഭാഗത്ത് യുവതിയെ ആറ്റില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തി. കടയ്ക്കാവൂര്‍, ആനത്തലവട്ടം മുളയ്ക്കല്‍ വീട്ടില്‍ മഹിമ (25)നെയാണ് മരിച്ചനിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ചിറയിന്‍കീഴ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ചിറയിന്‍കീഴ് താലൂക്കാശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ഭര്‍ത്താവുമായി വേര്‍പെട്ട് കഴിയുകയായിരുന്നു. ആനത്തലവട്ടം സ്വദേശികളായ കരുണന്റേയും അംബുജത്തിന്റേയും മകളാണ്. ഉച്ചയ്ക്ക് രണ്ടുമണിവരെ മഹിമയെ വീടിന്റെ പരിസരത്ത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. ആറ് വയസ്സുള്ള ബദരിനാഥ് മകനാണ്. ചിറയിന്‍കീഴ് പോലീസ് കേസെടുത്തു. വ്യാഴാഴ്ച മൃതദേഹ പരിശോധനയ്ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

നാലുവയസുകാരിയെ പീഡിപ്പിച്ച കേസ്; സിപിഎം പുറത്താക്കിയ പ്രതി ബികെ സുബ്രഹ്മണ്യന്‍ അറസ്റ്റില്‍

നാലുവയസുകാരിയെ പീഡിപ്പിച്ച കേസ്; സിപിഎം പുറത്താക്കിയ പ്രതി ബികെ സുബ്രഹ്മണ്യന്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം പുത്തന്‍വേലിക്കരയില്‍ നാലുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി ബികെ സുബ്രഹ്മണ്യന്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് ചെങ്ങമനാട് പൊലീസിന്റെ നടപടി. കേസില്‍ നേരത്തെ സുബ്രഹ്മണ്യന്റെ മകന്‍ ജിതിനെയും സുഹൃത്തിനെയും നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

സംഭവത്തിന് പിന്നാലെ സിപിഎം അംഗമായ സുബ്രഹ്മണ്യനെ പാര്‍ട്ടി പുറത്താക്കിയിരുന്നു. ജനുവരി 12 ഞായറാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. വീട്ടിലെത്തിയ കുഞ്ഞ് ഭയത്തോടെ പെരുമാറുന്നതും പേടിച്ച് മാറി ഇരിക്കുന്നതും അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ കുഞ്ഞിനെ കുളിപ്പിക്കുമ്പോഴാണ് അമ്മ പീഡനവിവരം അറിയുന്നത്. കുഞ്ഞിന്റെ നെഞ്ചത്ത് പാട് കണ്ടെത്തി. കുഞ്ഞിന് മൂത്രമൊഴിക്കാന്‍ അസ്വസ്ഥതയും വേദനയും അനുഭവപ്പെട്ടപ്പോള്‍ സംശയം തോന്നിയ അമ്മ സ്വകാര്യഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ പീഡിപ്പിച്ച വിവരം അറിയുന്നത്.

കസേര കളിക്ക് അന്ത്യം; ആശാ ദേവി കോഴിക്കോട് ഡിഎംഒ

കസേര കളിക്ക് അന്ത്യം; ആശാ ദേവി കോഴിക്കോട് ഡിഎംഒ

കോഴിക്കോട്: ആരോഗ്യ വകുപ്പിലെ പുതിയ സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങി. ഡോ. ആശാദേവി കോഴിക്കോട് ഡിഎംഒ ആകും. ഡോ. എന്‍ രാജേന്ദ്രനെ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറായി നിയമിച്ചു. കോഴിക്കോട് ഡിഎംഒ ഓഫീസിലെ കസേര തര്‍ക്കം മൂലം നേരത്തെ ആരോഗ്യ വകുപ്പിലെ സ്ഥലം മാറ്റം വിവാദമായിരുന്നു.

സ്ഥലം മാറിയെത്തിയ ആശാ ദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാന്‍ മുന്‍ ഡിഎംഒ എന്‍ രാജേന്ദ്രന്‍ തയ്യാറാകാതെ വന്നതോടെയായിരുന്നു തര്‍ക്കം ആരംഭിച്ചത്. സ്ഥലം മാറ്റത്തിനെതിരെ നേരത്തെ രാജേന്ദ്രന്‍ നേടിയ സ്‌റ്റേ നീക്കിയതിനു പിന്നാലെയായിരുന്നു ആശാദേവി ചുമതല ഏറ്റെടുക്കാന്‍ എത്തിയത്.

സ്ഥലം മാറ്റം സംബന്ധിച്ച് ഉത്തരവോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. കോഴിക്കോട് ഡിഎംഒ സ്ഥാനത്ത് നിന്ന് ഡോ. രാജേന്ദ്രനെ ആരോഗ്യ വകുപ്പ് ഡയറക്ടേററ്റില്‍ അഡീഷണല്‍ ഡയറക്ടറായും എറണാകുളം ഡിഎംഒ ആയിരുന്ന ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആയി സ്ഥലം മാറ്റുകയും ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങിയിരുന്നു. എന്നാല്‍, രണ്ടു ദിവസത്തിന് ശേഷം കേരള അഡ്മിനിസ്‌ട്രേറ്റിവ് െ്രെടബ്യൂണലില്‍നിന്ന് സ്ഥലംമാറ്റത്തില്‍ സ്‌റ്റേ വാങ്ങിയ രാജേന്ദ്രന്‍ ഡിഎംഒ ആയി തുടര്‍ന്നു. അവധിയില്‍ പ്രവേശിച്ച ആശാദേവി സ്ഥലംമാറ്റ ഉത്തരവ് സ്‌റ്റേ ചെയ്ത നടപടി െ്രെടബ്യൂണല്‍ പിന്‍വലിച്ചെന്നറിഞ്ഞാണ് ഓഫീസിലെത്തിയത്. എന്നാല്‍ ജോലിയില്‍നിന്ന് മാറണം എന്ന ഉത്തരവ് കിട്ടിയില്ലെന്നു പറഞ്ഞാണ് ഡോ. രജേന്ദ്രന്‍ സ്ഥാനത്ത് തുടര്‍ന്നത്.